chennai – malayalees.ch https://malayalees.ch Malayalam Online News Portal Wed, 20 Sep 2023 05:12:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png chennai – malayalees.ch https://malayalees.ch 32 32 തമിഴ്നാട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്: ചെന്നൈ ഉൾപ്പെടെ 30 ഇടങ്ങളിൽ പരിശോധന https://malayalees.ch/raid-by-income-tax-department-in-tamil-nadu/ Wed, 20 Sep 2023 05:12:01 +0000 https://malayalees.ch/?p=88044
തമിഴ്നാട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. വൈദ്യുതി വകുപ്പ് കരാറുകാരുടെയും വിതരണക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. ചെന്നൈ ഉൾപ്പെടെ 30 ഇടങ്ങളിൽ പരിശോധന പുരോഗമിക്കുന്നു. മന്ത്രി സെന്തിൽ ബാലാജിയുടെ മുൻ സെക്രട്ടറി കാശിയുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് (ടിഎൻഇബി), ടാംഗേഡോ (തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ) എന്നിവയുടെ കരാറുകാരുടെയും വിതരണക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് ആദായനികുതി വകുപ്പ് പരിശോധന. ആദായനികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

ചെന്നൈയിലെ ദുരൈ പാക്കം, പള്ളികരണൈ, എന്നൂർ, നവല്ലൂർ, നീലങ്ങരൈ, ഒഎംആർ തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ മുതൽ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിവരികയാണ്. പൊന്നേരി വെള്ളിവെയിൽ ബൂത്തിലെ ചെന്നൈ രാധ എൻജിനീയറിങ് വർക്ക്സ് ലിമിറ്റഡും നവല്ലൂരിലെ ഡാറ്റ പാറ്റേൺസ് ഇൻകം ടാക്സ് ഓഡിറ്റ് (ഇന്ത്യ) ലിമിറ്റഡും ആദായനികുതി പരിശോധന നടത്തുന്നുണ്ട്. രാധ എൻജിനീയറിങ് വർക്സ് ഉടമകളുടെയും ഡയറക്ടർമാരുടെയും വീടുകളിലും പരിശോധന പുരോഗമിക്കുന്നു.

സെന്തിൽ ബാലാജിയുടെ മുൻ സഹായി കാശിയുടെ തേനാംപേട് വെങ്കിട്ടരത്‌നം തെരുവിലെ വീട്ടിലും പരിശോധന തുടരുകയാണ്. തമിഴ്നാട് പവർ ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപറേഷന് കരാർ നൽകിയതിൽ ക്രമക്കേട് നടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡിന് കൺവെയർ ബെൽറ്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളെ ലക്ഷ്യമിട്ടാണ് പരിശോധന നടത്തുന്നതെന്നാണ് റിപ്പോർട്ട്.

]]>
തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ചു https://malayalees.ch/actor-vijay-antonys-daughter-dies-by-suicide/ Tue, 19 Sep 2023 04:41:52 +0000 https://malayalees.ch/?p=87970 തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ചു. പ്ലസ് ടു വിദ്യാര്‍ഥിനിയായ മീര (16) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാനസിക സമ്മര്‍ദം മൂലമാണ് ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കുട്ടി ചികിത്സയിലായിരുന്നെന്ന് റിപ്പോര്‍ട്ട്.

]]>
വാഹന പരിശോധനയ്ക്കിടെ ആക്രമിക്കാൻ ശ്രമം; ചെന്നൈയിൽ ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു https://malayalees.ch/police-shot-dead-2-rowdies-chennai/ Tue, 01 Aug 2023 04:39:27 +0000 https://malayalees.ch/?p=85369 ചെന്നൈയിൽ ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു. ചെന്നൈ സ്വദേശികളായ വിനോദ്, രമേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും നിരവധി കേസുകളിലെ പ്രതികളാണ്. വാഹനപരിശോധനയ്ക്കിടെ സംഘം കത്തികൊണ്ട് പൊലീസിനെ ആക്രമിക്കുകയായിരുന്നു. രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
കൊല്ലപ്പെട്ട വിനോദിന് മൂന്ന് കൊലക്കേസുകളിൽ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

വാഹന പരിശോധനയ്ക്കിടെ അമിതവേഗതയിൽ വന്ന കറുത്ത സ്‌കോഡ കാർ പോലീസ് ജീപ്പിൽ ഇടിക്കുകയും കാറിൽ നിന്ന് നാല് പേർ ആയുധങ്ങളുമായി ഇറങ്ങി പോലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇവർ പൊലീസിനെ അക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് പോലീസ് ഇൻസ്‌പെക്ടർ വെടിയുതിർത്തത്. രണ്ട് പേർ കൊല്ലപ്പെടുകയും രണ്ടുപേർ ആയുധങ്ങളുമായി ഓടി രക്ഷപ്പെടും ചെയ്തു.

]]>
പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു https://malayalees.ch/pm-modis-younger-brother-prahlad-modi-hospitalised/ Tue, 28 Feb 2023 08:21:36 +0000 https://malayalees.ch/?p=77032 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇളയ സഹോദരൻ പ്രഹ്ലാദ് മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രഹ്ലാദിന് വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടെന്നാണ് പ്രാഥമിക വിവരം.

ദാമോദർദാസ് മുൽചന്ദ് മോദിക്കും ഭാര്യ ഹീരാബെന്നും ജനിച്ച അഞ്ച് മക്കളിൽ നാലാമനാണ് പ്രഹ്ലാദ് മോദി. നരേന്ദ്ര മോദിയേക്കാൾ രണ്ട് വയസ്സിന് ഇളയതാണ് പ്രഹ്ലാദ് മോദി. ഗുജറാത്തിലെ അഹമ്മദാബാദിൽ അദ്ദേഹത്തിന് പലചരക്ക് കടയും ടയർ ഷോറൂമുമുണ്ട്.

]]>
‘ആരാധകരെ മാസത്തിൽ ഒരിക്കൽ നേരിട്ടുകാണും’; തീരുമാനവുമായി വിജയ് https://malayalees.ch/actor-vijay-met-his-fans-monthly-in-a-year/ Thu, 24 Nov 2022 04:33:50 +0000 https://malayalees.ch/?p=71787 മാസത്തിൽ ഒരിക്കൽ ആരാധകരോടൊത്ത് ചെലവഴിക്കാനുള്ള തീരുമാനവുമായി തമിഴ് താരം വിജയ്. വിജയ്‌യുടെ ഫാൻസ് അസോസിയേഷനായ വിജയ് മക്കൾ ഇയക്കമാണ് വെബ്സൈറ്റിലൂടെ നടന്റെ തീരുമാനം പ്രഖ്യാപിച്ചത്. ഇതിന് തുടക്കമിട്ട് ഇന്നലെ ആരാധകരും ഫാൻസ് അസോസിയേഷൻ ഭാരവാഹികളുമായി വിജയ് കൂടിക്കാഴ്ച നടത്തി.

5 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ആരാധകരുടെ മുന്നിലെത്തുന്നത്. പൊങ്കലിനോട് അനുബന്ധിച്ച് പുതിയ ചിത്രമായ ‘വാരിസ്’ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ആരാധകരെ സജീവമാക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് വിവരം.ചെന്നൈയ്ക്കടുത്ത് പനയൂരിലുള്ള വീട്ടിൽ ‍താരം നേരിൽ ‍കാണുമെന്ന് അറിയിച്ചതിനെ തുടർന്ന് നൂറുകണക്കിന് ആരാധകരാണ് ‍കഴിഞ്ഞ ദിവസം രാവിലെ മുതൽ വീടിനു മുന്നിൽ എത്തിച്ചേർന്നത്. തമിഴ്നാട്ടിൽ ‍നിന്നുള്ള ആരാധകർക്ക് പുറമേ വിജയ് മക്കൾ ‍ഇയക്കത്തിന്റെ കേരളം, ആന്ധ്രപ്രദേശ്, പുതുച്ചേരി സംസ്ഥാന ഭാരവാഹികളും നടനെ കാണാനെത്തി.

]]>
ചെന്നൈയിലെ മണിചെയിന്‍ തട്ടിപ്പുകേസ്: മലയാളികള്‍ ഉള്‍പ്പെടെ ഇരകളായി; പരാതികളുമായി കൂടുതല്‍ നിക്ഷേപകരെത്തും https://malayalees.ch/more-investors-complaint-against-hijavu-associates-money-chain-scam/ Sat, 19 Nov 2022 04:21:48 +0000 https://malayalees.ch/?p=71547 ചെന്നൈ കേന്ദ്രീകരിച്ച് ഹിജാവു അസോസിയേറ്റ്‌സ് നടത്തിയ മണിചെയിന്‍ തട്ടിപ്പ് കേസില്‍ ഇന്ന് കൂടുതല്‍ പരാതികളുമായി നിക്ഷേപകരെത്തും. ചെന്നൈയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലാണ് പരാതി നല്‍കുക. ഒന്നര ലക്ഷത്തോളം ആളുകള്‍ തട്ടിപ്പിന് ഇരയായതിനാല്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികളെത്തുമെന്നാണ് സൂചന. ഡിഎസ് പി മഹേന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ചെയര്‍മാന്‍ സൗന്ദരരാജന്‍, മകനും എംഡിയുമായ അലക്‌സാണ്ടര്‍ സൗന്ദരരാജന്‍, ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ, 21 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചെന്നൈയില്‍ കൂടുതല്‍ പേരെ പദ്ധതിയില്‍ ചേര്‍ത്ത കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മധുസൂദനന് എതിരെ വിജിലന്‍സില്‍ പരാതി നല്‍കാനും നിക്ഷേപകര്‍ തീരുമാനിച്ചിട്ടുണ്ട്.

മലയാളികള്‍ ഉള്‍പ്പെടെയാണ് തട്ടിപ്പിന് ഇരയായത്. 360 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേസില്‍ 21 പ്രതികളാണുള്ളത്.

]]>
‘ബിരിയാണി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം’; ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി, ഇരുവരും മരിച്ചു https://malayalees.ch/chennai-man-torches-wife-after-argument-over-biryani/ Thu, 10 Nov 2022 07:43:39 +0000 https://malayalees.ch/?p=71015 ചെന്നൈ അയനവാരത്ത് ബിരിയാണി പങ്കിടുന്നതിനെ ചൊല്ലി തർക്കം, ദമ്പതികളുടെ മരണത്തില്‍ കലാശിച്ചു. തര്‍ക്കം മൂത്തപ്പോള്‍ ഭര്‍ത്താവ് ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

70കാരിയായ പത്മാവതിയാണ് മരിച്ചത്. ദേഹത്ത് തീ പടര്‍ന്നപ്പോള്‍ ഇവര്‍ ഭര്‍ത്താവ് കരുണാകരനെ(74) കെട്ടിപ്പിടിക്കുകയും അയാളിലേക്കും തീ പടരുകയായിരുന്നു.കില്‍പ്പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്മാവതി മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നല്‍കിയ മൊഴിയാണ് യഥാര്‍ഥ സംഭവം പുറത്തുവന്നത്.

തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. കരുണാകരന്‍ റസ്റ്റോറന്‍റില്‍ നിന്നും ബിരിയാണി വാങ്ങിക്കൊണ്ടുവന്ന് ഒറ്റയ്ക്ക് കഴിച്ചതാണ് പത്മാവതിയെ ചൊടിപ്പിച്ചത്. തനിക്കും കൂടി വാങ്ങാത്തതിനാല്‍ ബിരിയാണിയുടെ ഒരു പങ്ക് വേണമെന്ന് പത്മാവതി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കരുണാകരന് ഇഷ്ടപ്പെട്ടില്ല.

അവര്‍ തമ്മില്‍ വഴക്കാവുകയും കരുണാകരന്‍ പത്മാവതിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ഇവരുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുമ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ദമ്പതികളെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയെലത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

]]>
ചെസ് ഒളിമ്പ്യാഡിന് ഇന്ന് തുടക്കം; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും https://malayalees.ch/chess-olympiad-today-chennai/ Thu, 28 Jul 2022 04:18:10 +0000 https://malayalees.ch/?p=65509 ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ചെസ് ഒളിംപ്യാഡിന് ഇന്ന് തമിഴ്നാട്ടിലെ മഹാബലിപുരത്ത് തുടക്കമാകും. വൈകിട്ട് ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിംപ്യാഡ് ഉദ്ഘാടനം ചെയ്യും. നാല് വേദികളിലായി നാളെ മുതലാണ് മത്സരങ്ങൾ നടക്കുക. ഓഗസ്റ്റ് 10 വരെയാണ് മത്സരങ്ങൾ. 187 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. സുരക്ഷയ്ക്കായി 22000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒളിമ്പ്യാഡിന്റെ ദീപശിഖാപ്രയാണം ഇന്നലെ വൈകിട്ട് മത്സര വേദിയിലെത്തി.

]]>
‘ജയ് ഭീം’ വിവാദം: സൂര്യ, ജ്യോതിക, ജ്ഞാനവേൽ എന്നിവർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ് https://malayalees.ch/jai-bhim-court-orders-fir-against-suriya-team-after-vanniyar-senas-plea/ Thu, 05 May 2022 11:15:46 +0000 https://malayalees.ch/?p=61322 തമിഴ് ചിത്രം ജയ് ഭീമിൻ്റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയിൽ വണ്ണിയർ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രുദ്ര വണ്ണിയർ സേന നൽകിയ ഹർജിയിന്മേലാണ് കോടതി നടപടി. നിർമ്മാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകൻ ടി ജെ ജ്ഞാനവേൽ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനായാണ് പൊലീസിന് നൽകിയ നിർദ്ദേശം.

ജയ് ഭീം നിരോധിക്കണമെന്ന് സിനിമയുടെ റിലീസ് സമയത്ത് വണ്ണിയർ സമുദായവും ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിൽ നിന്ന് ആക്ഷേപകരമായ രംഗങ്ങൾ നീക്കണം. അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ജയ് ഭീം ടീം നിരുപാധികം മാപ്പ് പറയണമെന്നും വണ്ണിയർ സംഘം ആവശ്യപ്പെടുന്നു. 2021 നവംബറിലാണ് വണ്ണിയാർ സമുദായം പരാതിയുമായി എത്തിയത്. ചിത്രത്തിലെ ക്രൂരനായ പൊലീസുകാരന്‍ യഥാര്‍ഥത്തില്‍ വണ്ണിയാര്‍ സമുദായാംഗമല്ല. എന്നിട്ടും അത്തരത്തില്‍ ചിത്രീകരിക്കാനുള്ള ശ്രമമുണ്ടായെന്നാണ് വണ്ണിയാര്‍ സമുദായത്തിലുള്ളവരുടെ ആരോപണം.

സിനിമയിലൂടെ ഒരു സമുദായത്തെയും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ല എന്ന് സംവിധായകൻ ടിജെ ജ്ഞാനവേൽ പ്രതികരിച്ചിരുന്നു. ജയ് ഭീം എന്ന സിനിമ കൊണ്ട് ആരെങ്കിലും വേദനിക്കപെട്ടു എങ്കിൽ മാപ്പപേക്ഷിക്കുന്നതായും അദ്ദേഹം ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പ്രേക്ഷകപ്രീതിയും നിരുപക ശ്രദ്ധയും ഒരുപോലെ സ്വന്തമാക്കിയ ചിത്രമാണ് സൂര്യ നായകനായ ‘ജയ് ഭീം’. ‘ജയ് ഭീം’ ചിത്രത്തിന്റെ പ്രമേയമായിരുന്നു അതിന് കാരണം. ‘ജയ് ഭീമെ’ന്ന ചിത്രം അടിസ്ഥാനവര്‍ഗത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചാണ് പറയുന്നത്.

]]>
ചെന്നൈയിൽ കനത്തമഴ; ദുരിതാശ്വാസത്തിന് കേന്ദ്രസഹായം വാഗ്ധാനം ചെയ്ത് പ്രധാനമന്ത്രി https://malayalees.ch/prime-minister-has-promised-central-assistance-in-chennai/ Mon, 08 Nov 2021 04:19:52 +0000 https://malayalees.ch/?p=52152 കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ താഴ്ന്ന ഇടങ്ങളിൽ വെള്ളം കയറിയ സാഹചര്യത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വിളിച്ച് സഹായം വാഗ്ധാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്റ്റാലിനുമായി സംസാരിച്ചു. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാവരും സുരക്ഷിതമായിരിക്കാൻ പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി സ്റ്റാലിൻ പ്രളയ സാധ്യതാ മേഖലകൾ സന്ദർശിച്ചു.

ചെന്നൈയിൽ മാത്രം അമ്പതോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫിനെ വിന്യസിച്ചു. മൂന്നു ദിവസത്തേക്ക് ചെന്നൈ നഗരത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മൂന്ന് ജലസംഭരിണികളിൽ നിന്ന് വെള്ളം ഒഴുക്കുവിടുന്നതിനാൽ ചെന്നൈയിൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. നുംഗമ്പാക്കം, ടി നഗർ, കൊരട്ടൂർ അടക്കം താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കാരണം റെക്കോർഡ് മഴയാണ് ഇന്നലെ രാത്രി മുതൽ ചെന്നൈയിൽ . സമീപ ജില്ലകളായ ചെങ്കൽപ്പേട്ട് തിരുവള്ളൂർ കാഞ്ചീപുരം എന്നിവടങ്ങളിലും ശക്തമായ മഴയാണ്.

]]>