Chennai Super Kings – malayalees.ch https://malayalees.ch Malayalam Online News Portal Fri, 18 Aug 2023 04:45:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Chennai Super Kings – malayalees.ch https://malayalees.ch 32 32 വിസില്‍ പോട്… ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ധോണിയുടെ ”ചെന്നൈ സൂപ്പർ കിംഗ്സ്”; ട്വിറ്ററില്‍ ഒരു കോടി ഫോളോവേഴ്‌സ്! https://malayalees.ch/chennai-super-kings-10m-followers-on-twitter/ Fri, 18 Aug 2023 04:45:27 +0000 https://malayalees.ch/?p=86353 സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ ഒരു കോടി(10 മില്യണ്‍) ഫോളോവേഴ്സിനെ നേടുന്ന ആദ്യ ഐപിഎല്‍ ടീം എന്ന നേട്ടം സ്വന്തമാക്കി സിഎസ്കെ. ഇതോടെ ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം എന്ന വിശേഷണം അരക്കിട്ടുറപ്പിക്കുകയാണ് എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ്. 8.2 മില്യണ്‍ ഫോളോവേഴ്സുള്ള മുംബൈ ഇന്ത്യന്‍സ് രണ്ടാം സ്ഥാനത്താണ്. ചരിത്ര നേട്ടം സ്വന്തമാക്കിയതില്‍ ആരാധകർക്ക് നന്ദിയറിയിച്ച് സിഎസ്കെ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ട്വിറ്ററില്‍ 10 മില്യണ്‍(ഒരു കോടി) ഫോളോവേഴ്സിനെ നേടുന്ന ആദ്യ ഐപിഎല്‍ ടീമായി സിഎസ്കെ. മുംബൈ ഇന്ത്യന്‍സ്(8.2 മില്യണ്‍), റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ(6.8 മില്യണ്‍), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(5.2 മില്യണ്‍), സണ്‍റൈസേഴ്സ് ഹൈദരാബാദ്(3.2 മില്യണ്‍), പഞ്ചാബ് കിംഗ്സ്(2.9 മില്യണ്‍), രാജസ്ഥാന്‍ റോയല്‍സ്(2.7 മില്യണ്‍), ഡല്‍ഹി ക്യാപിറ്റല്‍സ്(2.5 മില്യണ്‍), ലഖ്നൗ സൂപ്പർ ജയന്‍റ്സ്(760.4k), ഗുജറാത്ത് ടൈറ്റന്‍സ്(522.7k) എന്നിങ്ങനെയാണ് ട്വിറ്റർ ഫോളോവേഴ്സിന്‍റെ പട്ടികയില്‍ പിന്നീടുള്ള സ്ഥാനങ്ങളില്‍ വരുന്ന ടീമുകള്‍.

]]>
അപാരം, ഈ ആരാധന; ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ പരിശീലനം കാണാൻ ആരാധകരുടെ ഒഴുക്ക് https://malayalees.ch/csk-practice-chepauk-ipl/ Wed, 29 Mar 2023 10:16:52 +0000 https://malayalees.ch/?p=78827 ഐപിഎൽ സീസണൊരുങ്ങുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൻ്റെ പരിശീലനം കാണാൻ ആരാധകരുടെ ഒഴുക്ക്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹോം – എവേ രീതിയിൽ നടക്കുന്ന ഐപിഎലിൽ തങ്ങളുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലനം നടത്തുന്നത്. ഈ പരിശീലനം കാണാൻ ആരാധകർ ഒഴുകിയെത്തുകയാണ്. ഗുജറാത്ത് ജയൻ്റ്സുമായുള്ള ഉദ്ഘാടന മത്സരത്തിൻ്റെ ടിക്കറ്റ് മണിക്കൂറുകൾക്കകം വിറ്റുപോയിരുന്നു.

ആയിരക്കണക്കിന് ആരാധകരാണ് ഐപിഎലിനു മുൻപ് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ സ്റ്റേഡിയത്തിൽ തടിച്ചുകൂടുന്നത്. പരിശീലനത്തിനിടെ താരങ്ങൾ കളിക്കുന്ന ഓരോ ഷോട്ടുകളെയും ആരവത്തോടെ ആരാധകർ ഏറ്റെടുക്കുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ചെന്നൈ സൂപ്പർ കിംഗ്സ് പങ്കുവച്ചിട്ടുണ്ട്.

വരുന്ന ഐപിഎൽ സീസൺ മുതൽ ടോസ് ഇട്ടതിനു ശേഷമേ ഫസ്റ്റ് ഇലവനെ പ്രഖ്യാപിക്കൂ. ഫസ്റ്റ് ഇലവൻ താരങ്ങൾക്കൊപ്പം 5 സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരെയും പ്രഖ്യാപിക്കണം. കഴിഞ്ഞ സീസൺ വരെ കോയിൻ സ്പിൻ ചെയ്യുന്നതിനു മുൻപ് ഇരു ക്യാപ്റ്റന്മാരും ഫൈനൽ ഇലവൻ പരസ്പരം കൈമാറിയിരുന്നു. ഈ പതിവിനാണ് ഇതോടെ അവസാനമാവുക.

വരുന്ന സീസൺ മുതൽ ഐപിഎലിൽ ഇംപാക്ട് പ്ലയർ നിയമം കൊണ്ടുവരികയാണ്. അതുകൊണ്ട് തന്നെ പിച്ചിൻ്റെ സ്വഭാവവും ടോസും പരിഗണിച്ച് ടീം പ്രഖ്യാപിക്കാൻ ഈ നീക്കം സഹായിക്കും. അഞ്ച് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരിൽ നിന്നാണ് ആവശ്യമെങ്കിൽ ഇംപാക്ട് പ്ലയറെ തെരഞ്ഞെടുക്കേണ്ടത്.

ബൗളർ പന്തെറിഞ്ഞ് ബാറ്റർ പന്തിൽ ബാറ്റ് തൊടുന്നത് വരെയുള്ള സമയത്തിൽ വിക്കറ്റ് കീപ്പർ പൊസിഷൻ മാറിയാൽ അത് ഡെഡ് ബോൾ ആണ്. ഇത്തരം അവസരങ്ങളിൽ ബാറ്റിംഗ് ടീമിന് അഞ്ച് പെനാൽറ്റി റൺസ് ലഭിക്കും.

]]>
അപാരം, ഈ ആരാധന; ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ പരിശീലനം കാണാൻ ആരാധകരുടെ ഒഴുക്ക് https://malayalees.ch/csk-practice-chepauk-ip/ Tue, 28 Mar 2023 12:26:31 +0000 https://malayalees.ch/?p=78760 ഐപിഎൽ സീസണൊരുങ്ങുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൻ്റെ പരിശീലനം കാണാൻ ആരാധകരുടെ ഒഴുക്ക്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹോം – എവേ രീതിയിൽ നടക്കുന്ന ഐപിഎലിൽ തങ്ങളുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലനം നടത്തുന്നത്. ഈ പരിശീലനം കാണാൻ ആരാധകർ ഒഴുകിയെത്തുകയാണ്. ഗുജറാത്ത് ജയൻ്റ്സുമായുള്ള ഉദ്ഘാടന മത്സരത്തിൻ്റെ ടിക്കറ്റ് മണിക്കൂറുകൾക്കകം വിറ്റുപോയിരുന്നു. (csk practice chepauk ipl)

ആയിരക്കണക്കിന് ആരാധകരാണ് ഐപിഎലിനു മുൻപ് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ സ്റ്റേഡിയത്തിൽ തടിച്ചുകൂടുന്നത്. പരിശീലനത്തിനിടെ താരങ്ങൾ കളിക്കുന്ന ഓരോ ഷോട്ടുകളെയും ആരവത്തോടെ ആരാധകർ ഏറ്റെടുക്കുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ചെന്നൈ സൂപ്പർ കിംഗ്സ് പങ്കുവച്ചിട്ടുണ്ട്.

വരുന്ന ഐപിഎൽ സീസൺ മുതൽ ടോസ് ഇട്ടതിനു ശേഷമേ ഫസ്റ്റ് ഇലവനെ പ്രഖ്യാപിക്കൂ. ഫസ്റ്റ് ഇലവൻ താരങ്ങൾക്കൊപ്പം 5 സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരെയും പ്രഖ്യാപിക്കണം. കഴിഞ്ഞ സീസൺ വരെ കോയിൻ സ്പിൻ ചെയ്യുന്നതിനു മുൻപ് ഇരു ക്യാപ്റ്റന്മാരും ഫൈനൽ ഇലവൻ പരസ്പരം കൈമാറിയിരുന്നു. ഈ പതിവിനാണ് ഇതോടെ അവസാനമാവുക.

വരുന്ന സീസൺ മുതൽ ഐപിഎലിൽ ഇംപാക്ട് പ്ലയർ നിയമം കൊണ്ടുവരികയാണ്. അതുകൊണ്ട് തന്നെ പിച്ചിൻ്റെ സ്വഭാവവും ടോസും പരിഗണിച്ച് ടീം പ്രഖ്യാപിക്കാൻ ഈ നീക്കം സഹായിക്കും. അഞ്ച് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരിൽ നിന്നാണ് ആവശ്യമെങ്കിൽ ഇംപാക്ട് പ്ലയറെ തെരഞ്ഞെടുക്കേണ്ടത്.

ബൗളർ പന്തെറിഞ്ഞ് ബാറ്റർ പന്തിൽ ബാറ്റ് തൊടുന്നത് വരെയുള്ള സമയത്തിൽ വിക്കറ്റ് കീപ്പർ പൊസിഷൻ മാറിയാൽ അത് ഡെഡ് ബോൾ ആണ്. ഇത്തരം അവസരങ്ങളിൽ ബാറ്റിംഗ് ടീമിന് അഞ്ച് പെനാൽറ്റി റൺസ് ലഭിക്കും.

]]>
സ്റ്റോക്സിനെ ക്യാപ്റ്റനാക്കാനുള്ള സാധ്യതയുണ്ട്; അത് ധോണി തീരുമാനിക്കുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ https://malayalees.ch/ben-stokes-csk-dhoni/ Mon, 26 Dec 2022 05:59:43 +0000 https://malayalees.ch/?p=73415 ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെ ടീം ക്യാപ്റ്റനാക്കണോ എന്നത് ധോണി തീരുമാനിക്കുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ കാശി വിശ്വനാഥൻ. തങ്ങൾക്ക് ഒരു ഓൾറൗണ്ടറെ ആവശ്യമായിരുന്നു എന്നും സ്റ്റോക്സിനെ ലഭിച്ചതിൽ ധോണി സന്തോഷവാനാണെന്നും അദ്ദേഹം പ്രതികരിച്ചു. ഐപിഎൽ മിനി ലേലത്തിൽ 16.25 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിംഗ്സ് ബെൻ സ്റ്റോക്സിനെ സ്വന്തമാക്കിയത്. 

ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ലേലത്തുക ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൻ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മിനി ലേലത്തിൽ കറനെ 18.50 കോടി രൂപ മുടക്കി കിംഗ്സ് ഇലവൻ പഞ്ചാബാണ് ടീമിലെത്തിച്ചത്. 2 കോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തിനായി മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ലക്നൗ സൂപ്പർ ജയൻ്റ്സ് എന്നീ ടീമുകളും ആവേശത്തോടെ ലേലം വിളിച്ചു. എന്നാൽ, റെക്കോർഡ് തുകയ്ക്ക് പഞ്ചാബ് കറനെ സ്വന്തമാക്കുകയായിരുന്നു.

ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീന് 17.50 കോടി രൂപ ലഭിച്ചു. 2 കോടി രൂപയായിരുന്നു താരത്തിൻ്റെയും അടിസ്ഥാനവില. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസ് എന്നിവരുടെ കടുത്ത വെല്ലുവിളി അതിജീവിച്ച് ഗ്രീനിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. രാജസ്ഥാൻ റോയൽസിൻ്റെ മുൻ താരവും ഇംഗ്ലണ്ടിനെ ടെസ്റ്റ് ക്യാപ്റ്റനുമായ ബെൻ സ്റ്റോക്സിനും ലഭിച്ചു റെക്കോർഡ് തുക. 16.25 കോടി രൂപ മുടക്കി ചെന്നൈ സൂപ്പർ കിംഗ്സാണ് സ്റ്റോക്സിനെ ടീമിലെത്തിച്ചത്. 7.25 കോടി രൂപ വരെ രാജസ്ഥാൻ റോയൽസ് സ്റ്റോക്സിനായി കളത്തിലുണ്ടായിരുന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ലക്നൗ സൂപ്പർ ജയൻ്റ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവരാണ് സ്റ്റോക്സിനായി ലേലം വിളിച്ച മറ്റ് ഫ്രാഞ്ചൈസികൾ.

ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസിൻ്റെ റെക്കോർഡാണ് ഇക്കുറി ഈ മൂന്ന് താരങ്ങൾ തകർത്തത്. 2021 മിനി ലേലത്തിൽ മോറിസിനെ 16.25 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കുകയായിരുന്നു.

]]>
ജൊഹന്നാസ്ബർഗ് സൂപ്പർ കിംഗ്സിനെ ഡുപ്ലെസി നയിക്കും; ഫ്ലെമിങ് പരിശീലകൻ https://malayalees.ch/johannasburg-super-kings-faf-duplesiss/ Tue, 16 Aug 2022 04:24:48 +0000 https://malayalees.ch/?p=66465 ദക്ഷിണാഫ്രിക്കയിലെ പുതിയ ടി-20 ലീഗായ സിഎസ്എ ടി-20 ലീഗിൽ ജൊഹന്നാസ്ബർഗ് സൂപ്പർ കിംഗ്സിനെ പ്രോട്ടീസ് താരം ഫാഫ് ഡുപ്ലെസി നയിക്കുമെന്ന് റിപ്പോർട്ട്. ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സാണ് ജൊഹന്നാസ്ബർഗ് ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയിരിക്കുന്നത്. ടീമിൻ്റെ പരിശീലകൻ ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലകനായ സ്റ്റീഫൻ ഫ്ലെമിങ് തന്നെയാണ്. ഇംഗ്ലീഷ് ഓൾറൗണ്ടർ മൊയീൻ അലി, ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണ തുടങ്ങി ചെന്നൈയിലെ മറ്റ് ചില താരങ്ങളും ടീമിൽ കളിക്കും. വിൻഡീസ് ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡ്, ദക്ഷിണാഫ്രിക്കൻ പേസർ ജെറാൾഡ് കോട്ട്‌സീ എന്നിവരെയും അധികൃതർ ടീമിലെത്തിച്ചു.

മുംബൈ ഇന്ത്യൻസിൻ്റെ കേപ്‌ടൗൺ ഫ്രാഞ്ചൈസി വമ്പൻ താരങ്ങളെ ടീമിലെത്തിച്ചു. ദക്ഷിണാഫ്രിക്കയുടെ സിഎസ്എ ടി-20 ലീഗിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരിക്കുന്ന ഫ്രാഞ്ചൈസിയാണ് എംഐ കേപ്‌ടൗൺ. റാഷിദ് ഖാൻ, കഗീസോ റബാഡ, സാം കറൻ, ലിയാം ലിവിങ്സ്റ്റൺ, ഡെവാൾഡ് ബ്രെവിസ് എന്നീ താരങ്ങൾ കേപ്‌ടൗണിനായി കളിക്കുമെന്ന് അധികൃതർ അറിയിച്ചു.

ലേലത്തിനു മുൻപ് ഓരോ ടീമിനും അഞ്ച് താരങ്ങളെ വീതം ടീമിലെത്തിക്കാൻ അനുവാദമുണ്ട്. ഇതിൽ മൂന്ന് വിദേശതാരങ്ങളും ഒരു ദക്ഷിണാഫ്രിക്കൻ താരവും ഒരു ദക്ഷിണാഫ്രിക്കൻ അൺ കാപ്പ്ഡ് താരവും ഉൾപ്പെട്ടിരിക്കണം. റാഷിദ്, കറൻ, ലിവിങ്സ്റ്റൺ എന്നിവർ വിദേശതാരങ്ങളാണ്. കഗീസോ റബാഡയാണ് ദക്ഷിണാഫ്രിക്കൻ താരം. മുംബൈ ഇന്ത്യൻസിൻ്റെ തന്നെ താരമായ ഡെവാൾഡ് ബ്രെവിസ് അൺകാപ്പ്ഡ് താരമാവും.

]]>
ജഡേജ ചെന്നൈ സൂപ്പർ കിംഗ്സ് വിടുമെന്ന റിപ്പോർട്ടുകൾ ശക്തം https://malayalees.ch/jadeja-chennai-super-kings/ Mon, 15 Aug 2022 12:18:16 +0000 https://malayalees.ch/?p=66448 ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പർ കിംഗ്സ് വിടുമെന്ന റിപ്പോർട്ടുകൾ ശക്തം. ചെന്നൈ മാനേജ്മെൻ്റും ജഡേജയും തമ്മിലുള്ള ബന്ധം വഷളാവുകയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ സീസണിൽ ജഡേജയെ ചെന്നൈ ക്യാപ്റ്റനാക്കിയെങ്കിലും ടീമിൻ്റെ മോശം പ്രകടനങ്ങളെ തുടർന്ന് എംഎസ് ധോണിയെത്തന്നെ വീണ്ടും നായകനാക്കി നിയമിച്ചു. തുടർന്ന് പരുക്കേറ്റതിനാൽ ജഡേജ ചെന്നൈ വിടുകയും ചെയ്തു.

ക്യാപ്റ്റൻസി ചുമതലയിൽ നിന്ന് മാറ്റിയത് ജഡേജയ്ക്ക് ഏറെ വിഷമമുണ്ടാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജഡേജ ഇതിൽ അപമാനിതനായി. അടുത്തിടെ ചെന്നൈ സൂപ്പർ കിംഗ്സുമായി ബന്ധപ്പെട്ട എല്ലാ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ജഡേജ നീക്കി. ഈ ചർച്ചയിൽ, ജഡേജയുമായി ഒരു പ്രശ്നവുമില്ലെന്നാണ് മാനേജ്മെൻ്റ് നിലപാടെടുത്തത്. കഴിഞ്ഞ ആഴ്ച ചെന്നൈ സൂപ്പർ കിംഗ്സ് പങ്കുവച്ച ഒരു പോസ്റ്റിൽ ജഡേജ റിപ്ലേ ചെയ്തെങ്കിലും ഉടൻ ഇത് ഡിലീറ്റ് ചെയ്തു. ഐപിഎൽ കഴിഞ്ഞതിന് ശേഷം ചെന്നൈ നേതൃത്വവുമായി ജഡേജ ഒരുതരത്തിലും ബന്ധപ്പെടുന്നില്ല എന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.

]]>
മഞ്ഞക്കുപ്പായത്തിൽ ഇന്ന് ധോണിയുടെ അവസാന മത്സരം?; ആകാംക്ഷയിൽ ക്രിക്കറ്റ് ലോകം https://malayalees.ch/%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8/ Sat, 21 May 2022 06:53:24 +0000 https://malayalees.ch/?p=62161 സൂപ്പർ താരം മഹേന്ദ്ര സിംഗ് ധോണി ഇന്ന് അവസാന ഐപിഎൽ മത്സരം കളിച്ചേക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. രാജസ്ഥാൻ റോയൽസിനെതിരെ ഇന്ന് സീസണിലെ അവസാന മത്സരത്തിനിറങ്ങുന്ന ചെന്നൈ ജഴ്സിയിൽ താരം ഇനി കളിച്ചേക്കില്ലെന്നാണ് കരുതപ്പെടുന്നത്. അടുത്ത സീസണിലും ധോണി ടീമിനൊപ്പമുണ്ടാവുമെന്ന് ടീം ഉടമകൾ സൂചിപ്പിച്ചിരുന്നു എങ്കിലും ധോണി തന്നെയാവും ഇത് തീരുമാനിക്കുക. ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ധോണി ടീമിൽ തുടർന്നാലും അത്ഭുതമില്ല.

40 വയസുകാരനായ ധോണി കഴിഞ്ഞ 14 സീസണുകളായി ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്നു. ഈ സീസണിൻ്റെ തുടക്കത്തിൽ ധോണിക്ക് പകരം ജഡേജയെ നായകനാക്കി നിയമിച്ചെങ്കിലും തുടർ തോൽവികൾക്ക് പിന്നാലെ ധോണി വീണ്ടും നായകത്വം ഏറ്റെടുത്തു. നിലവിൽ പരുക്ക് കാരണം ജഡേജ ടീമിൽ നിന്ന് പുറത്താണ്. തൻ്റെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായത് ജഡേജയ്ക്ക് അസ്വാരസ്യം ഉണ്ടാക്കിയെന്ന് വിവരമുണ്ട്. താരവും മാനേജ്മെൻ്റുമായി ഉരസലിലാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഫ്രാഞ്ചൈസി സിഇഒ ഈ റിപ്പോർട്ടുകൾ തള്ളി. ജഡേജ അടുത്ത വർഷവും ടീമിനൊപ്പമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

]]>
ഐപിഎല്‍; ചെന്നൈയെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫില്‍ https://malayalees.ch/%e0%b4%90%e0%b4%aa%e0%b4%bf%e0%b4%8e%e0%b4%b2%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%88%e0%b4%af%e0%b5%86-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e0%b4%a4/ Sat, 21 May 2022 04:06:26 +0000 https://malayalees.ch/?p=62134 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫില്‍ കയറി രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ ഉയര്‍ത്തി 151 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ രാജസ്ഥാന്‍ മറികടന്നു. ഈ സീസണിലെ അവസാന മത്സരത്തില്‍ രാജസ്ഥാനെതിരെ ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

23 പന്തില്‍ നിന്ന് 40 റണ്‍സ് അടിച്ച അആര്‍ അശ്വിനും അര്‍ധ സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളുമാണ് രാജസ്ഥാന്റെ വിജയശില്‍പികള്‍. ജയ്‌സ്വാളും സഞ്ജു സാംസണും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് നേടി.

57 പന്തില്‍ നിന്നും മൂന്ന് സിക്‌സും 13 ഫോറുമടക്കം 93 റണ്‍സെടുത്ത അലിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മോയിന് അലിയുടെ ഇന്നിങ്‌സ് മികവില്‍ 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. 14 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയും 28 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയും മാത്രമാണ് മോയിന്‍ അലിയെ ചെറുതായെങ്കിലും പിന്തുണച്ചത്.

നാളെ മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം രാത്രി 7.30ന് നടക്കും.

]]>
ക്യാപ്റ്റൻസി മാറ്റം: ജഡേജയും മാനേജ്മെന്റുമായി അസ്വാരസ്യമെന്ന റിപ്പോർട്ടുകൾ തള്ളി സിഇഒ https://malayalees.ch/csk-ceo-ravindra-jadeja-update/ Thu, 12 May 2022 12:08:45 +0000 https://malayalees.ch/?p=61746 ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പർ കിംഗ്സ് മാനേജ്മെൻ്റുമായി അസ്വാരസ്യമെന്ന റിപ്പോർട്ടുകൾ തള്ളി ക്ലബ് സിഇഒ കാശി വിശ്വനാഥൻ. പരുക്ക് പറ്റിയതിനാലാണ് ജഡേജയെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്നും ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഭാവി പദ്ധതികളിൽ ജഡേജ ഉൾപ്പെട്ടിട്ടുണ്ടെന്നും കാശി വിശ്വനാഥ് പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

“ഞാൻ സമൂഹമാധ്യമങ്ങളിൽ അങ്ങനെ കാര്യമായൊന്നും പിന്തുടരുന്നില്ല. എന്താണ് അവിടെ നടക്കുന്നതെന്ന് എനിക്കറിയില്ല. മാനേജ്മെൻ്റിൻ്റെ ഭാഗത്തുനിന്ന് ഒരു പ്രശ്നവുമില്ല. സിഎസ്കെയുടെ ഭാവി പരിപാടികളിൽ ജഡേജ എല്ലായ്പ്പോഴും ഉണ്ട്. ആർസിബിയ്ക്കെതിരായ മത്സരത്തിലാണ് ജഡേജയ്ക്ക് പരുക്കേറ്റത്. പിന്നീട് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ജഡേജ കളിച്ചില്ല. ഡോക്ടർമാർ പറഞ്ഞതിനലാണ് അദ്ദേഹം ഐപിഎൽ വിട്ടത്. ജഡേജ വീട്ടിലേക്ക് തിരികെപോകും.”- കാശി വിശ്വനാഥൻ പറഞ്ഞു.

സീസണിൽ എംഎസ് ധോണിക്ക് പകരം രവീന്ദ്ര ജഡേജ ആയിരുന്നു ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ക്യാപ്റ്റൻ. എന്നാൽ, ടീമിൻ്റെ മോശം പ്രകടനങ്ങളെ തുടർന്ന് വീണ്ടും ധോണി ക്യാപ്റ്റനായി സ്ഥാനമേറ്റു. ക്യാപ്റ്റൻസിയുടെ സമ്മർദ്ദം ജഡേജയെ ബാധിക്കുന്നു എന്നാണ് ഈ തീരുമാനത്തിനു ധോണി നൽകിയ വിശദീകരണം. തന്നെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതിൽ ജഡേജയ്ക്ക് അസ്വാരസ്യമുണ്ടായിരുന്നു എന്നും അതേ തുടർന്നാണ് താരം ക്ലബ് വിട്ടത് എന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകളെയാണ് ചെന്നൈ സിഇഒ തള്ളിയത്.

]]>
ചെന്നൈ പ്ലേ ഓഫിൽ കടന്നില്ലെങ്കിൽ അത് ലോകാവസാനമൊന്നും അല്ല: എംഎസ് ധോണി https://malayalees.ch/ms-dhoni-chennai-super-kings/ Mon, 09 May 2022 06:53:15 +0000 https://malayalees.ch/?p=61527 ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ പ്ലേ ഓഫിൽ കടന്നില്ലെങ്കിൽ അത് ലോകാവസാനമൊന്നും അല്ലെന്ന് ക്യാപ്റ്റൻ എംഎസ് ധോണി. നെറ്റ് റൺ റേറ്റിനെപ്പറ്റി ആലോചിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരായ തകർപ്പൻ വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു ധോണി.

“നേരത്തെ, ഇങ്ങനെയൊരു ജയം ഉണ്ടായെങ്കിൽ നന്നായിരുന്നു. ഒരു പെർഫക്ട് ഗെയിമായിരുന്നു അത്. നമ്മൾ പ്ലേ ഓഫിൽ കടന്നാൽ, അത് കൊള്ളാം. ഇനി നമ്മൾ പ്ലേ ഓഫ് കളിച്ചില്ലെങ്കിൽ, അത് ലോകാവസാനമൊന്നും അല്ല. എനിക്ക് കണക്ക് അത്ര താത്പര്യമില്ല. സ്കൂളിൽ പോലും ഞാനതിൽ അത്ര മികച്ചയാളായിരുന്നില്ല. നെറ്റ് റൺ റേറ്റിനെപ്പറ്റി ആലോചിച്ചിട്ട് പ്രത്യേകിച്ചൊരു ഗുണമില്ല. ഐപിഎൽ ആസ്വദിക്കുകയാണ് വേണ്ടത്.”- ധോണി പറഞ്ഞു.

91 റൺസിനാണ് ഇന്നലെ ചെന്നൈ ഡൽഹിയെ വീഴ്ത്തിയത്. 209 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി 17.4 ഓവറിൽ 117 റൺസെടുക്കുന്നതിനിടെ ഓൾഔട്ടാവുകയായിരുന്നു. ആകെ നാല് താരങ്ങളാണ് ഡൽഹി നിരയിൽ ഇരട്ടയക്കം കടന്നത്. മിച്ചൽ മാർഷ് (25), ശാർദ്ദുൽ താക്കൂർ (24) ഋഷഭ് പന്ത് (21), ഡേവിഡ് വാർണർ (19) എന്നിവരൊഴികെ ബാക്കിയാർക്കും മികച്ച പ്രകടനം നടത്താനായില്ല. ചെന്നൈക്കു വേണ്ടി മൊയീൻ അലി മൂന്ന് വിക്കറ്റ് വീഴ്ത്തി.

]]>