chengannur – malayalees.ch https://malayalees.ch Malayalam Online News Portal Thu, 06 Jul 2023 04:23:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png chengannur – malayalees.ch https://malayalees.ch 32 32 ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വെള്ളക്കെട്ട് രൂക്ഷം; യാത്രക്കാർക്ക് അസൗകര്യം https://malayalees.ch/chengannur-railway-station-flooding/ Thu, 06 Jul 2023 04:23:26 +0000 https://malayalees.ch/?p=83896
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ വെള്ളക്കെട്ട് രൂക്ഷമായി. ഇന്നലെ പെയ്ത കനത്ത മഴയിൽ റെയിൽവേ സ്റ്റേഷന്റെ മുൻഭാഗം വെള്ളക്കെട്ടായി മാറി. യാത്രക്കാർക്ക് വാഹനങ്ങളിലും നടന്നും സ്റ്റേഷനിലേക്ക് കയറാൻ പറ്റാത്ത സ്ഥിതിയാണ്. വെള്ളം ഒഴുകിപ്പോകാനുള്ള ഓട അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമെന്ന് പറയുന്നു.

ചെങ്ങന്നൂർ താലൂക്കിലെ പ്രാവിൻകൂട് – ഇരമല്ലിക്കര റോഡിൽ വെള്ളം കയറി. മണിമലയാറ്റിൽ വെള്ളം ഉയർന്നതിനെ തുടർന്നാണ് എരമല്ലിക്കരനാട് പ്രദേശങ്ങളിൽ വെള്ളം കയറിയത്. റോഡിലൂടെ വാഹനങ്ങൾ പോകുന്നതിന് ഏറെ ബുദ്ധിമുട്ടായി മാറി. പ്രധാന റോഡിൽ നിന്നും ഇടറോഡുകളിലേക്കും ശക്തമായ ഒഴുക്കുണ്ട്. ഇന്നു രാവിലെയും വെള്ളം ഉയർന്നിട്ടുണ്ട്. ചെറിയ വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്.

]]>
ചെങ്ങന്നൂരിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരം വീണ് രണ്ട് വിദ്യാർഥികൾക്കും അധ്യാപികയ്ക്കും പരുക്ക് https://malayalees.ch/chengannur-tree-fell-on-school-roof/ Wed, 29 Mar 2023 04:49:08 +0000 https://malayalees.ch/?p=78795 ആലപ്പുഴ ചെങ്ങന്നൂരിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരം വീണ് രണ്ട് വിദ്യാർഥികൾക്കും അധ്യാപികയ്ക്കും പരിക്ക്. കിഴക്കേനട സർക്കാർ യു.പി സ്‌കൂളിലാണ് അപകടം.

കുട്ടികളെ വിളിക്കാനെത്തിയ രണ്ട് രക്ഷിതാക്കൾക്കും നിസാര പരിക്കേറ്റു. ഓടിട്ട സ്‌കൂൾ കെട്ടിടത്തിന് മുകളിലേക്ക് വൻമരം വീഴുകയായിരുന്നു.

നേരത്തെ പരാതി നൽകിയിരുന്നെങ്കിലും മരം മുറിക്കാൻ അധികൃതർ തയ്യാറാകാത്തതാണ് അപകടത്തിന് വഴിവച്ചതെന്ന് രക്ഷിതാക്കൾ ആരോപിച്ചു.

]]>
ചെങ്ങന്നൂർ മുളകുഴയിൽ 80 കാരിയെ വെട്ടിക്കൊന്നു https://malayalees.ch/man-kills-80-years-old-woman/ Sat, 22 Oct 2022 04:02:52 +0000 https://malayalees.ch/?p=70004 ചെങ്ങന്നൂർ മുളകുഴയിൽ 80 കാരിയെ വെട്ടിക്കൊന്നു. മുളക്കുഴ സ്വദേശി മറിയാമ്മ വർഗീസാണ് കൊല്ലപ്പെട്ടത്. ബന്ധുവായ രെഞ്ചു സാമിനെ പൊലീസ് പിടികൂടി. ഇയാൾക്ക് മാനസിക വിഭ്രാന്തി ഉള്ളതായിയാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലർച്ചെ 2 മണിക്കായിരുന്നു കൊലപാതകം. ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. മറിയാമ്മ വർഗീസ് കിടപ്പുരോഗിയാണ്. രെഞ്ചു മാതാപിതാക്കളുമായി വഴക്കിടുകയും തർക്കത്തിന് പിന്നാലെ ഇവരെ വീട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. മാതാപിതാക്കളെ പുറത്താക്കിയതിന് ശേഷം അവരോടുള്ള ദേഷ്യത്തിനാണ് ഉറങ്ങിക്കിടന്ന 80 കാരിയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

]]>