Chelsea – malayalees.ch https://malayalees.ch Malayalam Online News Portal Fri, 10 Mar 2023 11:49:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Chelsea – malayalees.ch https://malayalees.ch 32 32 ചെൽസിയുടെ മലയാളി മുഖം ഇനി ഇന്ത്യൻ ഫുട്ബോളിലേക്ക്; വിനയ് മേനോൻ എഐഎഫ്എഫ് വിദഗ്ധൻ https://malayalees.ch/former-chelsea-staff-vinay-menon-joins-aiff/ Fri, 10 Mar 2023 11:48:51 +0000 https://malayalees.ch/?p=77799 അന്താരാഷ്ട്ര ഫുട്ബോളിൽ ഇന്ത്യയുടെ മുഖമായിരുന്ന വിനയ് മേനോൻ ഇനി ഇന്ത്യൻ ഫുട്ബോളിലേക്ക്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയുടെയും ബെൽജിയം ദേശീയ ഫുട്ബോളിന്റെയും ഭാഗമായി പ്രവർത്തിച്ച മലയാളി വിനയ് മേനോൻ. അന്തരാഷ്ട്ര തലത്തിലെ ഫുട്ബോൾ ലോകത്തേക്ക് ഇന്ത്യയെ ബന്ധിപ്പിക്കുന്നതിനുള്ള നടപടികളും ഗവേഷണവുമാണ് വിനയ് മേനോൻ നിർവഹിക്കുക. ഖത്തർ ആതിഥേയത്വം വഹിച്ച 2022 ഫിഫ ലോകകപ്പിൽ പങ്കെടുത്ത ബെൽജിയം ദേശീയ ഫുട്ബോൾ ടീമിന്റെ വെൽനെസ് പരിശീലകനായിരുന്നു. ഒരു യൂറോപ്യൻ ക്ലബ്ബിന്റെയോ ലോകക്കപ്പിൽ മത്സരിക്കുന്ന രാജ്യത്തിന്റെയോ പരിശീലന സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരാണ് വിനയ്. Former Chelsea Staff Vinay Menon joins AIFF

ചെൽസിയുടെ മുൻ ഉടമയായ റോമൻ അബ്രമോവിച്ചിന്റെ പേർസണൽ പരിശീലനായിരുന്ന വിനയ് പിന്നീട് അദ്ദേഹത്തിന്റെ സഹായത്താൽ ചെൽസിയിലേക്ക് ചേക്കേറുകയായിരുന്നു. 13 വർഷം ചെൽസിയുടെ വെൽനെസ്സ് പരിശീലകനായിരുന്ന കഴിഞ്ഞ വർഷം അബ്രമോവിച്ചിനൊപ്പം ക്ലബ് വിട്ടിരുന്നു. വിനയ് മേനോന്റെ സേവനത്തിനായി ലോകത്തിന്റെ മുൻ നിര കായിക താരങ്ങളും സംഘടനകളും ശ്രമിക്കുമ്പോഴാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നീക്കം.

ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയെ സഹായിക്കുക എന്നതിനൊപ്പം അന്തരാഷ്ട്ര തലത്തിൽ ഒരു മേൽവിലാസം രേഖപ്പെടുത്തുക എന്നതായിരിക്കും വിനയ് മേനോന്റെ ദൗത്യം.

]]>
ഇത് പോട്ടറുടെ ചെൽസി; ഡോർട്മുണ്ടിനെ പരാജയപ്പെടുത്തി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ https://malayalees.ch/uefa-champions-league-chelsea-beat-dortmund/ Wed, 08 Mar 2023 05:33:24 +0000 https://malayalees.ch/?p=77580 ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ട് മത്സരത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തി ചെൽസി. ഇന്ന് ബൊറൂസിയ ഡോർട്മുണ്ടിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. ചെൽസിക്കായി റഹീം സ്റ്റെർലിംഗും കായ്‌ ഹവർട്സും ഗോളുകൾ നേടി. UEFA Champions League: Chelsea beat Dortmund

ഗ്രഹാം പോട്ടറുടെ കീഴിൽ ഫോം കണ്ടെത്തുവാൻ കഷ്ടപ്പെടുന്ന ക്ലബിന് ക്വാർട്ടർ ഫൈനലിലേക്കുള്ള മുന്നേറ്റം കൂടുതൽ ആത്മവിശ്വാസം നൽകും. അതും കഴിഞ്ഞ പന്ത്രണ്ട് മത്സരങ്ങളിലും തുടർച്ചയായി വിജയങ്ങൾ നേടി കുതിക്കുന്ന ബൊറൂസ്സിയക്ക് എതിരെയാകുമ്പോൾ വിജയത്തിന് മാധുര്യം കൂടും. നോക്ക് ഔട്ടിന്റെ ആദ്യ പാദത്തിൽ ബൊറൂസിയ ഡോർട്മുണ്ട് മറുപടിയില്ലാത്ത ഒരു ഗോളിന് ചെൽസിയെ തോൽപ്പിച്ചിരുന്നു.

കഴിഞ്ഞ രണ്ട് മാറ്റങ്ങളുമായാണ് ചെൽസി കളിക്കളത്തിൽ ഇറങ്ങിയത്. പരുക്കേറ്റ പുറത്തായിപ്പോയ റീസ് ജെയിംസ് ടീമിലേക്ക് തിരികെ വന്നു. കൂടാതെ ലെഫ്റ് ബാക്ക് മാർക് കുകുറേല ആദ്യ പതിനൊന്നിൽ സ്ഥാനം കണ്ടെത്തി. ഇന്നത്തെ മത്സരത്തിലെ ഏറ്റവും മികച്ച താരം കൂടിയായിരുന്നു കുകുറേല. വാശിയേറിയ പോരാട്ടമായിരുന്നു ഇരു ടീമുകളും കാഴ്ചവെച്ചത്. ഗോൾവലക്ക് കീഴിൽ കെപ്പ നടത്തിയ പ്രകടമാണ് മത്സരം ചെൽസിയുടെ വരുത്തിയിലെത്തിക്കാൻ സഹായിച്ചത്.

ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ റഹീം സ്റ്റെർലിംഗാണ് ചെൽസിക്ക് ലീഡ് നേടിക്കൊടുത്തത്. 50 ആം മിനുട്ടിൽ ചെൽസിക്ക് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ ആദ്യ ശ്രമത്തിൽ കായ്‌ ഹവർട്സിന് കഴിഞ്ഞില്ല. എന്നാൽ കിക്ക്‌ എടുക്കുന്നതിന് മുൻപ് എതിർ ബോക്സിയിലേക്ക് കിടന്നതിനാൽ റഫറി വീണ്ടു പെനാൽറ്റി എടുക്കാൻ ആവശ്യപ്പെട്ടു. ഇത്തവണ ഹവർട്സിന് ലക്ഷ്യം പിഴച്ചില്ല. ചെൽസി രണ്ടു ഗോളുകൾക്ക് മുന്നിൽ.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ക്ലബ് ബർഗിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് ബെൻഫിക്കയും ക്വാർട്ടർ ഫൈനൽ യോഗ്യത നേടി. പോർച്ചുഗൽ യുവതാരം ഗോൺസാലോ റാമോസ് ഇരട്ട ഗോളുകൾ നേടി.

]]>
അർജന്റീനയുടെ ലോകകപ്പ് ജേതാവ് എൻസോ ഫെർണാണ്ടസ് ചെൽസിയിൽ; അവസാന ദിനം ഫുട്ബോൾ ട്രാൻസ്ഫർ ജാലകത്തിൽ വമ്പൻ കൈമാറ്റങ്ങൾ https://malayalees.ch/chelsea-agree-enzo-fernandez-deal-in-transfer-deadline-day-2/ Wed, 01 Feb 2023 11:52:39 +0000 https://malayalees.ch/?p=75489 ലോകഫുട്ബോളിനെ കീഴ്മേൽ മറിച്ച് മറ്റൊരു ട്രാൻസ്ഫർ ജാലകത്തിന് തിരശീല വീഴുമ്പോൾ കൂടുമാറ്റം നടത്തിയത് വമ്പൻ താരങ്ങൾ. ക്ലബ്ബുകൾ തമ്മിൽ നടന്നത് കോടിക്കണക്കിന്ന് രൂപയുടെ കൈമാറ്റം. സാധാരണഗതിയിൽ തണുത്ത പ്രതികരണം കാഴ്ച വെക്കുന്ന ശൈത്യകാല ട്രാൻസ്ഫർ ജാലകം ഈ വർഷം ഫുട്ബോൾ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. Chelsea agree Enzo Fernández deal in transfer deadline day

ഈ ട്രാൻസ്ഫർ ജാലത്തിൽ അവസാന ദിനത്തിൽ കൈമാറ്റം ചെയ്യപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട താരമാണ് അർജന്റീനയോടൊപ്പം 2022 ഫിഫ ലോകകപ്പ് നേടിയ എൻസോ ഫെർണാണ്ടസ്. പോർച്ചുഗൽ ക്ലബായ ബെൻഫിക്കയിൽ നിന്ന് താരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസി സൈൻ ചെയ്തത് 120 മില്യൺ യൂറോയ്ക്ക് (ഏകദേശം 1065 കോടി ഇന്ത്യൻ രൂപ). ഫുട്ബോൾ താരകൈമാറ്റ വിപണിയിൽ ഏറ്റവും വലിയ ആറാമത്തെ ഉയർന്ന തുകയാണ് എൻസോയ്ക്ക് വേണ്ടി ചെൽസി ചിലവഴിച്ചത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ എട്ട് താരങ്ങളെയാണ് ചെൽസി സ്വന്തമാക്കിയത്. ചെലവാക്കിയത് 331 മില്യൺ യൂറോയും (ഏകദേശം 2941 കോടി ഇന്ത്യൻ രൂപ)

ഇംഗ്ലീഷ് ഫുട്ബോളിൽ ചെൽസിയുടെ മധ്യനിര താരം ജോർജിഞ്ഞോ ആഴ്സനലിലേക്ക് ചേക്കേറി. ടോട്ടൻഹാമിൽ നിന്ന് മാറ്റ് ഡോഹെർത്തി അത്‌ലറ്റികോ മാഡ്രിഡിലേക്കും ബയേൺ മ്യൂണിക്കിൽ നിന്ന് മാർസെൽ സാബിസ്റ്റർ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കും കൂടുമാറ്റം നടത്തി. ചാമ്പ്യൻസ് ലീഗ് ജേതാവ് കെയ്‌ലർ നവാസ് പിഎസ്ജിയിൽ നിന്ന് ഇംഗ്ലീഷ് ക്ലബ്ബിൽ നോട്ടിൻഹാമിൽ ചേർന്നു. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായ ജാവ ക്യാൻസലോ ബയേർണിലേക്കും നീങ്ങി. ഇവരെ കൂടാതെ, യൂറോപ്യൻ ഫുട്ബോളിൽ മുൻ നിര ക്ലബ്ബുകളിലെല്ലാം താരങ്ങളുടെ കൈമാറ്റങ്ങൾ ഇത്തവണ നടന്നിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബോളിലും സമാനമായി ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിനത്തിൽ താരകൈമാറ്റങ്ങൾ നടന്നിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് ബെംഗളൂരു എഫ്‌സിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തിയ ഡാനിഷ് ഫാറൂഖിന്റെ നീക്കമാണ്.

]]>
അർജന്റീനയുടെ ലോകകപ്പ് ജേതാവ് എൻസോ ഫെർണാണ്ടസ് ചെൽസിയിൽ; അവസാന ദിനം ഫുട്ബോൾ ട്രാൻസ്ഫർ ജാലകത്തിൽ വമ്പൻ കൈമാറ്റങ്ങൾ https://malayalees.ch/chelsea-agree-enzo-fernandez-deal-in-transfer-deadline-day/ Wed, 01 Feb 2023 04:35:52 +0000 https://malayalees.ch/?p=75447 ലോകഫുട്ബോളിനെ കീഴ്മേൽ മറിച്ച് മറ്റൊരു ട്രാൻസ്ഫർ ജാലകത്തിന് തിരശീല വീഴുമ്പോൾ കൂടുമാറ്റം നടത്തിയത് വമ്പൻ താരങ്ങൾ. ക്ലബ്ബുകൾ തമ്മിൽ നടന്നത് കോടിക്കണക്കിന്ന് രൂപയുടെ കൈമാറ്റം. സാധാരണഗതിയിൽ തണുത്ത പ്രതികരണം കാഴ്ച വെക്കുന്ന ശൈത്യകാല ട്രാൻസ്ഫർ ജാലകം ഈ വർഷം ഫുട്ബോൾ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

ഈ ട്രാൻസ്ഫർ ജാലത്തിൽ അവസാന ദിനത്തിൽ കൈമാറ്റം ചെയ്യപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട താരമാണ് അർജന്റീനയോടൊപ്പം 2022 ഫിഫ ലോകകപ്പ് നേടിയ എൻസോ ഫെർണാണ്ടസ്. പോർച്ചുഗൽ ക്ലബായ ബെൻഫിക്കയിൽ നിന്ന് താരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസി സൈൻ ചെയ്തത് 120 മില്യൺ യൂറോയ്ക്ക് (ഏകദേശം 1065 കോടി ഇന്ത്യൻ രൂപ). ഫുട്ബോൾ താരകൈമാറ്റ വിപണിയിൽ ഏറ്റവും വലിയ ആറാമത്തെ ഉയർന്ന തുകയാണ് എൻസോയ്ക്ക് വേണ്ടി ചെൽസി ചിലവഴിച്ചത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ എട്ട് താരങ്ങളെയാണ് ചെൽസി സ്വന്തമാക്കിയത്. ചെലവാക്കിയത് 331 മില്യൺ യൂറോയും (ഏകദേശം 2941 കോടി ഇന്ത്യൻ രൂപ)

ഇംഗ്ലീഷ് ഫുട്ബോളിൽ ചെൽസിയുടെ മധ്യനിര താരം ജോർജിഞ്ഞോ ആഴ്സനലിലേക്ക് ചേക്കേറി. ടോട്ടൻഹാമിൽ നിന്ന് മാറ്റ് ഡോഹെർത്തി അത്‌ലറ്റികോ മാഡ്രിഡിലേക്കും ബയേൺ മ്യൂണിക്കിൽ നിന്ന് മാർസെൽ സാബിസ്റ്റർ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കും കൂടുമാറ്റം നടത്തി. ചാമ്പ്യൻസ് ലീഗ് ജേതാവ് കെയ്‌ലർ നവാസ് പിഎസ്ജിയിൽ നിന്ന് ഇംഗ്ലീഷ് ക്ലബ്ബിൽ നോട്ടിൻഹാമിൽ ചേർന്നു. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായ ജാവ ക്യാൻസലോ ബയേർണിലേക്കും നീങ്ങി. ഇവരെ കൂടാതെ, യൂറോപ്യൻ ഫുട്ബോളിൽ മുൻ നിര ക്ലബ്ബുകളിലെല്ലാം താരങ്ങളുടെ കൈമാറ്റങ്ങൾ ഇത്തവണ നടന്നിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബോളിലും സമാനമായി ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിനത്തിൽ താരകൈമാറ്റങ്ങൾ നടന്നിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് ബെംഗളൂരു എഫ്‌സിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തിയ ഡാനിഷ് ഫാറൂഖിന്റെ നീക്കമാണ്.

]]>
ചാമ്പ്യൻസ് ലീഗ് തോൽവി; തോമസ് ടുച്ചലിനെ ചെൽസി പുറത്താക്കി https://malayalees.ch/chelsea-officially-sack-thomas-tuchel/ Wed, 07 Sep 2022 12:15:32 +0000 https://malayalees.ch/?p=67757 മുഖ്യ പരിശീലകൻ തോമസ് ടുച്ചലിനെ പുറത്താക്കി ചെൽസി. ചാമ്പ്യൻസ് ലീഗിൽ ഡൈനമോ സാഗ്രെബിനെതിരെ നോർത്ത് ഫ്രഞ്ച് ക്ലബ്ബ് 0-1 ന് തോറ്റതിനെ തുടർന്നാണ് തീരുമാനം. തോമസ് ടുച്ചലിനെ മാനേജർ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായി ചെൽസി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.

“ചെൽസി എഫ്‌സിയിലെ എല്ലാവരുടെയും പേരിൽ, തോമസിനും അദ്ദേഹത്തിന്റെ സ്റ്റാഫിനും ക്ലബ്ബിന്റെ നന്ദി രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു. ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് നേട്ടങ്ങളിൽ തോമസിന് ക്ലബ് ചരിത്രത്തിൽ കൃത്യമായ സ്ഥാനമുണ്ടാകും” ചെൽസി പ്രസ്താവനയിൽ പറയുന്നു. മുന്‍ പരിശീലകന്‍ ഫ്രാങ്ക് ലാംപാര്‍ഡ് പുറത്തുപോയ ഒഴിവിലാണ് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ മുന്‍ പരിശീലകന്‍ കൂടിയായ തോമസ് ടുച്ചലിനെ നിയമിതനായത്.

പുതിയ പരിശീലകനെ ഉടൻ നിയമിക്കുമെന്ന് ക്ലബ് കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന മത്സരങ്ങളുടെ തയ്യാറെടുപ്പിനായി ചെൽസിയുടെ കോച്ചിംഗ് സ്റ്റാഫ് ടീമിന്റെ ചുമതല ഏറ്റെടുക്കും. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്‍റെ പുതിയ സീസണില്‍, ക്രൊയേഷ്യന്‍ ക്ലബ്ബ് ഡൈനമോ സാഗ്രെബ് എതിരില്ലാത്ത ഒരു ഗോളിന് ചെല്‍സിയെ വീഴ്ത്തിയിരുന്നു. 13ാം മിനിറ്റില്‍ ഒറസിക്ക് സെഗറിബിന്റെ വിജയഗോള്‍ നേടി. ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ എല്ലാ തരത്തിലും ചെല്‍സി മുന്‍തൂക്കം നേടിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഗോള്‍ സൃഷ്ടിക്കാന്‍ കഴിയാത്ത പ്രീമിയര്‍ ലീഗിലെ അതേ അവസ്ഥ ചെല്‍സി ചാമ്പ്യന്‍സ് ലീഗിലും തുടര്‍ന്നു.

]]>
കളത്തിൽ കൊമ്പുകോർത്ത് ചെൽസി, ടോട്ടനം പരിശീലകർ: വിഡിയോ https://malayalees.ch/antonio-conte-thomas-tuchel-clash/ Mon, 15 Aug 2022 04:22:42 +0000 https://malayalees.ch/?p=66401 കളത്തിൽ പരസ്പരം കൊമ്പുകോർത്ത് ചെൽസി, ടോട്ടനം പരിശീലകർ. ചെൽസിയുടെ പരിശീലകൻ തോമസ് ടുചെലും ടോട്ടനം ഹോട്സ്പർ പരിശീലകൻ അൻ്റോണിയോ കോണ്ടെയുമാണ് മത്സരത്തിനു ശേഷം ഏറ്റുമുട്ടിയത്. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി കളി സമനില ആയിരുന്നു.

കളിയിൽ ആദ്യം ലീഡെടുത്തത് കോലിബാലി ആയിരുന്നു. 19ആം മിനിട്ടിൽ നേടിയ ഗോളിൽ ചെൽസി ആദ്യ പകുതി സ്വന്തമാക്കി. രണ്ടാം പകുതിയിൽ ടോട്ടനം കളിയിലേക്ക് തിരികെവന്നു. 68ആം മിനിട്ടിൽ ഹോബ്ജെർഗിലൂടെ ടോട്ടനം സമനില നേടി. ചെൽസി ബെഞ്ചിനു നേരെ ഓടിയാണ് കോണ്ടെ ഈ ഗോൾ നേട്ടം ആഘോഷിച്ചത്. ഇത് ചെറിയ വാക്കുതർക്കത്തിലേക്ക് നയിച്ചു. ഇരുവർക്കും മഞ്ഞ കാർഡ് ലഭിച്ചു. 77ആം മിനിട്ടിൽ ചെൽസി ലീഡ് തിരികെപിടിച്ചു. റീസ് ജെയിംസിൻ്റെ ഗോൾ ടുചെൽ ആഘോഷിച്ചത് ടച്ച്‌ലൈനിലൂടെ ഓടിയാണ്. ഇത് കോണ്ടെയെ പ്രകോപിപ്പിച്ചു. ജയമുറപ്പിച്ച ചെൽസിയെ ഞെട്ടിച്ചുകൊണ്ടാണ് ടോട്ടനം രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ സമനില ഗോൾ നേടിയത്. ഈ ഗോളോടെ കളി അവസാനിക്കുമയും ചെയ്തു. പരസ്പരം ആക്രമണോത്സുകമായി ഹസ്തദാനം നൽകിയ പരിശീലകർ മുഖാമുഖം നിന്ന് കൊമ്പുകോർത്തു. ഇരുവരെയും താരങ്ങളും മറ്റ് സ്റ്റാഫുകളുമാണ് പിടിച്ചുമാറ്റിയത്. ഇരു പരിശീലകർക്കും റഫറി ചുവപ്പുകാർഡ് നൽകുകയും ചെയ്തു.

]]>
അമേരിക്കൻ വ്യവസായി ടോഡ് ബോഹ്ലി ചെൽസിയെ ഏറ്റെടുത്തു എന്ന് റിപ്പോർട്ട് https://malayalees.ch/todd-boehly-bought-chelsea/ Sat, 07 May 2022 04:32:15 +0000 https://malayalees.ch/?p=61429 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയ്ക്ക് പുതിയ ഉടമകളായെന്ന് റിപ്പോർട്ട്. അമേരിക്കൻ വ്യവസായി ടോഡ് ബോഹ്ലിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ചെൽസി വാങ്ങാൻ കരാർ ഒപ്പിട്ടു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. പ്രീമിയർ ലീഗിൻ്റെയും ബ്രിട്ടീഷ് സർക്കാരിൻ്റെയും അനുമതി ലഭിച്ചാൽ ക്ലബ് ഔദ്യോഗികമായി ടോഡ് ബോഹ്ലി ഗ്രൂപ്പിനു സ്വന്തമാവും.

റഷ്യൻ- ഇസ്രയേലി കോടീശ്വരൻ റോമൻ അബ്രാമോവിച്ച് ആയിരുന്നു ചെൽസിയുടെ ഉടമ. എന്നാൽ, യുക്രൈനു മേൽ റഷ്യ നടത്തുന്ന അധിനിവേശത്തെ തുടർന്ന് അബ്രാമോവിച്ചിനെതിരെ അതിരൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ്റെ അടുത്ത സുഹൃത്താണ് അബ്രാമോവിച്ച്. ഇതിനു പിന്നാലെയാണ് ക്ലബ് വിൽക്കാൻ അബ്രാമോവിച്ച് തീരുമാനിച്ചത്. വിറ്റുകിട്ടുന്ന പണം യുക്രൈൻ യുദ്ധക്കെടുതിയിലെ ഇരകൾക്ക് നൽകുമെന്നും അദ്ദേഹം വാർത്താകുറിപ്പിൽ അറിയിച്ചു.

]]>
എ​ഫ്.എ ക​പ്പി​ൽ വമ്പൻ ജ​യ​വു​മാ​യി ടോ​ട്ട​നവും ചെല്‍സിയും https://malayalees.ch/werner-and-havertz-end-goal-droughts/ Mon, 11 Jan 2021 05:44:30 +0000 https://malayalees.ch/?p=38368 എ​ഫ്എ ക​പ്പി​ൽ വമ്പൻ ജ​യ​വു​മാ​യി ടോ​ട്ട​നം ഹോ​ട്ട്സ്പ​റും ചെല്‍സിയും. മൂ​ന്നാം റൗ​ണ്ടി​ൽ നോ​ൺ ഡി​വി​ഷ​ൻ ക്ല​ബാ​യ മ​റൈ​നെ നേ​രി​യ്റ്റ ടോ​ട്ട​നം എ​തി​രി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു. ചെല്‍സി ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് മൊറേകാമ്പ്യയെ തകര്‍ത്തത്.

ഉയര്‍ന്ന തുക മുടക്കി കൊണ്ടുവന്ന കെയ് ഹാവര്‍ട്ട്സും ടിമോ വെര്‍ണറും ഗോള്‍ വരള്‍ച്ചക്ക് അവസാനമിട്ടു എന്നതാണ് ചെല്‍സിയെ സംബന്ധിച്ച് ഈ കളിയില്‍ പോസിറ്റീവായ കാര്യം. മേസെണ്‍ മൌണ്ടും ഹഡ്സണ്‍ ഒഡോയുമാണ് ചെല്‍സിയുടെ മറ്റു ഗോള്‍ സ്കോറര്‍മാര്‍.

സ്ട്രൈ​ക്ക​ർ കാ​ർ​ലോ​സ് വി​നീ​ഷ്യ​സി​ന്‍റെ ഹാ​ട്രി​ക്കും ലൂ​ക​സ് മൗ​റ​യും(32) യു​വ​താ​രം ആ​ൽ​ഫി ഡെ​വി​നും(60) ആ​ണ് ടോ​ട്ട​ന​ത്തി​നാ​യി വ​ല​കു​ലു​ക്കി​യ​ത്.

24, 30, 37 മി​നി​റ്റു​ക​ളി​ലാ​ണ് വി​നീ​ഷ്യ​സ് ഗോ​ൾ നേ​ടി​യ​ത്. ടോ​ട്ട​ന​ത്തി​നാ​യു​ള്ള താ​ര​ത്തി​ന്‍റെ ആ​ദ്യ ഹാ​ട്രി​ക്കാ​ണി​ത്. 16 വ​യ​സും 162 ദി​വ​സ​വും മാ​ത്രം പ്രാ​യ​മു​ള്ള ആ​ൽ​ഫി ഈ ​ഗോ​ളോ​ടെ ടോ​ട്ട​ന​ത്തി​ന്‍റെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഗോ​ൾ സ്കോ​റ​ർ ആ​യി മാ​റി.

]]>
ചെല്‍സിക്ക് തോല്‍വി; ലാംപാര്‍ഡിന്റെ ഭാവി തുലാസില്‍ https://malayalees.ch/manchester-citys-emphatic-win-over-lacklustre-chelsea/ Mon, 04 Jan 2021 04:13:47 +0000 https://malayalees.ch/?p=37963 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഹോം ഗ്രൌണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലും ചെല്‍സിക്ക് കനത്ത തോല്‍വി. മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചെല്‍സിയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ആറ് കളികളില്‍ നിന്ന് നാല് പോയിന്റ് മാത്രമാണ് ചെല്‍സിക്ക് നേടാനായത്.

https://youtu.be/AJwHal7ef2M

ഇല്‍കെ ഗണ്‍ഗോഗന്‍(18), ഫില്‍ ഫോഡന്‍ (21), കെവിന്‍ ഡിബ്രൂയിന്‍ (34) എന്നിവര്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ഇഞ്ചുറി ടൈമില്‍ ഹഡ്സണ്‍ ഒഡോയുടെ വകയായിരുന്നു ചെല്‍സിയുടെ ആശ്വാസ ഗോള്‍. കളിയുടെ ഒരു മേഖലകളിലും തിളങ്ങാന്‍ കഴിയാതിരുന്ന ചെല്‍സി കൂടുതല്‍ ഗോളുകള്‍ വഴങ്ങാതിരുന്നത് ഗോള്‍ കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡിയുടെ തകര്‍പ്പന്‍ പ്രകടനം കാരണമാണ്.

2000 കോടി മുടക്കി സൂപ്പര്‍ താരങ്ങളെ കൊണ്ടുവന്നിട്ടും ലീഗില്‍ എട്ടാം സ്ഥാനത്താണ് ചെല്‍സി. അടുത്ത കളികളില്‍ ടീമിന്റെ പ്രകടനത്തില്‍ കാര്യമായ മാറ്റം വന്നില്ലെങ്കില്‍ റോമന്‍ അബ്രമോവിച്ച് ലാംപാര്‍ഡിനെ പുറത്താക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

]]>
ചെല്‍സിയെയും തകര്‍ത്ത് ചാമ്പ്യന്മാര്‍ മുന്നോട്ട്… https://malayalees.ch/liverpool-vs-chelsea-premier-league-match/ Mon, 21 Sep 2020 05:09:55 +0000 https://malayalees.ch/?p=32084 മാനേയും സലാഹും ഫെര്‍മിനോയും റോബേര്‍ട്സണുമെല്ലാം കളം നിറഞ്ഞ് കളിച്ചതോടെ ചെല്‍സി പൊരുതി പോലും നോക്കാനാവാതെ കീഴടങ്ങി

പ്രീമിയര്‍ ലിഗിലെ സൂപ്പര്‍ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാര്‍ എതിരില്ലാത്ത രണ്ട് ഗോളിന് ചെല്‍സിയെ തകര്‍ത്തു. കളി മുഴുവന്‍ കൈ പിടിയിലൊതുക്കിയ ലിവര്‍പൂള്‍ ആധികാരിക വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിന്‍റെ 45ാം മിനിറ്റില്‍ ചെല്‍സിയുടെ പ്രതിരോധതാരം ക്രിസ്റ്റ്യന്‍സെനിന് റെഡ് കാര്‍ഡ് ലഭിച്ചതാണ് കളിയുടെ ഗതിമാറ്റിയത്. ബാക്കിയുള്ള 45 മിനിറ്റ് ലിവര്‍പൂള്‍ കളത്തില്‍ നിറഞ്ഞാടുകയായിരുന്നു.

മാനേയും സലാഹും ഫെര്‍മിനോയും റോബേര്‍ട്സണുമെല്ലാം കളം നിറഞ്ഞ് കളിച്ചതോടെ ചെല്‍സി പൊരുതി പോലും നോക്കാനാവാതെ കീഴടങ്ങി.

ലിവര്‍പൂള്‍ 17 ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ കേവലം അഞ്ച് ഷോട്ടുകള്‍ മാത്രമാണ് ചെല്‍സിക്ക് അടിക്കാനായത്. 62 ശതമാനം ബോള്‍ പൊസിഷനും ലിവര്‍പൂളിന്റെ കയ്യിലായിരുന്നു.

മത്സരത്തിന്റെ 50ാം മിനിറ്റില്‍ സലാഹിന്റെ അപ്രതിക്ഷിത പാസ് സ്വീകരിച്ച ഫിര്‍മീനോ മാനേയുടെ തല കണക്കാക്കി നല്‍കിയ മനോഹര ക്രോസ് സുന്ദരമായി ഗോളാക്കി മാനേ ലിവര്‍പൂളിന് ലീഡ് നല്‍കി. തുടര്‍ന്നും കളം നിറഞ്ഞ് കളിച്ച ലിവര്‍പൂള്‍ ചെല്‍സിയുടെ ബോക്സിനകത്ത് നിരന്തരം സമ്മര്‍ദ്ദം ചെലുത്തി ടീമിനെ പ്രതിരോധത്തിലാക്കി. 54ാം മിനിറ്റില്‍ അത് ലക്ഷ്യം കണ്ടു. മാനേയുടെ പൊടുന്നനെയുള്ള പ്രെഡിങ് ചെല്‍സി ഗോള്‍കീപ്പറെ പ്രതിരോധത്തിലാക്കുകയും ബോള്‍പിടിച്ചെടുത്ത മാനേ വളരെ അനായാസം വലകുലുക്കുകയായിരുന്നു.

75ാം മിനിറ്റില്‍ ചെല്‍സിക്കായി ജോര്‍ജീഞ്ഞോ എടുത്ത പെനാല്‍റ്റി അലിസണ്‍ അനായാസം തട്ടിയകറ്റിയതോടെ മത്സരം 2-0 ന് കലാശിച്ചു.

]]>