chellanam – malayalees.ch https://malayalees.ch Malayalam Online News Portal Mon, 30 Aug 2021 08:34:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png chellanam – malayalees.ch https://malayalees.ch 32 32 ആശങ്കകള്‍ക്ക് പരിഹാരം; ചെല്ലാനത്ത് തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കം https://malayalees.ch/coastal-infrastructure/ Mon, 30 Aug 2021 08:33:58 +0000 https://malayalees.ch/?p=48804 ചെല്ലാനത്തിന്റെ ആശങ്കകള്‍ക്ക് പരിഹാരമായി തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാകുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ടെട്രാപ്പോഡ് ഉപയോഗിച്ചുള്ള 344.2 കോടി രൂപയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് നാളെ മുതല്‍ ആരംഭിക്കുക. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പദ്ധതി പ്രഖ്യാപനം നിര്‍വഹിക്കും.

കടലോര സംരക്ഷണത്തിനൊപ്പം ടൂറിസം സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുന്നതാണ് പദ്ധതിയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം തീരപ്രദേശത്തെ ജനങ്ങളെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. കടലാക്രമണ രൂക്ഷത കൂടിവരുന്ന പ്രദേശമാണ് ചെല്ലാനം. ഇതിന് സ്ഥായിയായ പരിഹാരം വേണമെന്ന ചെല്ലാനം നിവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതോടെ നിറവേറ്റപ്പെടുക.

മെയ് 24ന് വ്യവസായ, ഫിഷറീസ്, ഇറിഗേഷന്‍, ട്രാന്‍സ്‌പോര്‍ട് മന്ത്രിമാര്‍ ചെല്ലാനം വിഷയം ചര്‍ച്ച ചെയ്യുന്നതിന് യോഗം ചേര്‍ന്നിരുന്നു. 2 കോടി രൂപ അന്ന് അനുവദിക്കുകയും ചെയ്തു. 16 കോടി രൂപയുടെ തീര സംരക്ഷണ-ടെട്രാപോഡ് പദ്ധതിയുടെ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിക്കുന്നതിനും തീരുമാനിച്ചു.

ഇതേത്തുടര്‍ന്ന്, ചെല്ലാനത്ത് കടലാക്രമണമുണ്ടായ പ്രദേശങ്ങള്‍ മന്ത്രി പി രാദീവും ഫിഷറീസ് മന്ത്രി സജി ചെറിയാനും സന്ദര്‍ശിച്ചു. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന വിപുലമായ യോഗത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് 344.2 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനം.

]]>
കൊവിഡിനും കടലിനുമിടയില്‍ ചെല്ലാനത്തുകാര്‍ https://malayalees.ch/1038-covid-19-update/ Wed, 22 Jul 2020 12:52:52 +0000 https://malayalees.ch/?p=28929 കൊവിഡിനും കടലിനുമിടയില്‍ ജീവിതം ഒരു ചോദ്യചിഹ്നമായി മാറിയ ചെല്ലാനത്തെ മനുഷ്യരാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വിഷയം. കൊവിഡ് വ്യാപനത്തിനൊപ്പം കടലാക്രമണം രൂക്ഷമായപ്പോള്‍ അഭയമില്ലാതായ ഈ മത്സ്യത്തൊഴിലാളികളായിരുന്നു പ്രളയകാലത്തെ നമ്മുടെ സൂപ്പര്‍ ഹീറോസ്. അന്ന് അവരെ ആരും വിളിച്ചതല്ല. തലയ്ക്കുമിതെ വെള്ളം എത്തിയപ്പോള്‍ വള്ളങ്ങളില്‍ പാഞ്ഞെത്തിയതാണ്.

കരതേടി കടലെത്തുമ്പോള്‍ സാധാരണ ബന്ധുവീടുകളില്‍ അഭയം പ്രാപിക്കുകയായിരുന്നു ചെല്ലാനത്തുകാരുടെ പതിവ്. കൊവിഡ് ഭീതി കാരണം അതിനും പറ്റിയില്ല. ഇത്തവണ കൊവിഡിനും കടലിനുമിടയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലായി ഈ തീരപ്രദേശം. 16 കിലോ മീറ്ററോളം വ്യാപിച്ചു കിടക്കുന്ന തീരമേഖലയില്‍ കടലാക്രമണം ഇത് ആദ്യമല്ല. കടലിരമ്പുന്ന എല്ലാ രാത്രികളിലും ചെല്ലാനത്ത്കാര്‍ക്ക് ഉറക്കം ഉറയ്ക്കാറില്ല.
ഉപ്പുവെള്ളം എതു നിമിഷവും ആര്‍ത്തിരമ്പിയെത്താം. ഒരായുസിന്റെ സമ്പാദ്യം ഇല്ലാതാവും, എല്ലാ വര്‍ഷം മുറതെറ്റാതെ കടലിരച്ചെത്തുബോള്‍ വീടുകളില്‍ ചിലത് നിലം പൊത്തും, കേടുപാടുകള്‍ സംഭവിക്കും, വീട്ടുപകരണങ്ങള്‍ തുടങ്ങി സര്‍വതും കടലെടുക്കും. നിനച്ചിരിക്കാതെ കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ഓടിയെത്താന്‍ ചെല്ലാനത്തെയും മത്സ്യത്തൊഴിലാളികള്‍ക്ക് രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ലായിരുന്നു. കാരണം, ഒരായുസിന്റെ സമ്പാദ്യങ്ങളില്‍ വെള്ളം ഇരച്ച് കയറുന്ന സങ്കടം ചെല്ലാനത്തുകാരുടെ കുടെപ്പിറപ്പാണ്.

കൊച്ചി ഹാര്‍ബറിന്റെ നിര്‍മാണ ഘട്ടത്തില്‍തന്നെ ചെല്ലാനം ഉള്‍പ്പെടുന്ന പശ്ചിമ കൊച്ചി തീരമേഖലയില്‍ കടലാക്രമണ സാധ്യത പ്രവചിക്കപ്പെട്ടിരുന്നു. കൊച്ചി തുറമുഖത്തിന്റെ സ്ഥാപകന്‍ റോബേര്‍ട്ട് ബ്രിസ്‌റ്റോ ഭാവിയില്‍ തെക്കന്‍ തീരങ്ങളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള കടലാക്രമണങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. നാളിതുവരെയായി കടലാക്രമണം ചെറുക്കനാവശ്യമായ സ്ഥിരം പ്രതിരോധ സംവിധാനങ്ങള്‍ക്കായി ചെല്ലാനംകാര്‍ മുട്ടാത്ത വതിലുകള്‍ ഇല്ല. കടല്‍ഭിത്തി നിര്‍മാണം പലതവണ കരാറുവരെ എത്തിയെങ്കിലും പലകാരണങ്ങള്‍ കൊണ്ടു മുടങ്ങി. 16 കിലോ മീറ്ററോളം നീണ്ടു കിടക്കുന്ന തീരമേഖലയില്‍ ആവശ്യമായ ഇടങ്ങളില്‍ പുലിമുട്ടുകളും കടല്‍ഭിത്തിയും നിര്‍മിക്കുക എന്നത് മാത്രമാണ് പ്രശ്‌നത്തിന്റെ ശാശ്വത പരിഹാരം.

ആപത്ത് കാലത്ത് ഓടിയെത്തിവരാണ് ഇന്ന് കൊവിഡിനും വെള്ളത്തിനുമിടയില്‍ ഒറ്റപ്പെട്ട് പോയിരിക്കുന്നത്. പുനരധിവാസം അപ്രായോഗികമാണെന്നിരിക്കെ തീരങ്ങളുടെ സംരക്ഷണത്തിന് കൂടുതല്‍ കരുതലുകള്‍ ആവശ്യമാണ്. പത്തുലക്ഷം രൂപ നല്‍കികൊണ്ടുള്ള പുനരധിവസ പദ്ധതികള്‍ക്ക് മത്സ്യത്തൊഴിലാളികള്‍ക്ക് ജീവിതമാര്‍ഗം കൂടി കണ്ടെത്താന്‍ സാധിക്കില്ലെന്നാണ് ഇവിടെത്തുകാരുടെ പരാതി. തീരത്ത് 50 മീറ്റര്‍ പരിധിയിലുള്ളവര്‍ മാറി താമസിക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ആവര്‍ത്തിക്കുമ്പോളും ആളുകള്‍ മാറിയാലും തീരം കടലെടുക്കാത്ത സംരക്ഷിക്കേണ്ടെ എന്നാണ് പ്രദേശവാസികളുടെ ചോദ്യം. മാറിമറിയുന്ന കാലാവസ്ഥ കാരണം കടലാക്രമണങ്ങള്‍ ഇനിയുമുണ്ടാവാം പ്രശ്‌ന പരിഹാരത്തിന് സന്ധിയില്ലാത്ത രാഷ്ട്രീയ ഭരണ സിരാ കേന്ദ്രങ്ങളുടെ ഇടപെടലുകള്‍ ആവശ്യമാണ്. തീരം കാക്കാന്‍ വലിയ പദ്ധതികള്‍ ഉണ്ടാവണം.

]]>
എറണാകുളത്ത് ആശങ്കയേറുന്നു; സമ്പര്‍ക്ക രോഗികള്‍ കൂടുന്നു, ചെല്ലാനം അതീവ ജാഗ്രതയില്‍ https://malayalees.ch/chellanam-keezhmad-reel-under-mounting-covid-19-cases/ Wed, 15 Jul 2020 04:53:35 +0000 https://malayalees.ch/?p=28525 ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരില്‍ ഒരാളുടെ ഉറവിടവും കണ്ടെത്തിയിട്ടില്ല

എറണാകുളത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ കൂടുതലും ചെല്ലാനം സ്വദേശികള്‍. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരില്‍ ഒരാളുടെ ഉറവിടവും കണ്ടെത്തിയിട്ടില്ല. ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും യോഗം മന്ത്രി വി.എസ് സുനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ ഇന്ന് ചേരും.

ഏറ്റവുമൊടുവില്‍ സ്ഥിരീകരിച്ച 70 കോവിഡ് രോഗബാധിതരില്‍ 59 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതിലേറെ പേരും ചെല്ലാനത്ത് നിന്നുളളവരാണ്. ആകെ രോഗബാധിതരുടെ കണക്കെടുത്താലും ചെല്ലാനം കണക്കില്‍ ഒന്നാം സ്ഥാനത്ത് തന്നെ. 403 രോഗബാധിതരില്‍ നൂറിലധികം പേര്‍ക്കാണ് ചെല്ലാനത്ത് മാത്രം രോഗം ബാധിച്ചിരിക്കുന്നത്. ചെല്ലാനത്ത് 20 പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചെല്ലാനത്ത് കൂടുതല്‍ ശ്രദ്ധ നല്‍കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. നിലവില്‍ ചെല്ലാനം പഞ്ചായത്ത് പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്. തീരദേശമേഖലയായതിനാല്‍ ട്രിപ്പിള്‍ ലോക്ഡൌണും നിലനില്‍ക്കുന്നു.

ചെല്ലാനത്ത് പ്രഥമ ശുശ്രൂഷ നല്‍കുന്നതിനായി 50 കിടക്കകള്‍ അനുവദിച്ചിട്ടുണ്ട്. ഇതിനായി സെന്‍റ്. ആന്‍റണീസ് പള്ളിയോട് ചേർന്നുള്ള കെട്ടിടം ഉപയോഗപ്പെടുത്തും. സമ്പര്‍ക്കപ്പട്ടികയിലുളളവരുടെയും അല്ലാത്തവരുടെയും സ്രവങ്ങള്‍ ശേഖരിച്ചുവരികയാണ്. ആലുവ ക്ലസ്റ്ററില്‍ ഇന്നലെ 13 പേര്‍ക്കും കരുമാലൂരില്‍ എട്ട് പേര്‍ക്കും കീഴ്മാട് നാല് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇടപ്പളളി, പല്ലാരിമംഗലം,പച്ചാളം, കവളങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലാണ് മറ്റ് രോഗബാധ. വിദേശത്ത് നിന്നുമെത്തിയ ഏഴ് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്ത രോഗബാധിതരില്‍ ഒരാളുടെ ഉറവിടവും കണ്ടെത്തിയിട്ടില്ല. ജില്ലയില്‍ പുതിയ 9 കണ്ടെയ്ന്‍മെന്‍റ് സോണ്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

]]>