chattisgarh – malayalees.ch https://malayalees.ch Malayalam Online News Portal Mon, 21 Nov 2022 04:07:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png chattisgarh – malayalees.ch https://malayalees.ch 32 32 വനിതാ സുഹ്യത്തിനെ കൊന്ന് ശരീരം മെഡിക്കൽ സ്റ്റോറിൽ സൂക്ഷിച്ചു https://malayalees.ch/youth-kills-girlfriend-kept-her-body-for-four-days-in-his-medical-shop/ Mon, 21 Nov 2022 04:07:39 +0000 https://malayalees.ch/?p=71591 വനിതാ സുഹ്യത്തിനെ കൊന്ന് ശരീരം നാല് ദിവസം മെഡിക്കൽ സ്റ്റോറിൽ സൂക്ഷിച്ചു. സംഭവത്തിൽ ഛത്തിസ്ഗണ്ഡിലെ ബിലാസ് പൂരിൽ മെഡിക്കൽ സ്റ്റോർ ഉടമയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മ്യതദേഹം സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയായ സാഹു പിടിയിലായത്. പ്രിയങ്ക എന്ന യുവതി ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. സിവിൽ സർവീസ് കോച്ചിംഗിനായ് ഹോസ്റ്റലിൽ താമസിക്കുകയായിരുന്നു പ്രിയങ്ക. ഇവരിൽ നിന്ന് 11 ലക്ഷത്തോളം രൂപ സാഹു കൈപറ്റിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

]]>
കടിച്ച മൂർഖനെ തിരിച്ചു കടിച്ച് എട്ടുവയസ്സുകാരൻ; പാമ്പ് ചത്തു https://malayalees.ch/cobra-bites-8-year-old-boy-boy-bites-it-back-snake-dies/ Sat, 05 Nov 2022 07:01:12 +0000 https://malayalees.ch/?p=70789 തന്നെ കടിച്ച മൂര്‍ഖനെ തിരിച്ച് കടിച്ചു കൊന്ന് എട്ടുവയസ്സുകാരന്‍. ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ജഷ്പൂർ ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിലാണ് സംഭവം. ‘ദി ന്യൂ ഇന്ത്യ എക്സ്പ്രസിന്റെ’ റിപ്പോർട്ട് അനുസരിച്ച്, മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ദീപക്കിൻ്റെ കൈയ്യിൽ പാമ്പ് ചുറ്റി, പിന്നാലെ കൈയ്യിൽ കടിച്ചു. വേദന കൊണ്ട് കുട്ടി മൂര്‍ഖനെ തിരിച്ച് കടിക്കുകയായിരുന്നു.

തിങ്കളാഴ്ച വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പാമ്പിന്റെ കടിയേറ്റത്. ‘പാമ്പ് കൈയ്യിൽ ചുറ്റി എന്നെ കടിച്ചു. എനിക്ക് വല്ലാത്ത വേദന തോന്നി. പാമ്പിനെ കുടഞ്ഞുകളയാന്‍ ശ്രമിച്ചപ്പോള്‍ നടന്നില്ല. അതുകൊണ്ടാണ് ഞാന്‍ അതിനെ രണ്ടുതവണ ശക്തമായി കടിച്ചത്. എല്ലാം പെട്ടെന്നാണ് സംഭവിച്ചത്’, ദീപക് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പാമ്പിന്റെ കടിയേറ്റ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

]]>
മികച്ച ശുചിത്വ സംസ്ഥാനം ചത്തീസ്ഗഡ് https://malayalees.ch/chattisgarh-cleanest-city/ Sat, 20 Nov 2021 11:58:28 +0000 https://malayalees.ch/?p=52827 മികച്ച ശുചിത്വ സംസ്ഥാനത്തിനുള്ള ‘സ്വച്ച് സുർവേക്ഷൻ അവാർഡ് 2021’ ചത്തീസ്ഗഡിന്. സംസ്ഥാനത്തിന് ലഭിച്ച പുരസ്‌കാരം മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഏറ്റുവാങ്ങി. പുരസ്‌കരദാനം നിർവ്വഹിച്ചത് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ്.

സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനം മഹാരാഷ്ട്രയ്ക്കാണ്. മധ്യപ്രദേശിനാണ് മൂന്നാം സ്ഥാനം.

ഇൻഡോറാണ് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം. അഞ്ചാം തവണയാണ് ഇൻഡോർ പുരസ്‌കാരം സ്വന്തമാക്കുന്നത്. രണ്ടാം സ്ഥാനത്ത് സൂരത്തും, മൂന്നാം സ്ഥാനത്ത് വിജയവാഡുമാണ്. ലഖ്‌നൗവാണ് ഏറ്റവും വൃത്തിഹീനമായ നഗരം.

chattisgarh cleanest city

ക്ലീനസ്റ്റ് ഗംഗാ ടൗൺ എന്ന വിഭാഗത്തിൽ വാരണാസിക്കാണ് ഒന്നാം സ്ഥാനം. ബിഹാറിലെ മുംഗറും പാട്‌നയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

]]>