Charge sheet – malayalees.ch https://malayalees.ch Malayalam Online News Portal Wed, 25 Jan 2023 05:12:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Charge sheet – malayalees.ch https://malayalees.ch 32 32 പാറശാല ഷാരോണ്‍ വധക്കേസ്; കുറ്റപത്രം സമർപ്പിക്കും, കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് https://malayalees.ch/police-will-file-a-charge-sheet-in-the-parashala-sharon-murder-case-today/ Wed, 25 Jan 2023 05:11:54 +0000 https://malayalees.ch/?p=75006 പാറശാല ഷാരോണ്‍ വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയെന്നാണ് പൊലിസിന്റെ കുറ്റപത്രം. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85 മത്തെ ദിവസമാണ് കുറ്റപത്രം നൽകുന്നത്.

കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ , ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. മരണമൊഴിയിൽ പോലും ഷാരോണ്‍ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണമരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.

മകള്‍ കൊലപാതികയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും ചേർന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്ന് പൊലിസ് കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം തെളിവു നശിപ്പിക്കൽ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

വിഷം നൽകിയ കുപ്പി പ്രതികള്‍ വീടിന് ദൂരയുള്ള സ്ഥലത്ത് ഉപേക്ഷിച്ചതായി രണ്ടും മൂന്നും പ്രതികള്‍ സമ്മതിക്കുകയും ഇത് തെളിവെടുപ്പിൽ കണ്ടെടുക്കുകയും ചെയ്തു. രണ്ടാം പ്രതി സിന്ധുവിന് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ചിൻെറ ചുമതലയുള്ള ഡിവൈഎസ്പി റാസിത്താണ് കുറ്റപത്രം നൽകുന്നത്. ഷാരോണ്‍ കേസിൻെറ വിചാരണ കേരളത്തിൽ തന്നെ നടത്താമെന്ന് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കുറ്റപത്രം നൽകുന്നത്.

]]>
മോഫിയ പർവീൻ ഗാർഹീക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ഇരയായി https://malayalees.ch/mofiya-parveen-suicide-husband-is-the-first-accused-charge-sheet/ Wed, 19 Jan 2022 04:23:31 +0000 https://malayalees.ch/?p=55710 നിയമവിദ്യാർത്ഥിനി മോഫിയ പർവീൻ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് സുഹൈൽ ഒന്നാം പ്രതിയെന്ന് കുറ്റപത്രം. മോഫിയയുടെ മരണത്തിൽ സുഹൈലിന്റെ മാതാപിതാക്കൾ രണ്ടും മൂന്നും പ്രതികളാണെന്ന് കുറ്റപത്രം. ഗാർഹീക പീഡനത്തിനും സ്ത്രീധന പീഡനത്തിനും മോഫിയ ഇരയായെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

മോഫിയയെ സുഹൈൽ നിരന്തരം മർദിച്ചിരുന്നുവെന്നും ഈ മർദനമാണ് മോഫിയയുടെ ആത്മഹത്യ വരെ എത്തിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തൽ. സുഹൈലിന്റെ അമ്മയും മൊഫിയയെ നിരന്തരം മർദിച്ചുവെന്നാണ് കുറ്റപത്രം. പിതാവ് യൂസഫ് മർദനത്തിന് കൂട്ടുനിന്നു. ആലുവ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവ് ആണ് കുറ്റപത്രം സമർപ്പിച്ചത്.

നിലവിൽ സുഹൈൽ ജയിലിലാണ്. സുഹൈലിന്റെ മാതാപിതാക്കൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 21നാണ് സുഹൈലിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കുന്നത്. ഇതിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചതോടെ കേസിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കുകയാണ് പൊലീസിന്‍റെ ലക്ഷ്യം.

]]>
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം വൈകിയേക്കും https://malayalees.ch/gold-smuggling-charge-sheet/ Thu, 26 Aug 2021 08:15:21 +0000 https://malayalees.ch/?p=48630 തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിയേക്കും. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പ്രതികള്‍ക്ക് കസ്റ്റംസ് ഷോക്കോസ് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരില്‍ പലരും കൊവിഡ് ബാധിതരായതും, ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും മൂലം കുറ്റപത്രം സമര്‍പ്പിക്കല്‍ വൈകുമെന്നാണ് നിലവിലെ വിവരം.

കുറ്റപത്രത്തിന്റെ ഡ്രാഫ്റ്റ് തയ്യാറായതായും പരിശോധനയ്ക്കായി ഇത് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയെന്നും പ്രോസിക്യൂഷന്‍ ചുമതലയുള്ള കസ്റ്റംസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കെ.രാംകുമാര്‍ അന്തിമ പരിശോധന നടത്തിയ ശേഷം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.

അതേസമയം സ്വപ്നയെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല. കേസില്‍ പുതിയ കണ്ടെത്തലുകള്‍ ഉണ്ടായാല്‍ മാത്രം ഇരുവരെയും മാപ്പുസാക്ഷികളാക്കിയാല്‍ മതിയെന്ന് പ്രാഥമിക നിയമോപദേശം കസ്റ്റംസിന് ലഭിച്ചു കഴിഞ്ഞു. ഇതിനിടെ മറ്റൊരു പ്രതി സന്ദീപിനെ മാപ്പുസാക്ഷിയാക്കുന്നതില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി കസ്റ്റംസ് ചൂണ്ടിക്കാട്ടി. എന്‍ഐഎ ഇയാളെ മാപ്പുസാക്ഷിയാക്കിയ പശ്ചാത്തലത്തിലാണ് നീക്കം.

]]>
കൊടകര കള്ളപ്പണ കവർച്ചാക്കേസ്; കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം https://malayalees.ch/kodakara-black-money-charge-sheet/ Fri, 23 Jul 2021 13:18:26 +0000 https://malayalees.ch/?p=47207 കൊടകര കള്ളപ്പണ കവർച്ചാക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 625 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം നൽകിയത്. കവർച്ചാക്കേസുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് നിലവിൽ അന്വേഷണ സംഘം സമർപ്പിച്ചരിക്കുന്നത്.

കെ സുരേന്ദ്രൻ, മകൻ ഹരികൃഷ്ണൻ ഉൾപ്പെടെയുള്ള ആളുകൾ കേസിൽ സാക്ഷികളാണ്. 219 സാക്ഷികളാണ് കേസിൽ ആകമാനം ഉള്ളത്. കവർച്ചാകേസിൽ അറസ്റ്റിലായിട്ടുള്ള 22 പ്രതികൾ മാത്രമാണ് കുറ്റപത്രത്തിലും പ്രതികളായിട്ടുള്ളത്. മുൻപ് പണത്തിന്റെ ഉറവിടം കണ്ടെത്താനായി ചോദ്യം ചെയ്തിരുന്ന ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവരെ സാക്ഷി പട്ടികയിലാണ് അന്വേഷണ സംഘം ഉൾപ്പെടുത്തിയിരിക്കുന്നത്.

കൊടകര കള്ളപ്പണ കവർച്ചാകേസിലെ മൂന്നര കോടി രൂപ ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടെന്ന് കുറ്റപത്രത്തിൽ അന്വേഷണ സംഘം ചൂണ്ടികാണിക്കുന്നു. ഈ കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ശുപാർശ നൽകണമെന്നും കുറ്റപത്രത്തിനൊപ്പം അന്വേഷണ സംഘം ആവശ്യപ്പെടുന്നു. കവർച്ചാക്കേസിൽ അന്വേഷണം തുടരണമെന്ന ആവശ്യവും അന്വേഷണ സംഘം കുറ്റപത്രത്തിനൊപ്പം പറയുന്നുണ്ട്.

ഏപ്രിൽ മൂന്നിന് പുലർച്ചയാണ് കൊടകരയിൽ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി കൊള്ളയടിച്ചത്. ബി.ജെ.പി തെരഞ്ഞെടുപ്പ് ചെലവിനെത്തിച്ച പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. 25 ലക്ഷമാണ് നഷ്ടപ്പെട്ടതെന്നായിരുന്നു പണം കൊണ്ട് വന്നവർ പരാതി നൽകിയത്.

]]>