Charanjit Singh Channi – malayalees.ch https://malayalees.ch Malayalam Online News Portal Fri, 18 Feb 2022 10:29:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Charanjit Singh Channi – malayalees.ch https://malayalees.ch 32 32 ‘ഞാന്‍ തീവ്രവാദിയെന്ന് തോന്നുന്നത് അഴിമതിക്കാര്‍ക്ക്’; ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെജ്രിവാള്‍ https://malayalees.ch/i-am-terrorist-for-corrupt-politicians-aravind-kejriwal/ Fri, 18 Feb 2022 10:29:13 +0000 https://malayalees.ch/?p=57190 ഡല്‍ഹി മുഖ്യമന്ത്രിക്ക് ഖാലിസ്ഥാനികളുമായി അടുത്ത ബന്ധമെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അരവിന്ദ് കെജ്രിവാള്‍. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ് താന്‍ തീവ്രവാദിയാണെന്ന് തോന്നുന്നതെന്ന് കെജ്രിവാള്‍ തിരിച്ചടിച്ചു. ഭഗവത് മന്നിനെപ്പോലെ സത്യസന്ധനായ ഒരു മുഖ്യമന്ത്രി പഞ്ചാബില്‍ ഉണ്ടാകുന്നത് ആലോചിച്ച് അഴിമതിക്കാര്‍ക്കുണ്ടായ ഭയമാണ് ഇപ്പോള്‍ തീവ്രവാദ ബന്ധമെന്ന ആരോപണമായി പുറത്തുവരുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു. തനിക്കെതിരായി പ്രതിപക്ഷത്തെ എല്ലാ നേതാക്കളും ഒന്നിക്കുന്നതില്‍ അത്ഭുതമില്ലെന്നും അവരുടെ ഭാഷ പോലും സമാനമാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ പഞ്ചാബ് മുഖ്യമന്ത്രിയോ സ്വതന്ത്ര ഖാലിസ്ഥാന്റെ പ്രധാനമന്ത്രിയോ ആകുമെന്ന് കെജ്രിവാള്‍ പറഞ്ഞെന്നാണ് ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തിയത്. ഇത് വന്‍ വിവാദങ്ങള്‍ക്ക് കാരണമാകുകയായിരുന്നു. ഖാലിസ്ഥാന്‍ വാദികളുമായി കെജ്രിവാളിനുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

ഡല്‍ഹി മുഖ്യമന്ത്രിയായ തനിക്ക് തീവ്രവാദ ബന്ധമുണ്ടെങ്കില്‍ രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ ഇത്രകാലമായിട്ടും എന്തുകൊണ്ട് ഇക്കാര്യം കണ്ടെത്തിയില്ലെന്ന് കെജ്രിവാള്‍ ചോദിച്ചു. ഈ ആരോപണങ്ങളെല്ലാം നല്ല തമാശകളാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. രാജ്യത്തെ രണ്ടായി പിളര്‍ത്തി മറ്റൊരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ ആഗ്രിഹിക്കുന്നുവെന്നതാണ് ആരോപണം. ഇത്തരം ആരോപണങ്ങളുന്നയിക്കുന്നവര്‍ രാജ്യത്തെ സുരക്ഷാ ഏജന്‍സികളെയാണ് പരിഹസിക്കുന്നതെന്ന് കെജ്രിവാള്‍ വിമര്‍ശിച്ചു. കുമാര്‍ ബിശ്വാസിന്റെ ആരോപണങ്ങളെ ആം ആദ്മി പാര്‍ട്ടി ഔദ്യോഗികമായി തള്ളിയിരുന്നു.

]]>
‘പഞ്ചാബിനെ സംരക്ഷിക്കാൻ ചരണ്‍ജിത് സിംഗ് ചന്നിക്ക് കഴിയട്ടെ’; ആശംസ നേർന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗ് https://malayalees.ch/charanjit-singh-channi-is-the-new-punjab-chief-minister/ Mon, 20 Sep 2021 04:19:14 +0000 https://malayalees.ch/?p=49821 നിയുക്ത മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്ക് ആശംസ നേർന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. പഞ്ചാബിനെ സംരക്ഷിക്കാൻ ചരണ്‍ജിത് സിംഗ് ചന്നിക്ക് കഴിയട്ടെയെന്നും അതിർത്തിക്ക് അപ്പുറത്ത് നിന്നുള്ള തീവ്രവാദ ഭീഷണിയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ കഴിയട്ടെയെന്നും ക്യാപ്റ്റൻ അമരീന്ദർ സിംഗ് ആശംസിച്ചു.

പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി നാളെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. നാളെ രാവിലെ പതിനൊന്ന് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. ഇതോടെ സംസ്ഥാനത്തെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി മാറും.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവെച്ചത്. 30ലേറെ എംഎല്‍എമാര്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് ഭീഷണി മുഴക്കിയതോടെയാണ് ഹൈക്കമാന്‍ഡും ക്യാപ്റ്റനെ കൈവിട്ടത്. പാര്‍ട്ടി തീരുമാനം സോണിയാ ഗാന്ധി അമരീന്ദര്‍ സിംഗിനെ നേരിട്ട് അറിയിച്ചതോടെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് കത്ത് കൈമാറുകയായിരുന്നു. താന്‍ അപമാനിതനായാണ് പടിയിറങ്ങുന്നതെന്നും തുടരാന്‍ താത്പര്യമില്ലെന്നും സോണിയ ഗാന്ധിയോട് അമരീന്ദര്‍ സിംഗ് പറഞ്ഞിരുന്നു.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സിദ്ദുവും മുഖ്യമന്ത്രി അമരീന്ദറുമായുള്ള അധികാര തര്‍ക്കം ശക്തമായിരുന്നു. അടുത്ത വര്‍ഷമാദ്യം നിയമസഭാതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സംസ്ഥാനത്ത് ഇരുവരും തമ്മിലുള്ള ഭിന്നതയും ഇപ്പോഴുണ്ടായ രാജിയും കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്.

]]>