Chandy oommen – malayalees.ch https://malayalees.ch Malayalam Online News Portal Tue, 12 Sep 2023 04:24:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Chandy oommen – malayalees.ch https://malayalees.ch 32 32 ‘തത്വമസി’ ; ഫെയ്സ്ബുക്ക് പേജിന്‍റെ കവര്‍ ചിത്രം മാറ്റി ചാണ്ടി ഉമ്മന്‍ https://malayalees.ch/chandy-oommen-facebook-cover-photo/ Tue, 12 Sep 2023 04:24:35 +0000 https://malayalees.ch/?p=87583 തന്‍റെ ഫെയ്സ്ബുക്ക് പേജിന്‍റെ കവര്‍ ചിത്രം മാറ്റി ചാണ്ടി ഉമ്മന്‍ എംഎൽഎ . ശബരിമല ശ്രീകോവിലിലെ ‘തത്വമസി’യുടെ ചിത്രമാണ് ചാണ്ടി ഉമ്മന്‍ പങ്കുവച്ചിരിക്കുന്നത്. പുതുപ്പള്ളിയിൽ റെക്കോർഡ് വിജയം നേടിയ ചാണ്ടി ഉമ്മൻ എംഎൽഎയായി ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്‌തത്‌.(chandy oommen facebook cover photo)

37,719 വോട്ടുകളുടെ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്. പുതുപ്പള്ളിയെ ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നായിരുന്നു ചാണ്ടി ഉമ്മന്റെ ജയം.

നിയമസഭയിൽ രാവിലെ പത്തോടെ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരുന്നു ദൈവനാമത്തിൽ സത്യപ്രതിജ്ഞ. ശേഷം സ്പീക്കറെയും മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനെയും സഭാംഗങ്ങളെയും ചാണ്ടി ഉമ്മൻ അഭിവാദ്യം ചെയ്തു.

പ്രതിപക്ഷ ബെഞ്ച് ആവേശത്തോടെ ചാണ്ടി ഉമ്മനെ സ്വീകരിച്ചു. തൃക്കാക്കര എം.എല്‍.എ ഉമ തോമസിന്‍റെ അരികിലാണ് ചാണ്ടി ഉമ്മന്‍റെ ഇരിപ്പിടം. ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തില്‍ വിളക്ക് തെളിയിച്ചാണ് തിരുവനന്തപുരം പതുപ്പള്ളി ഹൗസില്‍ നിന്ന് രാവിലെ ചാണ്ടി ഉമ്മന്‍ ഇറങ്ങിയത്.

അപ്പയുടെ ഓര്‍മകള്‍ തന്‍റെ പ്രവര്‍ത്തനങ്ങളുടെ ചാലക ശക്തിയാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട്. പഴവങ്ങാടി ആറ്റുകാല്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി, പാളയം മസ്ജിദിലും, സെന്‍റ് ജോര്‍ജ് പള്ളികളിലും കയറിയാണ് ചാണ്ടി ഉമ്മന്‍ നിയമസഭയില്‍ എത്തിയത്.

]]>
ദൈവനാമത്തിൽ സത്യപ്രതിജ്ഞ; ഇനി ചാണ്ടി ഉമ്മൻ എംഎൽഎ https://malayalees.ch/chandy-oommen-swearing-in-ceremony/ Mon, 11 Sep 2023 05:47:59 +0000 https://malayalees.ch/?p=87544 പുതുപ്പള്ളി എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മൻ. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രി ഹസ്തദാനം നൽകി. സ്പീക്കറും മന്ത്രിമാരും ചാണ്ടി ഉമ്മനെ ഹസ്തദാനം ചെയ്ത് നിയമസഭയിലേക്ക് സ്വീകരിച്ചു. ഫോട്ടോ സെഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി. ( chandy oommen swearing in ceremony )

ഇന്ന് പുനരാരംഭിച്ച പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിലാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് രാവിലെ 10 മണിക്കായിരുന്നു സത്യപ്രതിജ്ഞ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് താൽക്കാലികമായി സഭ നിർത്തിവച്ചത്.

സത്യപ്രതിജ്ഞാ ദിവസം തന്നെ ചാണ്ടി ഉമ്മന്റെ ദിവസം തുടങ്ങിയത് തിരക്കുകളിൽ നിന്ന്. പുതുപ്പള്ളി ഹൗസിൽ തന്നെ കാണാനെത്തിയവരേയും അവരുടെ പരാതികളും പ്രശ്‌നങ്ങളും കേട്ടറിഞ്ഞ ശേഷം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു. പഴവങ്ങാടി ക്ഷേത്രത്തിൽ തൊഴുതിറങ്ങി പിന്നാലെ ആറ്റുകാൽ ക്ഷേത്രവും സന്ദർശിച്ചു. അവിടെ നിന്ന് നേരെ പോയത് പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലേക്കാണ്. പ്രാർത്ഥനയ്ക്ക് ശേഷം പാളയം മുസ്ലിം പള്ളിയിൽ പോയി കാണിക്ക ഇട്ടതിനു ശേഷമാണ് നിയമസഭയിലേക്ക് പോയത്.

]]>
ഒരു ഗ്രൂപ്പിലുമില്ല, പുതുപ്പള്ളിയുടെ വളർച്ചയും വികസനവുമാണ് ആഗ്രഹമെന്ന് ചാണ്ടി ഉമ്മൻ https://malayalees.ch/chandy-oommen-puthuppally-development/ Sat, 09 Sep 2023 04:37:24 +0000 https://malayalees.ch/?p=87455 താൻ ഒരു ഗ്രൂപ്പിലുമില്ലെന്ന് പുതുപ്പള്ളി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. തലപ്പാടിയിൽ എസ്എംഇയുടെ കീഴിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും അയർക്കുന്നത്ത് ഒരു പാലവുമാണ് ആഗ്രഹമെന്നും അദ്ദേഹം 24നോട് പ്രതികരിച്ചു. മണ്ഡല പര്യടനത്തിനു മുന്നോടിയായായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രതികരണം. (chandy oommen puthuppally development)

അപ്പയുടെ ഒരു പ്രൊജക്ടാണ് പ്രധാനപ്പെട്ട സ്വപ്നം. എന്നാൽ കഴിഞ്ഞ ഏഴ് വർഷമായി അത് മുന്നോട്ടുപോയിട്ടില്ല. അതുകൊണ്ട് അതെത്ര പ്രാക്ടിക്കലാണെന്നറിയില്ല. തലപ്പാടിയിൽ എസ്എംഇയുടെ കീഴിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ യാഥാർത്ഥ്യമാക്കണം. അതിന് സർക്കാരിൻ്റെ പിന്തുണ വേണം. അയർക്കുന്നത്ത് ഒരു പാലം. അതും ഏഴ് വർഷമായി. അതിനും സർക്കാരിൻ്റെ പിന്തുണ വേണം.പുതുപ്പള്ളിയുടെ വളർച്ചയും വികസനവുമാണ് ആഗ്രഹം.

ഇന്ന് ഒരു ദിവസത്തെ നടപ്പാണ്. ഓട്ട പ്രദക്ഷിണം. പക്ഷേ, എട്ട് പഞ്ചായത്തിലും ഓരോ ദിവസം വച്ച് എട്ട് ദിവസം നടന്ന് സന്ദർശനം ആലോചിക്കുന്നുണ്ട്. അതിൻ്റെ പ്രചോദനം ഭാരത് ജോഡോ യാത്രയാണ്. ഞാൻ കോൺഗ്രസിൻ്റെ ചേരിയിലാണ്. രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിലാണ്. ഒരു ഗ്രൂപ്പിലുമില്ല. എല്ലാവരുമായും ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളി സെൻ്റ് ജോർജ് ഓത്തഡോക്സ് വലിയ പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ചാണ്ടി ഉമ്മൻ പര്യടനം ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്.

തിങ്കളാഴ്ചയാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. നിയമസഭ വീണ്ടും ചേരുന്ന ദിവസം രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയുടെ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും. 11 തീയതിയാണ് നിയമസഭ സമ്മേളിക്കുന്നത്.

അതേസമയം, പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ മണർകാട് നടന്ന സംഘർഷങ്ങളിൽ പൊലീസ് നടപടി തുടരുകയാണ്. ഇന്നും പൊലീസ് സുരക്ഷ മണർകാട് കവലയിൽ ഉണ്ടാകും. സംഭവത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരെ ചാണ്ടി ഉമ്മൻ ആശുപത്രിയിലെത്തി സന്ദർശിച്ചു.

37,719 വോട്ടുകൾക്ക് ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്കെത്തുന്നത്. കന്നിയങ്കത്തിൽ അഭിമാന വിജയത്തിലൂടെ ഈ നിയമസഭയിലെ ഏറ്റവും ഭൂരിപക്ഷമുള്ള യുഡിഎഫ് എംഎൽഎ കൂടിയായി മാറിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ.

മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ മീനടത്തും അയർക്കുന്നത്തും മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറഞ്ഞെങ്കിലും മണർകാട് ഒഴികെ പഞ്ചായത്തുകളിൽ യുഡിഎഫ് ലീഡ് നേടിയിരുന്നു. എന്നാൽ ഇത്തവണ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് ലീഡ് നേടി.

]]>
‘പുതുപ്പള്ളിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം; കൈയെത്തും ദൂരത്ത് ഞാൻ ഉണ്ടാകും’; ചാണ്ടി ഉമ്മൻ https://malayalees.ch/chandy-oommen-about-puthuppally-win/ Fri, 08 Sep 2023 08:35:56 +0000 https://malayalees.ch/?p=87437 ഇത് അപ്പയുടെ 13-ാം വിജയമെന്ന് ചാണ്ടി ഉമ്മൻ. അപ്പയെ സ്‌നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയമാണ്. നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിന് ഞാൻ ഭംഗം വരുത്തില്ല.ജനങ്ങൾ അവരുടെ തീരുമാനം അറിയിച്ചു. വോട്ടർമാരോടുള്ള നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.(Chandy oommen about puthuppally win)

ജനങ്ങളുടെ വിശ്വാസത്തിന് ഞാൻ ഒരിക്കലും ഭംഗം വരുത്തില്ല. അപ്പയുടെ വികസന തുടർച്ചയ്ക്ക് ഞാനും പുതുപ്പള്ളിക്കൊപ്പം ഉണ്ടാകും. വോട്ടു ചെയ്യാത്തവരും ചെയ്തവരും എനിക്ക് തുല്യരാണ്. പുതുപ്പള്ളിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം. കൈയെത്തുന്ന ദൂരത്ത് ഞാൻ ഉണ്ടാകും. 53 വർഷക്കാലം വികസനവും കരുതലുമായി അപ്പ ഉണ്ടായിയുന്നു.താനും അതുപോലെ ഉണ്ടാകും.

സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല, എ കെ ആന്റണി, വി ഡി സതീശൻ,കെ സി വേണുഗോപാൽ,എം പി മാർ യൂത്ത് കോൺഗ്രസ്, ലീഗ് നേതാക്കൾ എന്നിവർക്ക് നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി കൂട്ടിച്ചേർത്തു.

ഇന്നലെ മുതൽ നാട്ടിൽ നടക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കണം. അമ്പലത്തിന്റെ നടയിൽ വച്ചാണ് സംഘർഷം ഉണ്ടായത്. അത് അവസാനിപ്പിക്കണം. ഞങ്ങളുടെ പ്രവർത്തകരെ കോൺഗ്രസ് സംരക്ഷിക്കുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

]]>
ഇടത് ഭരണത്തിന്റെ ആണിക്കല്ല് ഇളകുന്നു, ഭൂരിപക്ഷം 50,000 കടക്കും; രമേശ് ചെന്നിത്തല https://malayalees.ch/ramesh-chennithala-about-puthappally-byelection/ Fri, 08 Sep 2023 06:26:48 +0000 https://malayalees.ch/?p=87400 പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അമ്പതിനായിരം കടക്കുമെന്ന് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ വിശ്വാസമാണിത്. എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. മന്ത്രിമാർ പ്രചാരണത്തിന് വന്നിരുന്നെങ്കിൽ ഭൂരിപക്ഷം കൂടിയേനെ. വ്യക്തിഹത്യ ഒരു വിഷയമല്ല. ജനങ്ങൾ വ്യാജ പ്രചരണങ്ങൾ തള്ളിക്കളഞ്ഞു. സർക്കാരിന്‍റെ ആണിക്കല്ല് ഇളക്കുന്ന ഭൂരിപക്ഷമായിരിക്കും. ജനവിരുദ്ധ സർക്കാരിനെതിരായ താക്കീത് ആണിതെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനും അഴിമതിക്കും എതിരായ ജനവികാരം പ്രകടമായി. ദുർഭരണത്തിനെതിരെ ജനം വോട്ട് ചെയ്തു. മുഖ്യമന്ത്രി പുതുപ്പള്ളിയിൽ കൂടുതൽ ദിവസം ക്യാംപെയിൻ ചെയ്തിരുന്നെങ്കിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടിയേനെയെന്നും അദ്ദേഹം പരിഹസിച്ചു.

ചാണ്ടി ഉമ്മന്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു. 53 കൊല്ലക്കാലം അവരുടെ ജനപ്രതിനിധിയായി അവരുടെ കുടുംബത്തിലെ അംഗമായി നിന്ന ഉമ്മന്‍ചാണ്ടിയെ ഒരിക്കലും അവര്‍ക്ക് മറക്കാന്‍ കഴിയില്ല. ഈ സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് ജനങ്ങളെല്ലാം ഒരുമിച്ച് ഒരു തീരുമാനത്തിലെത്തിയിരിക്കുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

]]>
ഉമ്മന്‍ചാണ്ടിയുടെ നാല്‍പതാം ചരമ ദിനം; ചാണ്ടി ഉമ്മന് ഇന്ന് പരസ്യ പ്രചാരണ പരിപാടികള്‍ ഇല്ല https://malayalees.ch/chandy-oommen-have-no-campaign-today/ Sat, 26 Aug 2023 05:56:51 +0000 https://malayalees.ch/?p=86807 യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ഇന്ന് പൊതുപ്രചാരണ പരിപാടികള്‍ ഇല്ല. ഉമ്മന്‍ചാണ്ടിയുടെ നാല്‍പതാം ചരമ ദിനത്തോടനുബന്ധിച്ചുള്ള കുര്‍ബാനകളിലും പ്രാര്‍ത്ഥനകളും പങ്കെടുക്കുന്നതിന് വേണ്ടിയാണ് പൊതുപ്രചാരണ പരിപാടികള്‍ ഒഴിവാക്കിയത്. നേതാക്കള്‍ പങ്കെടുക്കുന്ന കുടുംബയോഗങ്ങളും പ്രചരണ പരിപാടികളും തുടരും. 28 ാം തീയതി വീണ്ടും പര്യടനം ഉണ്ട്. അതിനുശേഷം ഒന്ന് രണ്ട് തീയതികളിലാണ് വാഹന പ്രചരണം തീരുമാനിച്ചിരിക്കുന്നത്.

അതേസമയം പുതുപ്പള്ളിയിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു. ഓരോ ദിവസം കഴിയുന്തോറും ആത്മവിശ്വാസം കൂടുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ ആത്മവിശ്വാസം കൂട്ടുന്നുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

വികസനം ജെയിക്കിന്റെ കൈകളിലൂടെ എന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് മറുപടിയായി അഞ്ചാം തീയതി ജനങ്ങൾ തീരുമാനിക്കും എന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. എട്ടാം തീയതി അത് അറിയാമെന്നും കൂട്ടിച്ചേർത്തു. ഭരണവിരുദ്ധ വികാരം കേരളത്തിൽ നിലനിൽക്കുന്ന ഒരു യാഥാർത്ഥ്യമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഭരണ വിരുദ്ധ വികാരമുണ്ട്, ഇത് യുഡിഎഫിന് അനുകൂലമാകും.

ഉമ്മൻ ചാണ്ടി 53 വർഷം ഭരിച്ച മണ്ഡലത്തിൽ ആ സ്ഥാനം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ചാണ്ടി ഉമ്മൻ. കെ സി വേണു​ഗോപാൽ അടക്കം മുതിർന്ന നേതാക്കൾ ഇവിടേയ്ക്കും എത്തും.

]]>
ജോലി നഷ്ടമാകാന്‍ കാരണം ഉമ്മന്‍ചാണ്ടി പ്രശംസ മാത്രമെന്ന് സതിയമ്മ; വീട്ടിലെത്തി സന്ദര്‍ശിച്ച് ചാണ്ടി ഉമ്മന്‍ https://malayalees.ch/chandy-oommen-visited-satyamma-who-was-fired-from-job-after-glorifying-oommen-chandy/ Wed, 23 Aug 2023 05:33:24 +0000 https://malayalees.ch/?p=86633 ഉമ്മന്‍ചാണ്ടിയെ പ്രകീര്‍ത്തിച്ചെതിനേത്തുടര്‍ന്ന് ജോലിയില്‍നിന്ന് പുറത്താക്കപ്പെട്ട സതയിയമ്മയെ വീട്ടിലെത്തി സന്ദര്‍ശിച്ച് ചാണ്ടി ഉമ്മന്‍. ഉമ്മന്‍ചാണ്ടി പ്രശംസ മാത്രമാണ് ജോലി നഷ്ടമാകാന്‍ കാരണമെന്ന് സതിയമ്മ പറഞ്ഞു. ഉമ്മന്‍ചാണ്ടി ചെയ്തു തന്ന സഹായങ്ങള്‍ വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്ന് സതിയമ്മ പറഞ്ഞു.

ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിനു കീഴിലെ മൃഗാശുപത്രിയിലാണ് സതിയമ്മ ജോലിചെയ്തിരുന്നത്. മകന്‍ രാഹുല്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്തതും തന്റെ മകളുടെ വിവാഹത്തിന് ഉമ്മന്‍ ചാണ്ടി പങ്കെടുത്തതും സതിയമ്മ പറഞ്ഞിരുന്നു.13 വര്‍ഷമായി മൃഗാശുപത്രിയില്‍ സ്വീപ്പറാണ് സതിയമ്മ. ഒരു നോട്ടിസും അറിയിപ്പുമില്ലാതെയാണു നടപടിയെന്നും പരാതിയുണ്ട്.

സതിയമ്മയെ ജോലിയില്‍ നിന്ന് പുറത്താക്കിയതല്ല, കാലാവധി കഴിഞ്ഞപ്പോള്‍ പിരിച്ചുവിട്ടതാണെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞിരുന്നു. സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സതിയമ്മയെ പിരിച്ചുവിട്ടതില്‍ മൃഗ സംരക്ഷണ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

]]>
ആദ്യ തെരഞ്ഞടുപ്പിൽ ഉമ്മൻ‌ചാണ്ടിയെ ‘പാട്ടും പാടി ജയിപ്പിച്ച’ പൗലോസ് ഏട്ടൻ https://malayalees.ch/puthuppally-bypoll-poulose-wrote-election-song-for-oommen-chandy-in-first-election/ Sat, 19 Aug 2023 05:11:22 +0000 https://malayalees.ch/?p=86418 ആദ്യ തെരഞ്ഞടുപ്പിൽ ഉമ്മൻ‌ചാണ്ടിയെ ‘പാട്ടും പാടി ജയിപ്പിച്ച’ ഒരു കക്ഷിയുണ്ട് പുതുപ്പള്ളിയിൽ. എഴുപത് കഴിഞ്ഞ പൗലോസ് ഇന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന് വേണ്ടിയും പാട്ട് എഴുതാൻ തയാറെടുക്കുകയാണ്. ആരോഗ്യം അനുവദിച്ചിരുന്നുവെങ്കിൽ ഭക്ഷണം ഉപേക്ഷിച്ചും ചാണ്ടി ഉമ്മന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമായിരുന്നുവെന്ന് പൗലോസ് ഏട്ടൻ പറയുന്നു.

ചാണ്ടിയെ കണ്ടപ്പോൾ ഈ വിധത്തിൽ പ്രതികരിക്കാൻ എന്തായിരുന്നു കാരണമെന്ന ചോദ്യത്തിനു പൗലോസ് ഏട്ടന്റെ മറുപടി ഇങ്ങനെയായിരുന്നു. അത് എന്റെ മനസിൽ തോന്നിയ വികാരമാണ്. കുഞ്ഞൂഞ്ഞ് എന്ന് നാട്ടുകാർ വിളിക്കുന്ന ഉമ്മൻ ചാണ്ടിയുടെ വിയോ​ഗത്തെ പെട്ടെന്ന് ഒരു നിമിഷം ഓർത്ത് പോയി. അദ്ദേഹത്തിന്റെ മകൻ എന്റെ വീട്ടിൽ വോട്ട് ചോദിച്ച് വന്നല്ലോ എന്ന് ചിന്തിച്ചത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്.

ഉമ്മൻചാണ്ടിയെ കുറിച്ച് ചോദിച്ചാൽ പൗലോസ് ഏട്ടന് നൂറു നാവാണ്. ഉമ്മൻ‌ചാണ്ടിക്ക് വേണ്ടി പൗലോസ് ഏട്ടൻ വർഷങ്ങൾക്ക് മുമ്പ് തെരഞ്ഞെടുപ്പ് കവിതയും രചിച്ചിട്ടുണ്ട്. അല്ല പൗലോസ് ഏട്ടാ, ഇത്തവണ എങ്ങനാ ചാണ്ടി ഉമ്മൻ ജയിക്കുവോ എന്ന ചോദ്യത്തിന് ഉറപ്പായും ജയിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

]]>
ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ കുടുംബം https://malayalees.ch/cot-naseers-family-give-money-to-chandy-oommen-in-election/ Thu, 17 Aug 2023 07:23:55 +0000 https://malayalees.ch/?p=86325 പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് ഉമ്മന്‍ചാണ്ടിയുടെ നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിന്റെ കുടുംബം. നസീറിന്റെ കുടുംബം ഈ ആഗ്രഹം പറഞ്ഞപ്പോള്‍ എതിര്‍ക്കാന്‍ തോന്നിയില്ലെന്ന് ചാണ്ടി ഉമ്മന്‍ ട്വന്റിഫോറിനോട് പറഞ്ഞു. അതവരുടെ താത്പര്യവും കരുതലുമാണ്. നന്ദി പറയുന്നുവെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

2013 ഒക്ടോബറിലാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ വച്ച് കല്ലെറിഞ്ഞത്. ഉമ്മന്‍ചാണ്ടിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കെ സി ജോസഫിനും ടി സിദ്ദിഖിനും കല്ലേറില്‍ പരുക്കേറ്റിരുന്നു. കേസിലെ 18ാം പ്രതിയാണ് അന്ന് സിപിഐഎം ലോക്കല്‍ കമ്മിറ്റി മെമ്പറായിരുന്ന സിഒടി നസീര്‍.

അതേസമയം ഇന്ന് ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ ആദ്യ പത്രിക സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മന്‍ വരണാധികാരിക്ക് മുന്നിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. തന്റെ കണ്‍കണ്ട ദൈവം അപ്പ തന്നെയെന്നായിരുന്നു പ്രതികരണം. ചാണ്ടി ഉമ്മന്് ആശീര്‍വാദവുമായി ഇളയ സഹോദരി അച്ചുവും എത്തി. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും ചാണ്ടി ഉമ്മനും ഒന്നിച്ചു മത്സരിക്കുന്ന പ്രതീതിയാണെന്ന് അച്ചു ഉമ്മന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

]]>
‘ പുതുപ്പള്ളി തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറയാൻ ധൈര്യമുണ്ടോ സിപിഐഎമ്മിന് ?’ വെല്ലുവിളിച്ച് ചാണ്ടി ഉമ്മൻ https://malayalees.ch/chandy-oommen-challenges-cpim/ Thu, 10 Aug 2023 04:48:13 +0000 https://malayalees.ch/?p=85910
പുതുപ്പള്ളിയിൽ രാഷ്ട്രീയം പറഞ്ഞുതന്നെ വോട്ടു പിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. സർക്കാരിന്റെ വിലയിരുത്തൽ തന്നെയാകും ഈ തെരഞ്ഞെടുപ്പിന്റേയും ഫലം. തൃക്കാക്കരയിൽ കണ്ടത് പുതുപ്പള്ളിയിലും ആവർത്തിക്കുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

‘പ്രധാനപ്പെട്ട ആളുകളെ പോയി കാണുന്നുണ്ട്. ചർച്ചകളും യോഗങ്ങളുമൊക്കെയായി മുന്നോട്ട് പോകുന്നു. അപ്പയുടെ മരണാനന്തര ചടങ്ങുകൾ ഇനിയും കഴിഞ്ഞിട്ടില്ല. അതിനിടെ പ്രചാരണം ചെറിയ ബുദ്ധിമുട്ടാണ്. പക്ഷേ അപ്പ പ്രവർത്തിച്ചത് പാർട്ടിക്ക് വേണ്ടിയാണ്. അത് നിർവഹിക്കാൻ എനിക്കും കടമയുണ്ട്’- ചാണ്ടി ഉമ്മൻ പറഞ്ഞു.

പുതുപ്പള്ളിയിൽ കണ്ണുനീരുകൊണ്ടല്ല രാഷ്ട്രീയം പറഞ്ഞ് വിജയിക്കണമെന്ന സിപിഐഎം പരാമർശത്തോടും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ‘തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞാൽ രാഷ്ട്രീയമാണല്ലോ. രാഷ്ട്രീയമില്ലാത്ത തെരഞ്ഞെടുപ്പുണ്ടോ എന്നറിയില്ല. സർക്കാരിന്റെ വിലയിരുത്തലാണെന്ന് പറയാൻ ധൈര്യമുണ്ടോ സിപിഐഎമ്മിന്. അങ്ങനെയെങ്കിൽ ആ വെല്ലുവിളി ഏറ്റെടുക്കൂ’- ചാണ്ടി ഉമ്മൻ പറഞ്ഞു.

ഇവിടുത്തെ സാധാരണക്കാരന്റെ വികസനത്തിന് കൈത്താങ്ങായി ഒരു എംഎൽഎ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ജനങ്ങൾ ഇപ്പോഴും കൂടെ നിൽക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

സെപ്റ്റംബർ 5നാണ് പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പിന്നാലെ എട്ടാം തിയതി വോട്ടെണ്ണലും നടക്കും.

]]>