Champions League – malayalees.ch https://malayalees.ch Malayalam Online News Portal Sat, 01 Jul 2023 06:46:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Champions League – malayalees.ch https://malayalees.ch 32 32 2022-23 ചാമ്പ്യന്‍സ് ലീഗ്; മികച്ച ഗോള്‍ പുരസ്‌കാരം ലയണല്‍ മെസിക്ക് https://malayalees.ch/2022-23-champions-league-best-goal-award-goes-to-lionel-messi/ Sat, 01 Jul 2023 06:46:22 +0000 https://malayalees.ch/?p=83612
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ 2022-23 സീസണിലെ മികച്ച ഗോള്‍ പുരസ്‌കാരം ലയണല്‍ മെസക്ക്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ട്, ബെന്‍ഫിക്കയുടെ അലെഹാന്‍ഡ്രോ ഗ്രിമാള്‍ഡോ എന്നിവരെ മറികടന്നാണ് മെസിയുടെ നേട്ടം.

പിഎസ്ജിക്കായി ബെന്‍ഫിക്കയ്‌ക്കെതിരെ മെസി നേടിയ മനോഹര ഗോളാണ് പുരസ്‌കാരം നേടിക്കൊടുത്തത്. വോട്ടിങിലൂടെയാണ് കഴിഞ്ഞ സീസണിലെ മികച്ച ചാമ്പ്യന്‍സ് ലീഗ് ഗോളിനുള്ള പുരസ്‌കാരം മെസിയെ തേടിയെത്തിയത്. മികച്ച പത്ത് ഗോളുകള്‍ യുവേഫയുടെ ടെക്‌നിക്കല്‍ ഒബ്‌സര്‍വര്‍ പാനല്‍ തെരഞ്ഞെടുത്തിരുന്നു. ഇതില്‍ നിന്നാണ് ആരാധകരുടെ വോട്ടെടുപ്പില്‍ മെസിക്ക് നറുക്ക് വീണത്.

പിഎസ്ജിയുമായുള്ള കരാര്‍ നീട്ടാതെ കരിയറില്‍ ആദ്യമായി യൂറോപ്പില്‍ നിന്ന് മാറിനിന്ന മെസി, ഇന്റര്‍ മിയാമിയില്‍ ചേരാനൊരുങ്ങുകയാണ്.

]]>
ഇത് പോട്ടറുടെ ചെൽസി; ഡോർട്മുണ്ടിനെ പരാജയപ്പെടുത്തി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ https://malayalees.ch/uefa-champions-league-chelsea-beat-dortmund/ Wed, 08 Mar 2023 05:33:24 +0000 https://malayalees.ch/?p=77580 ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ട് മത്സരത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തി ചെൽസി. ഇന്ന് ബൊറൂസിയ ഡോർട്മുണ്ടിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. ചെൽസിക്കായി റഹീം സ്റ്റെർലിംഗും കായ്‌ ഹവർട്സും ഗോളുകൾ നേടി. UEFA Champions League: Chelsea beat Dortmund

ഗ്രഹാം പോട്ടറുടെ കീഴിൽ ഫോം കണ്ടെത്തുവാൻ കഷ്ടപ്പെടുന്ന ക്ലബിന് ക്വാർട്ടർ ഫൈനലിലേക്കുള്ള മുന്നേറ്റം കൂടുതൽ ആത്മവിശ്വാസം നൽകും. അതും കഴിഞ്ഞ പന്ത്രണ്ട് മത്സരങ്ങളിലും തുടർച്ചയായി വിജയങ്ങൾ നേടി കുതിക്കുന്ന ബൊറൂസ്സിയക്ക് എതിരെയാകുമ്പോൾ വിജയത്തിന് മാധുര്യം കൂടും. നോക്ക് ഔട്ടിന്റെ ആദ്യ പാദത്തിൽ ബൊറൂസിയ ഡോർട്മുണ്ട് മറുപടിയില്ലാത്ത ഒരു ഗോളിന് ചെൽസിയെ തോൽപ്പിച്ചിരുന്നു.

കഴിഞ്ഞ രണ്ട് മാറ്റങ്ങളുമായാണ് ചെൽസി കളിക്കളത്തിൽ ഇറങ്ങിയത്. പരുക്കേറ്റ പുറത്തായിപ്പോയ റീസ് ജെയിംസ് ടീമിലേക്ക് തിരികെ വന്നു. കൂടാതെ ലെഫ്റ് ബാക്ക് മാർക് കുകുറേല ആദ്യ പതിനൊന്നിൽ സ്ഥാനം കണ്ടെത്തി. ഇന്നത്തെ മത്സരത്തിലെ ഏറ്റവും മികച്ച താരം കൂടിയായിരുന്നു കുകുറേല. വാശിയേറിയ പോരാട്ടമായിരുന്നു ഇരു ടീമുകളും കാഴ്ചവെച്ചത്. ഗോൾവലക്ക് കീഴിൽ കെപ്പ നടത്തിയ പ്രകടമാണ് മത്സരം ചെൽസിയുടെ വരുത്തിയിലെത്തിക്കാൻ സഹായിച്ചത്.

ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ റഹീം സ്റ്റെർലിംഗാണ് ചെൽസിക്ക് ലീഡ് നേടിക്കൊടുത്തത്. 50 ആം മിനുട്ടിൽ ചെൽസിക്ക് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ ആദ്യ ശ്രമത്തിൽ കായ്‌ ഹവർട്സിന് കഴിഞ്ഞില്ല. എന്നാൽ കിക്ക്‌ എടുക്കുന്നതിന് മുൻപ് എതിർ ബോക്സിയിലേക്ക് കിടന്നതിനാൽ റഫറി വീണ്ടു പെനാൽറ്റി എടുക്കാൻ ആവശ്യപ്പെട്ടു. ഇത്തവണ ഹവർട്സിന് ലക്ഷ്യം പിഴച്ചില്ല. ചെൽസി രണ്ടു ഗോളുകൾക്ക് മുന്നിൽ.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ക്ലബ് ബർഗിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് ബെൻഫിക്കയും ക്വാർട്ടർ ഫൈനൽ യോഗ്യത നേടി. പോർച്ചുഗൽ യുവതാരം ഗോൺസാലോ റാമോസ് ഇരട്ട ഗോളുകൾ നേടി.

]]>
ചാമ്പ്യൻസ് ലീഗ് തോൽവി; തോമസ് ടുച്ചലിനെ ചെൽസി പുറത്താക്കി https://malayalees.ch/chelsea-officially-sack-thomas-tuchel/ Wed, 07 Sep 2022 12:15:32 +0000 https://malayalees.ch/?p=67757 മുഖ്യ പരിശീലകൻ തോമസ് ടുച്ചലിനെ പുറത്താക്കി ചെൽസി. ചാമ്പ്യൻസ് ലീഗിൽ ഡൈനമോ സാഗ്രെബിനെതിരെ നോർത്ത് ഫ്രഞ്ച് ക്ലബ്ബ് 0-1 ന് തോറ്റതിനെ തുടർന്നാണ് തീരുമാനം. തോമസ് ടുച്ചലിനെ മാനേജർ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായി ചെൽസി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.

“ചെൽസി എഫ്‌സിയിലെ എല്ലാവരുടെയും പേരിൽ, തോമസിനും അദ്ദേഹത്തിന്റെ സ്റ്റാഫിനും ക്ലബ്ബിന്റെ നന്ദി രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു. ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് നേട്ടങ്ങളിൽ തോമസിന് ക്ലബ് ചരിത്രത്തിൽ കൃത്യമായ സ്ഥാനമുണ്ടാകും” ചെൽസി പ്രസ്താവനയിൽ പറയുന്നു. മുന്‍ പരിശീലകന്‍ ഫ്രാങ്ക് ലാംപാര്‍ഡ് പുറത്തുപോയ ഒഴിവിലാണ് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ മുന്‍ പരിശീലകന്‍ കൂടിയായ തോമസ് ടുച്ചലിനെ നിയമിതനായത്.

പുതിയ പരിശീലകനെ ഉടൻ നിയമിക്കുമെന്ന് ക്ലബ് കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന മത്സരങ്ങളുടെ തയ്യാറെടുപ്പിനായി ചെൽസിയുടെ കോച്ചിംഗ് സ്റ്റാഫ് ടീമിന്റെ ചുമതല ഏറ്റെടുക്കും. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്‍റെ പുതിയ സീസണില്‍, ക്രൊയേഷ്യന്‍ ക്ലബ്ബ് ഡൈനമോ സാഗ്രെബ് എതിരില്ലാത്ത ഒരു ഗോളിന് ചെല്‍സിയെ വീഴ്ത്തിയിരുന്നു. 13ാം മിനിറ്റില്‍ ഒറസിക്ക് സെഗറിബിന്റെ വിജയഗോള്‍ നേടി. ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ എല്ലാ തരത്തിലും ചെല്‍സി മുന്‍തൂക്കം നേടിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഗോള്‍ സൃഷ്ടിക്കാന്‍ കഴിയാത്ത പ്രീമിയര്‍ ലീഗിലെ അതേ അവസ്ഥ ചെല്‍സി ചാമ്പ്യന്‍സ് ലീഗിലും തുടര്‍ന്നു.

]]>
ചാമ്പ്യൻസ് ലീഗിൽ വീണ്ടും ബാഴ്സ-ബയേൺ പോരാട്ടം; ഇക്കുറി ലെവൻഡോവ്ക്സിയ്ക്ക് മുഖം മാറ്റം https://malayalees.ch/champions-league-barcelona-bayern-munich/ Fri, 26 Aug 2022 04:18:07 +0000 https://malayalees.ch/?p=67093 ചാമ്പ്യൻസ് ലീഗിൽ വീണ്ടും ബാഴ്സലോണ-ബയേൺ മ്യൂണിക്ക് പോരാട്ടം. ഗ്രൂപ്പ് സിയിലാണ് ബാഴ്സയും ബയേണും പരസ്പരം ഏറ്റുമുറ്റുക. ഇവർക്കൊപ്പം ഇൻ്റർ മിലാൻ കൂടി ഉൾപ്പെടുന്ന സി ഗ്രൂപ്പാണ് ചാമ്പ്യൻസ് ലീഗിലെ മരണ ഗ്രൂപ്പ്. ചെക്ക് ക്ലബ് വിക്ടോറിയ ആണ് ഗ്രൂപ്പിലെ നാലാമത്തെ ടീം. 8 വർഷം ബയേണിലുണ്ടായിരുന്ന ലെവൻഡോവ്സ്കി ഇത്തവണ ബാഴ്സയിലാണ്. ഈ സീസണിലാണ് 34കാരനായ താരം കറ്റാലൻ ക്ലബിലെത്തിയത്.

ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെ മോശം റെക്കോർഡുകളാണ് ബാഴ്സയ്ക്കുള്ളത്. മുൻ സീസണുകളിൽ കൂടുതലും നോക്കൗട്ടിലാണ് ബാഴ്സ ബയേണിനെ നേരിട്ടിരുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ ബാഴ്സയും ബയേണും ഒരു ഗ്രൂപ്പിലായിരുന്നു. രണ്ട് പാദങ്ങളിലും ബയേൺ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജയം കണ്ടു. 2020 ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടറി ബാഴ്സയെ 2നെതിരെ 8 ഗോളുകൾക്കാണ് ബയേൺ വീഴ്ത്തിയത്. ചാമ്പ്യൻസ് ലീഗിൽ 11 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 8 തവണ ബയേണും രണ്ട് തവണ ബാഴ്സയും വിജയിച്ചു.

അതേസമയം, ഗ്രൂപ്പ് ജിയിൽ മാഞ്ചസ്റ്റർ സിറ്റി താരം എർലിൻ ഹാലൻഡ് തൻ്റെ പഴയ ക്ലബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ നേരിടും. ഹാലൻഡും ഈ സീസണിലാണ് ഇംഗ്ലീഷ് വമ്പന്മാരുമായി കരാർ ഒപ്പിട്ടത്.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകൾ

Group A: Ajax, Liverpool, Napoli, Rangers

Group B: Porto, Athletico Madrid, Leverkusen, Brugge

Group C: Bayern, Barcelona, Inter Milan, Vitoria

Group D: Eintracht, Tottenham, Sporting, Marseille

Group E: AC Milan, Chelsea, Salzburg, Dinamo Zagreb

Group F: Real Madrid, Leipzig, Shakhtar, Celtic

Group G: Manchester City, Sevilla, Dortmund, Copenhagen

Group H: PSG, Juventus, Benfica, Haifa

]]>
യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം; ചരിത്ര നേട്ടം കുറിച്ച് മനീഷ കല്യാൺ https://malayalees.ch/uefa-champions-league-manisha-kalyan/ Fri, 19 Aug 2022 04:36:48 +0000 https://malayalees.ch/?p=66648 യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവുമായി മനീഷ കല്യാൺ. സൈപ്രസിലെ അപ്പോളോൺ ലേഡീസിനായി കളിക്കുന്ന മനീഷയാണ് ഇന്നലെ ഈ നേട്ടം സ്വന്തമാക്കിയത്. റിഗാസ് എഫ്എസിനെതിരെ നടന്ന മത്സരത്തിൽ 40 മിനിട്ടോളം മനീഷ കളത്തിലുണ്ടായിരുന്നു. ഐലീഗ് ക്ലബ് ഗോകുലം കേരളയിൽ നിന്ന് കഴിഞ്ഞ മാസമാണ് 20 വയസുകാരിയായ മനീഷ അപ്പോളോൺ ലേഡീസിലെത്തിയത്.

ക്ലബിനായി മനീഷയുടെ ആദ്യ മത്സരമായിരുന്നു ഇത്. മത്സരത്തിൽ റിഗാസ് എഫ് എസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അപ്പോളോൺ തോൽപ്പിച്ചു. ഈ ജയത്തോടെ അപ്പോളോൺ യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് യോഗ്യത റൗണ്ടിന്റെ സെമി ഫൈനലിൽ എത്തി.

ഗോകുലം കേരളയ്ക്കായി ഗംഭീര പ്രകടനങ്ങളാണ് മനീഷ നടത്തിയത്. വിമൻസ് ലീഗിൽ കളിച്ച രണ്ട് സീസണുകളിലും ഗോകുലം ആയിരുന്നു ജേതാക്കൾ. ഇതിൽ മനീഷയുടെ പങ്ക് വളരെ വലുതായിരുന്നു. അനായാസം ഗോളടിച്ചുകൂട്ടിയ താരം 24 മത്സരങ്ങളിൽ നിന്ന് 21 ഗോളുകളാണ് ഗോകുലത്തിനായി നേടിയത്. കഴിഞ്ഞ വർഷം നടന്ന എഎഫ്‌സി വിമൻസ് ക്ലബ് ചാമ്പ്യൻഷിപ്പിൽ ഉസ്ബക്കിസ്ഥാൻ്റെ ബുന്യോദ്കറിനെതിരെ ഗോളടിച്ച മനീഷ ഒരു ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ ഗോളടിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

]]>
ചാമ്പ്യൻസ് ലീഗ്: മെസിക്ക് ഇരട്ട ഗോൾ, പിഎസ്ജിക്ക് ജയം; വിനീഷ്യസിന് ഇരട്ട ഗോൾ; റയലിനു ജയം https://malayalees.ch/champions-league-lionel-messi-psg-real-madrid/ Wed, 20 Oct 2021 04:02:12 +0000 https://malayalees.ch/?p=51247 ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്ക് തുടർച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ജർമ്മൻ ക്ലബ് ആർബി ലെപ്സിഗിനെയാണ് പിഎസ്ജി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയത്. പിഎസ്ജിക്ക് വേണ്ടി ഇതിഹാസ താരം ലയണൽ മെസി ഇരട്ട ഗോളുകൾ നേടി. കിലിയൻ എംബാപ്പെയാണ് പിഎസ്ജിയുടെ മൂന്നാം ഗോൾ നേടിയത്. ആന്ദ്രേ സിൽവ, നോർദി മുകിയേലെ എന്നിവരാണ് ലെഗ്സിഗിൻ്റെ ഗോൾ സ്കോറർമാർ. (champions league messi psg)

സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൻ്റെ 9ആം മിനിട്ടിൽ തന്നെ പിഎസ്ജി മുന്നിലെത്തി. ജർമ്മൻ താരം ജൂലിയൻ ഡ്രാക്സ്ലറുടെ അസിസ്റ്റിൽ നിന്ന് എംബാപ്പെയാണ് പിഎസ്ജിയുടെ ആദ്യ ഗോൾ നേടിയത്. ഈ നീക്കത്തിൻ്റെ തുടക്കം മെസിയിൽ നിന്നായിരുന്നു. ഒരു ഗോൾ വീണതോടെ നിരന്തരമായ തുടരാക്രമണങ്ങൾ നടത്തിയ ലെപ്സിഗ് 28ആം മിനിട്ടിൽ സമനില പിടിച്ചു. 28 മിനിറ്റിൽ ആഞ്ചലീന്യോ നൽകിയ പാസിൽ നിന്നു ആന്ദ്ര സിൽവയാണ് ഗോൾ നേടിയത്. ആദ്യ പകുതി 1-1 എന്ന സ്കോറിൽ പിരിഞ്ഞു. രണ്ടാം പകുതിയിലും തകർപ്പൻ കളി കെട്ടഴിച്ച ജർമൻ ക്ലബ് 57ആം മിനിട്ടിൽ ഫ്രഞ്ച് ചാമ്പ്യന്മാരെ ഞെട്ടിച്ച് ലീഡെടുത്തു. ആഞ്ചലീന്യോയുടെ ക്രോസിൽ നിന്ന് മുകിയേലെ ലെപ്സിഗിനെ മുന്നിലെത്തിച്ചു. എന്നാൽ, 10 മിനിട്ടുകൾക്കുള്ളിൽ പിഎസ്ജി സമനില തിരിച്ചുപിടിച്ചു. എംബാപ്പെയുടെ പാസിൽ നിന്ന് മെസി തൻ്റെ ആദ്യ ഗോൾ നേടി. 7 മിനിട്ടുകൾക്ക് ശേഷം എംബാപ്പെയെ ബോക്സിൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി ഒരു പനേക കിക്കിലൂടെ വലയിലെത്തിച്ച മെസി പിഎസ്ജിക്ക് ലീഫും ജയവും നേടിക്കൊടുക്കുകയായിരുന്നു. 93ആം മിനിട്ടിൽ അഷ്റഫ് ഹക്കീമിയെ ബോക്സിൽ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി സ്കോർ ചെയ്യാൻ എംബാപ്പെയ്ക്ക് സാധിച്ചില്ല.

ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ഉക്രൈൻ ക്ലബ് ഷാക്തറിനെ മടക്കമില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു. ഷാക്തറിൻ്റെ മൈതാനത്ത് നടന്ന മത്സരത്തിൽ വിനീഷ്യസ് ജൂനിയർ റയലിനായി ഇരട്ട ഗോളുകൾ നേടി. റോഡ്രിഗോ, കരീം ബെൻസേമ എന്നിവരും റയലിനായി വല കുലുക്കിയപ്പോൾ ഒരെണ്ണം സെൽഫ് ഗോളാണ്.

37ആം മിനിട്ട് വരെ റയൽ ആക്രമണങ്ങൾ പ്രതിരോധിച്ച് നിർത്തിയ ഷാക്തറിന് പിന്നീടാണ് അടിതെറ്റിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ റയൽ സെർഹി ക്രിവ്സ്റ്റോവിൻ്റെ സെൽഫ് ഗോളിൽ ഒരു ഗോളിനു മുന്നിലായിരുന്നു. തുടർന്ന് 51, 56 മിനിട്ടുകളിൽ വല ചലിപ്പിച്ച വിനീഷ്യസ് റയലിന് ആധികാരികമായ ലീഡ് നൽകി. 64ആം മിനിട്ടിൽ റോഡ്രിഗോയിലൂടെ നാലാം ഗോൾ നേടിയ റയൽ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ കരീം ബെൻസേമയിലൂടെ ഗോൾ പട്ടിക പൂർത്തിയാക്കി.

]]>
മെസിക്ക് ആദ്യ ഗോൾ; മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പിഎസ്ജിക്ക് ജയം https://malayalees.ch/psg-won-manchester-city-lionel-messi/ Wed, 29 Sep 2021 04:10:47 +0000 https://malayalees.ch/?p=50193 ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പാരിസ് സെൻ്റ് ജെർമനു ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാർ സിറ്റിയെ കീഴടക്കിയത്. ഇദ്രിസ ഗുയെ, ലയണൽ മെസി എന്നിവരാണ് പിഎസ്ജിക്കായി ഗോളുകൾ നേടിയത്. പിഎസ്ജി ജഴ്സിയിൽ മെസിയുടെ ആദ്യ ഗോളാണ് ഇത്. (psg manchester city messi)

കളി തുടങ്ങി എട്ടാം മിനിട്ടിൽ തന്നെ പിഎസ്ജി മുന്നിലെത്തി. എംബാപ്പെയുടെ ലോ ക്രോസ് നെയ്മർക്ക് കണക്ട് ചെയ്യാനായില്ലെങ്കിലും കൃത്യമായി ഇടപെട്ട ഗുയെ ഗോൾവല കുലുക്കി. സമനില ഗോളിനായി സിറ്റി കിണഞ്ഞ് ശ്രമിച്ചെങ്കിലും പിഎസ്ജി പ്രതിരോധവും ഗോൾകീപ്പർ ജിയാൻലുഗി ഡൊണ്ണറുമ്മയും വഴങ്ങിയില്ല. 26 ആം മിനിട്ടിൽ ലഭിച്ച സുവർണാവസരം ഗോളി മാത്രം മുന്നിൽ നിൽക്കെ സിറ്റി പാഴാക്കി. ആദ്യ പകുതി പിഎസ്ജി ഒരു ഗോളിൻ്റെ ലീഡിനു പിരിഞ്ഞു. രണ്ടാം പകുതിയിൽ മെസിയുടെ ഗോൾ എത്തി. മനോഹരമായ ഡ്രിബിളിനൊടുവിൽ എംബാപ്പെയുമായി വൺ ടച്ച് പാസ് കളിച്ച മെസി സിറ്റി ഗോൾ കീപ്പർ എഡേഴ്സണെ കബളിപ്പിച്ച് വല ചലിപ്പിച്ചു.

ആകെ 18 ഷോട്ടുകളാണ് സിറ്റി കളിയിൽ തൊടുത്തത്. ഇതിൽ ഏഴ് ഷോട്ട് ഓൺ ടാർഗറ്റായിരുന്നു. മറുവശത്ത് ആകെ ആറ് ഷോട്ടുകളിൽ മൂന്നെണ്ണമോൺ ടാർഗറ്റ് തൊടുക്കാൻ പിഎസ്ജിക്ക് കഴിഞ്ഞു.

രണ്ട് മത്സരത്തിൽ ഒരു ജയവും സമനിലയും അടക്കം 4 പോയിൻ്റുള്ള പിഎസ്ജി തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്. രണ്ട് മത്സരങ്ങളിൽ ഒരു ജയവും ഒരു തോൽവിയുമുള്ള സിറ്റി മൂന്നാം സ്ഥാനത്താണ്.

]]>
ചാമ്പ്യൻസ് ലീഗ്: വീണ്ടും ബാഴ്സയെ തകർത്ത് ബയേൺ; മാഞ്ചസ്റ്ററിന് ഞെട്ടിക്കുന്ന തോൽവി https://malayalees.ch/barcelona-manchester-united-lost-champions-league/ Wed, 15 Sep 2021 08:28:00 +0000 https://malayalees.ch/?p=49612 ചാമ്പ്യൻസ് ലീഗിൽ വമ്പന്മാരായ ബാഴ്സലോണയ്ക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും തോൽവി. ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്ക് ആണ് ബാഴ്സലോണയെ എതിരില്ലാത്ത 3 ഗോളുകൾക്ക് കീഴടക്കിയത്. ഗ്രൂപ്പ് എഫിൽ സിറ്റ്സർലൻഡ് ക്ലബ് യങ് ബോയ്സ് മാഞ്ചസ്റ്ററിനെ അട്ടിമറിക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്വിസ് ക്ലബിൻ്റെ ജയം. (barcelona manchester champions league)

ബാഴ്സ ഹോം ഗ്രൗണ്ടായ ന്യൂകാമ്പിൽ നടന്ന മത്സരത്തിലാണ് ബാഴ്സ ബയേണിനോട് നാണംകെട്ട തോൽവി വഴങ്ങിയത്. 34ആം മിനിട്ടിൽ തോമസ് മുള്ളറാണ് ജർമ്മൻ പടയ്ക്കായി ഗോൾ വേട്ട ആരംഭിച്ചത്. 56, 85 മിനിട്ടുകളിൽ ടെർ സ്റ്റേഗനെ കീഴടക്കിയ റൊബർട്ട് ലെവൻഡോവ്സ്കി വിജയം ആധികാരികമാക്കി. സമസ്ത മേഖലകളിലും പിന്നാക്കം പോയ ബാഴ്സക്കായി യുവതാരങ്ങൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അടുത്തിടെ ടീമിലെത്തിച്ച ഡച്ച് മുന്നേറ്റ താരം ലുക്ക് ഡിയോങ് ഏറെ നിരാശപ്പെടുത്തി.

2020 ചാമ്പ്യൻസ് ട്രോഫി ക്വാർട്ടറിനു ശേഷം ഇതാദ്യമായി ഇരു ടീമുകളും മുഖാമുഖം ഏറ്റുമുട്ടുന്ന മത്സരമായിരുന്നു ഇത്. അന്നത്തെ ബാഴ്സയെ രണ്ടിനെതിരെ എട്ട് ഗോളുകൾക്ക് ബയേൺ തകർത്തിരുന്നു.

മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഞെട്ടിക്കുന്ന തോൽവിയാണ് വഴങ്ങിയത്. ഗ്രൂപ്പിലെ കുഞ്ഞന്മാരായ യങ് ബോയ്സ് മാഞ്ചസ്റ്ററിനെ കീഴടക്കിയതോടെ ഗ്രൂപ്പ് കൂടുതൽ ആവേശകരമായി. 13ആം മിനിട്ടിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളിൽ യുണൈറ്റഡ് മുന്നിലെത്തി. എന്നാൽ, 35ആം മിനിട്ടിൽ യുവ ഡിഫൻഡർ ആരോൺ വാൻ-ബിസാക്ക ചുവപ്പു കാർഡ് ലഭിച്ച് പുറത്തുപോയത് അവർക്ക് കനത്ത തിരിച്ചടിയായി. 10 പേരായി ചുരുങ്ങിയ മാഞ്ചസ്റ്ററിനെ കടന്നാക്രമിച്ച യങ് ബോയ്സ് രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് വിജയിക്കുകയായിരുന്നു. 66ആം മിനിട്ടിൽ മൗമി ങ്കമാലെയുവിലൂടെ സമനില പിടിച്ച സ്വിസ് ടീം ഇഞ്ചുറി ടൈമിലെ അവസാന മിനിട്ടിൽ തിയോസൺ സിബച്ചെയുവിലൂടെ ജയം പിടിച്ചുവാങ്ങുകയായിരുന്നു.

ഒരാളെ നഷ്ടപ്പെട്ടത് മാഞ്ചസ്റ്ററിൻ്റെ താളം തെറ്റിച്ചെങ്കിലും ലക്ഷ്യബോധമില്ലാത്ത സബ്സ്റ്റിറ്റ്യൂഷനുകൾ നടത്തിയ പരിശീലകൻ ഒലെ സോൾഷ്യാർ ആണ് മാഞ്ചസ്റ്ററിൻ്റെ തോൽവിക്ക് കാരണമായത്.

ഗ്രൂപ്പ് എച്ചിൽ സെനിതിനെ ചെൽസി ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കി. റൊമേലു ലുക്കാക്കുവാണ് ഗോൾ നേടിയത്. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് യുവൻ്റസ് മാൽമോയെ തകർത്തു. അലക്സ് സാൻഡ്രോ, പൗളോ ഡിബാല, അൽവാരോ മൊറാട്ട എന്നിവരാണ് ഗോൾ നേടിയത്.

]]>
രണ്ടാം പാദത്തിലും പിഎസ്ജി തോറ്റു: മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ https://malayalees.ch/mahrez-fires-manchester-city-past-psg-into-first-champions-league-final/ Wed, 05 May 2021 04:23:05 +0000 https://malayalees.ch/?p=43697 യുവേഫ ചാമ്പ്യന്‍സ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ. സെമിഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പി.എസ്.ജിയെ പരാജയപ്പെടുത്തിയായിരുന്നു സിറ്റിയുടെ ഫൈനല്‍ പ്രവേശം. റിയാദ് മെഹ്റസിന്റെ വകയായിരുന്നു സിറ്റിയുടെ രണ്ട് ഗോളുകളും. ഇരു പകുതികളിലുമായിരുന്നു സിറ്റിയുടെ ഗോളുകള്‍.

കളി തുടങ്ങി പതിനൊന്നാം മിനുറ്റിലായിരുന്നു ആദ്യ ഗോള്‍. രണ്ടാം ഗോള്‍ 63ാം മിനുറ്റിലും. ഏഴാം മിനുട്ടിൽ പി.എസ്ജിക്ക് ഒരു പെനാൾട്ടി ലഭിച്ചിരുന്നു. എന്നാൽ ‘വാർ’ ആ തീരുമാനം തിരുത്തി. പിന്നാലെയായിരുന്നു മെഹ്റസിന്റെ ഗോള്‍.‌ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ജയം. ആദ്യ പാദത്തിൽ 2-1നായിരുന്നു സിറ്റിയുടെ വിജയം.

ആദ്യമായാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തുന്നത്. അതേസമയം പി.എസ് ജിയുടെ ചാമ്പ്യൻസ് ലീഗ് കിരീടത്തിനായുള്ള കാത്തിരിപ്പ് ഇനിയും തുടരും. ഇന്ന് നടക്കുന്ന രണ്ടാം പാദ സെമിയിൽ റയൽ മാഡ്രിഡ്, ചെൽസിയെ നേരിടും. ആദ്യ പാദത്തിൽ ഇരു ടീമുകളും ഒരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞിരുന്നു.

]]>
ചാമ്പ്യന്‍സ്‌ ലീഗ്: റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും സെമിയിൽ https://malayalees.ch/manchester-city-liverpool-enter-into-semi-champions-league/ Thu, 15 Apr 2021 08:26:01 +0000 https://malayalees.ch/?p=42946 മാഞ്ചസ്റ്റര്‍ സിറ്റിയും റയല്‍ മാഡ്രിഡും ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിയില്‍ പ്രവേശിച്ചു. ബൊറൂസിയ ഡോട്ട്മുണ്ടിനെ പരാജയപ്പെടുത്തിയാണ് സിറ്റി സെമിയിലെത്തിയത്. എന്നാല്‍ ലിവര്‍പൂളിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് റയല്‍മാഡ്രിഡ് സെമിയിലെത്തുന്നത്. ചാമ്പ്യന്‍സ്‌ ലീഗ് ഫുട്ബോള്‍ രണ്ടാം പാദ ക്വാർട്ടർ ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബൊറൂസിയ ഡോട്ട്മുണ്ടിനെ മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്.

ഇംഗ്ലണ്ടില്‍ നടന്ന ആദ്യപാദത്തിലും സിറ്റി 2-1 ന് ജയിച്ചിരുന്നു. രണ്ട് പാദങ്ങളിലുമായി 4-2ന്റെ ജയം സ്വന്തമാക്കിയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ സെമി പ്രവേശം. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഡോർട്മുണ്ട് ഗോൾ നേടി മാഞ്ചസ്റ്റർ സിറ്റിയെ വിറപ്പിച്ചു. 15ാം മിനുറ്റില്‍ ജൂഡ് ബെല്ലിങ്ഹാം ആണ് ഡോര്‍ട്ട്മുണ്ടിനായി ലക്ഷ്യം കണ്ടത്. എന്നാല്‍ രണ്ടാം പകുതിക്ക് ശേഷമുള്ള രണ്ട് ഗോളുകള്‍ സിറ്റിക്ക് സെമിയിലേക്കുള്ള വഴിയൊരുക്കി. പെനല്‍റ്റിയിലൂടെ റിയാദ് മെഹ്റസ് ആണ് ആദ്യം ഗോള്‍ നേടിയത്. 75ാം മിനുറ്റില്‍ ഫില്‍ ഫോഡനാണ് വിജയ ഗോള്‍ നേടിയത്. പെപ് ഗ്വാർഡിയോളക്ക് കീഴിൽ ആദ്യമായാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ എത്തുന്നത്.

സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിച്ചിനെ പരാജയപ്പെടുത്തിയ പി.എസ്.ജിയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ. അതേസമയം ലിവർപൂളിനെ ഗോള്‍ രഹിത സമനിലയിൽ കുടുക്കിയാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഉറപ്പിച്ചത്. ആദ്യപാദത്തില്‍‌ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് ജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ലിവർപൂളിന് ലഭിച്ച അവസരങ്ങൾ മുതലെടുക്കാനാവാതെ പോയതാണ് അവർക്ക് തിരിച്ചടിയായത്. സെമിയില്‍ ചെൽസിയാണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ.

]]>