chalakkudi – malayalees.ch https://malayalees.ch Malayalam Online News Portal Fri, 30 Sep 2022 07:45:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png chalakkudi – malayalees.ch https://malayalees.ch 32 32 ചാലക്കുടിയിൽ തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി https://malayalees.ch/stray-dogapplications-are-invited-for-cdtp-scheme-courses-in-vattiyoorkavu-polytechnic-college/ Fri, 30 Sep 2022 07:45:33 +0000 https://malayalees.ch/?p=68788 ചാലക്കുടിയിൽ തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവ് നായ്ക്കളുടെ ജഡം കണ്ടെത്തിയത്. വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയമുണ്ട്. ജഡത്തിൻറെ സമീപത്തുനിന്ന് കേക്കിന്റെ അംശങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് മൂന്ന് തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയത് ഇതിൽ ഒരു നായ ഏതാണ്ട് മൃതപ്രായനായി കിടക്കുന്ന നിലയിലാണ്. വായിൽ നിന്ന് നുരയും മറ്റും വരുന്ന നിലയിലാണ്. ചാലക്കുടി താലൂക്ക് ആശുപത്രിയുടെ പരിസരത്താണ് തെരുവുനായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇത് വിഷം കൊടുത്ത് ആരോ കൊന്നതാണ് എന്നുള്ള സംശയമുണ്ട്. കാരണം ഈ മൃതദേഹത്തിന് അടുത്തു നിന്ന് കേക്കിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ കേക്കിൽ വിഷം ചേർത്ത് നൽകിയതാണോ എന്നുള്ള സംശയമാണ് നിലനിൽക്കുന്നത്.

ഈ മേഖലയിൽ വലിയ അളവിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. പ്രത്യേകിച്ച് ചാലക്കുടി ബസ് സ്റ്റാൻഡ്, ഈ താലൂക്ക് ആശുപത്രി പരിസരങ്ങളിൽ. പലപ്പോഴും യാത്രക്കാർ ബൈക്കിൽ മറ്റും പോകുമ്പോൾ പുറകിൽ ഓടി വന്ന് അത് കടിക്കാൻ ശ്രമിക്കാറുണ്ട് എന്നുള്ള പരാതികളും ഉണ്ട്. ഇതിനിടയിലാണ് ഇത്തരത്തിൽ തെരുവുനായ്ക്കളുടെ ജഡ കണ്ടെത്തിയിരിക്കുന്നത്. എന്തായാലും ജഡം നീക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് വിഷം കൊടുത്ത് കൊന്നതാണോ എന്ന് സംബന്ധിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.

]]>