centre – malayalees.ch https://malayalees.ch Malayalam Online News Portal Thu, 30 Dec 2021 12:59:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png centre – malayalees.ch https://malayalees.ch 32 32 മരണനിരക്ക് കുറയ്ക്കാൻ അടിയന്തര നടപടി വേണം; 8 സംസ്ഥാനങ്ങൾക്ക് കേന്ദ്ര മുന്നറിയിപ്പ് https://malayalees.ch/centre-to-8-states-sudden-surge-in-covid-cases/ Thu, 30 Dec 2021 12:59:10 +0000 https://malayalees.ch/?p=54801 കൊവിഡ് കേസുകൾ പെട്ടെന്ന് വർധിക്കുന്ന 8 സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ മുന്നറിയിപ്പ്. 14 നഗരങ്ങളിലെ വർധന ചൂണ്ടിക്കാട്ടി കത്തയച്ച കേന്ദ്രം അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വലിയ നഗരങ്ങളിലും പരിസരപ്രദേശത്തും ഒമിക്രോൺ കേസുകൾ അതിവേഗം വർധിക്കുന്നു. മരണനിരക്ക് കുറയ്ക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

ഡൽഹിയുടെ GRAP മോഡൽ രാജ്യത്തുടനീളം കൊണ്ടുപോകാനുള്ള ആശയവും പരിഗണനയിലുണ്ടെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. അതേസമയം ഡൽഹിയിൽ ഒമിക്രോൺ സമൂഹവ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ. യാത്രാ പശ്ചാത്തലം ഇല്ലാത്തവർക്കും ഒമിക്രോൺ ബാധിക്കുന്നു. കൊവിഡ് സ്ഥിരീകരിച്ചവരിൽ 46% ഒമിക്രോൺ രോഗികളാണെന്നും മന്ത്രി പറഞ്ഞു.

ഒമിക്രോൺ കേസുകളുടെ എണ്ണം 1,000 ന് അടുത്ത് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനം കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ഇന്ന് രാവിലെ വരെ ഇന്ത്യയിൽ 961 ഒമൈക്രോൺ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ 263 എണ്ണവും ഡൽഹിയിലാണ്. മഹാരാഷ്ട്ര (257), ഗുജറാത്ത് (97), രാജസ്ഥാൻ (69), കേരളം (65) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകൾ. 24 മണിക്കൂറിനുള്ളിൽ ഒമിക്രോൺ കേസുകളിൽ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

]]>
ഡൽഹിയിലെ വായുമലിനീകരണം; കർമ്മസമിതിയേയും ഫ്ലയിങ് സ്ക്വാഡുകളെയും ചുമതലപ്പെടുത്തിയെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ https://malayalees.ch/delhi-air-pollution-flying-squads-formed-centre-supreme-court/ Fri, 03 Dec 2021 07:44:46 +0000 https://malayalees.ch/?p=53441 ഡൽഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാൻ കർമ്മസമിതിയേയും 17 ഫ്ലയിങ് സ്ക്വാഡിനെയും ചുമതലപ്പെടുത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്രം നിയോഗിച്ച എയർ ക്വളിറ്റി മാനേജ്‌മെന്റ് കമ്മിഷനാണ് കർമ്മ സമിതി രൂപീകരിച്ചത്. വായുമലിനീകരണം തടയാനാവശ്യപ്പെട്ടുള്ള ഹർജി പരി​ഗണിക്കവേയാണ് കേന്ദ്രം സുപ്രിംകോടതിയിൽ ഇക്കാര്യം അറിയിച്ചത്. ഈ സംഘങ്ങൾ സുപ്രീംകോടതിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കും.

കഴിഞ്ഞ ദിവസം സുപ്രിംകോടതി കേന്ദ്രസർക്കാരിനെയും ഡൽഹി സർക്കാരിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. പല തവണ നിർദേശങ്ങൾ നൽകിയിട്ടും മലിനീകരണം തടയാൻ നടപടികൾ സ്വീകരിക്കാത്തതിന് കേന്ദ്ര സംസ്ഥാന സർക്കാരുകളെ സുപ്രിം കോടതി ഇന്നലെ രൂക്ഷമായി വിമർശിച്ചിരുന്നു. മലിനീകരണം രൂക്ഷമായി തുടരുമ്പോൾ സ്കൂളുകൾ തുറന്ന ഡൽഹി സർക്കാരിനെയും കോടതി വിമർശിച്ചു. ഇതിന് പിന്നാലെ ഡൽഹിയിലെ സ്കൂളുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുറന്ന് പ്രവർത്തിക്കില്ല എന്ന് ഡൽഹി പരിസ്ഥിതി മന്ത്രി അറിയിച്ചു. മലിനീകരണം തടയാൻ ക്രിയാത്മകമായ നടപടി സ്വീകരിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകിയിരിക്കുകയാണ് കോടതി.

വായുമലിനീകരണം തടയാനുള്ള നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ കോടതിക്ക് കർമ്മസമിതിയെ നിയോഗിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സെൻട്രൽ വിസ്തയുടെ നിർമ്മാണം മലിനീകരണത്തിനിടയാക്കുന്നുണ്ടോ എന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

]]>