central minister – malayalees.ch https://malayalees.ch Malayalam Online News Portal Fri, 17 Sep 2021 04:40:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png central minister – malayalees.ch https://malayalees.ch 32 32 ‘വിമാന നിരക്ക് കുറയ്ക്കാന്‍ അടിയന്തര നടപടി വേണം’; കേന്ദ്രമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് https://malayalees.ch/cm-wrote-letter-to-central-minister/ Fri, 17 Sep 2021 04:40:05 +0000 https://malayalees.ch/?p=49713 ലോക്ക്ഡൗണില്‍ നാട്ടിലകപ്പെട്ട പ്രവാസികള്‍ക്ക് തിരികെ പോരാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മഹാമാരി കാലത്ത് തൊഴിലില്ലാതെ ദുരിതമനുഭവിച്ചവരാണ് പ്രവാസികള്‍. വിമാന നിരക്ക് കുത്തനെ കൂടിയ സാഹചര്യത്തില്‍ ഇവരുടെ മടങ്ങിപ്പോക്കിന് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളുടെ സുരക്ഷിതമായ പുനഃരധിവാസം രാജ്യത്തിന്റെ സമ്പദ്ഘടനയുടെ മുന്നോട്ടുപോക്കിന് കൂടി അത്യന്താപേക്ഷിതമാണ്. ഇതെല്ലാം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ വിമാന നിരക്ക് കുറയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ആദ്യ ലോക്ക്ഡൗണ്‍ സമയത്ത് നാട്ടിലകപ്പെട്ടു പോയ പ്രവാസി സഹോദരങ്ങള്‍ക്ക് തിരിച്ചു പോകാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. കോവിഡ് മഹാമാരി കാലത്ത് തൊഴിലില്ലാതെ ദുരിതമനുഭവിച്ചവരാണ് നമ്മുടെ പ്രവാസി സഹോദരങ്ങള്‍.

ഫ്‌ലൈറ്റ് നിരക്ക് രണ്ടും മൂന്നും മടങ്ങ് കുത്തനെ കൂടിയ സാഹചര്യത്തില്‍ ഇവരുടെ മടങ്ങിപ്പോക്കിന് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമായിരിക്കുന്നു. പ്രവാസി സഹോദരങ്ങളുടെ സുരക്ഷിതമായ പുനരധിവാസം രാജ്യത്തിന്റെ സമ്പദ്ഘടനയുടെ മുന്നോട്ടുപോക്കിന് കൂടി അത്യന്താപേക്ഷിതമാണ്. ഇതെല്ലാം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ഫ്‌ലൈറ്റ് നിരക്ക് കുറയ്ക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കത്തില്‍ അഭ്യര്‍ത്ഥിച്ചു.

]]>
കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ അന്തരിച്ചു https://malayalees.ch/union-food-minister-ram-vilas-paswan-has-passed-away/ Fri, 09 Oct 2020 05:04:15 +0000 https://malayalees.ch/?p=33011 ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ‍‍ഡല്‍ഹിയിലെ ആശുപത്രിയില്‍ ‍‍‍‍ ചികിത്സയിലായിരുന്നു അദ്ദേഹം. മകന്‍ ചിരാഗ് പാസ്വാനാണ് വിവരം ട്വീറ്റ് ചെയ്തത്

കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ‍‍ഡല്‍ഹിയിലെ ആശുപത്രിയില്‍ ‍‍‍‍ ചികിത്സയിലായിരുന്നു അദ്ദേഹം. മകന്‍ ചിരാഗ് പസ്വാനാണ് വിവരം ട്വീറ്റ് ചെയ്തത്. ആറു തവണ കേന്ദ്രമന്ത്രിയും എട്ട് തവണ ലോക്സഭാംഗവുമായിരുന്നു. അഞ്ച് ദശാബ്ദത്തോളമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്ന ഒരു പ്രധാന ദലിത് രാഷ്ട്രീയ നേതാവുകൂടിയാണ് അദ്ദേഹം

1977 ല്‍ 4.24 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഹാജിപുരില്‍ നിന്ന് ഗിന്നസ് റെക്കോര്‍ഡ് വിജയം നേടി ലോക തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഭാഗമായി പസ്വാന്‍.

എട്ട് തവണ ലോക്‌സഭാ അംഗവും രാജ്യസഭാ എംപിയുമായ പാസ്വാന്‍, സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗമായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1969 ല്‍ ബിഹാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥയെ ധീരമായി എതിര്‍ത്ത അദ്ദേഹം ഈ കാലയളവില്‍ ജയില്‍വാസം അനുഭവിച്ചു. 1977 ല്‍ ആദ്യമായി ലോക്സഭയിലെത്തിയ അദ്ദേഹം, ഹാജിപൂര്‍ മണ്ഡലത്തില്‍ നിന്ന് ജനതാ പാര്‍ട്ടി അംഗമായി 1980, 1989, 1996, 1998, 1999, 2004, 2014 എന്നീ വര്‍ഷങ്ങളില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

]]>