Central Govt – malayalees.ch https://malayalees.ch Malayalam Online News Portal Fri, 17 Dec 2021 04:14:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Central Govt – malayalees.ch https://malayalees.ch 32 32 കസ്തൂരി രംഗൻ റിപ്പോർട്ട് : കേന്ദ്ര സംസ്ഥാന തർക്കത്തിന് പരിഹാരമാകുന്നു https://malayalees.ch/kasturirangan-report-kerala-central-govt/ Fri, 17 Dec 2021 04:13:58 +0000 https://malayalees.ch/?p=54173 കസ്തൂരി രംഗൻ റിപ്പോർട്ട് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന തർക്കത്തിന് പരിഹാരമാകുന്നു. നോൺകോർ മേഖലയുടെ നിയന്ത്രണാധികാരം സംസ്ഥാനങ്ങൾക്ക് നൽകാനൊരുങ്ങുകയാണ് കേന്ദ്രം. ( kasturirangan report kerala central govt )

വ്യവസ്ഥകളോടെ ആണ് നോൺകോർ മേഖലയുടെ നിയന്ത്രണാധികാരം സംസ്ഥാനങ്ങൾക്ക് നൽകുക. സോണൽ മാസ്റ്റർപ്ലാൻ തയ്യാറാക്കി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ നടപ്പാക്കണം എന്നാണ് വ്യവസ്ഥ. സോണൽ മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ സംസ്ഥാനങ്ങൾ ഒരു സമിതിയെ നിയോഗിക്കണം. റെഡ് കാറ്റഗറി വ്യവസായങ്ങൾ ഒഴികെയുള്ള പ്രവർത്തനങ്ങൾ നോൺകോർ മേഖലയിൽ നടത്താം. പരിസ്ഥിതി മേഖലയുടെ പൊതു മേൽനോട്ടം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തുടർന്നും നിർവഹിക്കും.

കസ്തൂരി രംഗൻ റിപ്പോർട്ട് സംബന്ധിച്ച അന്തിമ വിജ്ഞാപനം ഉടൻ ഉണ്ടാകുമെന്നാണ് നേരത്തെ പുറത്ത് വന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഹരിത ട്രൈബ്യൂണലിന്റെ അനുമതി കിട്ടുന്നതിന് പിന്നാലെ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

ജനവാസമേഖലയെ പരിസ്ഥിതി ദുർബല മേഖലയുടെ പരിതിയിൽ നിന്ന് ഒഴിവാക്കും. പരിസ്ഥിതി ദുർബലമേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ പൂർണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 31 നാണ് കരട് വിജ്ഞാപനത്തിന്റെ കാലാവധി തീരുന്നത്.

പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയിൽ കേരളം ഇളവ് ആവശ്യപ്പെട്ടിരുന്നു. 1,337.24 ചതുരശ്ര കിലോമീറ്റർ പ്രദേശം ഒഴിവാക്കണം എന്നാവശ്യപ്പെട്ടതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിരുന്നു. കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രം തത്വത്തിൽ അംഗീകരിച്ചതായും മന്ത്രി അറിയിച്ചു. ഇളവുകളുള്ള മേഖലയായി അംഗീകരിക്കാമെന്ന് കേന്ദ്രം ഉറപ്പുനൽകി. എന്നാൽ എന്ത് ഇളവാണെന്നത് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

880ൽ അധികം ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ആദ്യം കേരളം ആവശ്യപ്പെട്ടിരുന്നത്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് കസ്തൂരി രംഗൻ സമിതി ശുപാർശ ചെയ്തിരുന്നത് കേരളത്തിന്റെ 13,109 ചതുരശ്ര കി.മീ പാരിസ്ഥിതിക ദുർബല മേഘലയാണെന്നാണ്. ഇത് കേരളത്തിന്റെ പല മേഖലകളിൽ നിന്നും പ്രതിഷേധങ്ങൾക്ക് കാരണമാകുകയും ചെയ്തു. ഇതേത്തുടർന്ന് കേരളം ഉമ്മൻ വി ഉമ്മൻ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.തുടർന്ന് 9,903.7 ച.കി.മീ മാത്രമാണ് പാരിസ്ഥിതിക ദുർബല മേഖലയെന്ന് ഈ സമിതി കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചു.

]]>
ദേശീയ വിദ്യാഭ്യാസ നയത്തെ വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി https://malayalees.ch/higher-education-minister-against-centralgovt-education-system/ Thu, 14 Oct 2021 12:34:40 +0000 https://malayalees.ch/?p=50990 ദേശീയ വിദ്യാഭ്യാസ നയത്തെ വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു. കേന്ദ്ര സർക്കാർ വിദ്യാഭ്യാസ നയത്തെ സങ്കുചിതമായ നിലയിൽ വർഗീയവത്കരവുമായി ചേർത്ത് പിടിക്കുന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എ.കെ.പി.ടി.സി.എയുടെ സംസ്ഥാന വേദിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വർഗീയതയുടെ അതിതീവ്ര പാഠങ്ങൾ കേന്ദ്ര സർക്കാർ എഴുതി ചേർത്തു. ഭണഘടനാപരമായ കാര്യങ്ങളിൽ മൗനം പാലിച്ചു. ഇത് കലാലയങ്ങളുടെ അസ്ഥിത്വത്തെ തന്നെ ബാധിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ അനിശ്ചിതത്വത്തിന് ഇത് കാരണമാകാം എന്നും മന്ത്രി ചൂണ്ടിക്കാട്ടി. (Dr.R.Bindhu) സംസ്ഥാനത്ത് ഒക്ടോബർ 18 മുതൽ കോളജുകൾ പൂർണമായും തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. ക്ലാസുകളുടെ സമയക്രമം കോളജുകൾക്ക് തീരുമാനിക്കാമെന്നും ലാബ്,ലൈബ്രറി സൗകര്യങ്ങൾ കോളജുകൾ ഒരുക്കണമെന്നും മന്ത്രി നിർദേശിച്ചു. കൂടാതെ വിനോദ യാത്രകൾ പാടില്ല. അവധി ദിവസങ്ങളിൽ വാക്സിനേഷൻ കാര്യക്ഷമമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

]]>
‘കോടതി വിധിയെ ബഹുമാനിക്കുന്നില്ല’; കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം https://malayalees.ch/sc-against-central-govt/ Mon, 06 Sep 2021 08:34:13 +0000 https://malayalees.ch/?p=49124 രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താത്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് സുപ്രിംകോടതി. കേന്ദ്രസര്‍ക്കാര്‍ കോടതിവിധിയെ ബഹുമാനിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കേന്ദ്രം കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും വിമര്‍ശനമുയര്‍ത്തി. അടുത്ത തിങ്കളാഴ്ചയ്ക്കകം ഒഴിവുകള്‍ നികത്താന്‍ കേന്ദ്രത്തിന് ഒരു അവസരം കൂടി
നല്‍കി.

രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താത്തതിലും, കോടതി വിധി മറികടക്കാന്‍ പുതിയ ട്രൈബ്യൂണല്‍ റിഫോംസ് നിയമം കൊണ്ടുവന്നതിലും കടുത്ത അതൃപ്തിയും, വിമര്‍ശനവുമാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ ഭാഗത്ത് നിന്നുണ്ടായത്. ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താതെ കേന്ദ്രസര്‍ക്കാര്‍ ട്രൈബ്യൂണലുകളുടെ വരിയുടയ്ക്കുകയാണ്. പല ട്രൈബ്യൂണലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. മൂന്ന് പോംവഴികളാണ് കോടതിക്ക് മുന്നിലുള്ളതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം സ്റ്റേ ചെയ്യുക, ട്രൈബ്യൂണലുകള്‍ അടച്ചുപൂട്ടി അതിന്റെ അധികാരം ഹൈക്കോടതിയെ ഏല്‍പ്പിക്കുക, മൂന്നാമതായി സുപ്രിംകോടതി നേരിട്ട് നിയമനങ്ങള്‍ നടത്തുക. ഇതോടെ സോളിസിറ്റര്‍ ജനറല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.

രണ്ടാഴ്ചയ്ക്കകം ഒഴിവുകള്‍ നികത്തുമെന്നാണ് ധനമന്ത്രാലയം അറിയിച്ചിട്ടുള്ളതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. ആ സമയത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

]]>
പാർലമെന്റ് സമ്മേളനം അവസാനിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഇന്ന് പ്രഖ്യാപനം നടത്തുമെന്ന് സൂചന https://malayalees.ch/central-govt-ends-parliament-session/ Mon, 02 Aug 2021 04:04:33 +0000 https://malayalees.ch/?p=47515 പാർലമെന്റ് സമ്മേളനം അവസാനിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഇന്ന് പ്രഖ്യാപനം നടത്തുമെന്ന് സൂചന. നിയമനിർമ്മാണ അജണ്ട പൂർത്തിയാക്കി സഭ അനിശ്ചിതമായി പിരിയാനാകും സർക്കാർ നിർദേശിക്കുക. അതേസമയം മൺസൂൺ സമ്മേളനം നേരത്തെ പിരിഞ്ഞാൽ പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കുമെന്നാണ് പ്രതിപക്ഷ നിലപാട്. പ്രതിപക്ഷ പ്രതിഷേധം തുടരുന്ന ലോക്സഭയിൽ ഇന്ന് പൊതുമേഖലാ ജനറൽ ഇൻഷുറൻസ്‌ കമ്പനിയിൽ സർക്കാർ ഓഹരിപങ്കാളിത്തം കുറയ്ക്കുന്ന ബിൽ ചർച്ചയില്ലാതെ പാസാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കും. കൊറോണ വിഷയത്തിലെ ചർച്ചയും ഇന്നത്തെ അജണ്ടയിൽ ഇടം പിടിച്ചിട്ടുണ്ട്.

ഈ മാസം ഓഗസ്റ്റ് 13 വരെയാണ് പ്രഖ്യാപിത ആജണ്ടയിൽ പാർലമെന്റ് സമ്മേളിക്കേണ്ടത്. ഇതുവരെ പൂർത്തിയായ പത്ത് ദിവസവും സഭ തടസപ്പെട്ടു. വരും ദിവസങ്ങളിലും സഭാ നടപടികൾ സമാധാനപരമാകും എന്ന് സർക്കാർ കരുതുന്നില്ല. ഈ സാഹചര്യത്തിലാണ് നിയമനിർമ്മാണ അജണ്ട പൂർത്തിയാക്കി സഭ സമ്മേളനം അനിശ്ചിതാകാലത്തേക്ക് അവസാനിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം.

17 ഓളം പുതിയ ബില്ലുകളും 6 ഓർഡിനൻസുകൾക്ക് പകരമായ ബില്ലുകളും ആയിരുന്നു ഈ സമ്മേളനകാലത്ത് പാർലമെന്റ് ചർച്ച ചെയ്യേണ്ടിയിരുന്നത്. ഇതിൽ എട്ടോളം ബില്ലുകൾ ഇതിനകം സഭാ കടമ്പ കടന്നിട്ടുണ്ട്. ചർച്ചകൾ കൂടാതെ ബില്ലുകൾ സർക്കാർ പാസാക്കുകയായിരുന്നു. ശേഷിക്കുന്ന ബില്ലുകൾ കൂടി സർക്കാർ പാസാക്കും. ശേഷമാകും സഭ പിരിയുക.

മറുവശത്ത് പാർലമെന്റിലെ പ്രതിഷേധത്തിൽ വിട്ടുവീഴ്ച ഇല്ലെന്നാണ് പ്രതിപക്ഷ നിലപാട്. ഫോൺചോർത്തൽ വിഷയത്തിൽ ഇന്നും അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം സഭയിൽ നോട്ടിസ് നൽകി. ഉന്നതതല അന്വേഷണം ആണ് പ്രധാന ആവശ്യം. അടിയന്തിര പ്രമേയത്തിന് അവതരണാനുമതി ലഭിച്ചില്ലെങ്കിൽ സഭയിൽ ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കും. രാജ്യത്തെ ജനറൽ ഇൻഷുറൻസ്‌ മേഖലയുടെ സ്വകാര്യവത്ക്കരണത്തിന്‌ വഴിയൊരുക്കുന്ന ബിൽ ലോക്‌സഭയിൽ ഇന്ന് സർക്കാർ പാസാക്കാൻ ശ്രമിക്കും. തെരഞ്ഞെടുക്കുന്ന പൊതുമേഖലാ ജനറൽ ഇൻഷുറൻസ്‌ കമ്പനിയിൽ സർക്കാർ ഓഹരിപങ്കാളിത്തം 51 ശതമാനത്തിൽ താഴെയാക്കാനാണ്‌ പുതിയ നിയമനിർമാണം. കോറോണാ വിഷയത്തിൽ റൂൾ 193 പ്രകാരം നടത്താൻ നിശ്ചയിച്ചിട്ടുള്ള ഹ്രസ്വ ചർച്ചയ്ക്ക് മുൻപായി ബിൽ പാസാക്കുന്നത് ഇന്നത്തെ ബിസിനസ് ലിസ്റ്റിൽ ഇടമ്പിടിച്ചിട്ടുണ്ട്.

]]>
പെഗാസസ്‌ സോഫ്റ്റ്വയർ ഫോൺ ചോർത്തൽ ; ആരോപണം തള്ളി കേന്ദ്ര സർക്കാർ https://malayalees.ch/pegasus-spyware-central-govt/ Mon, 19 Jul 2021 12:29:06 +0000 https://malayalees.ch/?p=46965 ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വയർ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്ത്. ആരോപണങ്ങൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നു. ശക്തമായ ജനാധിപത്യം നിലനിൽക്കുന്ന രാജ്യമായ ഇന്ത്യ എല്ലാ പൗരന്മാരുടെയും മൗലികാവകാശമായ സ്വകാര്യത മാനിക്കാൻ പ്രതിജ്ഞാബദ്ധമാണ്. പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗം സംബന്ധിച്ച് കേന്ദ്ര സർക്കാർ വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടി നേരത്തെ മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. കേന്ദ്ര സർക്കാരും പെഗാസസും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാൻ അതുതന്നെ പര്യാപ്തമാണ്.

]]>
രാജ്യത്ത് സമ്പൂര്‍ണ വാക്സിനേഷനാണ് വേണ്ടത്, ബി.ജെ.പിയുടെ പതിവുനുണകളല്ല- രാഹുല്‍ ഗാന്ധി https://malayalees.ch/india-needs-quick-and-complete-vaccination-not-bjps-lies-rahul-gandhi/ Wed, 16 Jun 2021 13:18:13 +0000 https://malayalees.ch/?p=45647 കോവിഡ് വാക്സിന്‍ വിതരണത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയ്ക്ക് ആവശ്യം വേഗത്തിലുള്ളതും സമ്പൂര്‍ണവുമായ വാക്‌സിനേഷനാണ്. അല്ലാതെ വാക്‌സിന്‍ ക്ഷാമത്തെ മറയ്ക്കാനുള്ള ബി.ജെ.പിയുടെ പതിവുനുണകളും മുദ്രാവാക്യങ്ങളുമല്ലെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രധാനമന്ത്രിയുടെ വ്യാജപ്രതിച്ഛായ സംരക്ഷിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വൈറസ് വ്യാപനം സുഗമമാക്കുകയും ജനങ്ങളുടെ ജീവന് വിലയില്ലാതാക്കുകയുമാണെന്നും രാഹുല്‍ പറഞ്ഞു. കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള ഇരട്ടിയാക്കി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം, ശാസ്ത്രസംഘത്തിന്‍റെ യോജിപ്പോടെയല്ലെന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് സഹിതമായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.

കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ അനുകൂലിക്കുന്നില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച വാക്‌സിന്‍ വിദഗ്ദ സമിതി അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു. എട്ട് മുതല്‍ 12 ആഴ്ച വരെയാണ് സമിതി ശുപാര്‍ശ ചെയ്തതെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 12 മുതല്‍ 16 ആഴ്ച വരെയാണെന്നും ഒറ്റയടിക്ക് ഇത്രയും ഇടവേള വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ഡയറക്ടര്‍ എം.ഡി. ഗുപ്‌തെ അഭിപ്രായപ്പെട്ടത്.

അതേസമയം, വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാനുള്ള തീരുമാനം സുതാര്യവും ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കുന്നത്. വിദഗ്ദ സമിതിയുടെയും സര്‍ക്കാരിന്‍റെയും ഏകകണ്ഠമായ തീരുമാനമാണെന്നും ഒരു ഭാഗത്ത് നിന്നും എതിര്‍പ്പുയര്‍ന്നിരുന്നില്ലെന്നുമാണ് മന്ത്രി വിശദീകരിക്കുന്നത്.

]]>