central government – malayalees.ch https://malayalees.ch Malayalam Online News Portal Thu, 03 Aug 2023 10:42:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png central government – malayalees.ch https://malayalees.ch 32 32 ലാപ്‌ടോപ്പ്, കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ച് കേന്ദ്രം https://malayalees.ch/government-restricts-import-of-laptop-computers-tablets/ Thu, 03 Aug 2023 10:42:26 +0000 https://malayalees.ch/?p=85556 Government restricts import of laptop, computers, tablets: രാജ്യത്ത് ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ച് കേന്ദ്ര സർക്കാർ. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. HSN 8741-ന് കീഴിൽ വരുന്ന അൾട്രാ സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകളുടെയും സെർവറുകളുടെയും ഇറക്കുമതിയും കേന്ദ്രം നിയന്ത്രിച്ചിട്ടുണ്ട്. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി പ്രോത്സാഹിപ്പിക്കാനാണ് തീരുമാനമെന്നാണ് സൂചന.

ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, കംപ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി അടിയന്തര പ്രാബല്യത്തോടെ കേന്ദ്ര സർക്കാർ നിരോധിച്ചതായി ഓഗസ്റ്റ് മൂന്നിന് വാണിജ്യ മന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു. HSN 8741-ന് കീഴിൽ വരുന്ന ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കും. സാധുതയുള്ള ലൈസൻസിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇനി ഇറക്കുമതി അനുവദിക്കൂ.

ഓൺലൈൻ പോർട്ടൽ കൊറിയർ വഴിയും പോസ്റ്റ് വഴിയും ലാപ്‌ടോപ്പോ ടാബ്‌ലെറ്റോ പേഴ്‌സണൽ കമ്പ്യൂട്ടറോ ഇറക്കുമതി ചെയ്യാൻ അനുവദിക്കും. വ്യക്തിഗത ഉപയോഗത്തിനും ഗവേഷണത്തിനും ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയവ വാങ്ങുന്നതിന് നിയന്ത്രണവുമില്ലെന്ന് ഡിജിഎഫ്‌ടി വിജ്ഞാപനത്തിൽ അറിയിച്ചു. Dell, Acer, Samsung, LG, Panasonic, Apple Inc, Lenovo, HP Inc എന്നിവയാണ് ഇന്ത്യൻ വിപണിയിൽ ലാപ്‌ടോപ്പുകൾ വിൽക്കുന്ന ചില പ്രധാന കമ്പനികൾ. ഗണ്യമായ ഒരു ഭാഗം ചൈന പോലുള്ള രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു.

]]>
Budget 2023: ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ https://malayalees.ch/govt-to-continue-50-year-interest-free-loans-to-states-for-another-year/ Wed, 01 Feb 2023 07:54:53 +0000 https://malayalees.ch/?p=75458 സംസ്ഥാന സർക്കാരുകൾക്കുള്ള 50 വർഷത്തെ പലിശ രഹിത വായ്പ കേന്ദ്രം ഒരു വർഷത്തേക്ക് കൂടി തുടരും. 2023 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. രാഷ്ട്രത്തിന്റെ സമഗ്രസാമ്പത്തിക വളര്‍ച്ചയ്ക്കും നിക്ഷേപങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പ പ്രഖ്യാപിച്ചിരുന്നത്. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്‌പയാണിത്.

കേന്ദ്രബജറ്റില്‍ ധനമന്ത്രി നികുതിയിളവ് പ്രഖ്യാപിച്ചു. ആദായ നികുതി പരിധി അഞ്ച് ലക്ഷത്തില്‍ നിന്ന്‌ ഏഴ് ലക്ഷമായി ഉയര്‍ത്തി. അധ്വാനിക്കുന്ന സാധാരണക്കാര്‍ക്ക് സാഹയകരമാകുന്ന പ്രഖ്യാപനമെന്ന് പറഞ്ഞായിരുന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. ഏഴ് ലക്ഷം വരെ വേതനമുള്ളവര്‍ ഇനി മുതല്‍ ആദായ നികുതി അടക്കേണ്ടതില്ല.

ആദായ നികുതിയില്‍ ഇളവ് വരുത്തിയിട്ടില്ല. ആദായ നികുതി റിട്ടേണ്‍ നടപടികളുടെ ദിവസം 16 ആയി കുറച്ചിട്ടുണ്ട്. കസ്റ്റംസ് തീരുവ 15 ശതമാനമാക്കി കുറയ്ക്കും, ടെലിവിഷന്‍ സെറ്റുകളുടെ വില കുറയും, മൊബൈല്‍ ഫോണിന്റെ വില കുറയും, വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികളുടെ വില കുറയും. ടിവി പാനലുകള്‍, ക്യാമറ ലെന്‍സ് എന്നിവയുടെയും വില കുറയും. എഫനോള്‍, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍ എന്നിവയുടെയും വില കുറയും. കംപ്രസ് ബയോഗ്യാസിന് വില കുറയും.

]]>
വനസംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍; ശുപാര്‍ശകളില്‍ പൊതുജനാഭിപ്രായം തേടി https://malayalees.ch/govt-to-amend-forest-protection-act/ Tue, 12 Jul 2022 04:25:17 +0000 https://malayalees.ch/?p=64636 വനസംരക്ഷണ നിയമം ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഭേദഗതി വരുന്നതോടെ ഇനി ചെറിയ കുറ്റകൃത്യങ്ങള്‍ക്കുള്ള ജയില്‍ ശിക്ഷ ഒഴിവാക്കും. വനത്തില്‍ കാലിയെ മേയ്ക്കാന്‍ പ്രവേശിക്കുക, വിറക് ശേഖരിക്കുക, മരങ്ങള്‍ ഒടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളുടെ ജയില്‍ ശിക്ഷയാണ് ഒഴിവാക്കുക.

ഇത്തരം കേസുകളില്‍ കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷയ്ക്ക് പകരം 500 രൂപ പിഴ ശിക്ഷ ഈടാക്കാനാണ് ശുപാര്‍ശ. ഇന്ത്യന്‍ വനനിയമം ഭേദഗതി ചെയ്യുന്നതിന്റെ ഭാഗമായി ശുപാര്‍ശകളില്‍ കേന്ദ്രസര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്.

അതേസമയം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ വന സംരക്ഷണ ചട്ടത്തെ ചൊല്ലി കോണ്‍ഗ്രസ് കേന്ദ്രത്തിനെതിരെ രംഗത്തെത്തി. പുതിയ ചട്ടം ആദിവാസി വിരുദ്ധമാണെന്നും 2006ലെ വനാവകാശം നിയമത്തിലെ വ്യവസ്ഥകള്‍ക്കെതിരെയാണ് ഇതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

2009ലെ ഉത്തരവനുസരിച്ച് വനാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ വനഭൂമി വകമാറ്റാനുള്ള ക്ലിയറന്‍സ് പരിഗണിക്കാനാകില്ല. പുതിയ ചട്ടത്തില്‍ ഇത് ആദിവാസികള്‍ പ്രതികൂലമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

]]>
ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതൽ https://malayalees.ch/plastic-ban-from-today/ Fri, 01 Jul 2022 04:12:29 +0000 https://malayalees.ch/?p=64136 കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം ഇന്നു മുതൽ പ്രാബല്യത്തിൽ. അതേസമയം കയറ്റുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ/ഉപകരണങ്ങൾ, കമ്പോസ്റ്റബിൾ പ്ലാസ്റ്റിക്കിൽ നിർമ്മിച്ച പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയ്ക്ക് നിരോധനം ബാധകമല്ല.

2020 ജനുവരി മുതൽ കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിരോധനം ശക്തമായി നടപ്പായില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പുതിയ ഉത്തരവ് പ്രകാരം മിഠായി കോൽ (കാൻഡി സ്റ്റിക്ക്) മുതൽ ചെവിത്തോണ്ടി (ഇയർ ബഡ്സ്) വരെയുള്ള വിവിധ പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിക്കും. ഇവയുടെ നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന എന്നിവയ്ക്കും നിരോധനം ബാധമാണ്. പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണ ഭേദഗതി ചട്ടം 2021 പ്രകാരമാണ് നിരോധനം നടപ്പിലാക്കുന്നത്.

നിരോധനം ബാധമാകുന്ന ഉൽപ്പന്നങ്ങൾ:
മിഠായി, ഐസ്ക്രീം, ചെവിത്തോണ്ടി, അലങ്കാരവസ്തുക്കൾ, ബലൂൺ എന്നിവയിൽ പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല. ഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഒഴിവാക്കുന്ന തരത്തിലുള്ള പ്ലാസ്റ്റിക് കപ്പുകൾ, സ്പൂൺ, സ്ട്രോ, ട്രേ, പാത്രങ്ങൾ തുടങ്ങിയ വസ്തുക്കൾ. സിഗരറ്റ് കൂടുകൾ പൊതിയുന്ന നേരിയ പ്ലാസ്റ്റിക് കവർ, വിവിധ തരം കാർഡുകളിൽ ഉപയോഗിക്കുന്ന നേരിയ പ്ലാസ്റ്റിക്, മിഠായി കവറിലെ പ്ലാസ്റ്റിക്. 100 മൈക്രോണിൽ താഴെയുള്ള പിവിസി, പ്ലാസ്റ്റിക് ബാനറുകൾ.

പിഴ 10,000 മുതൽ:
ആദ്യഘട്ടത്തിൽ പതിനായിരവും രണ്ടാംഘട്ടത്തിൽ 25,000 രൂപയും തുടർന്ന് അമ്പതിനായിരവുമാണ് പിഴത്തുക. മൂന്ന് തവണ നിയമം ലംഘിക്കുന്ന സ്ഥാപനത്തിന്റെ നിർമ്മാണ/പ്രവർത്തനാനുമതി റദ്ദാക്കാൻ സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ്, തദ്ദേശ സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവർക്ക് അധികാരമുണ്ട്.

]]>
സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം; കടമെടുപ്പ് പരിധി ഉയര്‍ത്തിയേക്കും https://malayalees.ch/finance-ministry-will-raise-states-debt-limit/ Wed, 01 Jun 2022 04:31:39 +0000 https://malayalees.ch/?p=62714 സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയര്‍ത്തിയേക്കും. പരിധി പുതുക്കി നിശ്ചയിക്കണമെന്ന സംസ്ഥാനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നാണ് സൂചന. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ഈ നടപടി അനിവാര്യമാണെന്ന വിലയിരുത്തലിലാണ് നിലവില്‍ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ ഈ തീരുമാനം കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ ആശ്വാസമാകും.

ധനകമ്മി മൂന്ന് ശതമാനമെന്ന പരിധിക്കുള്ളില്‍ നിലനിര്‍ത്തണമെന്നാണ് കേന്ദ്രം നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇത് പുതുക്കി നിശ്ചയിക്കണമെന്നായിരുന്നു സംസ്ഥാനങ്ങളുടെ ആവശ്യം. കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതോടെ സംസ്ഥാനങ്ങള്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഇതോടെ പ്രവൃത്തി മണിക്കൂറുകളിലും വരുമാനത്തിലും ഗുണപരമായ മാറ്റമുണ്ടാകുമെന്നും ധനകാര്യമന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയാണ് കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചത്. കടമെടുപ്പ് പരിധി ഉയര്‍ത്തിയാല്‍ സാമ്പത്തിക മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നത്. വിലക്കയറ്റം പിടിച്ചുകെട്ടാന്‍ ഇന്ധനവില കുറയ്ക്കുന്നത് കൊണ്ട് മാത്രം സാധിക്കില്ലെന്ന വിലയിരുത്തലിലുമാണ് കേന്ദ്ര ധനമന്ത്രാലയം.

]]>
ഭാരത് പെട്രോളിയം വിൽക്കാനൊരുങ്ങി കേന്ദ്രം https://malayalees.ch/centre-considers-selling-part-of-bharat-petroleum-not-full-stake-report/ Wed, 18 May 2022 04:30:29 +0000 https://malayalees.ch/?p=61960 പൊതുമേഖലാ സ്ഥാപനമായ ‘ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ’ ഓഹരികള്‍ വിൽക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. സ്ഥാപനത്തിൻ്റെ നാലിലൊന്ന് ഓഹരികള്‍ വിൽക്കാനാണ് തീരുമാനം. വിൽപ്പന സംബന്ധിച്ച ചർച്ചകൾ പ്രാരംഭഘട്ടത്തിലാണെന്ന് റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ബി.പി.സി.എല്ലിന്റെ മുഴുവന്‍ ഓഹരിയായ 52.98 ശതമാനവും വിൽക്കുന്നതിന് പകരം 20 മുതല്‍ 25 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. നാല് വർഷം മുമ്പ് ബിപിസിഎല്ലിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ കേന്ദ്രം പദ്ധതിയിട്ടിരുന്നു. ഇതിലൂടെ 8-10 ബില്യൺ ഡോളർ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്.

റഷ്യൻ ഭീമന്മാരായ റോസ്‌നെഫ്റ്റും സൗദിയുടെ ആരാംകോയുമടക്കമുള്ളവര്‍ ലേലത്തിനെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആരും താത്പര്യം പ്രകടിപ്പിക്കാത്തതിനാല്‍ വില്‍പന നടന്നിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ആ സമയത്തെ കുറഞ്ഞ എണ്ണ വിലയും ദുർബലമായ ഡിമാൻഡും കാരണമാണ് ആരും എത്താതിരുന്നത്.

വില്‍പനയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് 12 മാസത്തിലധികം സമയമെടുക്കുന്നതിനാൽ, ബിപിസിഎല്ലിന്റെ ഒരു ഭാഗം പോലും ഈ സാമ്പത്തിക വർഷം വിറ്റഴിക്കാന്‍ സാധിച്ചില്ലെന്ന് വൃത്തങ്ങൾ പറഞ്ഞു. പെട്രോൾ, ഡീസൽ വിലകളിലെ പൊരുത്ത കേടുകളാണ് വിൽപ്പന സാധ്യതകളെ ബാധിച്ചതെന്ന് അവരിൽ ഒരാൾ പറഞ്ഞു.

“നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും, നവംബറിനും ഫെബ്രുവരിക്കും ഇടയിൽ നാല് മാസത്തേക്ക് പെട്രോൾ വില ഉയർത്താതിരുന്നത് തെരഞ്ഞെടുപ്പ് കാരണമാണ്.” ഉദ്യോഗസ്ഥർ പറഞ്ഞു. ഓഹരി വാങ്ങാനെത്തിയ എല്ലാവരും പിന്‍മാറിയതിനെ തുടര്‍ന്നാണ് പുതിയ ചര്‍ച്ചകള്‍ തുടങ്ങിയതെന്നും അവര്‍ പറഞ്ഞു. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റും ഓയില്‍-ടു-മെറ്റല്‍സ് കൂട്ടായ്മയായ വേദാന്ത ഗ്രൂപ്പുമാണ് അന്തിമ ലേലക്കാരെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാൽ സർക്കാരും വേദാന്തയും ബിപിസിഎല്ലും അപ്പോളോ ഗ്രൂപ്പും വാർത്തയെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

]]>
കേരളത്തിന്റെ ,2000 കോടിയുടെ കിഫ്ബി വായ്പാ നീക്കം ചോദ്യംചെയ്ത് കേന്ദ്രം; ശമ്പള വിതരണത്തില്‍ പ്രതിസന്ധിയേറും https://malayalees.ch/center-blocked-kiifb-loan-kerala/ Thu, 12 May 2022 08:06:48 +0000 https://malayalees.ch/?p=61739 കേരളത്തിന്റെ 2,000 കോടി രൂപയുടെ വായ്പാ നീക്കം തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍. കിഫ്ബി വായ്പയില്‍ ഉള്‍പ്പെടെ കേരളത്തോട് കേന്ദ്ര ധനകാര്യമന്ത്രാലയം വിശദീകരണം തേടി. കിഫ്ബി വായ്പയെ ആകെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനെതിരെ കേരളം ശക്തമായ എതിര്‍പ്പറിയിച്ചിട്ടുണ്ട്. കിഫ്ബിയില്‍ നിന്നുള്ള വായ്പ മുടങ്ങിയാല്‍ ശമ്പള, പെന്‍ഷന്‍ വിതരണം മുടങ്ങിയേക്കുമെന്ന വസ്തുതയാണ് മുന്നിലുള്ളത്. കിഫ്ബിയില്‍ നിന്നും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും വായ്പകള്‍ എടുക്കുന്നതിനെതിരെയും കേന്ദ്രം ചോദ്യമുയര്‍ത്തിയിരുന്നു.

കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തതോടെ വായ്പ എടുക്കുന്നതില്‍ അനിശ്ചിതത്വം ഉടലെടുത്തിട്ടുണ്ട്. വായ്പ മുടങ്ങിയാല്‍ ശമ്പള പെന്‍ഷന്‍ വിതരണത്തിലടക്കം പ്രതിസന്ധിയേറും. പൊതുമേഖലാ സ്ഥാപനങ്ങളടക്കം എടുക്കുന്ന വായ്പയും സംസ്ഥാനത്തിന്റെ വായ്പയായി കണക്കാക്കണമെന്നാണ് കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയത്തിന്റെ നിലപാട്. എന്നാല്‍ കിഫ്ബി എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്താനാവില്ല എന്ന് സംസ്ഥാന സര്‍ക്കാരും വാദിക്കുന്നു. സാമ്പത്തികപ്രതിസന്ധി രൂക്ഷമെങ്കിലും ഈ സാമ്പത്തികവര്‍ഷം ഇതുവരെ സംസ്ഥാനത്തിന് കടമെടുക്കാനായിട്ടില്ല. കടപ്പത്രങ്ങളുടെ ലേലം വഴി ഈ മാസം 2000 കോടി കടമെടുക്കാനായിരുന്നു ധനവകുപ്പിന്റെ ആലോചന. സാമ്പത്തികവര്‍ഷാരംഭത്തിലെ കടമെടുപ്പിന് കേന്ദ്ര സാമ്പത്തികകാര്യമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. അനുമതി തേടിയപ്പോഴാണ് കേന്ദ്രം സംസ്ഥാനസര്‍ക്കാരിനോട് ചില കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടത്.

അതേസമയം കേന്ദ്രത്തിന്റെ നിലപാട് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമോയെന്ന ആശങ്ക ധനവകുപ്പിനുണ്ട്. നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനിന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളും കമ്പനികളും കിഫ്ബിയും അടക്കം എടുക്കുന്ന വായ്പകള്‍ സംസ്ഥാനത്തിന്റെ കടമായി മാറാനിടയുണ്ട്. ഇത് സംസ്ഥാനത്തിന് കടമെടുക്കാവുന്ന തുകയില്‍ ഗണ്യമായ കുറവുവരുത്തും. പൊതുമേഖലാ സ്ഥാപനങ്ങളെടുക്കുന്ന കടം സംസ്ഥാനത്തിന്റെ കണക്കില്‍ വരില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതുന്നതും പരിഗണനയിലുണ്ട്.

]]>
നിമിഷപ്രിയയുടെ മോചനം; ഇടപെടാൻ കഴിയില്ലെന്ന് കേന്ദ്രം https://malayalees.ch/central-government-on-nimisha-priya-case/ Tue, 12 Apr 2022 08:00:21 +0000 https://malayalees.ch/?p=59961 നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്ര ഇടപെടലിന് കഴിയില്ലെന്ന് കേന്ദ്രസർക്കാർ. ബ്ലഡ് മണി നൽകി കേസ് ഒത്തുതീർപ്പാക്കാനുള്ള ചർച്ചകളിലും നേരിട്ട് പങ്കെടുക്കാനാകില്ലെന്ന് കേന്ദ്രം അറിയിച്ചു. എന്നാൽ യെമൻ സുപ്രിംകോടതിയിൽ അപ്പീൽ നൽകാൻ നിമിഷപ്രിയയുടെ ബന്ധുക്കൾക്ക് സഹായം നൽകുമെന്നും ബന്ധുക്കൾക്ക് യെമനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്.

കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന് ബ്ലഡ് മണി നൽകി കേസ് ഒത്തുതീർക്കാനുള്ള ചർച്ചകൾക്ക് സൗകര്യമൊരുക്കാനും കേന്ദ്രത്തിന് നിർദേശം നൽകണം. ബ്ലഡ് മണി യെമൻ നിയമസംവിധാനത്തിലെ സാധ്യതയാണെന്നും, ഇടപെടുന്നതിൽ കേന്ദ്രസർക്കാരിന് മുന്നിൽ തടസമില്ലെന്നും ഹർജിയിൽ പറയുന്നു. ഇക്കാര്യത്തിൽ സിംഗിൾ ബെഞ്ചിന്റെ ഭാഗത്ത് നിന്നുണ്ടായ ഉത്തരവ് ഭേദഗതി ചെയ്യണമെന്നും അഡ്വ. കെ. ആർ. സുഭാഷ് ചന്ദ്രൻ മുഖേന സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

2017 ജൂലൈ 25 നാണ് നിമിഷപ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ. സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇവര്‍ ആരോപിച്ചിരുന്നു.

]]>
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളത്തിൽ വർധന https://malayalees.ch/pension-central-govt-employees-increased/ Wed, 30 Mar 2022 12:30:00 +0000 https://malayalees.ch/?p=59314 കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചു. മൂന്ന് ശതമാനമാണ് ക്ഷാമബത്തയിൽ വർധനവുണ്ടായത്. നേരത്തെ 31 ശതമാനമായിരുന്ന ക്ഷാമബത്ത ഇതോടെ 34 ശതമാനമായി ഉയർന്നു. ഇത് ശമ്പളത്തിൽ വർധനവിന് കാരണമാകും. 2022 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന.കേന്ദ്രസർക്കാരിന് 9544.50 കോടി രൂപയുടെ അധിക ബാധ്യത ഇതിലൂടെയുണ്ടാകും.

47.68 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാരെയും 68.62 ലക്ഷം പെൻഷൻകാർക്കും ഈ തീരുമാനം ഉപകാരപ്രദമായിരിക്കും.പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും വർദ്ധിപ്പിച്ചിട്ടുണ്ട്. ഏഴാമത് കേന്ദ്ര ശമ്പള കമ്മീഷൻ ശുപാർശ പ്രകാരമാണ് ശമ്പള വർധന. ഇത് പ്രകാരം 2021 ലെ മാസങ്ങളിലെ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള ഡിഎ നൽകും.

2001 നെ അടിസ്ഥാന വർഷമായി കണ്ടാണ് ഇതുവരെ ഡി എ നിശ്ചയിച്ചിരുന്നത്. ഇനി മുതൽ അടിസ്ഥാന വർഷം 2016 ആണ്. വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കാൻ ശമ്പളത്തിനൊപ്പം കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്യമാണ് ഡിഎ. 2020 ൽ കേന്ദ്രസർക്കാർ ഈ അലവൻസ് നൽകുന്നത് നിർത്തിവച്ചിരുന്നു.

]]>
കൊവിഡ് പ്രതിരോധത്തിൽ വീഴ്ച പാടില്ല; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം https://malayalees.ch/union-health-secretary-rajesh-bhushan-writes-to-states/ Fri, 18 Mar 2022 08:50:03 +0000 https://malayalees.ch/?p=58768 കൊവിഡ് പ്രതിരോധത്തിൽ വീഴ്ച പാടില്ലെന്ന് കേന്ദ്ര മുന്നറിയിപ്പ്. ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്‌സിനേഷൻ-കൊവിഡ് പ്രോട്ടോകോൾ എന്നീ 5 കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. തെക്കുകിഴക്കൻ ഏഷ്യയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് നിർദേശം.

പുതിയ വകഭേദങ്ങൾ യഥാസമയം കണ്ടെത്തുന്നതിന് മതിയായ പരിശോധന നടത്തണം. വാക്സിനേഷൻ്റെ പ്രസക്തി പൊതുജനത്തെ അറിയിച്ച്, ശേഷിക്കുന്നവർക്കും വാക്‌സിൻ ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ പറയുന്നു. INSACOG നെറ്റ്‌വർക്കിലേക്ക് മതിയായ സാമ്പിളുകൾ സമർപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ക്ലസ്റ്ററുകൾ കൃത്യമായി നിരീക്ഷണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

സംസ്ഥാനം ആവശ്യമായ കൊവിഡ് അവബോധം സൃഷ്ടിക്കണം. ഫെയ്‌സ് മാസ്‌ക് ധരിക്കുക, എല്ലാ പൊതു ഇടങ്ങളിലും/കൂടിച്ചേരലുകളിലും ശാരീരിക അകലം പാലിക്കുക തുടങ്ങി ഉചിതമായ പെരുമാറ്റം പാലിക്കുന്നത് ഉറപ്പാക്കണം. സാമ്പത്തിക പ്രവർത്തനങ്ങളുടെ ഗ്രേഡഡ് പുനരാരംഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഫെബ്രുവരി 25 ന് സർക്കാർ പുറത്തിറക്കിയിരുന്നു. ഇത് നടപ്പാക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശമുണ്ട്. മാർച്ച് 16 ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര മുന്നറിയിപ്പ്.

]]>