central gov – malayalees.ch https://malayalees.ch Malayalam Online News Portal Mon, 07 Sep 2020 04:36:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png central gov – malayalees.ch https://malayalees.ch 32 32 ലോക്ക് ഡൗണിനെ തുടർന്ന് റദ്ദ് ചെയ്യപ്പെട്ട വിമാനടിക്കറ്റുകൾക്ക് മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ https://malayalees.ch/central-govt-says-to-refund-full-amount-to-flight-tickets-booked-during-lockdown/ Mon, 07 Sep 2020 04:36:46 +0000 https://malayalees.ch/?p=31439 ലോക് ഡൗണിനെ തുടർന്നു റദ്ദ് ചെയ്യപ്പെട്ട വിമാനടിക്കറ്റുകൾക്ക് മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ. പ്രവാസി ലീഗൽ സെൽ സുപ്രിം കോടതിയിൽ നൽകിയ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാർ നയം വ്യക്തമാക്കിയത്.

വിമാന കമ്പനികളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇന്ത്യയിൽ നിന്നുള്ള ആഭ്യന്തര അന്തരാഷ്ട്ര ടിക്കറ്റുകൾക്കു പുറമെ ഇന്ത്യയിലേക്ക് യാത്ര നടത്തുന്ന വിദേശ വിമാനക്കമ്പനികൾക്കും ഇതു ബാധകമാക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കേസ് ബുധനാഴ്ച്ച വീണ്ടും സുപ്രീം കോടതിയിൽ.

]]>