celebrity wedding – malayalees.ch https://malayalees.ch Malayalam Online News Portal Wed, 13 Sep 2023 10:49:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png celebrity wedding – malayalees.ch https://malayalees.ch 32 32 തമിഴ് താരം അശോക് സെൽവൻ വിവാഹിതനായി https://malayalees.ch/tamil-actor-ashok-selvan-got-married/ Wed, 13 Sep 2023 10:49:44 +0000 https://malayalees.ch/?p=87686
പോർ തൊഴിലിലൂടെ മലയാളികൾക്കും ഏറെ പ്രിയങ്കരനായ തമിഴ് താരം അശോക് സെൽവൻ വിവാഹിതനായി. നടനും നിർമാതാവുമായ അരുൺ പാണ്ഡ്യന്റെ മകൾ കീർത്തി പാണ്ഡ്യനാണ് വധു. ( tamil actor ashok selvan got married )

കീർത്തിയുടെ ജന്മനാടായ തിരുനൽവേലിയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു. സേതു അമ്മാൾ ഫാമിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. സെപ്റ്റംബർ 17ന് ചെന്നൈയിൽ സിനിമാ ലോകത്തെ സുഹൃത്തുക്കൾക്കായി സത്കാര വിരുന്ന് സംഘടിപ്പിക്കും.

]]>
‘നിങ്ങളെ വേദനിപ്പിക്കുന്ന ഒന്നും നിങ്ങൾക്ക് അനുയോജ്യനായ വ്യക്തി ചെയ്യില്ല’; ആശിഷ് വിദ്യാർത്ഥിയുടെ മുൻ ഭാര്യയുടെ പോസ്റ്റ് ചർച്ചയാകുന്നു https://malayalees.ch/ashish-vidyarthi-first-wife-instagram-post/ Sat, 27 May 2023 04:30:49 +0000 https://malayalees.ch/?p=81822 തെന്നിന്ത്യൻ താരം ആശിഷ് വിദ്യാർത്ഥിയുടെ വിവാഹ വാർത്തയ്ക്ക് പിന്നാലെ ആശിഷിന്റെ ആദ്യ ഭാര്യുടെ സോഷ്യൽ മീഡിയ കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഇൻസ്റ്റഗ്രാമിലൂടെ നിരവധി വാചകങ്ങളാണ് ആദ്യ ഭാര്യ രജോഷി പങ്കുവച്ചിരിക്കുന്നത്. 

‘നിങ്ങൾക്ക് അനുയോജ്യനായ വ്യക്തി ഒരിക്കലും അയാൾക്ക് നിങ്ങൾ ആരാണെന്ന് സംശയം തോന്നിക്കുന്ന പ്രവൃത്തികൾ ചെയ്യില്ല. നിങ്ങളെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യില്ല. ഓർമിക്കുക’- ഇതാണ് പങ്കുവച്ച് വാചകങ്ങളിലൊന്ന്. മറ്റൊന്ന് ഇങ്ങനെ – ‘നിങ്ങളുടെ മനസിൽ നിന്ന് സംശയവും ആലോചനകളും കടന്നുപോകട്ടെ. അതിന് പകരം വ്യക്തതയും സമാധാനവും കൈവരട്ടെ. നീ ശക്തയായി തന്നെ നിന്നു. ഇനി അനുഗ്രഹങ്ങൾ സ്വീകരിക്കേണ്ട സമയമാണ്. നീ അത് അർഹിക്കുന്നു’.

സ്വന്തം ചിത്രം പങ്കുവച്ച് മറ്റൊരു പോസ്റ്റും പങ്കുവച്ചിട്ടുണ്ട് -‘ ജീവിതമാകുന്ന പ്രഹേളികയിൽ ആശയക്കുഴപ്പത്തിലാകരുത്’.

നടി ശകുന്തള ബരുവയുടെ മകളാണ് നടിയായ രജോഷ് ബരുവ. 23 വർഷമായി വിവാഹജീവിതം നയിച്ച രജോഷിയും ആശിഷും 2021 ലാണ് വിവാഹമോചിതരാകുന്നത്. തുടർന്ന് 2023 ലാണ് ആശിഷ് രൂപാലി ബരുവയുമായി വിവാഹിതനാകുന്നത്.

]]>
ന്യൂസ് കോർപ് സ്ഥാപകൻ റൂപ്പർട്ട് മർദോക്ക് വിവാഹിതനാകുന്നു https://malayalees.ch/rupert-murdoch-to-marry-for-the-fifth-time/ Tue, 21 Mar 2023 06:49:32 +0000 https://malayalees.ch/?p=78315 ന്യൂസ് കോർപ് സ്ഥാപകൻ റൂപ്പർട്ട് മർദോക്ക് വിവാഹിതനാകുന്നു. ന്യൂയോർക്ക് പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സാൻ ഫ്രാൻ പൊലീസ് ചാപ്ലെയിൻ ആൻ ലെസ്ലി സ്മിത്താണ് വധു.

‘എനിക്ക് ഭയങ്കര ആശങ്കകൾ ഉണ്ടായിരുന്നു. പ്രണയത്തിൽ വീഴാൻ പേടിയായിരുന്നു. പക്ഷേ ഇതെന്റെ അവസാനത്തേതാണ്. അതുകൊണ്ട് തന്നെ സന്തോഷവാനായിരിക്കുക എന്നതാണ് നല്ലത്. ഞാൻ സന്തോഷവാനാണ്’- മുർദോക്ക് പറഞ്ഞു. 92 വയസുള്ള വ്യവസായിയുടെ അഞ്ചാം വിവാഹമാണ് ഇത്.

കണ്ട്രി-വെസ്റ്റേൺ സിംഗറായ ചെസ്റ്റർ സ്മിത്തിന്റെ മുൻ ഭാര്യയാണ് ൻ ലെസ്ലി സ്മിത്ത്. 2008 ൽ ചെസ്റ്റർ സ്മിത്ത് മരിച്ചു. കഴിഞ്ഞ 14 വർഷമായി വിധവയായി കഴിഞ്ഞിരുന്ന ആൻ ലെസ്ലി റൂപ്പർട്ട് മർദോക്കിലൂടെയാണ് വീണ്ടും പ്രണയം കണ്ടെത്തുന്നത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്.

‘ഞങ്ങളുടെ ജീവിതത്തിന്റെ സെക്കൻഡ് ഹാഫ് ഒരുമിച്ച് ചെലവഴിക്കാൻ കാത്തിരിക്കുകയാണ്’- മുർദോക്ക് പറഞ്ഞു.

ന്യൂസ് കോർപ് സിഇഒ ആയ റൂപ്പർട്ട് മർദോക്കിന് 17 ബില്യൺ ഡോളറിന്റെ ആസ്ഥിയുണ്ടെന്നാണ് ഫോർബ്‌സ് റിപ്പോർട്ട്. ഫോക്‌സ് ന്യൂസ്, ദ വോൾ സ്ട്രീറ്റ് ജേണൽ എന്നിങ്ങനെ നിരവധി പ്രശസ്ഥ മാധ്യമ സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ് മർദോക്ക്.

]]>
‘അത്ര ചെറുപ്രായത്തിലെ തന്നെ അമ്മ ഒറ്റയ്ക്കാവുന്നത് എനിക്ക് ഉൾക്കൊള്ളാനാകുമായിരുന്നില്ല’; അമ്മയുടെ വിവാഹത്തിന് കൈപിടിച്ച് നൽകിയ മകൾ ട്വന്റിഫോറിനോട് https://malayalees.ch/praseetha-about-mother-wedding/ Sat, 20 Aug 2022 05:07:34 +0000 https://malayalees.ch/?p=66743 ഒറ്റപ്പെടലിൽ പ്രയാസമനുഭവിച്ചിരുന്ന അമ്മയ്ക്ക് അമ്പത്തിയൊമ്പതാം വയസിൽ ജീവിതം കൈപിടിച്ച് നൽകിയ മകളുടെ കഥയാണ് ഇത്. ഭർത്താവ് മരിച്ച ശേഷം ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന തൃശൂർ കോലഴി സ്വദേശിയായ രതി മേനോനും കാർഷിക സർവകലാശാലയിൽ നിന്ന് വിരമിച്ച മണ്ണുത്തി പട്ടിക്കാട് സ്വദേശി ദിവാകരനും തമ്മിൽ വിവാഹിതരായത് കഴിഞ്ഞ ബുധനാഴ്ചയാണ്. രതി മേനോന്റെ മകൾ പ്രസീതയാണ് വിവാഹത്തിന് ചുക്കാൻ പിടിച്ചതും തിരുവമ്പാടി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അമ്മയുടെ കൈപിടിച്ച് ദിവാകരനെയേൽപ്പിച്ചതും. 

‘അച്ഛൻ മരിച്ച ശേഷമാണ് അമ്മയ്ക്ക് 58-ാം പിറന്നാൾ വരുന്നത്. അത്ര ചെറുപ്രായത്തിലെ തന്നെ അമ്മ ഒറ്റയ്ക്കാവുന്നത് എനിക്ക് ഉൾക്കൊള്ളാനാകുമായിരുന്നില്ല. അങ്ങനെയാണ് അച്ഛൻ മരിച്ച് ഒരു വർഷം കഴിഞ്ഞിട്ട് അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ചിന്തിക്കുന്നത്’- പ്രസീത പറഞ്ഞു.

‘വിവാഹത്തിന് ആരാണ് കൈ പിടിച്ച് തരികയെന്ന് ചിന്തിച്ചിരുന്നു. അപ്പോഴാണ് മകൾ കൈപിടിച്ച് തരുന്നത്. സാധാരണ അമ്മാവന്മാരൊക്കെയാണ് അത് ചെയ്യുന്നത്. അവിടെയുണ്ടായിരുന്ന മേൽശാന്തിമാരെല്ലാം ചോദിച്ചിരുന്നു ഇത്ര ചെറിയ കുട്ടിയാണോ കൈ പിടിച്ച് തരുന്നതെന്ന്’- ദിവാകരൻ ട്വന്റിഫോറിനോട് പറഞ്ഞു.

സാധാരണ മക്കൾ ഒരു വിവാഹം കഴിച്ച് കാണാൻ മാതാപിതാക്കളാണ് ആഗ്രഹിക്കുന്നത്. ഇവിടെ തിരിച്ചാണ് സംഭവിച്ചത്. തങ്ങൾ ജീവിച്ച് തുടങ്ങിയിട്ടേയുള്ളൂ. സന്തോഷത്തോടെ മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് രതി മേനോൻ ട്വന്റിഫോറിനേട് പറഞ്ഞു.

പങ്കാളികൾ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുകഴിയുന്നവർക്ക് പ്രചോദനമേകുന്നതാണ് ഈ അനുഭവം.

]]>
ജോർദാൻ രാജകുമാരൻ വിവാഹിതനാകുന്നു; വധു രജ്വ അൽ സെയ്ഫ്; ചിത്രങ്ങൾ https://malayalees.ch/jordan-crown-prince-got-engaged/ Thu, 18 Aug 2022 04:19:27 +0000 https://malayalees.ch/?p=66581 ജോർദാൻ രാജകുമാരൻ ഹുസൈൻ ബിൻ അബ്ദുല്ല വിവാഹിതനാകുന്നു. രജ്വ അൽ സെയ്ഫ് ആണ് വധു. ജോർദാൻ രാജ്ഞി റാനിയ അൽ അബ്ദുല്ലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

സൗദി അറേബ്യയിലെ റിയാദിനെ വധുവിന്റെ വസതിയിലായിരുന്നു ചടങ്ങുകൾ നടന്നത്. ‘ഇത്രയധികം സന്തോഷം ഉള്ളിലൊതുക്കാൻ സാധിക്കുമെന്ന് വിചാരിച്ചില്ല. എന്റെ മൂത്ത പുത്രൻ ഹുസൈൻ രാജകുമാരനും സുന്ദരിയായ വധു രജ്വക്കും ആശംസകൾ’- രാജ്ഞിയുടെ ട്വീറ്റ് ഇങ്ങനെ.

28 കാരനായ ഹുസൈൻ രാജകുമാരൻ ബ്രിട്ടീഷ് മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടിയ വ്യക്തിയാണ്. നിലവിൽ ജോർദാനിയൻ സൈന്യത്തിൽ ക്യാപ്റ്റൻ പദവി വഹിക്കുന്നു.

കഴിഞ്ഞ മാസമാണ് ജോർദാൻ രാജകുമാരി ഇമാന്റെ വിവാഹ നിശ്ചയവും നടന്നത്. ജമീൻ അലക്‌സാണ്ടർ തെർമിയോറ്റിസാണ് വരൻ.

]]>
‘ഇന്നാണാ കല്യാണം’; നയൻതാര-വിഗ്നേഷ് ശിവൻ ഇന്ന് വിവാഹിതരാകുന്നു https://malayalees.ch/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a3%e0%b4%be-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%be%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%af%e0%b5%bb%e0%b4%a4%e0%b4%be/ Thu, 09 Jun 2022 05:08:08 +0000 https://malayalees.ch/?p=63149 നടി നയൻതാരയും സംവിധായകനും നിർമാതാവുമായ വിഘ്‌നേഷ് ശിവനും ഇന്ന് വിവാഹിതരാകും. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ല. ( nayantara vignesh sivan wedding today )

ഉച്ചയോടെ വിവാഹചിത്രങ്ങൾ പുറത്തുവിടുമെന്ന് വിഘ്‌നേഷ് ശിവൻ അറിയിച്ചു. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. വിവാഹസത്കാരത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സൂപ്പർ താരങ്ങളായ രജനീകാന്ത്, കമൽഹാസൻ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് വിവരം.

സംവിധായകൻ ഗൗതം മേനോനാണ് വിവാഹച്ചടങ്ങുകളുടെ സംവിധാനം നിർവഹിക്കുന്നതെന്നാണ് സൂചന. വിവാഹച്ചടങ്ങിന്റെ സംപ്രേഷണാവകാശം ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിന് നൽകിയിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

]]>