CELEBRITY DEATH – malayalees.ch https://malayalees.ch Malayalam Online News Portal Fri, 24 Jun 2022 08:02:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CELEBRITY DEATH – malayalees.ch https://malayalees.ch 32 32 നടൻ വി.പി.ഖാലിദ് അന്തരിച്ചു https://malayalees.ch/vp-khalid-passes-away/ Fri, 24 Jun 2022 08:02:27 +0000 https://malayalees.ch/?p=63836 ചലച്ചിത്ര താരം വി പി ഖാലിദ് അന്തരിച്ചു. ഷൂട്ടിംഗിനിടെയായിരുന്നു മരണം. ഫോർട്ടു കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്.

ക്യാമറാമെൻ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്. ആലപ്പി തീയറ്റേഴ്‌സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു.

എട്ടോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് വി.പി ഖാലിദ്. താപ്പാന, കുട്ടികളുണ്ട് സൂക്ഷിക്കുക, അനുരാഗ കരിക്കിൻ വെളളം, സൺഡേ ഹോളിഡേ, മട്ടാഞ്ചേരി, കക്ഷി അമ്മിണിപ്പിള്ള, വികൃതി തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലൂടെ ജന ശ്രദ്ധ നേടി. മമ്മൂട്ടി ചിത്രം പുഴുവാണ് അവസാനമായി പുറത്തിറങ്ങിയ സിനിമ.

]]>
പ്രശസ്ത ഗാനരചയിതാവ് ചുനക്കര രാമൻകുട്ടി അന്തരിച്ചു https://malayalees.ch/chunakkara-ramankutty-passes-away/ Thu, 13 Aug 2020 04:27:45 +0000 https://malayalees.ch/?p=30102 കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.84 വയസായിരുന്നു.

1936 ജനുവരി 19ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിലാണ് ജനനം. പന്തളം എൻഎസ്എസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി. 75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 1978 ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്‌സരകന്യക എന്ന ഗാനവുമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് വന്നത്. ആകാശവാണിക്കുവേണ്ടിയും നാടകങ്ങൾ എഴുതിയിട്ടുണ്ട്. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ : രേണുക, രാധിക, രാഗിണി. സംസ്‌ക്കാരം ഇന്ന് .

എങ്ങനെ നീ മറക്കും എന്ന സിനിമയിലെ ‘ദേവദാരു പൂത്തു എൻ മനസിൻ താഴ്‌വരയിൽ’, അധിപനിലെ ‘ശ്യാമമേഘമെ നീ’, കോട്ടയം കുഞ്ഞച്ചനിലെ ‘ഹൃദയവനിയിലെ ഗായികയോ’ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റേതാണ്.

]]>