CCTV – malayalees.ch https://malayalees.ch Malayalam Online News Portal Mon, 22 Aug 2022 08:15:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CCTV – malayalees.ch https://malayalees.ch 32 32 ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്ന കുറ്റിപ്പുറത്തെ വാഹനാപകടം; ഇന്നോവ ഓടിച്ചയാൾ പിടിയിൽ https://malayalees.ch/road-accident-at-kuttippuram-innova-driver-arrested/ Mon, 22 Aug 2022 08:15:07 +0000 https://malayalees.ch/?p=66825 കുറ്റിപ്പുറം മഞ്ചാടിയിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് ഇന്നോവ ഓടിച്ചിരുന്നയാൾ അറസ്റ്റിലായി. പട്ടാമ്പി കാരക്കോട് സ്വദേശി ബഷീർ ആണ് പിടിയിലായത്. ശനിയാഴ്ച്ചയാണ് എല്ലാവരെയും ഞെട്ടിച്ച അപകടം നടന്നത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അപകടത്തിന്റെ തീവ്രത വ്യക്തമായത്. ബൈക്ക് യാത്രക്കാരൻ അബ്ദുൾ ഖാദർ തൽക്ഷണം മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ റുഖിയ സ്‌കൂട്ടറിൽ നിന്നും തെറിച്ചു വീണ് ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. 

ഇന്നലെ രാവിലെയാണ് അപകടം നടന്നത്. ഇതിന് തൊട്ടടുത്തുള്ള കടയിലെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. റോഡിന്റെ ഇടതുവശം ചേർന്ന് സ്കൂട്ടിയിൽ പോവുകയായിരുന്ന ഭാര്യയെയും ഭർത്താവിനെയുമാണ് ഇന്നോവ കാർ ഇടിച്ചുതെറിപ്പിച്ചത്.

എതിർ ദിശയിലൂടെ അമിത വേ​ഗതയിലെത്തിയ ഇന്നോവയാണ് ഇവരെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ പർദ ധരിച്ച സ്ത്രീ ദൂരേയ്ക്ക് തെറിച്ചുവീഴുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നോവ കാർ നിയന്ത്രണം വിട്ടുവന്നതാണെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത്.

]]>
സുബൈറിന്റെ പോസ്റ്റുമോർട്ടം നടന്ന ആശുപത്രിയിൽ പ്രതികളുടെ സാന്നിധ്യം; നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് https://malayalees.ch/subair-murder-crucial-cctv-footage-to-police/ Tue, 19 Apr 2022 04:25:29 +0000 https://malayalees.ch/?p=60311 പാലക്കാട് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലയാളികൾ ആദ്യം കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ പോസ്റ്റുമോർട്ടം സമയത്ത് ആശുപത്രിയിൽ എത്തിയതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
15-ാം തീയതിയാണ് സുബൈർ കൊല്ലപ്പെടുന്നത്. 16 -ാം തീയതി രാവിലെയാണ് പോസ്റ്റ്മോർട്ടം നടന്നത്. ഈ സമയത്ത് രാവിലെ ഒമ്പത് മണിയോടെയാണ് പ്രതികൾ ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നത്. അതേ ദിവസം ഉച്ചക്ക് ഒരു മണിയോടെയാണ് ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകം ഉണ്ടായത്. ആശുപത്രിയിൽ നിന്നാണ് പ്രതികൾ ശ്രീനിവാസനെ കൊലപ്പെടുത്താനായി പോയതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികൾ അവരുടെ മൊബൈൽ ഫോണുകൾ പലയിടത്തായി ഉപേക്ഷിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൃത്യത്തിനു ശേഷം പ്രതികൾ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

അതേസമയം സുബൈർ വധക്കേസിൽ കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. രമേശ്, അറുമുഖൻ, ശരവണൻ എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. ഇവരുടെ അറസ്റ്റാകും ഇന്ന് രേഖപ്പെടുത്തുക. കൃത്യത്തിൽ നേരിട്ട് പങ്കാളികളായവരാണ് കസ്റ്റഡിയിലുള്ളവർ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആർ എസ് എസ് പ്രവർത്തകനായിരുന്ന സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലുള്ളപ്രതികാരമാണ് സുബൈർ വധത്തിനുപിന്നിലെന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളത്. കേസിൽ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളിൽ നിർണായക വിവരങ്ങൾ ചോദ്യംചെയ്യലിൽ ലഭിച്ചുവെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

അതിനിടെ ശ്രീനിവാസൻ കൊലപാതകത്തിൽ പൊലീസിനെതിരെ ബിജെപി രംഗത്തെത്തി. അന്വേഷണം തൃപ്തികരമല്ലെന്നും ശ്രീനിവാസൻ കൊലക്കേസിലെ പ്രതികളെ പിടിക്കുന്നതിൽ പൊലീസ് അനാസ്ഥയുണ്ടെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ആരോപിച്ചു.

]]>
വെഞ്ഞാറമ്മൂട് കൊലപാതകം സിപിഎമ്മിന്റെ രണ്ട് ഗുണ്ടാ ചേരികൾ തമ്മിലുണ്ടായ സംഘർഷം : തിരുവനന്തപുരം ഡിസിസി : ദൃശ്യങ്ങളിൽ വിശദീകരണവുമായി ഡിസിസി https://malayalees.ch/thiruvananthapuram-dcc-on-venjramoodu-murder/ Sat, 05 Sep 2020 09:48:54 +0000 https://malayalees.ch/?p=31398 വെഞ്ഞാറമ്മൂട് കൊലപാതകം സിപിഐഎമ്മിന്റെ രണ്ട് ഗുണ്ടാ ചേരികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ ഫലമാണെന്ന് കോൺഗ്രസ് നേതാക്കൾ. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വിശദീകരിച്ചുകൊണ്ടായിരുന്നു ആരോപണം. കോൺഗ്രസ് നേതാക്കളായ എം.എം.ഹസ്സൻ, കെ എസ് ശബരീനാഥൻ, പാലോട് രവി, നെയ്യാറ്റിൻകര സനൽ എന്നിവർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

പ്രതികളെ ജാമ്യത്തിലിറക്കാൻ പോയത് സിപിഐഎമ്മുകാരനായ അഭിഭാഷകനാണ്. ചേരിപ്പോരിന്റെ ഫലമായി ഉണ്ടായ കൊലപാതകമാണെന്നും സിസിടിവി ദൃശ്യങ്ങളിലുള്ള പ്രതികളുള്ളത് എഎ റഹീമിന്റെ കസ്റ്റഡിയിലാണെന്നും നേതാക്കൾആരോപിച്ചു. കേരള പൊലീസ് അന്വേഷിച്ചാൽ യഥാർത്ഥ പ്രതികളെ പിടികൂടാനാകില്ല. സിബിഐ അന്വേഷണം വേണം.

thiruvananthapuram dcc on venjramoodu murder

നാല് ബൈക്കിലായി എത്തിയ 12 പേരുടെ കൈയിലും ആയുധങ്ങളുണ്ടായിരുന്നു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു, ബാക്കിയുള്ളവർ എവിടെയെന്ന് പാലോട് രവി ചോദിക്കുന്നു. അറസ്റ്റിലായി സതി സിഐടിയുവിന്റെ പ്രധാനപ്പെട്ട പ്രവർത്തകനാണെന്ന് കെ.എസ്.ശബരിനാഥൻ പറഞ്ഞു.
സാക്ഷി പറഞ്ഞ ഷഹീൻ സിസിടിവി ദൃശ്യങ്ങളിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>