CCTV footage – malayalees.ch https://malayalees.ch Malayalam Online News Portal Wed, 16 Aug 2023 07:37:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CCTV footage – malayalees.ch https://malayalees.ch 32 32 വെള്ളറടയിൽ വയോധികയെയും മകളെയും വീടുകയറി മർദിച്ചു; സിസിടിവി ദൃശ്യം പുറത്ത് https://malayalees.ch/elderly-woman-and-her-daughter-were-attacked-in-vellarada-cctv-footage/ Wed, 16 Aug 2023 07:36:53 +0000 https://malayalees.ch/?p=86250 തിരുവനന്തപുരം വെള്ളറടയിൽ വയോധികയേയും മകളേയും ഒരു സംഘം ആൾക്കാർ വീട് കയറി മർദ്ദിച്ചു. മരപ്പാലം സ്വദേശി സുന്ദരി (75), മകൾ ഗീത (46) എന്നിവരെയാണ് ക്രൂരമായി മർദ്ദിച്ചത്. മർദനത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പടെ പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ ശബ്ദേ കേട്ട് പുറത്തേക്ക് വരുന്ന ​ഗീതയെ വെള്ള ഷർട്ടും മുണ്ടും ധരിച്ചയാൾ മർദിക്കുന്നത് കാണാം. ഇത് കണ്ട് വീട്ടിൽ നിന്ന് ഓടി വന്ന വയോധികയെയും ഇവർ മർദിക്കുന്നുണ്ട്.

വഴി തർക്കത്തിന്റെ പേരിൽ സമീപവാസികളാണ് തങ്ങളെ ആക്രമിച്ചതെന്ന് മർദനമേറ്റവർ പറയുന്നു. കഴിഞ്ഞ നാല് മാസമായി വഴിയുടെ പേരിൽ തർക്കം നടക്കുകയാണ് ഇവിടെ. കോടതി സ്റ്റേ നിലനിൽക്കെയാണ് എതിർ കക്ഷികളായവർ വീട് കയറി വയോധികയേയും മകളേയും മർദ്ദിച്ചത്. സംഭവത്തിൽ വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചു.

]]>
പുരാവസ്തു തട്ടിപ്പ്; മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കും https://malayalees.ch/cctv-footage-will-be-collected-from-monson-mavunkals-home/ Wed, 06 Oct 2021 04:14:32 +0000 https://malayalees.ch/?p=50540 പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിക്കും. മോൻസണിന്റെ കലൂരിലെ വീട്ടിൽ എത്തിയവരുടെ കൂടുതൽ വിവരങ്ങൾ അറിയുകയാണ് ലക്ഷ്യം. മോൻസൺ മാവുങ്കലിനെ കാണാൻ ഉന്നതരെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണ ചുമതലയുള്ള ഐ ജി സ്പർജൻ കുമാർ ഇന്ന് കൊച്ചിയിലെത്തും. അതേസമയം വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസിൽ മോൻസണിന്റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുക. പാലാ സ്വദേശി രാജീവിൽ നിന്ന് 1.62 കോടി രൂപ തട്ടിയെടുത്ത കേസിലാണ് ജാമ്യഹർജി.

അതേസമയം, മോൻസൺ മാവുങ്കൽ ഒക്ടോബർ ഏഴ് വരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ തുടരും. പാലാ സ്വദേശി രാജീവിന്റെ പരാതിയിലുള്ള അന്വേഷണത്തിനാണ് മോൻസണിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്. മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. സ്വന്തം അക്കൗണ്ട് വഴിയല്ല മോൻസൺ ഇടപാടുകൾ നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആര് വഴിയാണ് ഇടപാടുകൾ നടത്തിയത് എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ട്. അതിനായി മോൻസണെ വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് മോൻസണിനെ മൂന്ന് ദിവസത്തേക്ക് കൂടി എറണാകുളം എസിജെഎം കോടതി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്.

]]>
മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്‍റെ അപകട മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം https://malayalees.ch/family-members-say-journalist-sv-pradeeps-accidental-death-is-a-mystery/ Tue, 15 Dec 2020 04:21:44 +0000 https://malayalees.ch/?p=36954 മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്‍റെ അപകട മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. അപകടമുണ്ടാക്കിയത് പ്രദീപിന്‍റെ പിന്നില്‍ വന്ന ടിപ്പറാണെന്ന് സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായി തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണര്‍ ദിവ്യ വി. ഗോപിനാഥ് പറഞ്ഞു.

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തുണ്ടായ വാഹനാപകടത്തിലാണ് മാധ്യമ പ്രവര്‍ത്തകനായ എസ്.വി പ്രദീപ് മരിച്ചത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനം ഇടിയ്ക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. സിസി ടിവി ദൃശ്യങ്ങളില്‍ പ്രദീപിന്‍റെ സ്കൂട്ടറിന്‍റെ പിന്നില്‍ ടിപ്പര്‍ ലോറി വരുന്നത് കാണാം. ഇതേ വാഹനമാണ് അപകടമുണ്ടാക്കിയതെന്നാണ് പോലീസ് സംശയിക്കുന്നത്. അപകട ശേഷമുള്ള ദൃശ്യങ്ങളിലും ടിപ്പര്‍ വേഗത്തില്‍ പോകുന്നത് വ്യക്തം. സംഭവത്തില്‍ ദുരൂഹതയാരോപിച്ച് പ്രദീപിന്‍റെ കുടുംബം രംഗത്തെത്തി. പ്രദീപിന് സമൂഹമാധ്യമങ്ങളിലടക്കം ഭീഷണിയുണ്ടായിരുന്നതായി അമ്മ വസന്ത കുമാരി പറഞ്ഞു.

വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അപകടത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഫോർട്ട് അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി ഡിസിപി ദിവ്യ വി ഗോപിനാഥ് അറിയിച്ചു.

]]>
ചെലവ് 1,40,00000 രൂപ: സിസിടിവി ദൃശ്യങ്ങള്‍ എൻ.ഐ.എക്ക് കൈമാറാനാകില്ലെന്ന് പൊതുഭരണവകുപ്പ് https://malayalees.ch/public-administration-says-cctv-footage-cannot-be-handed-over-to-nia/ Thu, 20 Aug 2020 05:07:17 +0000 https://malayalees.ch/?p=30514 ദൃശ്യങ്ങള്‍ മാറ്റാന്‍ 400 ടിബിയുടെ രണ്ട് ഹാര്‍ഡ് ഡിസ്കുകള്‍ വേണം. ഇതിന് ഒരു കോടി നാൽപ്പത് ലക്ഷം രൂപയാണെന്നും ഇത് ആര് വഹിക്കുമെന്നുമാണ് പൊതുഭരണ വകുപ്പ് ഉന്നയിക്കുന്ന പ്രശ്നം.

സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎക്ക് കൈമാറാതിരിക്കാന്‍ പുതിയ വാദവുമായി പൊതുഭരണ വകുപ്പ്. ദൃശ്യങ്ങള്‍ മാറ്റാന്‍ 400 ടിബിയുടെ രണ്ട് ഹാര്‍ഡ് ഡിസ്കുകള്‍ വേണം. ഇതിന് ഒരു കോടി നാൽപ്പത് ലക്ഷം രൂപയാണെന്നും ഇത് ആര് വഹിക്കുമെന്നുമാണ് പൊതുഭരണ വകുപ്പ് ഉന്നയിക്കുന്ന പ്രശ്നം.

സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻ.ഐ.എക്ക് തത്കാലം കൈമാറേണ്ടതില്ലെന്നാണ് പൊതുഭരണ വകുപ്പിന്റെ തീരുമാനം. ഇതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് രസകരമായ ഒരു കാര്യം അറിഞ്ഞത്. ദൃശ്യങ്ങൾ കൈമാറാൻ ചെലവഴിക്കേണ്ടത് ഒരു കോടി നാൽപ്പത് ലക്ഷം രൂപ. ഇത് ആര് വഹിക്കുമെന്നതാണ് പ്രശ്നം.

സ്വർണ്ണക്കടത്ത് കേസിൽ വഴിത്തിരിവാകുന്നത് സെക്രട്ടേറിയേറ്റിലെ സിസി ടിവി ദൃശ്യങ്ങളെന്നാണ് എൻ.ഐ.യുടെ വിലയിരുത്തൽ. ഇതിന്‍റെ ഭാഗമായാണ് പൊതുഭരണവകുപ്പിലെ ഹൌസ്‍കീപ്പിംഗ് വിഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ സമീപിക്കുന്നത്. ഒരുവര്‍ഷത്തെ ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വിവാദത്തിൽപ്പെട്ട ശിവശങ്കരനും കെ.ടി.ജലീലുമൊക്കെ സെക്രട്ടേറിയേറ്റില്‍ വെച്ച് സ്വപ്നയുമായും സരിത്തുമായും സന്ദീപുമായുമൊക്കെ സംസാരിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് സിസിടിവി ദൃശ്യങ്ങളിലൂടെ എന്‍ഐഎ ലക്ഷ്യമിടുന്നത്. 24 മണിക്കൂറും പ്രവർത്തിച്ച 82 ക്യാമറകളിലെ 365 ദിവസത്തെ ദൃശ്യങ്ങളാണ് ഏതുസമയത്തും എന്‍ഐഎക്ക് നല്‍കാമെന്ന് പൊതുഭരണവകുപ്പ് അറിയിച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പൊതുഭരണവകുപ്പ് നിലപാട് മാറ്റി, തത്കാലം ദൃശ്യങ്ങള്‍ നല്‍കേണ്ടതില്ല. കാര്യത്തോട് അടുത്തപ്പോഴാണ് വകുപ്പിന് ഗൌരവം മനസ്സിലായത്.

എന്‍ഐഎ ആവശ്യപ്പെട്ട ദൃശ്യങ്ങളെല്ലാം കൂടി ഏകദേശം 800 ടെറാബൈറ്റ് വരും. അതെല്ലാം ശേഖരിക്കണമെങ്കില്‍ 400 ടിബിയുടെ രണ്ട് ഹാര്‍ഡ് ഡിസ്കുകള്‍ വേണം. ഇത്തരം ഹാര്‍ഡ് ഡിസ്കുകള്‍ ഇന്ത്യയിലില്ല. അതിനാല്‍ ഇവ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യണം. ഏകദേശം 1 കോടി 40 ലക്ഷം രൂപ വേണ്ടി വരും അതിന് ചെലവ്. ഈ തുക ആര് വഹിക്കും എന്നൊരു ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. അതുകൊണ്ടാണ് ദൃശ്യങ്ങള്‍ തത്കാലം കൈമാറേണ്ടതില്ലെന്ന് വകുപ്പ് തീരുമാനമെടുത്തത്. ആവശ്യമെങ്കില്‍ എന്‍ഐഎക്ക് എപ്പോള്‍ വേണമെങ്കിലും സ്റ്റോര്‍ റൂമില്‍ കയറി ദൃശ്യങ്ങള്‍ പരിശോധിക്കാം

400 ടിബിയുടെ രണ്ട് ഹാർഡിസ്കുകൾ എന്തിനാണ്, കുറവ് ഡാറ്റകള്‍ ശേഖരിക്കുന്ന ഏഴോ എട്ടോ ഹാര്‍ഡ് ഡിസ്കുകള്‍ ഉപയോഗിച്ചാല്‍ പോരെ എന്നാണ് ഐടി വിദഗ്ധര്‍ ചോദിക്കുന്ന ചോദ്യം.

]]>