CBSE – malayalees.ch https://malayalees.ch Malayalam Online News Portal Fri, 22 Jul 2022 07:53:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CBSE – malayalees.ch https://malayalees.ch 32 32 സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; പത്താം ക്ലാസ് ഫലം ഉച്ചയോടെ https://malayalees.ch/cbse-12th-std-results-declared/ Fri, 22 Jul 2022 07:53:14 +0000 https://malayalees.ch/?p=65242 സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇത്തവണയും തിരുവനന്തപുരം തന്നെയാണ് മികച്ച പ്രകടനം കാഴ്ചവച്ച മേഖല. 92.71 ശതമാനം പേർ ഉപരിപഠനത്തിന് അർഹരായി. ഫലമറിയാൻ cbseresults.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

]]>
പ്ലസ് വൺ പ്രവേശനം; സമയം നീട്ടാനാവില്ലെന്ന് സംസ്ഥാന സർക്കാർ https://malayalees.ch/govt-not-to-extend-plus-one-admission-date/ Thu, 21 Jul 2022 07:48:20 +0000 https://malayalees.ch/?p=65182 പ്ലസ് വൺ പ്രവേശനം നീട്ടാനാവില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹർജി അൽപസമയത്തിനകം ഹൈക്കോടതി പരിഗണിക്കും. കേരള സിലബസിൽ പഠിച്ച വിദ്യാർത്ഥികൾ പ്രവേശനത്തിനായി കാത്തിരിക്കുന്നെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. ഇനിയും തീയതി നീട്ടി നൽകാനാവില്ലെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

സിബിഎസ്‌സി വിദ്യാർത്ഥികൾക്ക് കൂടി അപേക്ഷിക്കാനായിട്ടാണ് സമയം നീട്ടി നൽകാൻ വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചത്. സമയം നീട്ടി നൽകണമെന്ന ആവശ്യത്തിൽ കഴിഞ്ഞ 18 നാണ് പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന തീയതിയായി സംസ്ഥാന സർക്കാർ നിശ്ചയിച്ചിരുന്നത്. എന്നാൽ കോടതി രണ്ടു ദിവസം കൂടി നീട്ടി നൽകിയിരുന്നു.

കോടതിയിൽ ഇന്ന് ഹർജി പരിഗണിക്കുന്നതിനാൽ ഇനിയും തീയതി നീട്ടി നൽകാൻ കഴിയില്ലെന്ന് എന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. അതേസമയം സിബിഎസ്‌സി പരീക്ഷാഫലം വന്നിട്ടുമില്ല. അതുകൊണ്ടുതന്നെ വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സിബിഎസ്‌സി പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലസ്‌വൺ പ്രവേശനത്തിന് അപേക്ഷിക്കാൻ സാധികാത്ത തരത്തിലുള്ള നിലപാടാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

]]>
സി.ബി.എസ്.ഇ, തോറ്റു എന്ന വാക്ക് മാർക്ക് ലിസ്റ്റുകളിൽ നിന്ന് ഒഴിവാക്കി; പകരം വാക്ക് ഇതാണ് https://malayalees.ch/cbse-removes-the-word-fail-from-the-mark-lists/ Mon, 04 Jul 2022 04:16:37 +0000 https://malayalees.ch/?p=64247 സി.ബി.എസ്.ഇയിൽ തോറ്റു എന്ന വാക്ക് മാർക്ക് ലിസ്റ്റുകളിൽ നിന്ന് ഒഴിവാക്കി. സി.ബി.എസ്.ഇ പത്താം ക്ലാസിലെ മാർക്ക് ലിസ്റ്റുകളിൽ ഇത്തവണ തോറ്റു എന്ന വാക്ക് ഉണ്ടാകില്ല. തോറ്റു എന്നതിന് പകരം നിർബന്ധമായും വീണ്ടും എഴുതണം എന്ന വാക്കായിരിക്കും ഇനി മുതൽ ഉപയോഗിക്കുക.

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാജ്യത്തെ ഭൂരിഭാഗം വിദ്യാഭ്യാസ ബോഡുകളും പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചിട്ടും സി.ബി.എസ്.ഇ ഫലപ്രഖ്യാപനം വൈകുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇത് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠന സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും രക്ഷിതാക്കൾ പങ്കുവെച്ചിരുന്നു.

]]>
വിവാദ ഭാഗം ഒഴിവാക്കി; ചോദ്യത്തിന് മുഴുവന്‍ മാർക്കും നല്‍കുമെന്ന് സിബിഎസ്ഇ https://malayalees.ch/cbse-drops-controversial-passage/ Tue, 14 Dec 2021 04:22:46 +0000 https://malayalees.ch/?p=53969 പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ വിവാദ ചോദ്യം ഒഴിവാക്കി സിബിഎസ്ഇ. വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യത്തിന് മുഴുവന്‍ മാര്‍ക്കും നല്‍കും. ചോദ്യപേപ്പറില്‍ നല്‍കിയിരുന്ന ഖണ്ഡിക മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചല്ലെന്നും ഇതിനോട് അനുബന്ധിച്ചുള്ള ചോദ്യങ്ങളും ഒഴിവാക്കുകയാണെന്നും സിബിഎസ്ഇ പ്രസ്താവനയില്‍ അറിയിച്ചു.

സ്ത്രീ-പുരുഷ തുല്യത കുടുംബങ്ങളില്‍ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കിയെന്നാണ് സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സ്ത്രീ ശാക്തീകരണമാണ് സമൂഹത്തിലും കുടുംബങ്ങളിലും പ്രശ്നങ്ങള്‍ക്ക് കാരണം എന്ന തരത്തില്‍ കാര്യങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

]]>
സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു https://malayalees.ch/cbse-10-result-declared/ Tue, 03 Aug 2021 08:27:07 +0000 https://malayalees.ch/?p=47597 സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം cbse.gov.incbseresults.nic.in എന്നെ വെബ്സൈറ്റുകളിൽ ലഭ്യമാണ്. കൂടാതെ, ഉമാങ് ആപ്പ് , എസ് .എം.എസ് , ഡിജി ലോക്കർ സംവിധാനത്തിലൂടെയും ഫലം അറിയാം. digilocker.gov.in ലൂടെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

കൊവിഡ് സാഹചര്യത്തില്‍ സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. വിദ്യാര്‍ഥികളുടെ ഇന്റേണൽ മാര്‍ക്ക്, മുന്‍ പരീക്ഷകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു.

]]>
സിബിഎസ്ഇ പ്ലസ്​ടു ഫല പ്രഖ്യാപനം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് https://malayalees.ch/cbse-results-on-2pm/ Fri, 30 Jul 2021 08:17:52 +0000 https://malayalees.ch/?p=47486 സി.ബി.എസ്​.ഇ പ്ലസ്​ടു ഫലം ഇന്ന്​ പ്രസിദ്ധീകരിക്കും. ഉച്ചക്ക്​ രണ്ട്​ മണിയോയൊണ്​ ഔദ്യാഗികമായി ​റിസള്‍ട്ട്​ പ്രസിദ്ധീകരിക്കുന്നത്​. cbse.nic.in അ​ല്ലെങ്കില്‍ cbse.gov.in എന്നീ സൈറ്റകുളിലുടെ ഫലമറിയാം. ഫലപ്രഖ്യാപനത്തിന്​ മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക്​ റോള്‍ നമ്പർ അറിയുന്നതിന്​ സംവിധാനം സി.ബി.എസ്​.ഇ ഒരുക്കിയിട്ടുണ്ട്​. സി.ബി.എസ്​.ഇ. റോള്‍ നമ്പർ അറിഞ്ഞാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക്​ ഫലം അറിയാന്‍ സാധിക്കൂ.

cbse.nic.in അ​ല്ലെങ്കില്‍ cbse.gov.in. ഈ വെബ്​സൈറ്റിലെ ലിങ്കിലൂടെ പ്രവേശിച്ച്‌​ വ്യക്തിവിവരങ്ങള്‍ നല്‍കിയാല്‍ റോള്‍ നമ്പർ ലഭ്യമാകും. ഇത്തവണ പരീക്ഷയില്ലാതെ പ്രത്യേക മൂല്യനിർണ്ണയം വഴിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്.

സി.ബി.എസ്​.ഇ റോള്‍ നമ്പർ എങ്ങനെ കണ്ടെത്താം?

  1. സി.ബി.എസ്​.ഇയുടെ ഔദ്യോഗിക വെബ്​സൈറ്റില്‍ പ്രവേശിക്കുക
  2. പേജിന്‍റെ താഴെയായി കാണുന്ന ‘റോള്‍ നമ്പർ ഫൈന്‍ഡര്‍’ എന്ന ലിങ്കില്‍ ക്ലിക്ക്​ ചെയ്യുക
  3. പുതിയ പേജി​ലേക്ക്​ റീഡയറക്​ട്​ ചെയ്യും. അവിടെ ‘Continue’ ഓപ്​ഷന്‍ നല്‍കണം
  4. സി.ബി.എസ്​.ഇ 10 അല്ലെങ്കില്‍ 12 ക്ലാസ്​ തിരഞ്ഞെടുക്കുക
  5. പേര്​, പിതാവിന്‍റെ പേര്​, സ്​കൂള്‍ കോഡ്​ ​അല്ലെങ്കില്‍ ജനനതീയതി, മാതാവിന്‍റെ പേര്​ എന്നിവ നല്‍കുക
  6. ​സെര്‍ച്ച്‌ ബട്ടണില്‍ അമര്‍ത്തിയാല്‍ റോള്‍ നമ്പർ ലഭ്യമാകും

സി.ബി.എസ്​.ഇ 2021 പരീക്ഷഫലം അറിയണമെങ്കില്‍ റോള്‍ നമ്പർ അറിഞ്ഞിരിക്കണം. സി.ബി.എസ്​.ഇ 10ാം ക്ലാസ്​ പരീക്ഷഫലം ഉടന്‍ പുറത്തുവിടുമെന്നാണ്​ വിവരം. സി.ബി.എസ്​.ഇ പരീക്ഷകള്‍ റദ്ദാക്കിയതിനാല്‍ ഇന്റേണൽ മാര്‍ക്കിന്‍റെയും ക്ലാസ്​ ടെസ്റ്റുകളുടെയും അടിസ്​ഥാനത്തിലായിരിക്കും പരീക്ഷഫലം കണക്കാക്കുക.

]]>
സിബിഎസ്ഇ 12ാം ക്ലാസിലെ മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയം നീട്ടി https://malayalees.ch/cbse-has-extended-time-submission-class-12-marks/ Thu, 22 Jul 2021 04:17:44 +0000 https://malayalees.ch/?p=47119 സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ 12ാം ക്ലാസിലെ മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയം നീട്ടി നല്‍കി. ജൂലൈ 25ന് വൈകിട്ട് 5 മണി വരെയാണ് സമയം അനുവദിച്ചത്. നേരത്തെ ജൂലൈ 22 വരെയായിരുന്നു മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയ പരിധി.

ജൂലൈ 31ന് മുന്‍പ് 12ാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കാനാണ് സിബിഎസ്ഇ തയാറെടുക്കുന്നത്. തിരക്കിട്ട് മാര്‍ക്ക് സമര്‍പ്പിക്കുമ്പോഴുണ്ടാകുന്ന പിഴവ് ഒഴിവാകാന്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

അധ്യാപകര്‍ക്ക് സമര്‍ദം നല്‍കുന്നത് മൂല്യനിര്‍ണയത്തെ ബാധിക്കുമെന്നും സിബിഎസ്ഇ കരുതുന്നു. ഏതെങ്കിലും സ്‌കൂളിന് മാര്‍ക്ക് യഥാസമയം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ സ്‌കൂളിന്റെ റിസള്‍ട്ട് പ്രത്യേകം പ്രഖ്യാപിക്കാനാന്ന് തീരുമാനം.

പരീക്ഷ നടത്തും

അതേസമയം പ്രൈവറ്റായി എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ പരീക്ഷ നടത്തും. 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷ ഓഗസ്റ്റ് 16 മുതല്‍ സെപ്തംബര്‍ 15 വരെയാണ് നടത്തുക. സുപ്രിം കോടതിയുടെ നിര്‍ദേശപ്രകാരമാണ് പരീക്ഷ നടത്തുന്നത്.

]]>
പ്ലസ് ടു മൂല്യനിര്‍ണയം; സിബിഎസ്ഇ നിര്‍ദേശം അംഗീകരിച്ച് സുപ്രിംകോടതി https://malayalees.ch/lus-two-evaluation-supreme-court-upholds-cbse-directive/ Thu, 17 Jun 2021 08:46:25 +0000 https://malayalees.ch/?p=45685 പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയ മാര്‍ഗനിര്‍ദേശം തയാറായതായി സിബിഎസ്ഇയും ഐസിഎസ്ഇയും സുപ്രിംകോടതിയില്‍. 12ാം ക്ലാസ് ഇന്റേണല്‍ മാര്‍ക്കും 10, 11 ക്ലാസുകളിലെ അവസാന മാര്‍ക്കും പരിഗണിക്കാനാണ് നിര്‍ദേശം. സുപ്രിം കോടതിയില്‍ നിലപാട് അറിയിച്ചത് അറ്റോണി ജനറല്‍ കെ കെ വേണുഗോപാലാണ്. ഫലപ്രഖ്യാപനം ജൂലൈ 31നകം നടത്തുമെന്നും സിബിഎസ്ഇ കോടതിയില്‍. സ്‌കൂളുകള്‍ കുട്ടികള്‍ക്ക് അമിത മാര്‍ക്ക് നല്‍കുന്നത് നിരീക്ഷിക്കാന്‍ സമിതികളുണ്ടാകും. തര്‍ക്കപരിഹാര സമിതി വേണമെന്ന് കോടതി നിര്‍ദേശം സിബിഎസ്ഇ അംഗീകരിച്ചു.

30:30:40 അനുപാതത്തില്‍ 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകള്‍ പരിഗണിക്കാനാണ് തീരുമാനം. 12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കും 10,11 ക്ലാസുകളിലെ അവസാന മാര്‍ക്കുകളുമാണ് പരിഗണിക്കുക. 12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയ്ക്ക് 40% ആകും വെയ്‌റ്റേജ്. അഞ്ച് പ്രധാന വിഷയത്തില്‍ കൂടുതല്‍ മാര്‍ക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരി കണക്കാക്കും.

നിലവിലെ പരീക്ഷ റദ്ദാക്കിയെങ്കിലും മൂല്യനിര്‍ണയം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ ആശങ്ക അറിയിച്ചിരുന്നു. തുടര്‍ന്നാണ് മൂല്യനിര്‍ണയ സമിതിയെ രൂപീകരിച്ചത്. ജൂണ്‍ 14നായിരുന്നു അന്തിമ റിപ്പോര്‍ട്ട് നല്‍കേണ്ടിയിരുന്നതെങ്കിലും സമിതി സമയം കൂടുതല്‍ ആവശ്യപ്പെടുകയായിരുന്നു. മൂല്യനിര്‍ണയരീതി ഔദ്യോഗികമായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയ രീതിയില്‍ വിയോജിപ്പുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു.

]]>
സിബിഎസ്ഇ പ്ലസ്ടു പരീക്ഷ: ഫലപ്രഖ്യാപനം മുന്‍ ക്ലാസുകളിലെ വാർഷിക പരീക്ഷഫലങ്ങൾ പരിഗണിച്ച് https://malayalees.ch/cbse-plus-two-examination-announcement-of-results-considering-the-annual-examination-results-of-the-previous-classes-142013/ Thu, 03 Jun 2021 06:35:23 +0000 https://malayalees.ch/?p=45054 പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയ മാനദണ്ഡങ്ങൾ സംബന്ധിച്ച മാർഗ്ഗരേഖ സിബിഎസ്ഇ ഇന്ന് പുറത്തിറക്കിയേക്കും. ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസുകളിലെ വാർഷിക പരീക്ഷ ഫലങ്ങൾ കൂടി പരിഗണിച്ചാകും മൂല്യനിർണയമെന്നാണ് സൂചന. വിദേശ പഠനത്തിന് സൗകര്യം ഉറപ്പുവരുത്തുന്ന രീതിയിൽ വൈകാതെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. ഫലപ്രഖ്യാപനത്തിന് തീയതി നിശ്ചയിക്കണമെന്നും മറ്റ് ബോര്‍ഡുകളുടെ ഓഫ്‍ലൈൻ പരീക്ഷകൾ കൂടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചെങ്കിലും മൂല്യനിർണയം സംബന്ധിച്ചു ആശയക്കുഴപ്പം തുടരുകയാണ്. ഇക്കാര്യത്തിൽ സിബിഎസ്ഇ ഇന്ന് മാർഗരേഖ പുറത്തിറക്കിയേക്കുമെന്നാണ് സൂചന. മൂല്യനിർണയത്തിന് ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസുകളിലെ വാർഷിക പരീക്ഷകളിലെ മാർക്കുകൾക്ക് പ്രധാന മാനദണ്ഡങ്ങളിലൊന്നാകുമെന്നാണ് സൂചന. സിബിഎസ്ഇ, ഐസിഎസ്ഇ ബോര്‍ഡുകൾ ഇതിനകം ഈ മാർക്കുകൾ ശേഖരിച്ചിട്ടുണ്ട്. അതോടൊപ്പം ക്ലാസിലെ പ്രകടനവും നിരന്തര മൂല്യനിർണയവും മാനദണ്ഡമായേക്കും.

പത്താം ക്ലാസ്സ് പരീക്ഷ റദ്ദാക്കിയപ്പോൾ സ്വീകരിച്ചതാണ് മൂന്ന് വർഷത്തെ മാർക്ക് അടിസ്ഥാനമാക്കിയുള്ള മാനദണ്ഡം. മൂല്യനിര്‍ണയത്തിന് കൂടുതൽ സമയമെടുത്തേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. എന്നാൽ വിദേശ ഉപരിപഠനമടക്കം സാധ്യമാകുന്ന തരത്തിൽ വൈകാതെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും സിബിഎസ്ഇ അറിയിച്ചു. സമയബന്ധിതമായി മൂല്യനിർണയം പൂർത്തിയാക്കുമെന്നാണ് കേന്ദ്രസർക്കാറും വ്യക്തമാക്കിയിരുന്നു.

ഫലപ്രഖ്യാപനം വൈകരുതെന്നും ഒരു തീയതി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷക മംത ശർമ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഓഫ്‍ലൈൻ പരീക്ഷ ഒഴിവാക്കാൻ സംസ്ഥാന ഹയർസെക്കണ്ടറി ബോര്‍ഡുകൾക്കും എൻഐഒഎസിനും നിർദേശം നൽകണമെന്ന ആവശ്യവും ഹരജിയിലുണ്ട്. ബദൽ മൂല്യ നിർണയം ആവശ്യപ്പെട്ടുള്ള ഹരജിയായതിനാൽ മൂല്യനിർണയ മാർഗരേഖ സംബന്ധിച്ച വിശദാംശങ്ങൾ കേന്ദ്രം ഇന്ന് കോടതിയെ അറിയിച്ചേക്കും.

]]>
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ; അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ട് ഉന്നതതല യോഗം https://malayalees.ch/cbse-icse-class-12th-board-exams/ Mon, 24 May 2021 05:11:31 +0000 https://malayalees.ch/?p=44522 സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ട് ഉന്നതതല യോഗം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ അധ്യക്ഷതയിലായിരുന്നു ഇന്നു യോഗം ചേര്‍ന്നത്. യോഗത്തിലെ തീരുമാനങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറും. വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് പരീക്ഷ റദ്ദാക്കേണ്ടതില്ലെന്നായിരുന്നു ഭൂരിഭാഗം സംസ്ഥാനങ്ങളുടെയും നിലപാട്. അതേസമയം, ഡല്‍ഹിയും മഹാരാഷ്ട്രയും പരീക്ഷാ നടത്തിപ്പിനെ ശക്തമായി എതിര്‍ത്തു. എന്നാല്‍, പരീക്ഷ റദ്ദാക്കാനിടയില്ലെന്നാണ് കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന സൂചന. ജൂണ്‍ ആദ്യവാരം തന്നെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടാനാണ് സാധ്യത.

പ്രധാന വിഷയങ്ങളില്‍ മാത്രം പരീക്ഷ നടത്തുക എന്ന നിര്‍ദേശം ഇന്നു നടന്ന യോഗത്തില്‍ ഉയര്‍ന്നുവന്നിരുന്നു. എഴുപതോളം വിഷയങ്ങളില്‍ മാത്രം പരീക്ഷ നടത്തി ഈ വിഷയങ്ങളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ മറ്റു വിഷയങ്ങള്‍ക്ക് മാര്‍ക്ക് നല്‍കാനായിരുന്നു നിർദേശം. ഒരു ഭാഷാവിഷയത്തിലും മറ്റു മൂന്ന് എലക്ടീവ് വിഷയങ്ങളിലും പരീക്ഷ നടത്തുകയെന്നതായിരുന്നു മറ്റൊരു നിര്‍ദേശം. പരീക്ഷയുടെ സമയദൈര്‍ഘ്യം ഒന്നര മണിക്കൂറായി കുറക്കാനും നിര്‍ദേശമുണ്ടായിരുന്നു. വിദ്യാര്‍ഥിയുടെ താമസസ്ഥലത്തിന് അടുത്തുതന്നെ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കണമെന്നതും ചര്‍ച്ചയായി.

]]>