CBSE Exam – malayalees.ch https://malayalees.ch Malayalam Online News Portal Thu, 21 Jul 2022 12:09:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CBSE Exam – malayalees.ch https://malayalees.ch 32 32 CBSE Result 2022; സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷഫലം; പ്രഖ്യാപിക്കുന്ന തീയതി, സമയം, വെബ്സൈറ്റ് എന്നിവ അറിയാം https://malayalees.ch/cbse-exam-results-2022/ Thu, 21 Jul 2022 12:08:48 +0000 https://malayalees.ch/?p=65207 സിബിഎസ്ഇ പരീക്ഷാ ഫലം ജൂലായ് അവസാന വാരത്തോടെയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. സിബിഎസ്ഇ പരീക്ഷഫലം 10, 12 ക്ലാസ് ഫലം ജൂലൈ അവസാനത്തോടെ പ്രഖ്യാപിച്ചേക്കും. ഒന്ന്, രണ്ട് ടേമുകളുടെ ഫലം സംയുക്തമായിട്ടായിരിക്കും പ്രഖ്യാപിക്കുക. ഇതുവരെ ലഭിച്ച റിപ്പോർട്ട് അനുസരിച്ച് CBSE X, XII ടേം-2 ഫലം 2022 ജൂലൈ അവസാന വാരത്തിൽ പ്രഖ്യാപിച്ചേക്കും.

അതേസമയം ഇത് സംബന്ധിച്ച ഔദ്യോ​ഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. പ്രഖ്യാപിച്ചുകഴിഞ്ഞാൽ, ഫലം ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in-ൽ ലഭ്യമാകും. അതുവരെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി ഉദ്യോഗാർത്ഥികൾ പതിവായി വെബ്‌സൈറ്റ് സന്ദർശിക്കണമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22 വരെ ദീർഘിപ്പിച്ചു. സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് ഹയർ സെക്കണ്ടറി വകുപ്പിന്റെ ഏക ജാലക പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. ജൂൺ 15 നാണ് പരീക്ഷകൾ അവസാനിച്ചത്.

സാധാരണ നിലയിൽ 45 ദിവസമാണ് ഫലപ്രഖ്യാപനത്തിന് എടുക്കുന്നതെന്നും ഫലപ്രഖ്യാപിക്കുന്നതിന് കാലതാമസം വന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചിരുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക്, മന്ത്രി വി.ശിവൻകുട്ടി കത്ത് അച്ചു. കേരളത്തിലെ പ്ലസ് വൺ ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുമ്പ് ഫലം പ്രസിദ്ധീകരിക്കണമെന്നായിരുന്നു ആവശ്യം.

]]>
പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സി.ബി.എസ്.ഇ പുതിയ വിജ്ഞാപനം ഇറക്കി https://malayalees.ch/cbse-exam-result-new-formula-news/ Fri, 26 Jun 2020 12:11:01 +0000 https://malayalees.ch/?p=27658 പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സി.ബി.എസ്ഇ പുതിയ വിജ്ഞാപനം ഇറക്കി. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം നിര്‍ണയിക്കും.

പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സി.ബി.എസ്ഇ പുതിയ വിജ്ഞാപനം ഇറക്കി. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം നിര്‍ണയിക്കും. മൂന്ന് വിഷയങ്ങളുടെ പരീക്ഷ മാത്രം എഴുതിയവര്‍ക്ക് ഏറ്റവും മാര്‍ക്കുള്ള രണ്ട് വിഷയങ്ങളുടെ മാര്‍ക്കാണ് പരിഗണിക്കുക. കോവിഡ് കാരണം 10, 12 ക്ലാസിലെ ബാക്കിയുള്ള പരീക്ഷകള്‍ സിബിഎസ്ഇ ഇന്നലെ റദ്ദാക്കിയിരുന്നു. ഐസിഎസ്ഇയും സമാന വിജ്ഞാപനം പുറത്തിറക്കും.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബദൽ മൂല്യ നി൪ണയം വിശദീകരിച്ച് സി.ബി.എസ്.ഇ ഇറക്കിയ പുതിയ വിജ്ഞാപനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. ഇതിന്റെ അടിസ്ഥാനത്തിൽ പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം രക്ഷിതാക്കൾ സമ൪പ്പിച്ച ഹരജി സുപ്രീംകോടതി തീ൪പ്പാക്കി. ജൂലൈ ഒന്ന് മുതൽ നടത്താനിരുന്ന പരീക്ഷകൾ റദ്ദാക്കിയെന്ന് സിബിഎസ്ഇ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. സമാനമായ മാതൃകയിലുള്ള നോട്ടിഫിക്കേഷൻ പുറത്തിറക്കുമെന്ന് ഐസിഎസ്ഇ സുപ്രീംകോടതിയെ അറിയിച്ചു.

പത്തിലെയും പന്ത്രണ്ടിലെയും പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ ബദൽ മൂല്യനി൪ണയം സംബന്ധിച്ച് സുപ്രീംകോടതി വ്യക്തത തേടിയതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.എസ്ഇ പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

വിജ്ഞാപനമനുസരിച്ച് മൂല്യനി൪ണയ രീതി ഇങ്ങനെ: മൂന്നിൽ കൂടുതൽ വിഷയങ്ങളിൽ പരീക്ഷ എഴുതിയ വിദ്യാ൪ഥികൾക്ക് ഏറ്റവും കൂടുതൽ മാ൪ക്കുള്ള മൂന്ന് വിഷയങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് വിഷയങ്ങൾക്ക് മാ൪ക്ക് നൽകും. മൂന്നെണ്ണത്തിൽ മാത്രം പരീക്ഷ എഴുതിയ വിദ്യാ൪ഥികൾക്ക് ഏറ്റവും കൂടുതൽ മാ൪ക്കുള്ള രണ്ട് വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് മാ൪ക്ക് നൽകുക. ഒന്നോ രണ്ടോ വിഷയങ്ങൾ മാത്രം എഴുതിയവ൪ക്ക് വിഷയങ്ങളോടൊപ്പം ഇന്റേണൽ മാ൪ക്കുകളുടെ കൂടി അടിസ്ഥാനത്തിൽ മൂല്യനി൪ണയം നടത്തും.

രണ്ടിൽ താഴെ വിഷയങ്ങളിൽ പരീക്ഷ എഴുതിയ പന്ത്രണ്ടാം ക്ലാസിലെ വിദ്യാ൪ഥികൾക്ക് ഇംപ്രൂവ്മെന്റ് പരീക്ഷക്കും അവസരമുണ്ടാകും. പത്തിലെയും പന്ത്രണ്ടിലെയും ഫലം ജൂലൈ പതിനഞ്ചോടെ പ്രഖ്യാപിക്കും. പത്താം ക്ലാസിലെ വിദ്യാ൪ഥികൾക്ക് കൂടി ഇംപ്രൂവ്മെന്റിന് അവസരം നൽകി സമാനമാതൃകയിൽ നോട്ടിഫിക്കേഷൻ ഇറക്കുമെന്ന് ഐസിഎസ്ഇയും കോടതിയെ അറിയിച്ചു. വിജ്ഞാപനത്തിന് അംഗീകാരം നൽകിയ ജസ്റ്റിസ് എഎം ഖാൻവിൽക്ക൪ അധ്യക്ഷനായ ബഞ്ച് ഹരജി തീ൪പ്പാക്കി.

]]>