CBI – malayalees.ch https://malayalees.ch Malayalam Online News Portal Thu, 21 Sep 2023 04:51:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CBI – malayalees.ch https://malayalees.ch 32 32 താനൂർ കസ്റ്റഡി മരണത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥർ പ്രതികൾ; സിബിഐ എഫ്ഐആർ സമർപ്പിച്ചു https://malayalees.ch/tanur-custody-death-cbi-fir/ Thu, 21 Sep 2023 04:51:51 +0000 https://malayalees.ch/?p=88116 താനൂർ കസ്റ്റഡി മരണത്തിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്താണ് എഫ്ഐആർ സമർപ്പിച്ചത്. എറണാകുളം ചീഫ് ജുഢീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ ജിനേഷ്, ആൽവിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവർ പ്രതികളാണ്. ഇവർ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളാണ്.

അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി റോണക് കുമാറാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് നിലവില്‍ പ്രതിചേര്‍ത്തത്. കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടാകുമെന്ന് സിബിഐ പറഞ്ഞു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 9നാണ് താനൂർ കസ്റ്റഡി കൊലപാതകത്തിൽ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടത്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം മാത്രമാണ് മുന്നോട്ട് പോയത്. ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചാലും തങ്ങൾക്ക് നീതി കിട്ടില്ലെന്ന് താമിർ ജിഫ്രിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. പൊലീസ് ഒളിച്ചുകളി തുടരുന്ന സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് താനൂർ പൊലീസിന്റെ കസ്റ്റഡിയിൽ താമിർ ജിഫ്രി കൊല്ലപ്പെട്ടത്.

]]>
സഹോദരിമാരുടെ ദുരൂഹ മരണം: സിബിഐ സംഘം വാളയാറിലെത്തി https://malayalees.ch/cbi-team-in-walayar-to-start-investigation-walayar-sisters-assault-case/ Thu, 17 Nov 2022 07:16:46 +0000 https://malayalees.ch/?p=71437 വാളയാറില്‍ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് അന്വേഷിക്കുന്ന സിബിഐ സംഘം വാളയാറിലെത്തി. സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി ഉമയുടെ നേതൃത്വത്തിലുളള സംഘമാണ് അട്ടപ്പളളത്ത് എത്തിയത്. കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ വീടിനോട് ചേര്‍ന്ന ഷെഡിലും പരിസരത്തും പരിശോധന നടത്തി. പെണ്‍കുട്ടികളുടെ അമ്മയില്‍ നിന്ന് അന്വേഷണസംഘം പ്രാഥമിക വിവരശേഖരണം നടത്തി.

വിശദമായ മൊഴിയെടുപ്പ് ഉടനുണ്ടാകുമെന്നാണ് സിബിഐ സംഘം വ്യക്തമാക്കുന്നത്.പാലക്കാട് ക്യാമ്പ് ചെയ്ത് സംഘം അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് സൂചന.

തിരുവനന്തപുരം സിബിഐ സ്‌പെഷ്യല്‍ ക്രൈം സെല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആവശ്യമായ കണ്ടെത്തലുകള്‍ ഇല്ലെന്നും, കൂടുതല്‍ അന്വേഷണം വേണമെന്നുളള നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഓഗസ്റ്റ് 10ന് കേസില്‍ തുടരന്വേഷണത്തിന് പാലക്കാട് സ്‌പെഷ്യല്‍ പോക്‌സോ കോടതി ഉതതരവിട്ടത്.മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും പോക്‌സോ കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

]]>
നിലമ്പൂർ പാരമ്പര്യ വൈദ്യൻ കൊലക്കേസ്; പ്രതി ഷൈബിൻ അഷ്‌റഫ്‌ പ്രതിയായ അബുദാബിയിലെ രണ്ട് ദുരൂഹ മരണങ്ങൾ സിബിഐ അന്വേഷിക്കും https://malayalees.ch/cbi-to-investigate-two-deaths-in-abu-dhabi-of-shaibin-ashraf/ Fri, 21 Oct 2022 09:02:16 +0000 https://malayalees.ch/?p=69980

നിലമ്പൂർ പാരമ്പര്യ വൈദ്യൻ കൊലക്കേസ് പ്രതി ഷൈബിൻ അഷ്‌റഫ്‌ പ്രതിയായ അബുദാബിയിലെ രണ്ട് ദുരൂഹ മരണങ്ങൾ സിബിഐ അന്വേഷിക്കും. കുറ്റകൃത്യം അന്വേഷിച്ച  നിലമ്പൂർ ഡിവൈഎസ്പി സാജു കെ.ഏബ്രഹാം കേസിൻ്റ ഫയൽ ഡിജിപി മുഖേന  സിബിഐ തിരുവനന്തപുരം യൂണിറ്റിന് കൈമാറും.

ഷൈബിന്റെ ബിസിനസ് പങ്കാളി കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസ്, സഹപ്രവർത്തക ചാലക്കുടി സ്വദേശിനി ഡെൻസി എന്നിവരാണ് അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
ഡെൻസിയെ കൊലപ്പെടുത്തി ഹാരിസ് ആത്മഹത്യ ചെയ്തെന്ന നിഗമനത്തിൽ അബുദാബി പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.

ഹാരിസിൻ്റ മാതാവ് സാറാബി, സഹോദരി ഹാരിഫ എന്നിവർ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു അനുകൂല വിധി നേടിയിരുന്നു.

]]>
ഓപ്പറേഷൻ ചക്ര: രാജ്യത്ത് 105 ഇടങ്ങളിൽ സിബിഐ സൈബർ ക്രൈം വിഭാഗത്തിന്റെ റെയ്‌ഡ്‌ https://malayalees.ch/operation-chakra-cbi-raids-105-spots-across-india/ Wed, 05 Oct 2022 03:59:04 +0000 https://malayalees.ch/?p=69033 രാജ്യത്ത് 105 ഇടങ്ങളിൽ സിബിഐ സൈബർ ക്രൈം വിഭാഗത്തിന്റെ റെയ്‌ഡ്‌. അഞ്ച് രാജ്യാന്തര ഏജൻസികളുമായി സഹകരിച്ച് ഓപ്പറേഷൻ ചക്ര എന്ന പേരിലാണ് റെയ്‌ഡ്‌. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്‌. 13 സംസ്ഥാനങ്ങളിലെ റെയ്‌ഡ്‌ യുഎസ് കോൾ സെന്ററുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിലാണ്.

സിബിഐ വൃത്തങ്ങൾ നൽകുന്ന വിവരം അനുസരിച്ച്, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ നാല് സ്ഥലങ്ങളിലും ഡൽഹിയിലെ അഞ്ച് സ്ഥലങ്ങളിലും ചണ്ഡീഗഡിലെ മൂന്ന് സ്ഥലങ്ങളിലും പഞ്ചാബ്, കർണാടക, അസം എന്നിവിടങ്ങളിലെ രണ്ട് സ്ഥലങ്ങളിലും തിരച്ചിൽ നടന്നിട്ടുണ്ട്. ഒന്നര കോടി രൂപയും ഒന്നര കിലോ സ്വർണ്ണവും റെയ്ഡിൽ പിടികൂടിയെന്നാണ് ഔദ്യോഗിക വിവരം.

ഇന്റർപോൾ, അമേരിക്കയിൽ നിന്നുള്ള എഫ്ബിഐ, കാനഡയിൽ നിന്നുള്ള റോയൽ കനേഡിയൻ മൗണ്ടൻ പൊലീസ്, ഓസ്ട്രേലിയയിൽ നിന്നുള്ള ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് എന്നിവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ രാജ്യത്തെമ്പാടും റെയ്ഡ് നടത്തിയത്.

]]>
സോളാര്‍ പീഡന കേസ്; ബിജെപി നേതാവ് അബ്ദുള്ള കുട്ടിയെ ചോദ്യം ചെയ്തു https://malayalees.ch/cbi-questioned-ap-abdullakutty-in-solar-case/ Tue, 20 Sep 2022 12:34:57 +0000 https://malayalees.ch/?p=68363 സോളാര്‍ പീഡന കേസില്‍ ബിജെപി നേതാവ് എ പി അബ്ദുള്ള കുട്ടിയെ സി.ബി.ഐ ചോദ്യം ചെയ്തു. തിരുവനന്തപുരം സി.ബി.ഐ ഓഫീസില്‍ ഇന്ന് രാവിലെയായിരുന്നു ചോദ്യം ചെയ്യല്‍. 2013ല്‍ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് പീഡിപിച്ചുവെന്നാണ് സോളാര്‍ കേസിലെ പ്രതിയുടെ പരാതി.

കേസുമായി ബന്ധപ്പെട്ട് കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ് എം.പി, മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്‍ എന്നിവരെ സി.ബി.ഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. തെളിവില്ലാത്തതിനാല്‍ ഹൈബി ഈഡന് സി.ബി.ഐ ക്ലീന്‍ ചിറ്റും നല്‍കിയിരുന്നു.

]]>
‘സിബിഐ ഉദ്യോഗസ്ഥന്മാരായി’ റെയിഡും കൈക്കൂലി വാങ്ങലും; തട്ടിപ്പുകാര്‍ പിടിയില്‍ https://malayalees.ch/two-fake-cbi-officers-arrested-in-assam/ Sat, 20 Aug 2022 05:03:04 +0000 https://malayalees.ch/?p=66739 സിബിഐ ഉദ്യോഗസ്ഥരെന്ന് കള്ളം പറഞ്ഞ് വ്യവസായികളില്‍ നിന്നും പണം തട്ടുന്ന സംഘം പിടിയില്‍. അസമിലെ കരിംഗഞ്ചിലാണ് തട്ടിപ്പുകള്‍ നടന്നത്. ദില്‍വാര്‍ ഹുസൈന്‍, റാഷിദ് അഹമ്മദ് എന്നീ രണ്ടുപേരാണ് പിടിയിലായത്. 

അസമിലെ ഒരു വ്യവസായിയോട് സിബിഐ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കരിംഗഞ്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ദില്‍വാറും റാഷിദും പിടിയിലായത്. ബിസിനസുകാരനെ ഫോണില്‍ വിളിച്ചശേഷം ക്രമക്കേടുകള്‍ കണ്ടെത്തിയത് മറയ്ക്കാന്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

സംശയം തോന്നിയ ബിസിനസുകാരന്‍ വിളിച്ച നമ്പര്‍ പൊലീസിന് കൈമാറുകയും ഇവരെ ട്രാക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികള്‍ ഒരു ആഡംബര ഹോട്ടലിലുണ്ടെന്ന് മനസിലാക്കി ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ മുന്‍പും ബിസിനസുകാരില്‍ നിന്ന് ഇത്തരത്തില്‍ പണം തട്ടിയതായി കണ്ടെത്തിയത്. ജോലി നല്‍കാമെന്നും വിദേശത്ത് കൊണ്ടുപോകാമെന്നും പറഞ്ഞും ഇവര്‍ നിരവധി യുവാക്കളെ വഞ്ചിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

]]>
ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതി കേസുമായി സി.ബി.ഐ; 15 ഇടത്ത് റെയ്ഡ് https://malayalees.ch/cbis-new-corruption-case-against-lalu-yadav-searches-begin/ Fri, 20 May 2022 04:25:42 +0000 https://malayalees.ch/?p=62078 ലാലു പ്രസാദ് യാദവിനെതിരെ വീണ്ടും സി ബി ഐ കേസ്. ബിഹാർ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നിയമനത്തിലെ ക്രമക്കേടുകൾ ആരോപിച്ചാണ് ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതിക്കേസിൽ കുറ്റം ചുമത്തിയത്. പാറ്റ്നയിലും ഡൽഹിയിലുമടക്കം 15 ഇടങ്ങളിൽ സി.ബി.ഐ റെയ്ഡ് ആരംഭിച്ചു.

കാലിത്തീറ്റ കുംഭകോണക്കേസിൽ ജാമ്യം ലഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് രാഷ്ട്രീയ ജനതാദൾ മേധാവിയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതി ആരോപണങ്ങളുമായി സി.ബി.ഐ രംഗത്തുവന്നിരുക്കുന്നത്.

]]>
അഴിമതിയാരോപണം; 2 സിജിഎസ്ടി ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു https://malayalees.ch/cbi-arrests-two-cgst-officers-in-port-blair-for-accepting-bribe/ Wed, 09 Mar 2022 13:12:42 +0000 https://malayalees.ch/?p=58287 ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിലെ സിജിഎസ്ടിയിൽ ജോലി ചെയ്യുന്ന ഒരു സൂപ്രണ്ടും ഇൻസ്പെക്ടറും കൈക്കൂലി കേസിൽ അറസ്റ്റിലായതായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. പരാതിക്കാരിൽ നിന്ന് 9.33 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവർ പിടിയിലായത്. രണ്ട് ഉദ്യോഗസ്ഥരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി സിബിഐ കൂട്ടിച്ചേർത്തു.

സിജിഎസ്ടി സൂപ്രണ്ട് അതനു കുമാർ ദാസ്, ഇൻസ്പെക്ടർ മനോജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് കുറ്റകരമായ രേഖകളും കണ്ടെടുത്തു. ജിഎസ്ടി രജിസ്ട്രേഷൻ നടപടികൾക്കായി പരാതിക്കാരനിൽ നിന്ന് 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചർച്ചകൾക്ക് ശേഷം കൈക്കൂലി തുക 15,000 രൂപയായി കുറച്ചു. പിന്നാലെ പരാതിക്കാരൻ സിബിഐക്ക് പരാതി നൽകി. പരാതി ലഭിച്ചയുടൻ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനായി ഉദ്യോഗസ്ഥരുടെ സംഘത്തെ രൂപീകരിക്കുകയും ചെയ്തു.

ഇൻസ്പെക്ടർ മുഖേന കൈക്കൂലി തുക നൽകാൻ പരാതിക്കാരനോട് സൂപ്രണ്ട് നിർദേശിച്ചു. പരാതിക്കാരിയിൽ നിന്ന് അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സി.ബി.ഐ രണ്ട് പ്രതികളെയും കുടുക്കിയത്. സംഭവസ്ഥലത്ത് നിന്ന് സൂപ്രണ്ടിനെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ രണ്ട് പ്രതികളെയും പോർട്ട് ബ്ലെയറിലെ കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

]]>
പെരിയ ഇരട്ടക്കൊല കേസ്; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും https://malayalees.ch/periya-double-murder-case-accused-will-be-present-before-court/ Thu, 02 Dec 2021 04:20:18 +0000 https://malayalees.ch/?p=53365 പെരിയ ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും. സിപിഐഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്ത മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരെയാണ് കോടതിയിലെത്തിക്കുക. കൊലപാതകത്തിലെ ഗൂഡാലോചയില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്നതടക്കമുള്ള വിവരങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ സിബിഐ ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു ഇന്നലെ സിബിഐ സംഘം പ്രതികളെ അറസ്റ്റുചെയ്തത്. കൃപേഷിന്റെയും ശരത് ലാലിന്റെയും യാത്രാവിവരങ്ങള്‍ പ്രതികള്‍ക്ക് കൈമാറുക, ആയുധങ്ങള്‍ സമാഹരിച്ചു നല്‍കുക, വാഹന സൗകര്യം ഏര്‍പ്പെടുത്തി നല്‍കുക തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്‌തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസില്‍ സിപിഐഎം ഏരിയ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും ഉള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയാണ് കേസ് സിബിഐക്ക് വിട്ടത്.

]]>
തലശ്ശേരി ഫസൽ വധക്കേസ്; ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സിബിഐ https://malayalees.ch/fasal-murder-case-cbi-investigation/ Thu, 18 Nov 2021 04:32:04 +0000 https://malayalees.ch/?p=52666 തലശ്ശേരി ഫസൽ വധക്കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സിബിഐ. ഡിവൈഎസ്പിമാരായ പിപി സദാനന്ദൻ, പ്രിൻസ് എബ്രഹാം എന്നിവർക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. സിഐ കെപി സുരേഷ് ബാബുവിനെതിരെയും നടപടി എടുക്കണമെന്നും നിർദേശമുണ്ട്. ഫസൽ കേസിലെ തുടരന്വേഷണ റിപ്പോർട്ടിലാണ് ആവശ്യം.

ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സുബീഷിന്റെ മൊഴിയിലൂടെ സ്ഥാപിക്കാൻ ഡിവൈഎസ്പിമാരായ പിപി സദാനന്ദൻ, പ്രിൻസ് എബ്രഹാം, സിഐ കെപി സുരേഷ് ബാബു എന്നിവർ ശ്രമിച്ചു. വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ സുബീഷിനെ കസ്റ്റഡിയിലെടുത്ത് അന്യായമായി തടങ്കലിൽവെച്ച് മൊഴി രേഖപ്പെടുത്തുകയായിരുന്നു. ഇതിൽ പൊലീസ് രേഖപ്പെടുത്തിയ മൊഴിയും ഫസൽ വധക്കേസിലെ സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ല എന്നും സിബിഐ വ്യക്തമാക്കുന്നു. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെടുന്ന റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ടെന്നും കോടതിയെ സിബിഐ അറിയിച്ചിട്ടുണ്ട്.

അതേസമയം, സുബീഷിനെ കസ്റ്റഡിയിൽ എടുക്കുന്നതിന് മുൻപ് തന്നെ സിപിഐഎം അനുകൂല സാമൂഹിക മാധ്യമങ്ങളിൽ കൊലപാതകത്തിന് പിന്നിൽ സുബീഷാണ് എന്ന പ്രചാരണമുണ്ടായിരുന്നു. ഇതിന് ശേഷമാണ് വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ സുബീഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കേസിൽ പുതിയ തെളിവുകളില്ലെന്നും നിലവിലുള്ളവർ തന്നെയാണ് പ്രതികളെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് സിബിഐ തുടരന്വേഷണം നടത്തിയത്.

]]>