CBI Raid – malayalees.ch https://malayalees.ch Malayalam Online News Portal Wed, 05 Oct 2022 04:01:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CBI Raid – malayalees.ch https://malayalees.ch 32 32 ഓപ്പറേഷൻ ചക്ര: രാജ്യത്ത് 105 ഇടങ്ങളിൽ സിബിഐ സൈബർ ക്രൈം വിഭാഗത്തിന്റെ റെയ്‌ഡ്‌ https://malayalees.ch/operation-chakra-cbi-raids-105-spots-across-india/ Wed, 05 Oct 2022 03:59:04 +0000 https://malayalees.ch/?p=69033 രാജ്യത്ത് 105 ഇടങ്ങളിൽ സിബിഐ സൈബർ ക്രൈം വിഭാഗത്തിന്റെ റെയ്‌ഡ്‌. അഞ്ച് രാജ്യാന്തര ഏജൻസികളുമായി സഹകരിച്ച് ഓപ്പറേഷൻ ചക്ര എന്ന പേരിലാണ് റെയ്‌ഡ്‌. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്‌. 13 സംസ്ഥാനങ്ങളിലെ റെയ്‌ഡ്‌ യുഎസ് കോൾ സെന്ററുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിലാണ്.

സിബിഐ വൃത്തങ്ങൾ നൽകുന്ന വിവരം അനുസരിച്ച്, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ നാല് സ്ഥലങ്ങളിലും ഡൽഹിയിലെ അഞ്ച് സ്ഥലങ്ങളിലും ചണ്ഡീഗഡിലെ മൂന്ന് സ്ഥലങ്ങളിലും പഞ്ചാബ്, കർണാടക, അസം എന്നിവിടങ്ങളിലെ രണ്ട് സ്ഥലങ്ങളിലും തിരച്ചിൽ നടന്നിട്ടുണ്ട്. ഒന്നര കോടി രൂപയും ഒന്നര കിലോ സ്വർണ്ണവും റെയ്ഡിൽ പിടികൂടിയെന്നാണ് ഔദ്യോഗിക വിവരം.

ഇന്റർപോൾ, അമേരിക്കയിൽ നിന്നുള്ള എഫ്ബിഐ, കാനഡയിൽ നിന്നുള്ള റോയൽ കനേഡിയൻ മൗണ്ടൻ പൊലീസ്, ഓസ്ട്രേലിയയിൽ നിന്നുള്ള ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് എന്നിവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ രാജ്യത്തെമ്പാടും റെയ്ഡ് നടത്തിയത്.

]]>
പി. ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ് https://malayalees.ch/cbi-raid-in-p-chidambaram-home/ Tue, 17 May 2022 04:39:20 +0000 https://malayalees.ch/?p=61926 കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. മകന്‍ കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നത്. ചിദംബരത്തിന്റെ ചെന്നൈയിലേയും ഡല്‍ഹിയിലേയും വീടുകളിലാണ് സിബിഐ പരിശോധന നടത്തുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ 2010-14 കാലയളവില്‍ വിദേശത്തേക്ക് പണമയച്ചെന്ന പരാതിയില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത പുതിയ കേസിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇപ്പോള്‍ പരിശോധന നടത്തുന്നത്.

2019ല്‍ ഐഎന്‍എക്‌സ് മീഡിയ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളുമായി ബന്ധപ്പെട്ട് പി ചിദംബരത്തെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

]]>
സി.ബി.ഐ ആസ്ഥാനത്ത് റെയ്ഡ് നടത്തി സി.ബി.ഐ https://malayalees.ch/cbi-books-four-of-its-officials-for-bribes-raids-own-headquarters/ Fri, 15 Jan 2021 12:49:11 +0000 https://malayalees.ch/?p=38669 സ്വന്തം ആസ്ഥാനത്ത് റെയ്ഡ് നടത്തി സി.ബി.ഐ. കൈക്കൂലി വാങ്ങിയ സഹപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ആസ്ഥാനത്ത് നടന്ന റെയ്ഡില്‍ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സി.ബി.ഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ് കേസെടുത്തത്.

ബാങ്ക് തട്ടിപ്പ് ആരോപിക്കപ്പെടുന്ന കമ്പനിക്ക് അനുകൂലമായി നടപടി സ്വീകരിച്ചുവെന്നും എല്ലാ മാസവും നല്‍കുന്ന കൈക്കൂലിക്ക് പകരമായി കേസ് വിവരങ്ങള്‍ കൈമാറി എന്നുമാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണം.

വ്യാഴാഴ്ച്ച ഇതുമായി ബന്ധപ്പെട്ട് ഗാസിയാബാദിലെ സി.ബി.ഐ അക്കാദമയില്‍ റെയ്ഡ് നടന്നിരുന്നു. ഡി.വൈ.എസ്.പിമാരായ ആര്‍.കെ റിഷി, ആര്‍.കെ സാങ്‌വാന്‍, സ്റ്റെനോഗ്രാഫര്‍ സമീര്‍ കുമാര്‍ സിംഗ്, ഇന്‍സ്‌പെക്ടര്‍ കപില്‍ ധന്‍കാഡ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു, അഴിമതി നടത്തി തുടങ്ങിയ കേസുകളാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹി, ഗാസിയാബാദ്, നോയിഡ, ഗുര്‍ഗോണ്‍, മീററ്റ്, കാണ്‍പൂര്‍ അടക്കം പതിനാല് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

]]>
കരിപ്പൂരിലെ സിബിഐ റെയ്ഡ്: കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് പണവും സ്വർണവും പിടികൂടി https://malayalees.ch/raid-at-karipur-airport-rs-3-lakh-seized-from-customs-officer/ Wed, 13 Jan 2021 04:42:20 +0000 https://malayalees.ch/?p=38497 കരിപ്പൂർ വിമാനത്താവളത്തിലെ സിബിഐ റെയ്ഡിൽ ക്രമക്കേട് കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് പണവും സ്വർണവും പിടികൂടി. കസ്റ്റംസിന്റെ ഡ്യൂട്ടി ഓഫീസിൽ നിന്ന് 650 ഗ്രാം സ്വർണമാണ് സി.ബി.ഐ പിടിച്ചെടുത്തത്. മൂന്നര ലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും കണ്ടെടുത്തു. സി.ബി.ഐ റെയ്ഡ് 24 മണിക്കൂർ നീണ്ടു. ഇന്നലെ പുലർച്ചെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ഇന്ന് പുലർച്ചെ ആയിരുന്നു.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് 750 ഗ്രാം സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. വിദേശ സിഗരറ്റ് പെട്ടികളും സി.ബി.ഐ പിടിച്ചെടുത്തവയിലുണ്ട്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരെ വീണ്ടും അകത്തേക്ക് വിളിച്ച് സിബിഐ അന്വേഷണ സംഘം പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് സ്വര്‍ണവും അനധികൃതമായി കടത്തുകയായിരുന്നു മറ്റ് വസ്തുക്കളും പിടിച്ചെടുത്തത്. പാസ്പോര്‍ട്ട് വാങ്ങിവെച്ചതിന് ശേഷം യാത്രക്കാരെ പറഞ്ഞയച്ചു. കസ്റ്റംസ് അധികൃതര്‍ക്കെതിരെ എന്ത് നടപടിയെടുക്കും എന്ന കാര്യത്തില്‍ സിബിഐ വ്യക്തത വരുത്തിയിട്ടില്ല.

ഒരാഴ്ചയായി കസ്റ്റംസ് ഉദ്യോഗസ്ഥർ സി.ബി.ഐയുടെ നിരീക്ഷണത്തിലായിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി തുടര്‍ച്ചയായി സ്വര്‍ണ്ണക്കടത്ത് നടന്നതിന്റെയും അത് പിടികൂടിയതിന്റെയും അടിസ്ഥാനത്തിലായിരുന്നു സിബിഐ പരിശോധന. ഡി.ആര്‍.ഐയുടെ സഹകരണത്തോടെയായിരുന്നു റെയ്ഡ്. സി.ബി.ഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധനക്കായെത്തിയത്.

]]>