cattle – malayalees.ch https://malayalees.ch Malayalam Online News Portal Wed, 07 Dec 2022 04:05:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png cattle – malayalees.ch https://malayalees.ch 32 32 കണ്ണൂരിൽ കാലിത്തീറ്റ കഴിച്ച് 8 പശുക്കൾ ചത്ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മൃഗസംരക്ഷണ വകുപ്പ് https://malayalees.ch/kannur-cattle-death-animal-welfare-department-orders-probe/ Wed, 07 Dec 2022 04:05:50 +0000 https://malayalees.ch/?p=72426 കണ്ണൂർ നായാട്ടുപാറയിൽ കാലിത്തീറ്റ കഴിച്ച 8 പശുക്കൾ ചത്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മൃഗസംരക്ഷണ വകുപ്പ്. പശുക്കൾക്ക് നൽകിയ കേരള ഫീഡ്‌സ് കാലിത്തീറ്റയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. കാലിത്തീറ്റയിൽ നിന്നുള്ള വിഷബാധയെന്നാണ് പ്രാഥമിക നിഗമനം. 

കണ്ണൂർ നായാട്ടുപാറ കോവൂരിലെ ഡയറി ഫാമിൽ 8 പശുക്കളാണ് അസാധാരണ സാഹചര്യത്തിൽ ചത്തത്. കേരള സർക്കാർ ഉല്പന്നമായ കേരള ഫീഡ്‌സ് കാലിത്തീറ്റയാണ് ഫാമിലെ പശുക്കൾക്ക് നൽകിയിരുന്നത്. നവംബർ 21ന് ഫാമിലേക്ക് എത്തിച്ച 100 ചാക്ക് കേരള ഫീഡ്‌സ് കാലിത്തീറ്റ കഴിച്ച പശുക്കൾ അവശരായി. ഒരാഴ്ചക്കിടെ 3 പശുക്കളും 5 കിടാക്കളും ചത്തു. പാൽ ഉൽപാദനത്തെയും ബാധിച്ചു.

ഉപേക്ഷിച്ച കാലിത്തീറ്റ കഴിച്ച 5 കോഴികളും ചത്തതായി ഫാം ഉടമ പറയുന്നു. അന്വേഷണത്തിന് ഉത്തരവിട്ട് മൃഗസംരക്ഷണ വകുപ്പ്. ആദ്യം ചത്ത പശുവിന്റെ പോസ്റ്റ്‌മോർട്ടം നടത്തി. കേരള ഫീഡ്‌സ് കലിത്തീറ്റയുടെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചു. കാലിത്തീറ്റ വഴിയുള്ള വിഷബാധയെന്നാണ് പ്രാഥമിക നിഗമനമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ.
സാമ്പിൾ ശേഖരിച്ച കേരള ഫീഡ്‌സും പ്രത്യേക പരിശോധന നടത്തുന്നുണ്ട്. കണ്ണൂരിൽ മറ്റ് രണ്ടിടങ്ങളിലും സമാന ബാച്ചിലുള്ള കാലിത്തീറ്റ കഴിച്ച പശുക്കൾക്ക് വയറിളക്കമുണ്ടായിരുന്നു.

]]>
മലപ്പുറത്ത് തൊഴുത്തിൽ കെട്ടിയിട്ട കന്നുകാലികളുടെ വാലുകൾ അറുത്തിട്ട നിലയിൽ https://malayalees.ch/malappuram-cattle-tail-chopped-off/ Wed, 02 Nov 2022 10:31:47 +0000 https://malayalees.ch/?p=70628 മലപ്പുറം ചോക്കാട് കന്നുകാലികളോട് ക്രൂരത. തൊഴുത്തിൽ കെട്ടിയിട്ട കന്നുകാലികളുടെ വാലുകൾ അറുത്തിട്ട നിലയിൽ. ചോക്കാട് സ്വദേശികളുടെ കാലികളുടെ വാലുകളാണ് മുറിച്ചിട്ട നിലയിൽ കാണപ്പെട്ടത്.

തിങ്കളാഴ്ച രാവിലെയാണ് വലിയപറമ്പിലെ പെരുക്കാടൻ നാസർ വളർത്തുന്ന കാളയുടെ വാല് മുറിഞ്ഞ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ മാളിയേക്കൽ വെറ്ററിനറി സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ പി നീലകണ്ഡൻ സ്ഥലത്തെത്തി കാളയുടെ വാലിൽ മരുന്ന് വെച്ച് കെട്ടി. പത്ത് മണിക്ക് ശേഷമാണ് സമീപത്ത് തന്നെയുള്ള കുന്നുമ്മൽ ശിഹാബിന്റെ പോത്തിന്റെ വാലും മുറിച്ചിട്ടതായി കാണപ്പെട്ടത്. രണ്ട് കാലികളുടേയും വാലുകൾ മുറിച്ച് തൊട്ടടുത്ത് തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.

മരുന്ന് വെച്ച് കെട്ടിയിട്ടുണ്ടെങ്കിലും മൃഗങ്ങളോടുള്ള ക്രൂരതയിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിനും ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.

]]>