cat – malayalees.ch https://malayalees.ch Malayalam Online News Portal Mon, 10 Apr 2023 04:19:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png cat – malayalees.ch https://malayalees.ch 32 32 തറാവീഹ് നിസ്കാരത്തിനിടെ പൂച്ചയുടെ കുസൃതി; ഇമാമിനെ ആദരിച്ച് അൾജീരിയ https://malayalees.ch/walid-mahsas-honoured-tarawih-cat/ Mon, 10 Apr 2023 04:18:48 +0000 https://malayalees.ch/?p=79358 റമദാൻ മാസത്തിലെ തറാവീഹ് നിസ്കാരത്തിനിടെ ഇമാമിൻ്റെ ദേഹത്ത് കയറിയ പൂച്ചയുടെ വിഡിയോ വൈറലായിരുന്നു. പൂച്ച ദേഹത്തേക്ക് കയറി തോളിലിരുന്ന് മുഖമുരുമിയിട്ടും നിസ്കാരം തുടർന്ന ഇമാമിനെത്തേടി ഇപ്പോൾ അൾജീരിയൻ സർക്കാരിൻ്റെ ആദരം എത്തിയിരിക്കുകയാണ്. മൃഗങ്ങളോടുള്ള വാത്സല്യത്തിന്റെയും അനുകമ്പയുടെയും ഇസ്‌ലാമിക പാഠങ്ങൾ കൈമാറിയതിനാലാണ് ഇദ്ദേഹത്തെ ആദരിക്കുന്നത് എന്ന് സർക്കാർ അധികൃതർ അറിയിച്ചു.

അൾജീരിയയിലെ അരീരീജ് നഗരത്തിലുള്ള അബൂബക്ർ അൽ സിദ്ദീഖ് മസ്ജിദിലെ ഇമാം ഷെയ്ഖ് വലീദ് മഹ്സാസിനെയാണ് സർക്കാർ ആദരിച്ചത്. ഇതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

]]>
ജപ്പാനിൽ പൂച്ചകളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നു; സുരക്ഷ വർധിപ്പിച്ച് അധികൃതർ https://malayalees.ch/multiple-cat-killings-japan-3/ Thu, 09 Mar 2023 11:46:03 +0000 https://malayalees.ch/?p=77705 ജപ്പാനിലെ സൈതാമ സിറ്റിയിൽ പൂച്ചകൾ കൂട്ടത്തോടെ കൊല്ലപ്പെടുന്നു. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വളരെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ പൂച്ചയുടെ മൃതദേഹങ്ങൾ കണ്ടെത്തി. സിഎൻഎനിൻ്റെ റിപ്പോർട്ട് പ്രകാരം അധികൃതർ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

പൂച്ചകളുടെ തലയും കൈകാലുകളും മുറിച്ചുമാറ്റി വിവിധയിടങ്ങളിൽ ഉപേക്ഷിച്ചാണ് കൊലപാതകങ്ങൾ നടക്കുന്നത്. കൊലയ്ക്ക് പിന്നിൽ ആരാണെന്നതിനെപ്പറ്റി ഇതുവരെ വിവരങ്ങളില്ല. മുൻപും ഇതിനു സമാനമായ തരത്തിലുള്ള കൊലപാതകങ്ങൾ ഇവിടെ നടന്നിട്ടുള്ളതിനാൽ അധികൃതർ വളരെ ഗൗരവമായാണ് ഈ കൊലപാതകങ്ങളെ കാണുന്നത്. സ്കൂൾ വിദ്യാർത്ഥികളെ അധ്യാപകർ അനുഗമിക്കണമെന്നും സംഘമായി യാത്ര ചെയ്യണമെന്നും നിർദ്ദേശമുണ്ട്. പൊലീസ് പട്രോളിങും ശക്തമാക്കി.

ജപ്പാനിൽ മൃഗങ്ങളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും അഞ്ച് വർഷം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ്. 5 മില്ല്യൺ യെൻ പിഴയും കുറ്റവാളികൾക്ക് വിധിക്കും.

]]>
ജപ്പാനിൽ പൂച്ചകളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നു; സുരക്ഷ വർധിപ്പിച്ച് അധികൃതർ https://malayalees.ch/multiple-cat-killings-japan-2/ Thu, 09 Mar 2023 04:46:00 +0000 https://malayalees.ch/?p=77657 ജപ്പാനിലെ സൈതാമ സിറ്റിയിൽ പൂച്ചകൾ കൂട്ടത്തോടെ കൊല്ലപ്പെടുന്നു. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വളരെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ പൂച്ചയുടെ മൃതദേഹങ്ങൾ കണ്ടെത്തി. സിഎൻഎനിൻ്റെ റിപ്പോർട്ട് പ്രകാരം അധികൃതർ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

https://fba09a3d65db8000033e29daae7e0e56.safeframe.googlesyndication.com/safeframe/1-0-40/html/container.html