CASE – malayalees.ch https://malayalees.ch Malayalam Online News Portal Tue, 25 Jul 2023 06:39:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CASE – malayalees.ch https://malayalees.ch 32 32 മുട്ടിൽ മരം മുറി കേസ്: മരം മുറിച്ചത് പട്ടയഭൂമിയിൽ നിന്ന് തന്നെ; കുറ്റവാളികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കുമെന്ന് വനം മന്ത്രി https://malayalees.ch/muttil-tree-cutting-ak-saseendran/ Tue, 25 Jul 2023 06:39:09 +0000 https://malayalees.ch/?p=84964 മുട്ടിൽ മരം മുറി കേസിൽ കുറ്റവാളികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. മരം മുറിച്ചത് പട്ടയഭൂമിയിൽ നിന്ന് തന്നെയാണ്. വനഭൂമിയിൽ നിന്നാണ് മരം മുറിച്ചതെന്നത് മാധ്യമ സൃഷ്ടിയാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മരം മുറിച്ചത് പട്ടയഭൂമിയിൽ നിന്ന് തന്നെയെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അന്വേഷണം ഫലപ്രദമാണ്. കുറ്റവാളികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കും. വന നിയമം അനുസരിച്ച് ചെറിയ ശിക്ഷയെ ഉള്ളൂ. എന്നാൽ കൂടുതൽ ശിക്ഷ ഉറപ്പാക്കണം. എസ്ഐടിയും വനം വകുപ്പും സംയുക്തമായി അന്വേഷണം നടത്തുന്നു. കുറ്റകൃത്യം ബോധ്യപ്പെട്ടതിനാലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുക സ്വാഭാവികമാണ്. ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് മരം മുറിച്ചത്. ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തതിന്റെ കുടുതൽ തെളിവുകൾ പുറത്ത് വരുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

മുട്ടിൽ മരംമുറി കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഭൂവുടമ രംഗത്തുവന്നിരുന്നു. മരംമുറിക്കാൻ അപേക്ഷ നൽകിയിട്ടില്ലെന്നും രേഖകൾ തയ്യാറാക്കിയത് റോജി അഗസ്റ്റിനാണെന്നും മരം നൽകിയ ഭൂവുടമ വാളംവയൽ ഊരിലെ ബാലൻ പറഞ്ഞു. മരംമുറി വിവാദമായി വനംവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണത്തിന് എത്തിയപ്പോഴാണ് അനുമതിയില്ലാത്ത കാര്യം ഇവർ അറിയുന്നത്.

ഫോറൻസിക് പരിശോധനയിൽ മുട്ടിൽ സൗത്ത് വില്ലേജിൽ വ്യാജ ഒപ്പിട്ടുകൊണ്ട് അപേക്ഷ നൽകിയത് റോജിയാണെന്ന് കണ്ടെത്തിയിരുന്നു. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിച്ചത്. ഭൂവുടമകൾക്ക് നാമമാത്രമായ തുക നൽകി കബളിപ്പിച്ചുകൊണ്ടായിരുന്നു മരം മുറിച്ച് കടത്തിയത്.

ബാലന്റെയും സഹോദരി വെള്ളച്ചിയുടെ ഉൾപ്പെടെയുള്ളവരുടെ വ്യാജ ഒപ്പിട്ടുകൊണ്ടായിരുന്നു അപേക്ഷ നൽകി മരം മുറിച്ച് കടത്തിയത്. ഫോറൻസിക് പരിശോധനയെ സാധൂകരിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മരംമുറിക്കാനായി റോജി അഗസ്റ്റിൻ ഏഴു കർഷകരുടെ സമ്മതപത്രമാണ് വില്ലേജ് ഓഫീസിൽ സമർപ്പിച്ചത്. എല്ലാം റോജി സ്വന്തം എഴുതി ഒപ്പിട്ടവ എന്നാണ് ഫൊറൻസിക് പരിശോധനയിലെ കണ്ടെത്തൽ.

മുട്ടിൽ സൗത്ത് വില്ലേജിൽ നിന്നും ഈ വ്യാജ അപേക്ഷകൾ പൊലീസ് കണ്ടെത്തിയിരുന്നു. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരമുള്ള നടപടി റവന്യുവകുപ്പ് സ്വീകരിച്ചാൽ മുട്ടിൽ മരംമുറിയിലെ പ്രതികൾ കനത്ത നിയമനടപടി നേരിടേണ്ടിവരും.

]]>
പകര്‍പ്പവകാശ ലംഘനക്കേസ്: എഡ് ഷീരൻ കോപ്പിയടിച്ചിട്ടില്ലെന്ന് യുഎസ് കോടതി https://malayalees.ch/ed-sheeran-wins-thinking-out-loud-copyright-case/ Fri, 05 May 2023 08:14:17 +0000 https://malayalees.ch/?p=80763 ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ എഡ് ഷീരന് ആശ്വാസം. 2014-ലെ ഹിറ്റായ ‘തിങ്കിംഗ് ഔട്ട് ലൗഡ്’ എന്ന ഗാനത്തിനെതിരായുളള പകര്‍പ്പവകാശ ലംഘന കേസില്‍ അനുകൂല കോടതി വിധി. “തിങ്കിംഗ് ഔട്ട് ലൗഡിനായി” മാർവിൻ ഗേയുടെ ക്ലാസിക് “ലെറ്റ്സ് ഗെറ്റ് ഇറ്റ് ഓൺ” കോപ്പിയടിച്ചിട്ടില്ലെന്ന് മാൻഹട്ടനിലെ ഒരു ഫെഡറൽ ജൂറി കണ്ടെത്തി. (Ed Sheeran wins Thinking Out Loud copyright case)

https://160de409246a34d8b647940227f8bcbf.safeframe.googlesyndication.com/safeframe/1-0-40/html/container.html

‘തിങ്കിംഗ് ഔട്ട് ലൗഡ്’ എന്ന ഗാനം, അന്തരിച്ച അമേരിക്കന്‍ പോപ് ഗായകനായ മാര്‍വിന്‍ ഗേയുടെ ‘ലെറ്റ്‌സ് ഗെറ്റ് ഇറ്റ് ഓണ്‍’ എന്ന ഗാനത്തില്‍ നിന്ന് കോപ്പിയടിച്ചതാണെന്നാണ് എഡ് ഷീരനെതിരെയുള്ള ആരോപണം. ‘ലെറ്റ്‌സ് ഗെറ്റ് ഇറ്റ് ഓണി’ന്റെ സഹരചയിതാവായ എഡ് ടൗണ്‍സെന്‍ഡിന്റെ എസ്റ്റേറ്റാണ് പോപ് താരത്തിനെതിരെ കേസ് കൊടുത്തത്.

എഡ് ഷീരന്‍ പകർപ്പവകാശ ലംഘനമാണു നടത്തിയതെന്ന് കാതറിന്‍ പരാതിയിൽ പറയുന്നു. 100 മില്യൻ ഡോളർ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തനിക്കെതിരായ ആരോപണങ്ങള്‍ അപമാനകരമാണെന്നും തിങ്കിംഗ് ഔട്ട് ലൗഡില്‍ ഉപയോഗിച്ചിരിക്കുന്ന കോർഡുകള്‍ നിരവധി ഗാനങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളതാണെന്നും എഡ് ഷീരന്‍ പ്രതികരിച്ചു. തന്റെ ഗാനം മാര്‍വിന്‍ ഗേയുടെ ‘ലെറ്റ്‌സ് ഗെറ്റ് ഇറ്റ് ഓണിന്റെ പകര്‍പ്പാണെന്ന് ജഡ്ജിമാര്‍ തീരുമാനിച്ചാല്‍ താന്‍ പാട്ടു പാടുന്നത് തന്നെ നിര്‍ത്തുമെന്നുമെന്നും എഡ് ഷീരന്‍ പ്രഖ്യാപിച്ചിരുന്നു.

]]>
മുൻ ഭാര്യക്കും സഹോദരനുമെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നവാസുദ്ദീൻ സിദ്ദീഖി https://malayalees.ch/nawazuddin-siddiqui-100-crore-defamation-suit-brother-ex-wife/ Mon, 27 Mar 2023 05:10:26 +0000 https://malayalees.ch/?p=78665 മുൻ ഭാര്യ അഞ്ജന പാണ്ഡെയ്ക്കും സ്വന്തം സഹോദരൻ ഷമാസ് നവാബ് സിദ്ദീഖിയ്ക്കുമെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദീഖി. ഇരുവരും തനിക്കെതിരെ അപകീർത്തി പ്രസ്താവനകൾ പുറപ്പെടുവിച്ചു എന്നും അതിൽ തനിക്ക് അപമാനം നേരിട്ടു എന്നും നവാസുദ്ദീൻ പരാതിയിൽ പറയുന്നു. ഈ മാസം 30ന് കേസിൽ വാദം കേൾക്കും. (Nawazuddin Siddiqui defamation wife)

തന്നെ അപമാനിക്കുന്നതിൽ നിന്ന് ഉടൻ ഇരുവരെയും വിലക്കണമെന്ന് പരാതിയിൽ പറയണം. ഇരുവരും തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അപവാദ പ്രചരണങ്ങൾ നീക്കം ചെയ്യണം. അത്തരം പ്രസ്താവനകൾ ഇനി നടത്തുന്നതിൽ നിന്ന് ഇവരെ തടയണം. പരസ്യമായി ഇരുവരും മാപ്പ് എഴുതിനൽകണം. ഇത്തരം അപവാദ പ്രചരണങ്ങൾ നടത്താൻ സമീപിച്ചവർ ആരെന്ന് ഇരുവരും കൃത്യമായി പറയാൻ കോടതി ഉത്തരവിടണം എന്നും നവാസുദ്ദീൻ്റെ പരാതിയിൽ പറയുന്നു.

ഒരു നടനാകാനുള്ള വ്യക്തിത്വം തനിക്കില്ലെന്ന് കുടുംബക്കാരും സുഹൃത്തുക്കളും പറയാറുണ്ടായിരുന്നു. അവിടെനിന്നാണ് താൻ ഉയർന്നുവന്നത്. 2008ൽ, സഹോദരൻ തൊഴിലില്ലാതിരിക്കുമ്പോൾ താൻ അവനെ മാനേജരാക്കി. തൻ്റെ പണമിടപാടുകളൊക്കെ അവൻ നോക്കുമ്പോൾ താൻ അഭിനയിക്കുകയായിരുന്നു. ക്രെഡിറ്റ് കാർഡുകൾ, എടിഎം കാർഡുകൾ, ചെക്ക് ബുക്ക്, ബാങ്ക് പാസ്‌വേഡ് എല്ലാം സഹോദരനെ ഏല്പിച്ചു. എന്നാൽ, അവൻ വിശ്വാസവഞ്ചന കാണിച്ചു. തന്നെ പറ്റിച്ച് പണം തട്ടിയെടുത്തു. തിരക്കുള്ള നടനായിരുന്നതിനാൽ ഇത് ശ്രദ്ധയിൽ പെട്ടില്ല. തൻ്റെ പേരിൽ വസ്തുവകകൾ വാങ്ങുകയാണെന്ന് അവൻ പറഞ്ഞെങ്കിലും രണ്ട് പേരുടെയും പേരിലാണ് അവൻ വാങ്ങിയത്. യാരി റോഡിലെ ഒരു ഫ്ലാറ്റ്, അവിടെത്തന്നെ വാണിജ്യാവശത്തിനുള്ള ഒരു കെട്ടിടം, ഷാപൂരിൽ ഒരു ഫാംഹൗസ്, ബുൽധനയിലും ദുബായിലും പ്രോപ്പർട്ടികൾ, ബിഎംഡബ്ല്യു, റേഞ്ച് റോവർ, ഡുകാട്ടി തുടങ്ങി 14 വാഹനങ്ങൾ എന്നിവയൊക്കെ സഹോദരൻ വാങ്ങി. ചോദ്യം ചെയ്തപ്പോൾ അവൻ ഒഴിഞ്ഞുമാറി. എന്നിട്ട് മുൻ ഭാര്യയെ ഉപയോഗിച്ച് കള്ളക്കേസുകൾ കെട്ടിച്ചമച്ചു എന്നും പരാതിയിലുണ്ട്. സഹോദരൻ അടക്കാതിരുന്ന വിവിധ നികുതിയായി താൻ 37 കോടി രൂപ അടച്ചു എന്നും നവാസുദ്ദീൻ പരാതിയിൽ വിശദീകരിക്കുന്നു.

മുൻ ഭാര്യയെ താൻ വിവാഹം കഴിക്കും മുൻപ് അവർ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു എന്ന് നവാസുദ്ദീൻ പറയുന്നു. വിവാഹിതയല്ലാത്ത മുസ്ലിം ആണെന്ന് അവർ തന്നെ തെറ്റിദ്ധരിപ്പിച്ചു. പിന്നീട് സത്യമറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയി. തൻ്റെ 21 കോടി രൂപ ഭാര്യയും സഹോദരനും ചേർന്ന് ദുർവ്യയം ചെയ്തു. തൻ്റെ എല്ലാ കൂടിക്കാഴ്ചകളിലും പങ്കെടുത്തിട്ടുള്ള സഹോദരൻ ഇതൊക്കെ വിഡിയോയും ഓഡിയോ ആയും റെക്കോർഡ് ചെയ്തിട്ടുണ്ട്. അത് പുറത്തുപോകാൻ പാടില്ല. തൻ്റെ പ്രോപ്പർട്ടികൾ തിരികെനൽകാൻ ആവശ്യപ്പെട്ടപ്പോൾ സഹോദരനും മുൻ ഭാര്യയും ചേർന്ന് തന്നെ ബ്ലാക്ക്മെയിൽ ചെയ്തു. എല്ലാ മാസവും മക്കളുടെ പഠനത്തിനായി 10 ലക്ഷം രൂപ വീതം നൽകുന്നുണ്ട്. ഭാര്യക്ക് പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കാൻ 2.5 കോടി രൂപ നൽകി. എന്നാൽ, അത് അവർ വ്യക്തിപരമായ ആനന്ദത്തിനു വേണ്ടി ഉപയോഗിച്ചു. ഭാര്യയും സഹോദരനും നടത്തുന്ന അപവാദ പ്രചരണങ്ങൾ തനിക്ക് നഷ്ടമുണ്ടാക്കി. തൻ്റെ പുതിയ ചിത്രങ്ങൾ നീട്ടിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

]]>
ബിഗ് ബോസ് താരത്തിനെതിരെ വധഭീഷണി; പ്രിയങ്ക ഗാന്ധിയുടെ പിഎക്കെതിരെ കേസ് https://malayalees.ch/priyanka-gandhi-pa-threatening-bigg-boss/ Wed, 08 Mar 2023 08:24:33 +0000 https://malayalees.ch/?p=77599 ബിഗ് ബോസ് താരം അർച്ചന ഗൗതമിനെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റൻ്റിനെതിരെ കേസ്. അർച്ചന ഗൗതമിൻ്റെ പിതാവ് ഗൗതം ബുദ്ധ് ആണ് കോൺഗ്രസ് ദേശീയ സെക്രട്ടറിയുടെ പിഎ സന്ദീപ് കുമാറിനെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മീററ്റിലെ പർതാപൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.

മകളെ സന്ദീപ് കുമാർ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജാതിയധിക്ഷേപം നടത്തിയെന്നും പരാതിയിൽ പറയുന്നു. 2023 ഫെബ്രുവരി 26ന് ഛത്തീസ്ഗഡിൽ നടന്ന കോൺഗ്രസ് ജനറൽ കൺവെഷനിൽ പങ്കെടുക്കാൻ അർച്ചന പോയിരുന്നു. പ്രിയങ്ക തന്നെ ക്ഷണിച്ചിട്ടാണ് പോയത്. അവിടെ വച്ച് പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് അർച്ചന സന്ദീപ് കുമാറിനോട് ആവശ്യപ്പെട്ടു. എന്നാൽ, സന്ദീപ് കുമാർ അതിനു തയ്യാറായില്ല. തുടർന്നാണ് ഭീഷണിയും ജാതിയധിക്ഷേപവും നടത്തിയതെന്നും പരാതിയിലുണ്ട്.

]]>
മുല്ലപ്പെരിയാർ അണക്കെട്ടിൽ അനധികൃതമായി പ്രവേശിച്ചു; മൂന്നു പേർക്കെതിരെ കേസ് https://malayalees.ch/three-booked-for-illegally-entering-mullaperiyar/ Wed, 01 Feb 2023 11:44:10 +0000 https://malayalees.ch/?p=75476 മുല്ലപ്പെരിയാർ അണക്കെട്ടിൽ അനധികൃതമായി പ്രവേശിച്ച മൂന്നു പേർക്കെതിരെ കേസ്. കുമളി സ്വദേശികളായ രാജൻ, രഞ്ജു, സതീശൻ എന്നിവർക്കെതിരെയാണ് കേസ്. അതീവ സുരക്ഷ മേഖലയിൽ അതിക്രമിച്ചു കടന്നു എന്നാണ് കേസ്. അണക്കെട്ടിലെ അറ്റകുറ്റപ്പണിക്ക് സാധനങ്ങൾ കൊണ്ടു പോയ ലോറികളിലാണ് ഇവർ ഡാമിലേക്ക് പോയത്.

]]>
കോഴിക്കോട് മെഡിക്കൽ കോളജിലെ പരിപാടി: വാവ സുരേഷിനെതിരെ കേസെടുത്ത് വനം വകുപ്പ് https://malayalees.ch/forest-department-registered-case-against-vava-suresh/ Wed, 30 Nov 2022 07:32:48 +0000 https://malayalees.ch/?p=72101 കോഴിക്കോട് മെഡിക്കൽ കോളജിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചതിന് വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. ഡിഎഫ്ഒ യുടെ നിര്‍ദേശ പ്രകാരം താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാമ്പിനെ പ്രദര്‍ശിപ്പിക്കല്‍, പീഡിപ്പിക്കല്‍ എന്നിവയ്ക്കാണ് കേസ്.

കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പരിപാടിയിൽ മൈക്കിന് പകരം പാമ്പിനെ ഉപയോ​ഗിച്ച് വാവ സുരേഷ് സംസാരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടി‌യിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. പരിപാടിക്കിടെ മൈക്ക് തകരാറിലായി. മൈക്കിന് പകരം പാമ്പിനെ ഉപയോ​ഗിച്ചാണ് വാവ സുരേഷ് പിന്നീട് ക്ലാസെടുത്തതെന്ന് പരിപാടിയിൽ പങ്കെടുത്തവർ ഫേസ്ബുക്കിൽ കുറിച്ചു.

]]>
മെഹുല്‍ ചോക്‍സി പിടിയില്‍; ഇന്ത്യക്ക് കൈമാറുമെന്ന് ഡൊമിനിക്ക https://malayalees.ch/pnb-case-mehul-choksi-captured-in-dominica/ Thu, 27 May 2021 04:34:14 +0000 https://malayalees.ch/?p=44674 പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇന്ത്യ വിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്സി അറസ്റ്റില്‍. കരീബിയന്‍ രാജ്യമായ ആന്‍റിഗ്വയില്‍ കഴിയുന്നതിനിടെ ഇദ്ദേഹത്തെ കാണാതായിരുന്നു. പിന്നീട് അയല്‍രാജ്യമായ ഡൊമിനിക്കയില്‍ വെച്ചാണ് ചോക്സി അറസ്റ്റിലായത്. ആന്‍റിഗ്വയില്‍ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഡൊമിനിക്കയില്‍ വെച്ച് ചോക്സി പിടിയിലായത്. ഞായറാഴ്ച മുതല്‍ കാണാതായ ഇയാള്‍ക്ക് വേണ്ടി ഇന്‍റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രിയാണ് അറസ്റ്റുണ്ടായത്. അനന്തരവന്‍ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13500 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതിയാണ് ചോക്സി.

ഇയാളെ ഡൊമിനിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയക്കും. ചോക്സിയെ തിരിച്ചയക്കുമെന്ന് ഡൊമിനിക്ക അറിയിച്ചിട്ടുണ്ട്. ചോക്സിയെ ആന്‍റിഗ്വയിലേക്ക് തിരികെ കൊണ്ടുവരില്ലെന്ന് ആന്‍റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൌണ്‍ അറിയിച്ചു. 2018 ലാണ് ചോക്സി തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് ആന്‍റിഗ്വയിലേക്ക് കടന്നത്. 2017ല്‍ തന്നെ ഇയാള്‍ക്ക് ആന്‍റിഗ്വ-ബാര്‍ബഡ ദ്വീപുകളില്‍ പൌരത്വം ലഭിച്ചിരുന്നു.

]]>
”എനിക്ക് വധഭീഷണിയുണ്ട്, ക്വട്ടേഷൻ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്ന്”- കെ. എം ഷാജി എം.എല്‍.എ https://malayalees.ch/km-shaji-says-i-have-received-death-threats/ Tue, 20 Oct 2020 04:25:00 +0000 https://malayalees.ch/?p=33570 തന്‍റെ നിലപാടുകളുടെ പേരിലാണ് തനിക്കെതിരെ വധഭീഷണി ഉയര്‍ത്തുന്നത്. ക്വട്ടേഷൻ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നാണ് നല്‍കിയത്. മുംബൈയിലുള്ള സംഘത്തിനാണ് ക്വട്ടേഷന്‍ നല്‍കിയത്

തനിക്ക് വധഭീഷണിയുണ്ടെന്ന് കെ.എം ഷാജി എം.എല്‍.എ. തന്നെ വധിക്കാനായി ശ്രമം നടക്കുന്നതായി വിവരം ലഭിച്ചെന്ന് കെ.എം ഷാജി എം.എല്‍.എ വെളിപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പരാതി നല്‍കി. തന്‍റെ നിലപാടുകളുടെ പേരിലാണ് തനിക്കെതിരെ വധഭീഷണി ഉയര്‍ത്തുന്നത്. ക്വട്ടേഷൻ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നാണ് നല്‍കിയത്. മുംബൈയിലുള്ള സംഘത്തിനാണ് ക്വട്ടേഷന്‍ നല്‍കിയത്. പിന്നില്‍ സിപിഎം ആണോയെന്ന് ഇപ്പോള്‍ പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗൂഡാലോചന സംഭാഷണം കെ.എം ഷാജി പുറത്തുവിട്ടു

]]>
നിയമ സഭയിലെ കൈയാങ്കളി കേസിൽ സർക്കാരിന് തിരിച്ചടി https://malayalees.ch/govt-hits-back-at-legislature-bribery-case-the-court-rejected-the-governments-request-to-close-the-case/ Tue, 22 Sep 2020 08:12:30 +0000 https://malayalees.ch/?p=32167 നിയമ സഭയിലെ കൈയാങ്കളി കേസിൽ സർക്കാരിന് തിരിച്ചടി. കേസ് അവസാനിപ്പിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. തിരുനന്തപുരം സിജെഎം കോടതിയാണ് സർക്കാരിന്റെ ആവശ്യം തള്ളിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ ദിവസം കോടതി പരിഗണനയ്‌ക്കെടുത്ത കേസ് വിധി പറയാൻ ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കേസ് പിൻവലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ കോടതിയെ സമീപിച്ചിരുന്നു.

2015 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാർ കോഴ കേസിൽ ആരോപണ വിധേയനായ കെഎം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ രണ്ട് ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നായിരുന്നു കുറ്റ പത്രത്തിൽ പറഞ്ഞിരുന്നത്. മാത്രമല്ല, ക്രൈംബ്രാഞ്ചായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന 6 എംഎൽഎമാർക്കെതിരെയായിരുന്നു കേസ് എടുത്തിരുന്നത്.

എന്നാൽ, ഇടത് പക്ഷ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കേസ് തള്ളണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഈ ആവശ്യത്തിലാണ് സർക്കാരിന് തിരിച്ചടി ലഭിച്ചിരിക്കുന്നത്.

]]>