case trial – malayalees.ch https://malayalees.ch Malayalam Online News Portal Mon, 16 Aug 2021 08:42:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png case trial – malayalees.ch https://malayalees.ch 32 32 നടിയെ ആക്രമിച്ച കേസ് ; വിചാരണ പൂർത്തിയാക്കാൻ സമയം നീട്ടി നൽകി സുപ്രിംകോടതി https://malayalees.ch/supreme-court-extended-actress-assault-case-trial/ Mon, 16 Aug 2021 08:42:34 +0000 https://malayalees.ch/?p=48189 നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്‍ജിയുടെ ആവശ്യം അം​ഗീകരിച്ച് സുപ്രിംകോടതി. വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ആറുമാസം കൂടി നീട്ടി നല്‍കി. സ്പെഷ്യൽ കോടതി ജഡ്ജ് ഹണി എം വർഗീസിന്റെ അപേക്ഷയാണ് കോടതി അംഗീകരിച്ചത്.

ജസ്റ്റിസുമാരായ എ എം ഖാൻവീൽക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഓഗസ്റ്റ് 15ന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കാനായിരുന്നു സുപ്രിംകോടതി നിര്‍ദേശം. എന്നാല്‍ ആറുമാസത്തെ സമയം ആവശ്യപ്പെട്ട് ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

]]>