car – malayalees.ch https://malayalees.ch Malayalam Online News Portal Mon, 07 Aug 2023 04:59:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png car – malayalees.ch https://malayalees.ch 32 32 മാവേലിക്കരയിൽ കാർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം https://malayalees.ch/mavelikkara-car-burst-youth-dies/ Mon, 07 Aug 2023 04:59:34 +0000 https://malayalees.ch/?p=85734 മാവേലിക്കര കണ്ടിയൂരിൽ കാറിനു തീപിടിച്ച് യുവാവ് മരിച്ചു. മാവേലിക്കര ഗേൾസ് സ്‌കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന് കൃഷ്ണ പ്രകാശ് (കണ്ണൻ -35) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ 12.30 നാണ് സംഭവം. കാർ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

മാവേലിക്കര പൊലീസ് അൽപസമയത്തിനകം തന്നെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും. സാങ്കേതിക വിദഗ്ധരേയും വാഹന വിദഗ്ധരേയും അടക്കം സ്ഥലത്തെത്തിച്ച് വാഹനം കത്താനുള്ള കാരണം കണ്ടെത്തുകയാണ് പൊലീസ് ലക്ഷ്യം.

]]>
ലോകത്തിലെ ഏറ്റവും വിലകൂടിയ നമ്പർ പ്ലേറ്റ് വിറ്റ് പോയത് എത്ര രൂപയ്ക്കാണെന്ന് അറിയേണ്ടേ? https://malayalees.ch/worlds-most-expensive-car-number-plate-sold-for-rs-122-crore-breaks-guinness-world-record-rse-rsxv9t/ Tue, 11 Apr 2023 08:30:36 +0000 https://malayalees.ch/?p=79453 ഈ ലേലം ലോക ഗിന്നസ് റെക്കോര്‍ഡിലും ഇടം നേടിയിട്ടുണ്ട്. എന്നാല്‍ ഈ നമ്പര്‍ ആരാണ് വാങ്ങിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഉടമയുടെ പേരോ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. 

നമ്മൾ പുതിയൊരു വാഹനമെടുത്താൽ അതിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന ഒരു ഭാഗമാണ് നമ്പർപ്ലേറ്റ്. പൊതുവേ വാഹന രജിസ്‌ട്രേഷന്റെ സമയത്ത് അധികാരികൾ നമുക്ക് രജിസ്റ്റർ നമ്പർ അനുവദിച്ച് തരികയാണ് ചെയ്യുന്നത്. എന്നാൽ നിങ്ങൾക്ക് ഇഷ്ടമുള്ള നമ്പറോ അതോ വല്ല ഫാൻസി നമ്പറോ വേണമെങ്കിൽ പണം മുടക്കണം. ഒരു ഫാൻസി നമ്പർ കിട്ടാനായി പരമാവധി നിങ്ങൾ എത്ര കാശ് വരെ മുടക്കം?.

ഇപ്പോഴിതാ, ലോകത്തിലെ ഏറ്റവും ചെലവേറിയ നമ്പർ പ്ലേറ്റ് വിറ്റ് പോയത് 122 കോടി രൂപയ്ക്കാണ്. എന്നാൽ കോടിക്കണക്കിന് രൂപ ചെലവാക്കി നമ്പർ പ്ലേറ്റ് സ്വന്തമാക്കിയ ഒരു വാഹന ഉടമ ഇന്ത്യയിൽ അല്ല. മറിച്ച് യുഎഇയിലാണ്.

‘മോസ്റ്റ് നോബൽ നമ്പേഴ്‌സ്’ ചാരിറ്റി ലേലത്തിൽ വിഐപി കാർ നമ്പർ പ്ലേറ്റ് P7 55 മില്യൺ ദിർഹത്തിന് വിറ്റു. ഏകദേശം 122.6 കോടി രൂപ. ലോകത്തിലെ ഏറ്റവും വിലകൂടിയ നമ്പർ പ്ലേറ്റ് എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കുകയായിരുന്നു.
 ഇതോടെ ലോക ചരിത്രത്തിലെ ഏറ്റവും വലിയ നമ്പർ ലേലമെന്ന് വേണമെങ്കിൽ വിളിക്കാം. ഈ ലേലം ലോക ഗിന്നസ് റെക്കോർഡിലും ഇടം നേടിയിട്ടുണ്ട്. എന്നാൽ ഈ നമ്പർ ആരാണ് വാങ്ങിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഉടമയുടെ പേരോ മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. 

ജുമൈറയിലെ ഫോർ സീസൺസ് ഹോട്ടലിൽ നടന്ന പരിപാടിയിൽ നിരവധി അധിക വിഐപി നമ്പർ പ്ലേറ്റുകളും ഫോൺ നമ്പറുകളും ലേലം ചെയ്തതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലേലത്തിൽ 100 മില്യൺ ദിർഹമാണ് ലഭിച്ചത്. ഈ തുക റമദാനിൽ ആളുകൾക്ക് ഭക്ഷണം നൽകാൻ ഉപയോഗിക്കും. കാറിന്റെ ലൈസൻസ് പ്ലേറ്റുകളും പ്രീമിയം സെൽഫോൺ നമ്പറുകളും 9.792 കോടി ദിർഹത്തിനാണ് ലേലം ചെയ്തതു.

]]>
മരുഭൂമിയിൽ റാലി ദാക്കാർ കാർ കുടുങ്ങി; രക്ഷപെടുത്തി യുവാക്കൾ https://malayalees.ch/rally-dakar-car-stuck-in-the-desert/ Tue, 10 Jan 2023 04:23:13 +0000 https://malayalees.ch/?p=74204 റാലി ദാക്കാർ മത്സരത്തിനിടെ മരുഭൂമിയിലെ മണലിൽ കുടുങ്ങിയ വാഹനത്തെ കല്ലുകൾ നിരത്തി ഞൊടിയിടയിൽ രക്ഷപ്പെടുത്തിയ സൗദി യുവാക്കൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി. മണലിൽ താഴ്ന്നു പോയ വാഹനം തങ്ങളുടെ കയ്യിലുള്ള ഉപകരണങ്ങളുമായി കുറെ സമയം ഡ്രൈവർമാർ പുറത്തെടുക്കാൻ ശ്രമിച്ചു. പക്ഷേ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല.

അതിനിടെ അതുവഴി വന്ന രണ്ടു സൗദി യുവാക്കൾ ആദ്യം ടയറിനടുത്തുള്ള മണ്ണ് നീക്കി. പിന്നീട് ചെറിയ പാറക്കഷണങ്ങൾ കൊണ്ടുവന്നു ടയറിന് താഴെ വെച്ചു വാഹനം തള്ളിക്കൊടുത്തു. അങ്ങനെ മണലിൽ നിന്ന് പുറത്തെടുത്തു. സൗദി യുവാക്കൾ അറബിയിലും ഡ്രൈവർമാർ ഇംഗ്ലീഷിലുമായിരുന്നു ആശയവിനിമയം നടത്തിയത്. യുവാക്കളുടെ സഹായമനോഭാവത്തിന് സാമൂഹിക മാധ്യമങ്ങളിൽ കയ്യടി നേടുകയാണ്.

]]>
1998 ലെ കോയമ്പത്തൂർ സ്‌ഫോടന കേസ്; പ്രതി വാഹന മോഷണത്തിന് പിടിയില്‍ https://malayalees.ch/man-arrested-in-1998-coimbatore-blast/ Wed, 30 Nov 2022 11:42:50 +0000 https://malayalees.ch/?p=72131 1998 ലെ കോയമ്പത്തൂർ സ്‌ഫോടന കേസ് പ്രതി വാഹന മോഷണത്തിന് പിടിയില്‍. മുഹമ്മദ് റഫീഖ് എന്നയാളാണ് അറസ്റ്റിലായത്. കോയമ്പത്തൂരില്‍ നിന്നും വഞ്ചിയൂര്‍ പോലീസാണ് പിടികൂടിയത്. തിരുവനന്തപുരത്ത് ഓൺലൈനായി കാറുകൾ വാടകയ്ക്കെടുത്ത് കോയമ്പത്തൂര്‍ ഉക്കടത്തേക്കാണ് കടത്തിയത്.

സ്പെയർ പാർട്സ് വിൽപനയാണ് ലക്ഷ്യമെന്ന് പ്രതിയുടെ മൊഴി. കേസില്‍ തൃശൂർ സ്വദേശി ഇല്യാസിനെ പിടികൂടിയപ്പോഴാണ് മുഹമ്മദ് റഫീഖിന്റെ പങ്ക് പുറത്തുവരുന്നത്. മുന്‍പും കാര്‍ കടത്തല്‍ കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിരോധിത ഭീകരസംഘടന അല്‍ ഉമ്മയുമായി റഫീഖിന് ബന്ധമുണ്ട്. മോഷ്ടിച്ച കാറുകള്‍ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചു. കോയമ്പത്തൂര്‍ – മംഗളുരു സ്ഫോടന പശ്ചാത്തലത്തിലാണ് നടപടി.

]]>
തായ്‌ലൻഡിൽ കാർ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു, 30 ഓളം പേർക്ക് പരുക്കേറ്റു https://malayalees.ch/1-dead-nearly-30-injured-as-car-bomb-explodes-in-thailand/ Tue, 22 Nov 2022 10:27:39 +0000 https://malayalees.ch/?p=71684 തെക്കൻ തായ്‌ലൻഡിലെ പൊലീസ് കോമ്പൗണ്ടിനുള്ളിൽ കാർ ബോംബ് പൊട്ടിത്തെറിച്ച് ഒരു മരണം. 30 ഓളം പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടത് ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നും റിപ്പോർട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

തെക്കൻ തായ്‌ലൻഡിലെ പൊലീസ് കോമ്പൗണ്ടിനുള്ളിൽ കാർ ബോംബ് പൊട്ടിത്തെറിച്ച് ഒരു മരണം. 30 ഓളം പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടത് ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നും റിപ്പോർട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

]]>
മുംബൈയിൽ നവംബർ 1 മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം https://malayalees.ch/seat-belts-compulsory-for-all-passengers-in-cars-in-mumbai/ Sat, 15 Oct 2022 04:38:55 +0000 https://malayalees.ch/?p=69653 നവംബർ ഒന്നു മുതൽ മുംബൈ നഗരത്തിലെ കാർ യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. ഒന്നാം തീയതിക്കു മുമ്പ് വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് സ്ഥാപിക്കാൻ ഡ്രൈവർമാർക്കും ഉടമകൾക്കും നിർദേശം നൽകി. നിയമം പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് ട്രാഫിക് വിഭാഗം അറിയിച്ചു.

കാറിലുള്ള എല്ലാവരും സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കണം. മോട്ടോർ വാഹന നിയമത്തിലെ 194(ബി)(2) വകുപ്പ് പ്രകാരം 14 വയസ്സിന് താഴെയുള്ള കുട്ടി കാറിലുണ്ടെങ്കിൽ സുരക്ഷാ ബെൽറ്റും ധരിക്കണം. ഇല്ലെങ്കിൽ ആയിരം രൂപ പിഴ ഈടാക്കും. 2020 സെപ്തംബർ 1 ന് മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്തുകൊണ്ട് സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് തുക 100 രൂപയിൽ നിന്ന് 1000 രൂപയായി ഉയർത്തി. കാറിൽ മുൻവശത്ത് ഇരിക്കുന്ന രണ്ട് യാത്രക്കാർക്കും ഇത് ബാധകമാണ്.

ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മസ്ത്രി വാഹനാപകടത്തിൽ മരിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി. സെപ്തംബർ 4 ന് ഗുജറാത്തിൽ നിന്ന് മുംബൈയിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രശസ്ത വ്യവസായി സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചത്. ആ സമയം കാറിന്റെ പിൻസീറ്റിൽ മിസ്ത്രി ഇരിക്കുകയായിരുന്നു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. കാർ ഹൈവേയിലെ മതിലിൽ ഇടിച്ചപ്പോൾ മിസ്ത്രിയും അദ്ദേഹത്തോടൊപ്പം ഇരുന്ന ജഹാംഗീർ പണ്ടോളും സീറ്റിൽ തലയിടിച്ച് മരിച്ചു. ഇതിന് പിന്നാലെയാണ് കാറിൽ പിൻസീറ്റ് ബെൽറ്റ് നിർബന്ധമാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

]]>
പാകിസ്താന്‍ സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക്; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പുതിയ കാര്‍ വാങ്ങുന്നതിനും വിലക്കുണ്ടാകും https://malayalees.ch/pakistan-government-employees-will-be-banned-from-buying-new-cars/ Sat, 11 Jun 2022 04:14:15 +0000 https://malayalees.ch/?p=63213 ധനകമ്മി നിയന്ത്രിക്കുന്നതിനായി പാകിസ്താന്‍ കടുത്ത സാമ്പത്തിക നിയന്ത്രണത്തിന് തയാറെടുക്കുന്നു. ബഡ്ജറ്റ് പ്രമേയം അവതരിപ്പിച്ചുകൊണ്ട് പാകിസ്താന്‍ ധനമന്ത്രി മിഫ്താ ഇസ്മായിലാണ് സാമ്പത്തിക നിയന്ത്രണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. സമ്പന്നരില്‍ നിന്നും കൂടുതല്‍ നികുതി ഈടാക്കുന്നതടക്കമുള്ള കാര്യങ്ങളും സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്.

പ്രതിരോധ ചെലവുകള്‍ക്കായി 1,523 ബില്യണും സിവില്‍ അഡ്മിനിസ്‌ട്രേഷന് 550 ബില്യണും പെന്‍ഷനുകള്‍ക്കായി 530 ബില്യണും നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായി സബ്‌സിഡികള്‍ നല്‍കുന്നതിന് 699 ബില്യണ്‍ നീക്കിവയ്ക്കാനും തീരുമാനമായിട്ടുണ്ട്.

എന്നാല്‍ അതേസമയം സമ്പന്ന വിഭാഗങ്ങള്‍ക്കുള്ള നികുതി വര്‍ധിപ്പിക്കുമെന്നും കാറുകളുടെ ഇറക്കുമതി നിരോധിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പുതിയ കാറുകള്‍ വാങ്ങുന്നത് വിലക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 76 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി എന്നത് 70 ബില്യണ്‍ ഡോളറാക്കി ചുരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

]]>
വിസ്മയയുടെ ആത്മാവ് ഈ വാഹനത്തിലുണ്ട്; ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ട് അച്ഛൻ കോടതിയിലേക്ക് https://malayalees.ch/%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%88-%e0%b4%b5%e0%b4%be%e0%b4%b9/ Tue, 24 May 2022 04:05:12 +0000 https://malayalees.ch/?p=62302 വിസ്മയ കേസിന്റെ വിധി കേൾക്കാൻ അച്ഛൻ ത്രിവിക്രമൻ നായർ കോടതിയിലേക്ക് തിരിച്ചത് മകൾക്ക് നൽകിയ വാഹനത്തിൽ. വാഹനത്തിന്റെ ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. വിസ്മയയുടെ ആത്മാവ് തനിക്കൊപ്പം ഈ വിധി കേൾക്കാൻ കോടതിയിലേക്ക് വരുന്നുണ്ടെന്ന വളരെ വൈകാരികമായ പ്രതികരണമാണ് ത്രിവിക്രമൻ നായർ നടത്തിയത്. ഈ വാഹനം വാങ്ങാൻ മകളുമൊത്താണ് പോയതെന്നും അവൾ ഇപ്പോഴും തങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം പറയുന്നു. ത്രിവിക്രമൻ നായരും ഒരു ബന്ധുവുമാണ് കോടതിയിലേക്ക് പോകുന്നത്. ത്രിവിക്രമൻ നായർ വാഹനം ഓടിക്കുമ്പോൾ ബന്ധു പിൻസീറ്റിലാണിരിക്കുന്നത്.

വിസ്മയ കേസിലെ വിധി സമൂഹത്തിനുള്ള സന്ദേശമാകണമെന്ന് അച്ഛൻ ത്രിവിക്രമൻ നായരും അമ്മ സജിത വി നായരും ട്വന്റിഫോറിനോട് പറഞ്ഞു. 4,87, 000 വോയ്സ് ക്ലിപ്പുകളാണ് കിരണിന്റെ ഫോണിൽ നിന്ന് സൈബർ സെല്ലിന് ലഭിച്ചത്. ഓട്ടോമറ്റിക്കായി കോളുകൾ ഫോണിൽ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്ന് അവൻ അറിഞ്ഞില്ലായിരുന്നു. വോയ്സ് ക്ലിപ്പുകളനുസരിച്ച് ഇനിയും നിരവധി പ്രതികൾ വരും. അവരെ സമൂഹത്തിന് മുന്നിൽ കൊണ്ടുവരാനാണ് ഇനിയുള്ള ശ്രമമെന്നും അച്ഛൻ വ്യക്തമാക്കി.

കേസുമായി ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങളാണ് പ്രതിഭാ​ഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ കോടതിയിൽവെച്ച് തങ്ങളോട് ചോദിച്ചത്. രണ്ട് പെൺകുട്ടികളുടെ പിതാവാണ് അഭിഭാഷകൻ പ്രതാപചന്ദ്രനും. അത് അദ്ദേഹം മറക്കരുത്. ഭാര്യ നഷ്ടമായ ഭർത്താവിന്റെ കേസാണ് താൻ എടുത്തിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഞാൻ ചെയ്തതിനുള്ള ശിക്ഷയാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും പിതാവ് പറഞ്ഞു. പരമാവധി ശിക്ഷ പ്രതിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ അമ്മ സജിത വി നായർ പ്രതികരിച്ചു.

നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭർത്താവ് കിരൺ കുമാറിനുള്ള ശിക്ഷ കോടതി ഇന്ന് രാവിലെ 11ന് വിധിക്കും. കേസിൽ കിരൺ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. ഏഴു വർഷം മുതൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ കിരൺ ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തൽ. രാവിലെ പതിനൊന്നു മണിയോടെ കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ശിക്ഷയെ കുറിച്ചുളള വാദം തുടങ്ങും. ഉച്ചയോടെ കോടതി വിധി പ്രഖ്യാപിക്കാനാണ് സാധ്യത. കിരണിന് ജീവപര്യന്തം ശിക്ഷ നൽകണമെന്ന ആവശ്യമാകും പ്രോസിക്യൂഷൻ ഉന്നയിക്കുക. പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവു നൽകണമെന്നാകും പ്രതിഭാഗത്തിന്റെ വാദം.

]]>
ഇനി ഡ്രൈവര്‍ വേണ്ട, പൂര്‍ണമായും സെല്‍ഫ് ഡ്രൈവിംഗ്; ആല്‍ഫബെറ്റിന്റെ വെയ്‌മോ നിരത്തിലിറങ്ങുന്നു https://malayalees.ch/alphabet-self-drive-car-waymo-test-ride/ Fri, 01 Apr 2022 04:37:05 +0000 https://malayalees.ch/?p=59373 ആല്‍ഫബെറ്റിന്റെ സമ്പൂര്‍ണ സെല്‍ഫ് ഡ്രൈവിംഗ് കാറായ വെയ്‌മോ നിരത്തുകളിലേക്കിറങ്ങുന്നു. സാന്‍ഫ്രാന്‍സിസികോയിലെ നിരത്തുകളിലൂടെ ഡ്രൈവറില്ലാ കാറുകള്‍ ഓടിച്ച് ടെസ്റ്റ് ചെയ്യുമെന്നാണ് പ്രഖ്യാപനം. ആദ്യഘട്ടത്തില്‍ വെയ്‌മോ ജീവനക്കാര്‍ മാത്രമായിരിക്കും ഡ്രൈവറില്ലാ റൈഡിന് അനുമതി. പിന്നീട് പരീക്ഷണം തൃപ്തികരമായാല്‍ അടുത്ത ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കും യാത്രയുടെ ഭാഗമാകാന്‍ സാധിക്കും. പരീക്ഷണം വിജയമായാല്‍ സാന്‍ഫ്രാന്‍സിസ്‌കോയുടെ പുറത്തും വെയ്‌മോ എത്തുമെന്നും കമ്പനി അധികൃതകര്‍ അറിയിച്ചു.

നഗരത്തിലെ ട്രാഫിക് നിയമങ്ങള്‍, ജനത്തിരക്ക്, റോഡുകളുടെ സ്വഭാവം എന്നിവ കഴിഞ്ഞ ആറ് മാസമായി വെയ്‌മോ നിരീക്ഷിച്ചുവരികയാണെന്ന് ആല്‍ഫബെറ്റ് വ്യക്തമാക്കി. ആറ് മാസത്തെ ട്രയലുകളില്‍ നിന്ന് തങ്ങള്‍ നിരവധി കാര്യങ്ങള്‍ പഠിച്ചെന്നും സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തെ ശരിയായ രീതിയില്‍ മനസിലാക്കിയിട്ടുണ്ടെന്നും കമ്പനി ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നിരിക്കിലും പൊതുജനങ്ങള്‍ക്ക് എന്ന് മുതല്‍ വെയ്‌മോ റൈഡ് ചെയ്യാനാകുമെന്ന് കമ്പനി ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.

പൂര്‍ണമായും ഡ്രൈവറില്ലാ വാഹനമിറക്കാനായി ആറ് വര്‍ഷത്തോളം നീണ്ട പരീക്ഷണങ്ങളാണ് ആല്‍ഫബെറ്റ് നടത്തിവന്നിരുന്നത്. സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ക്ക് വിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞാല്‍ അവയെ അമേരിക്കയിലുടനീളം വാടക ടാക്‌സികളാക്കാനാണ് ആല്‍ഫബെറ്റിന്റെ പദ്ധതി. ചൈനയിലെ പ്രശസ്തരായ വാഹനനിര്‍മാതാക്കളായ ഗീലി ഡോള്‍ഡിംഗും ഗൂഗിളിന്റെ മാതൃകമ്പനികായ ആല്‍ഫബെറ്റിന്റെ സെല്‍ഫ് ഡ്രൈംവിംഗ് യൂണിറ്റായ വെയ്‌മോയും ചേര്‍ന്നാണ് പരീക്ഷണം നടത്തുന്നത്. പരീക്ഷണം തൃപ്തികരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചാല്‍ അത് ഓട്ടോമൊബൈല്‍ ചരിത്രത്തിലെ പുതിയ അധ്യായത്തിന്റെ തുടക്കമാകും.

]]>
എറണാകുളത്ത് വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് https://malayalees.ch/a-car-caught-fire-in-ernakulam/ Sat, 01 Jan 2022 04:25:43 +0000 https://malayalees.ch/?p=54882 എറണാകുളം അരൂർ ഇടപ്പള്ളി ബൈപ്പാസിൽ വൈറ്റില ചളിക്കവട്ടത്തിന് സമീപം കാറിന് തീപിടിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിക്കുന്നത്. എൻജിൻ തകരാറാണ് തീ പിടിത്തത്തിന് കാരണം. തീപിടിക്കും മുൻപ് വാഹനം ഓടിച്ചിരുന്ന ആൾ പുറത്തിറങ്ങിയതിനാല്‍ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ഹൈക്കോടതി അഭിഭാഷകനായ രാജ് കരോളിന്റെ വാഹനമാണ് കത്തി നശിച്ചത്.

അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. ഫോഡ് ക്ലാസിക് എന്ന മോഡൽ കാറിനാണ് തീപിടിച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. വൈറ്റില സ്വദേശിയായ അഭിഭാഷകന്‍റേതാണ് തീപ്പിടിച്ച വാഹനം.

]]>