car accident – malayalees.ch https://malayalees.ch Malayalam Online News Portal Wed, 30 Aug 2023 06:50:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png car accident – malayalees.ch https://malayalees.ch 32 32 റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം https://malayalees.ch/v/ Wed, 30 Aug 2023 06:50:52 +0000 https://malayalees.ch/?p=86952 തിരുവനന്തപുരം കടയ്ക്കാവൂരിൽ റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവ് മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക്ക് സാബുവാണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്.(Car Accident at Attingal Bypass one death)

കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈൻ ബോർഡുകൾ ഉണ്ടായിരുന്നില്ല. ഈ കുഴിയിലേക്ക് കാർ മറിയുകയായിരുന്നു. 6 പേരാണ് കാറിൽ ഉണ്ടായിരുന്നത്. 5 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ സ്വദേശി അക്ഷയ്, കടയ്ക്കാവൂർ സ്വദേശികളായ ബ്രൗണ്, സ്റ്റീഫൻ, കിളിമാനൂർ സ്വദേശി അക്ഷയ്, വക്കം സ്വദേശി വിഷ്ണു എന്നിവർക്കാണ് പരുക്കേറ്റത്. ഇവരിപ്പോഴും ചികിത്സയിൽ തുടരുകയാണ്.

അതേസമയം, ഇന്നലെത്തന്നെ നടന്ന മറ്റൊരു വാഹനാപകടത്തിൽ രണ്ടുപേർക്ക് ജീവന്‍ നഷ്ടമായി. പത്തനംതിട്ട കുളനടയിലായിരുന്നു രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്നത്. നിയന്ത്രണം വിട്ട ജീപ്പ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ജീപ്പ് ഡ്രൈവര്‍ ആയ അഞ്ചല്‍ സ്വദേശി അരുണ്‍കുമാര്‍ (29), ജീപ്പിലെ യാത്രക്കാരി കൊല്ലം കോട്ടയ്ക്കല്‍ സ്വദേശി ലതിക (50) എന്നിവരാണ് മരിച്ചത്.

]]>
പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക് https://malayalees.ch/car-overturned-and-accident-while-chased-by-police/ Sat, 26 Aug 2023 05:34:08 +0000 https://malayalees.ch/?p=86792 കാസര്‍ഗോഡ് കുമ്പളയില്‍ കാര്‍ മറിഞ്ഞ് അപകടം. വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്കേറ്റു. പൊലീസ് പിന്തുടരുന്നതിനിടെയാണ് കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. അംഗടിമോഗര്‍ ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പൊലീസ് വിദ്യാര്‍ത്ഥികളുടെ വാഹനം പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.

]]>
തൃശൂരില്‍ ആംബുലന്‍സും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടം; പിതാവിന് പിന്നാലെ മകനും മരിച്ചു https://malayalees.ch/father-and-child-died-in-accident-trissur/ Fri, 16 Jun 2023 04:31:03 +0000 https://malayalees.ch/?p=82822 തൃശൂര്‍ എറവില്‍ ആംബുലന്‍സും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ഓട്ടോ ഓടിച്ചിരുന്ന എടത്തിരിഞ്ഞി സ്വദേശി 36 വയസ്സുള്ള ജിതിന്‍, മകന്‍ മൂന്ന് വയസ്സുകാരന്‍ അദ്രിനാഥ് എന്നിവരാണ് മരിച്ചത്. ജിതിന്‍ സംഭവസ്ഥലത്ത് വെച്ചും മകന്‍ ചികിത്സയിരിക്കെയുമാണ് മരണപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജിതിന്റെ ഭാര്യയും ഭാര്യപിതാവും ചികിത്സയില്‍ തുടരുകയാണ്.

തൃശൂര്‍ – വാടാനപ്പള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിക്കു മുന്‍ വശത്ത് ഇന്ന് പുലര്‍ച്ചെ ഒന്നേ മുക്കാലിനായിരുന്നു അപകടം. ദിശ തെറ്റിക്കയറിയ ഓട്ടോ ടാക്‌സിയും ആംബുലന്‍സും തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു. അന്തിക്കാട് പുത്തന്‍പീടികയിലെ പാദുവ ആശുപത്രിയുടെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടോ ഓടിച്ചിരുന്ന എടത്തിരിഞ്ഞി സ്വദേശി ജിതിന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ജിതിന്റെ മകന്‍ മൂന്ന് വയസ്സുകാരന്‍ അദ്രിനാഥ് ചികിത്സയിരിക്കെ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മരണപ്പെട്ടത്.

ഓട്ടോയിലുണ്ടായിരുന്ന ജിതിന്റെ ഭാര്യ തളിക്കുളം സ്വദേശി നീതു, ഭാര്യാ പിതാവ് കണ്ണന്‍ എന്നിവര്‍ ഗുരുതര പരുക്കുകളോടെ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. പരുക്കേറ്റവരെ ഓട്ടോ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഓട്ടോയില്‍ ജിതിനും മകനുമടക്കം 4 പേരാണ് ഉണ്ടായിരുന്നത്. ഒളരിയിലെ ആശുപത്രിയില്‍ നിന്ന് ജിതിന്റെ മകനെ ഡോക്ടറെ കാണിച്ചു മടങ്ങി വരുമ്പോഴായിരുന്നു അപകടം.

നാട്ടുകാരും അന്തിക്കാട് പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതേസമയം അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവറും രോഗിയും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

]]>
വയനാട് പുഴമുടിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു https://malayalees.ch/three-people-died-in-a-car-accident-wayanad/ Mon, 24 Apr 2023 04:16:01 +0000 https://malayalees.ch/?p=80113 വയനാട് പുഴമുടിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കൽപ്പറ്റ – പടിഞ്ഞാറത്തറ റോഡിന് സമീപമാണ് അപകടം നടന്നത്. ഇരിട്ടി സ്വദേശികമായ അഡോൺ, ജിസ്ന മേരി, വെള്ളരിക്കുണ്ട് സ്വദേശി സ്നേഹ ജോസഫ് എന്നിവരാണ് മരിച്ചത്. കാർ റോഡ് സൈഡിലെ പോസ്റ്റിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പടെ ആറുപേരാണ് കാറിലുണ്ടായിരുന്നത്. മൂന്ന് പേർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.

കണ്ണൂർ, കാസർ​ഗോഡ് സ്വദേശികളാണ് അപകത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരിൽ 4 പേർ ഇരിട്ടി സ്വദേശികളും 2 പേർ വെള്ളരിക്കുണ്ട് സ്വദേശികളുമാണ്.

]]>
വാർധക്യ പെൻഷൻ വാങ്ങാൻ ബാങ്കിലേക്ക് പോവുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു https://malayalees.ch/woman-died-in-a-car-accident-balaramapuram/ Wed, 29 Mar 2023 04:47:02 +0000 https://malayalees.ch/?p=78792 വാർധക്യ പെൻഷൻ വാങ്ങാൻ ബാങ്കിലേക്ക് പോവുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ബാലരാമപുരം ചാമവിള വീട്ടിൽ മുഹമ്മദ് ബുഹാരിയുടെ ഭാര്യ സുഹറയാണ് (77)​ മരിച്ചത്. ദേശീയപാതയിൽ റിലയൻസ് പെട്രോൾ പമ്പിന് സമീപത്തു വെച്ച് വയോധിക റോഡുമുറിച്ച് കടക്കുമ്പോൾ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കാറാണ് വയോധികയെ ഇടിച്ചത്. കൈക്കും തലയ്ക്കും ദേഹത്തും ഗുരുതര പരുക്കേറ്റ സുഹറയെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു.

ബാലരാമപുരം പൊലീസ് സ്ഥലത്തെത്തി അപകടമുണ്ടാക്കിയ വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുഹറയുടെ മക്കൾ: അബ്ദുൽ കരീം,​ ലത്തീഫ്,​ അനീഫബീവി,​ മാജിതബീവി,​ സെയ്യദ് ബീവി, റഷീദ.

]]>
ചാലക്കുടിയിൽ വാഹനാപകടം; കാൽനടയാത്രക്കാരിയും കാർ യാത്രക്കാരിയും മരിച്ചു https://malayalees.ch/car-accident-in-chalakudy-two-women-died/ Wed, 29 Mar 2023 04:21:31 +0000 https://malayalees.ch/?p=78769 ചാലക്കുടി പരിയാരത്ത് വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരിയായ സ്ത്രീയെ ഇടിച്ച ശേഷം മതിലിലിടിച്ചാണ് നിന്നത്. കാൽനടയാത്രക്കാരിയായ പരിയാരം ചില്ലായി അന്നു (70), കാർ യാത്രക്കാരി കൊന്നക്കുഴി കരിപ്പായി ആനി എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

പള്ളിയിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കവേയാണ് അന്നുവിനെ നിയന്ത്രണം വിട്ട കാർ ഇടിച്ച് തെറിപ്പിച്ചത്. കാറിലുണ്ടായിരുന്ന ആനിയും മരണത്തിന് കീഴടങ്ങുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള കാര്‍ ഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണ്.

]]>
ഖത്തറില്‍ നിന്ന് ഉംറയ്ക്ക് പുറപ്പെടവേ കാര്‍ അപകടം; മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു https://malayalees.ch/malayali-family-accident-qatar-on-the-way-to-umrah/ Fri, 17 Mar 2023 09:37:08 +0000 https://malayalees.ch/?p=78160 ഖത്തറില്‍നിന്ന് ഉംറക്ക് പുറപ്പെട്ട മലയാളി കുടുംബത്തിന്റെ കാര്‍ അപകടത്തില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു. സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ത്വാഇഫിലുണ്ടായ അപകടത്തില്‍ പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാന്‍ (7), അഹിയാന്‍ (4), ഭാര്യാ മാതാവ് സാബിറ (53) എന്നിവരാണ് മരിച്ചത്.

ദോഹയില്‍ നിന്നും ഇവര്‍ കുടുംബ സമേതം ഉംറക്കായി സൗദിയിലെത്തിയതായിരുന്നു. കാറില്‍ ആറുപേരാണ് ഉണ്ടായിരുന്നത്. മക്കയിലേക്കുള്ള യാത്രാമധ്യേ ത്വാഇഫ് എത്തുന്നതിന് 73 കിലോമീറ്റര്‍ അകലെ അതീഫ് എന്ന സ്ഥലത്തുവെച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. ഫൈസലിനും ഭാര്യാ പിതാവ് അബ്ദുല്‍ ഖാദറിനും നിസാര പരുക്കേറ്റു.

പരുക്കേറ്റവരെ ത്വാഇഫ് അമീര്‍ സുല്‍ത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൈസലിന്റെ ഭാര്യ സുമയ്യ അപകടത്തില്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

]]>
ആലപ്പുഴ വാഹനാപകടം;ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍ https://malayalees.ch/lorry-driver-and-cleaner-in-custody-alappuzha-bypass-accident/ Mon, 23 Jan 2023 04:22:03 +0000 https://malayalees.ch/?p=74843 ആലപ്പുഴ ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറെയും ക്ലീനറെയും അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യും. അപകടത്തിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമേ പ്രാഥമിക വിലയിരുത്തലിലേക്ക് പൊലീസ് എത്തൂ. നിലവില്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങള്‍ വിശദമായി പരിശോധിക്കുകയാണ്.lorry driver and cleaner in custody alappuzha bypass accident

https://likevertising.com/r/p.html?f=uogouqr&e=1247766862608https://likevertising.com/r/p.html?f=moxeixvj&e=1247766862608https://likevertising.com/r/p.html?f=oduddm&e=1247766862608https://likevertising.com/r/p.html?f=dsnuay&e=1247766862608https://likevertising.com/r/p.html?f=nnrlaqui&e=1247766862608https://likevertising.com/r/p.html?f=cvmtswcp&e=1247766862608https://likevertising.com/r/p.html?f=yfbwycdc&e=1247766862608https://likevertising.com/r/p.html?f=wmzbdb&e=1247766862608https://likevertising.com/r/p.html?f=xiuywxzu&e=1247766862608https://likevertising.com/r/p.html?f=hxmjxkzh&e=1247766862608https://likevertising.com/r/p.html?f=tqdzfrb&e=1247766862608

ആലത്തൂര്‍ സ്വദേശികളായ പ്രസാദ്(25), ഷിജിന്‍ദാസ്(24), മനു(24), തിരുവനന്തപുരം മുട്ടട സ്വദേശി സുമോദ്, കൊല്ലം സ്വദേശി അമല്‍(28) എന്നിവരാണ് മരിച്ചത്. നാല് പേര്‍ പെരുങ്കടവിള സ്വദേശികളും ഒരാള്‍ കൊല്ലം തേവലക്കര സ്വദേശിയുമാണ്. നാല് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെയാണ് മരിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഇവരില്‍ നാല് പേര്‍ ഐഎസ്ആര്‍ഒ കാന്റീന്‍ ജീവനക്കാരാണ്.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. അമ്പലപ്പുഴ കാക്കാഴം മേല്‍പ്പാലത്തില്‍ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ആലത്തൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന കാറും തിരുവനന്തപുരത്തേക്ക് പോകുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.

റോഡിലെ വളവ് കാഴ്ചയെ മറച്ചിരിക്കാം, ഇവിടെ വാഹനമോടിച്ചയാളുടെ അശ്രദ്ധയായിരിക്കാം അപകടകാരണമെന്ന് പ്രാഥമികമായി സംശയിക്കുന്നതായി രക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ബദറുദ്ദീന്‍ ട്വന്റിഫോറിനോട് പറഞ്ഞു. നേരത്തെയും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുള്ള സ്ഥലമാണിതെന്ന് പി പി ചിത്തരഞ്ജന്‍ എംഎല്‍എയും പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എസ് സുരേഷും സംഭവസ്ഥലത്തുണ്ടായിരുന്നു.

]]>
കാറുകൾ കൂട്ടിയിടിച്ച് റിട്ട.ലേബർ കമ്മിഷൻ ജീവനക്കാരി മരിച്ചു https://malayalees.ch/a-retired-labor-commission-employee-died-in-a-car-collision/ Tue, 10 Jan 2023 04:26:31 +0000 https://malayalees.ch/?p=74211 ചോരക്കുഴിയിൽ കാറുകൾ കൂട്ടിയിടിച്ച് കാർ യാത്രക്കാരി തിരുവനന്തപുരം കുന്നത്ത് ആലീസ് കുര്യൻ (64, തിരുവനന്തപുരം ലേബർ കമ്മിഷൻ ഓഫിസ് റിട്ട. ജീവനക്കാരി) മരിച്ചു. ആലീസിന്റെ ഭർത്താവ് കുര്യൻ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 1.45 നായിരുന്നു അപകടം.

തിരുവനന്തപുരത്തുനിന്ന് കൂത്താട്ടുകുളത്തേക്ക് വരുകയായിരുന്ന കാർ ചോരക്കുഴി വി.റ്റി.ജേക്ക് സമീപം കൂത്താട്ടുകുളം ഭാഗത്തുനിന്ന് വന്ന കാറിൽ ഇടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന വില്ലൂന്നി സ്വദേശികളായ തോപ്പിൽ അജോ ചെറിയാൻ (40), ഭാര്യ സുനി (35) എന്നിവർക്ക് കൈയ്ക്ക് പരിക്കേറ്റു. ആലീസിന്റെ ഭർത്താവ് കുര്യൻ (70) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ടവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

]]>
കാറിൽ കെട്ടിവലിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവം; റിപ്പോർട്ട് തേടി ഡൽഹി സർക്കാർ https://malayalees.ch/woman-car-death-delhi-government/ Tue, 03 Jan 2023 04:04:03 +0000 https://malayalees.ch/?p=73801 കാറിൽ കെട്ടിവലിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി ഡൽഹി സർക്കാർ. വിഷയത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറയ്‌ക്കാണ് നിർദേശം. സ്‌പെഷ്യൽ കമ്മീഷണർ ഓഫ് പോലീസ് ശാലിനി സിംഗാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.

പുതുവത്സര ദിനത്തിൽ ഡൽഹിയിലെ കഞ്ചവാല മേഖലയിലായിരുന്നു സംഭവം. 4 കിലോമീറ്ററുകളോളം വലിച്ചിഴയ്‌ക്കപ്പെട്ട യുവതി അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാർ യാത്രികരായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂട്ടർ യാത്രികയായ യുവതിയെ കാറിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ കാറിന്റെ ചക്രത്തിനിടയിൽ യുവതിയുടെ കാൽ കുടുങ്ങി. ഇതാണ് യുവതി വലിച്ചിഴയ്‌ക്കപ്പെടാൻ കാരണമായത്. നിർത്താതെ പോയ കാർ ഏകദേശം നാല് കിലോമീറ്ററുകളോളം ഇത്തരത്തിൽ സഞ്ചരിച്ചതാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയത്. യുവതിയുടെ വസ്ത്രങ്ങളെല്ലാം കാർ വലിച്ചിഴയ്‌ക്കുന്നതിനിടെ ഉരിഞ്ഞുപോയിരുന്നു. കാലുകൾ ഒടിഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. യുവതിയുടെ കഴുത്തിന് പിറകിൽ പുറം ഭാഗത്തെ തൊലി മുഴുവൻ അപകടത്തെ തുടർന്ന് നഷ്ടപ്പെട്ടിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. നിലവിൽ യുവതിയുടെ മൃതദേഹം ഡൽഹി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

]]>