Cannes Film Festival – malayalees.ch https://malayalees.ch Malayalam Online News Portal Sat, 21 May 2022 12:16:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Cannes Film Festival – malayalees.ch https://malayalees.ch 32 32 വിവസ്ത്രയായി, ദേഹത്ത് കളറൊഴിച്ചു; ലൈംഗിക അതിക്രമങ്ങളില്‍ കാന്‍ ഫിലിം ഫെസ്റ്റിവല്‍ ഒറ്റയാള്‍ പ്രതിഷേധം https://malayalees.ch/%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a6%e0%b5%87%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%b3/ Sat, 21 May 2022 12:16:36 +0000 https://malayalees.ch/?p=62175 യുക്രൈനിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ പ്രതിഷേധമറിയിച്ച വനിതയെ അറസ്റ്റ് ചെയ്തു. റെഡ് കാര്‍പറ്റില്‍ വച്ച് താരങ്ങള്‍ക്കിടയില്‍ നിന്നാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. പ്രതിഷേധിച്ച സ്ത്രീ, തന്റെ വസ്ത്രം ഊരിമാറ്റി, ഉറക്കെ ശബ്ദമെടുത്തുകൊണ്ട് നിലത്തിരുന്നു.

ഫോട്ടോഗ്രാഫര്‍മാരടക്കം ഓടിക്കൂടിയതോടെ ഉടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌റ്റോപ് റേപ്പിങ് അസ്’ എന്ന് യുക്രേനിയന്‍ പതാകയുടെ നിറങ്ങളില്‍ നെഞ്ചിലും വയറിലും പ്രതിഷേധക്കാരി എഴുതിയിരുന്നു. ശരീരത്തില്‍ പലയിടങ്ങളിലായി ചോരയെ ഓര്‍മിക്കുംവിധം ചുവന്ന നിറവും ഇവര്‍ തേച്ചിരുന്നു.

യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ റഷ്യന്‍ സൈനികര്‍ യുേ്രകനിയന്‍ സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നേരത്തെ, യുക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കി കാന്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ സാറ്റലൈറ്റ് വീഡിയോകോണ്‍ഫറന്‍സിലൂടെ പങ്കെടുത്തിരുന്നു. വികാരനിര്‍ഭരമായ പ്രസംഗത്തില്‍ സെലന്‍സ്‌കി ഏകാധിപതികളെ നേരിടാന്‍ പിന്തുണ വേണമെന്നും ആവശ്യപ്പെട്ടു.

]]>
കാനിൽ തിളങ്ങാൻ ആറ് ഇന്ത്യൻ ചിത്രങ്ങൾ https://malayalees.ch/cannes-2022-6-indian-films-that-will-be-screened-at-the-film-festival/ Tue, 17 May 2022 07:39:26 +0000 https://malayalees.ch/?p=61932 എഴുപത്തിയഞ്ചാം കാൻ ചലച്ചിത്രമേളയ്ക്ക് തിരി തെളിയുമ്പോൾ ഇന്ത്യൻ സിനിമയുടെ അഭിമാനമായ ആറ് ചിത്രങ്ങളാണ് പ്രദർശനത്തിന് തയാറെടുക്കുന്നത്. ഇക്കുറി മത്സരവിഭാഗത്തിൽ മാറ്റുരക്കുന്ന സിനിമകളുടെ കൂട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ള ചലച്ചിത്രങ്ങൾ ഉണ്ടാകില്ലെന്നും സ്പെഷ്യൽ സ്ട്രീമിങ് വിഭാഗത്തിൽ അടക്കം ഇന്ത്യൻ ചിത്രങ്ങളാണ് മുന്നിൽ നിൽക്കുക.

ക്ലാസിക് വിഭാഗത്തിൽ ഇന്ത്യൻസിനിമയുടെ രണ്ട് കാരണവൻമാരുടെ വിഖ്യാത ചിത്രങ്ങൾ കാണിക്കുന്നുണ്ട്. സ്പെഷ്യൽ സ്ക്രീനിങ് വിഭാഗത്തിൽ ഷൗനക് സെൻ സംവിധാനം ചെയ്ത ‘ഓള്‍ ദാറ്റ് ബ്രെത്‍സ്’ എന്ന ഹിന്ദി ഡോക്യുമെന്റ്റിയുമുണ്ട്. പോരാഞ്ഞ് പല ഭാഷകളിലുള്ള ആറ് സിനിമകളുടെ പ്രദർശനം കാനിൽ നടക്കുന്നു.

ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ കഥ പറയുന്ന ‘റോക്കട്രി ദ നമ്പി എഫക്ട്’ ആണ് അതിലൊന്ന്. തന്റെ ആദ്യ സംവിധാന സംരംഭത്തിൽ പ്രമുഖ നടൻ ആർ മാധവൻ കേന്ദ്രകഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ഭാര്യയുടെ വേഷത്തിലെത്തുന്നത് സിമ്രാൻ. നമ്പി നാരായണൻ എന്ന പ്രതിഭാശാലിയായ ശാസ്ത്രജ്ഞൻ, അദ്ദേഹത്തിന്റെ് ജീവിതം കീഴ്മേൽ മറിച്ച ചാരക്കേസ്, നിയമപോരാട്ടത്തിന്റെസ നീണ്ട നാൾവഴികൾ. ഹിന്ദി, തമിഴ്. ഇംഗ്ലീഷ് ഭാഷകളിലൊരുക്കുന്ന ചിത്രം മലയാളം തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട്.

എട്ടുവയസുകാരൻ ‘പൂഞ്ഞാൻ’ ബോട്ട് ജെട്ടിക്ക് അരികിൽ കാണുന്ന അന്ധനായ വൃദ്ധന്റെ വീടുതേടി നടത്തുന്ന യാത്രയാണ് ജയരാജിന്റെ് സിനിമ. ‘നിറയെ തത്തയുള്ള മരമുള്ള വീട്’ ആണ് അവർ തേടുന്നത്. കാരണം മങ്ങിത്തുടങ്ങിയ ഓർമകളിൽ വൃദ്ധൻ വീടിനെ കുറിച്ച് ഓർക്കുന്നത് അതുമാത്രമാണ്. നാരായണൻ ചെറുപുഴയും മാസ്റ്റർ ആദിത്യനുമാണ് പ്രധാന താരങ്ങൾ. സഹാനുഭൂതിയും അനുകമ്പയുമാണ് സിനിമ ഓർമിപ്പിക്കുന്നത്. കാഴ്ചപരിമിതിയുള്ള നാരായണൻ ചെറുപുഴ രാഷ്ട്രപതിയുടെ മെഡൽ നേടിയ അധ്യാപകനാണ്. വിനു ആർ നാഥ് ആണ് നിർമാണം.

അചൽ മിശ്രയുടെ ‘ധ്വുയ്ൻ’ പറയുന്നത് ‘പങ്കജിന്റെ’ കഥയാണ്. ദർഭംഗ എന്ന ചെറുപട്ടണത്തിലെ ഒരു നാടകനടനാണ് ‘പങ്കജ്’. ഒരിക്കൽ ഒരുനാൾ മുംബൈയിൽ പോകണം, വലിയ താരമാകണം ഇതൊക്കെയാണ് ‘പങ്കജി’ന്റെ് മോഹം. പക്ഷേ കുടുംബത്തിന്റെെ ഉത്തരവാദിത്തങ്ങളും വലിയ കടമുണ്ടാക്കുന്ന ബാധ്യതകളും ലോക്ക് ഡൗണിന് ശേഷമുള്ള അധിക പ്രശ്‍നങ്ങളുമെല്ലാം ‘പങ്കജി’ന്റെ് സ്വപ്‍നങ്ങളെയും മോഹങ്ങളെയും കൂട്ടിലടക്കുകയാണ്. അഭിനവ് ഝായും ബിജയ് കുമാർസായും പ്രശാന്ത് റാണെയുമൊക്കെയാണ് പ്രധാന അഭിനേതാക്കൾ.

അസമീസ് സിനിമയുടെ ശബ്‍ദമായി കാനിലെത്തുന്നതിന്റെ് സന്തോഷത്തിലാണ് ‘ബൂംബ റൈഡി’ന്റെി സംവിധായകൻ ബിശ്വജിത്ത് ബോറയും നിർമാതാവ് ലുയ്ത് കുമാർ ബർമനും. ബ്രഹ്മപുത്ര തീരത്തുള്ള ഒരു ഉൾനാടൻ ഗ്രാമത്തിലെ പ്രാഥമിക വിദ്യാലയത്തിലെ ഏക വിദ്യാർത്ഥിയാണ് ‘ബൂംബ’. ‘ബൂംബ’യെ എല്ലാദിവസവും സ്‍കൂളിലെത്തിക്കാനുള്ള തത്രപ്പാടിലാണ് അവിടത്തെ അധ്യാപകർ. വരാതിരിക്കാനുള്ള വഴി തേടി കുട്ടിയും. തമാശയിലൂടെ ഗ്രാമീണ വിദ്യാഭ്യാസവ്യവസ്ഥയുടെ പോരായ്മകളാണ് സിനിമ പറയുന്നത്. അഭിനയിച്ചവർ എല്ലാം അന്നാട്ടുകാർ. സംസാരിക്കുന്നത് ഗ്രാമീണഭാഷ. സിനിമാസങ്കേതത്തിനകത്ത് നിന്ന് ഒരു നാട് സ്വയം വെളിപ്പെടുത്തുന്നു.

ശങ്കർ ശ്രീകുമാറിന്റെ ആദ്യചിത്രമായ ‘ആൽഫ ബീറ്റ ഗാമ’ മനുഷ്യർ നേരിടുന്ന വിട്ടുപോകലിനെ കുറിച്ചണ്. ജയ് എന്ന സംവിധായകനും ഭാര്യ മിതാലിയും വേർപിരിയാൻ തീരുമാനിക്കുകയും എന്നാൽ മിതാലിയുടെ രവിയുമായുള്ള ബന്ധവുമാണ് ചിത്രം പറയുന്നത്. വിവാഹമോചനചർച്ചകൾ തുടരുന്നതിനിടെയാണ് ലോക്ക് ഡൗണ്‍ വരുകയും തുടർന്ന് മൂന്ന് പേരും ഒരു ഒറ്റപ്പെടുകയും ചെയ്യുന്നത്. നിഷാൻ, അമിത് കുമാർ വസിഷ്‍ഠ്, റീന അഗർവാൾ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മറാത്തി ചിത്രമായ ‘ഗോദാവ’രിയുടെ സംവിധായകൻ നിഖിൽ മഹാജൻ ആണ്. കുടുംബത്തിൽ നിന്ന് കുറേക്കാലമായി അകന്നു നിൽക്കുകയായിരുന്ന ‘നിഷികാന്ത്’ ഒരിടവേളക്ക് ശേഷം വീട്ടിൽ തിരിച്ചെത്തുന്നു.പുതിയ തിരിച്ചറിവുകളും ചില തെറ്റിദ്ധാരണകൾ മായുന്നതും അയാളെ ഞെട്ടിക്കുന്നു. ഒപ്പം മരണമെന്ന വലിയ യാഥാർത്ഥ്യത്തിന്റെു വിവിധ വശങ്ങളും. ജിതേന്ദ്ര ജോഷി, നീന കുൽക്കർണി, വിക്രം ഗോഖലെ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

വ്യത്യസ്‍തങ്ങളായ പ്രമേയങ്ങൾ, വ്യത്യസ്‍തങ്ങളായ ഭാഷകൾ തുടങ്ങിയവയ്ക്ക് പുറമെ ഇന്ത്യയുടെ സാംസ്‍കാരികവൈവിധ്യം തന്നെയാകും കാനിൽ തിളങ്ങുക. മാത്രമല്ല പത്ത് ദിവസത്തെ മേളയിൽ നിരവധി രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ പ്രദർശിപ്പിക്കും.

]]>
കാന്‍സ് ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന ജൂറിയിൽ ദീപിക പദുക്കോൺ https://malayalees.ch/deepika-padukone-to-be-part-of-cannes-film-festival-jury/ Thu, 28 Apr 2022 04:44:57 +0000 https://malayalees.ch/?p=60872 75-ാമത് കാന്‍സ് ചലച്ചിത്ര മേളയുടെ ജൂറിയായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളില്‍ ഒന്നാണ് കാന്‍സ് ഫിലിം ഫെസ്റ്റിവല്‍. സിനിമാ മേഖലയില്‍ തങ്ങളുടെ കഴിവ് തെളിയിച്ചവര്‍ക്കു മാത്രമാണ് ഇത്തരം ലോകോത്തര മേളകളില്‍ ജൂറിയാകാന്‍ അനുമതി ലഭിക്കുക.

2015-ല്‍ കാനില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് നടന്‍ വിന്‍സെന്റ് ലിന്‍ഡനാണ് ‘പാം ഡി ഓര്‍’ ബഹുമതികള്‍ പ്രഖ്യാപിക്കുന്ന മത്സര ജൂറികളുടെ പ്രഖ്യാപനത്തില്‍ അധ്യക്ഷനായത്. ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി, സ്വീഡിഷ് നടി നൂമി റാപോസ്, നടിയും തിരക്കഥാകൃത്തും നിര്‍മാതാവുമായ റെബേക്ക ഹാള്‍, ഇറ്റാലിയന്‍ നടി ജാസ്മിന്‍ ട്രിന്‍ക്, ഫ്രഞ്ച് സംവിധായകന്‍ ലാജ് ലി, അമേരിക്കന്‍ സംവിധായകന്‍ ജെഫ് നിക്കോള്‍സ്, നോര്‍വേയില്‍ നിന്നുള്ള സംവിധായകന്‍ ജോക്കിം ട്രയര്‍ എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍.

മെയ് 17 മുതല്‍ മെയ് 28 വരേയാണ് 75-ാമത് കാന്‍സ് ചലച്ചിത്രോത്സവം നടക്കുന്നത്. വര്‍ഷങ്ങളായി ദീപിക ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാറുണ്ട്. 72-ാമത് ഫിലിം ഫെസ്റ്റിവലില്‍ ചുവന്ന പരവതാനിയില്‍ പ്രത്യക്ഷപ്പെട്ട ദീപികയുടെ ഔട്ട്ഫിറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐശ്വര്യ റായ്, ഷര്‍മിള ടാഗോര്‍, നന്ദിതാ ദാസ്, വിദ്യാ ബാലന്‍ എന്നിവരാണ് ദീപികയ്ക്ക് മുമ്പ് ജൂറി അംഗത്വം നേടിയ മറ്റു ഇന്ത്യന്‍ താരങ്ങൾ.

]]>
പുനെ എഫ്.ടി.ഐ.ഐ വിദ്യാർത്ഥികൾ നിർമിച്ച സിനിമ ഈ വർഷത്തെ കാൻ ചലച്ചിത്രപുരസ്കാര പട്ടികയിൽ ഒന്നാമത് https://malayalees.ch/ftii-student-film-wins-award-at-2020-cannes-festival/ Tue, 03 Nov 2020 04:42:48 +0000 https://malayalees.ch/?p=34354 ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ വിദ്യാർത്ഥികൾ നിർമിച്ച ക്യാറ്റ്ഡോഗ് എന്ന സിനിമക്ക് ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം. വിദ്യാർത്ഥികൾക്കായുള്ള സിനെ-ഫോണ്ടേഷൻ വിഭാഗത്തിലാണ് ക്യാറ്റ്ഡോഗ് തെരഞ്ഞെടുക്കപ്പെട്ടത്. എഫ്.ടി.ഐ.ഐ 2013 ബാച്ചിലെ അഷ്മിത ഗുഹ നിയോഗി ആണ് സിനിമയുടെ സംവിധായിക . വിനീത നേഗി, കുശാൽ നേരൂർകർ, നീരജ് സിംഗ് എന്നീ വിദ്യാർത്ഥികളാണ് ക്യാറ്റ് ഡോഗിന്റെ എഡിറ്റിംഗ്, ശബ്ദം, നിർമാണം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത്.

“ഇത് ഇവിടത്തെ ഓരോ വിദ്യാർത്ഥിയുടെയും അഭിമാനമുയർത്തുന്ന വാർത്തയാണ്. സിനെ-ഫോണ്ടേഷനിലേക്ക് പരിഗണിക്കപ്പെടുന്നത് തന്നെ വലിയ നേട്ടമാണ്. അപ്പോൾ ഏറെ പ്രതിസന്ധികളുള്ള ഈ ഘട്ടത്തിൽ ഞങ്ങളുടെ ചിത്രം പുരസ്കാരത്തിനർഹമായി എന്നത് ഞങ്ങളുടെ സന്തോഷത്തെ ഇരട്ടിയാക്കുന്നു.” എഫ്.ടി.ഐ.ഐ വിദ്യാർത്ഥി സംഘടന പത്രസമ്മേളനത്തിൽ പറഞ്ഞു. എഫ്.ടി.ഐ.ഐ അധികൃതർ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന തുടർച്ചയായ വേട്ടക്കിടയിലാണ് ഈ അവാർഡ് ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണെന്നും വിദ്യാർത്ഥി സംഘടന പ്രതിനിധി കൂട്ടിച്ചേർത്തു.

രണ്ട് വർഷം മുമ്പ് ഗോവ അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ വെച്ച് എഫ്.ടി.ഐ.ഐ ഡയറക്ടർ ഭുപേന്ദ്ര കൈൻതോല വിദ്യാർത്ഥികളുടെ മോശം പ്രകടനത്തെ കുറിച്ച് പരസ്യമായി പരാമർശിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങൾക്കും പരാതിരുകൾക്കും ചെവി കൊടുക്കാതെ സ്ഥാപനം നടത്തിക്കൊണ്ടിരുന്ന വിദ്യാർത്ഥി വിരുദ്ധ ഇടപെടലുകൾക്കുള്ള മറുപടി ആയിട്ടുകൂടിയാണ് വിദ്യാർത്ഥികൾ ഈ അംഗീകാരത്തെ സ്വീകരിക്കുന്നത്

]]>