cannabis seized – malayalees.ch https://malayalees.ch Malayalam Online News Portal Tue, 04 Apr 2023 04:28:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png cannabis seized – malayalees.ch https://malayalees.ch 32 32 വിനോദ സഞ്ചാരികള്‍ക്ക് വില്‍ക്കാനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവെത്തിച്ച ആലപ്പുഴ സ്വദേശികള്‍ പിടിയില്‍ https://malayalees.ch/alappuzha-natives-arrested-with-cannabis/ Tue, 04 Apr 2023 04:28:10 +0000 https://malayalees.ch/?p=79088 വിനോദ സഞ്ചാര മേഖലയില്‍ വില്‍പ്പന നടത്തുന്നതിനായി അന്യസംസ്ഥാനത്ത് നിന്ന് ആലപ്പുഴയില്‍ കഞ്ചാവെത്തിച്ച രണ്ട് ചേര്‍ത്തല സ്വദേശികള്‍ അറസ്റ്റില്‍. ഇവരില്‍ നിന്നും 6 കിലോ കഞ്ചാവാണ് എക്‌സൈസ് പിടിച്ചെടുത്തത്. 

ആലപ്പുഴ എക്‌സൈസ് ഇന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി എത്തിച്ച കഞ്ചാവ് പിടികൂടിയത്. ആറ് ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ആലപ്പുഴ, ചേര്‍ത്തല വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനായാണ് എത്തിച്ചത്.

എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. കേസില്‍ കണിച്ചുകുളങ്ങരമിച്ച വാരം വെളിയില്‍ പ്രീജിത്ത്, ചേര്‍ത്തല തെക്ക് സ്വദേശി നികര്‍ത്തില്‍ നിധിന്‍ എന്നിവരാണ് പിടിയിലായത്. ഓടി രക്ഷപെട്ട ശ്രീകാന്ത് എന്നയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

]]>
പാലക്കാട് വാഹന പരിശോധനയ്ക്കിടെ കഞ്ചാവ് പിടികൂടി; രണ്ടുപേര്‍ പിടിയില്‍ https://malayalees.ch/cannabis-seized-from-palakkad-kanchikode/ Sat, 06 Nov 2021 07:40:25 +0000 https://malayalees.ch/?p=52116 പാലക്കാട് കഞ്ചിക്കോട് വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാറില്‍ നിന്ന് നാല് ചാക്ക് കഞ്ചാവ് പിടികൂടി. എക്‌സൈസ് സംഘത്തിന്റെ വാഹന പരിശോധനയ്ക്കിടെയാണ് കാര്‍ നിര്‍ത്താതെ പോയത്. അമിത വേഗതയില്‍ പോയ കാര്‍ ടാങ്കറിലും ബൈക്കിലും ഇടിച്ചു. ടയര്‍ പൊട്ടിയതോടെ ഡിവൈഡറില്‍ ഇടിച്ചുനിന്ന കാര്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

മഞ്ചേരി സ്വദേശികളായ രാജേഷ്, ശിഹാബ് എന്നിവരാണ് പിടിയിലായത്. അപകടത്തില്‍പ്പെട്ട സ്വിഫ്റ്റ് കാര്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. ഓടിരക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.

നാലുചാക്കുകളിലായി നൂറുകിലോയോളം കഞ്ചാവാണ് പിടികൂടിയത്. എക്‌സൈസ് സംഘം അന്വേഷണം ആരംഭിച്ചു. പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സെല്‍ ആണ് പരിശോധന നടത്തിയത്. അപകടത്തില്‍പ്പെട്ട പ്രതികളുടെ പരുക്ക് സാരമല്ല.

]]>