CANDIDATE – malayalees.ch https://malayalees.ch Malayalam Online News Portal Tue, 09 Mar 2021 04:07:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CANDIDATE – malayalees.ch https://malayalees.ch 32 32 കോൺഗ്രസ് സ്ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും; അന്തിമ തീരുമാനം ഇന്നത്തെ സ്ക്രീനിങ് കമ്മിറ്റിയിൽ https://malayalees.ch/the-list-of-congress-candidates-will-be-announced-tomorrow/ Tue, 09 Mar 2021 04:07:45 +0000 https://malayalees.ch/?p=41232 കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി ഇന്നും ഡൽഹിയിൽ ചേരും. എം.പിമാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് സാധ്യത പട്ടികക്ക് അന്തിമ രൂപം നൽകുന്നത്. ശേഷം നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് പട്ടികക്ക് അംഗീകാരം നൽകും.

സ്ഥാനാർഥി നിർണയത്തിൽ പരാതികൾ പരമാവധി ഒഴിവാക്കാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. അതിനാൽ ഓരോ എം.പിമാരുടെയും നിർദേശങ്ങൾ പ്രത്യേകം കേൾക്കുന്നുണ്ട്. ഇന്നും തുടരുന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗ ശേഷം സാമുദായിക പരിഗണനകൾ കണക്കിലെടുത്ത് 2 പേരുകൾ വീതമുള്ള അന്തിമ പട്ടിക തയ്യാറാക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് നാളെയാണ് പട്ടിക കൈമാറുക. വിജയ സാധ്യത മാത്രമാകണം മാനദണ്ഡമെന്നാണ് എംപിമാർ സ്ക്രീനിംഗ് കമ്മിറ്റിയോട് ആവശ്യപ്പെട്ടത്.

5 തവണ മൽസരിച്ചവരെ ഒഴിവാക്കണമെന്ന് ടി. എൻ പ്രതാപൻ എം.പി ആവശ്യപ്പെട്ടു. യുവ പ്രാതിനിധ്യം സംബന്ധിച്ച് യൂത്ത് കോൺഗ്രസ്‌ ഉയർത്തിയ ആശങ്കയും ഇന്നത്തെ യോഗം ചർച്ച ചെയ്യും. യുവാക്കൾക്കും വനിതകൾക്കും മതിയായ പരിഗണന നൽകണമെന്ന് രാഹുൽ ഗാന്ധി നിർദേശം നൽകിയിട്ടുണ്ട്.

]]>
മകൻ റിബൽ സ്ഥാനാർത്ഥി; പിതാവിനെതിരെ നടപടി സ്വീകരിച്ച് സിപിഐഎം https://malayalees.ch/son-rebel-candidate-cpim/ Wed, 25 Nov 2020 07:19:33 +0000 https://malayalees.ch/?p=35718 മകൻ റിബൽ സ്ഥാനാർത്ഥിയായതിൻറെ പേരിൽ പിതാവിനെതിരെ നടപടി സ്വീകരിച്ച് സിപിഐഎം. തിരുവനന്തപുരം മാറനല്ലൂർ പഞ്ചായത്തിലെ കണ്ടല വാർഡിലാണ് മകന്റെ സ്ഥാനാർത്ഥിത്വം പിതാവിൻറെ സ്ഥാനം തെറിപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ലോക്കൽ കമ്മിറ്റിയംഗം കൂടിയായ പിതാവിനെ പാർട്ടി ഒഴിവാക്കിയത്.

കണ്ടല വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി മുഹമ്മദ് ഷെഫീഖ് ആണ് സിപിഐഎമ്മിനെതിരെ റിബലായി മത്സരിക്കുന്നത്. ആദ്യഘട്ടത്തിൽ ഇടതുമുന്നണിയുടെ പരിഗണനാ പട്ടികയിലുണ്ടായിരുന്നയാളാണ് ഇദ്ദേഹം. എന്നാൽ, അവസാന നിമിഷം മറ്റൊരാളെ രംഗത്തിറക്കിയതിൽ പ്രതിഷേധിച്ച് ഷെഫീഖ് റിബലാവുകയായിരുന്നു. മകൻ റിബൽ സ്ഥാനാർത്ഥിയായതോടെ ശരിക്കും പെട്ടത് ലോക്കൽ കമ്മിറ്റി അംഗം കൂടിയായ പിതാവ് ജലാലുദ്ദീനാണ്. വാർഡിൻറെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതലയും പിതാവിനായിരുന്നു. നോമിനേഷൻ പിൻവലിപ്പിക്കാൻ പലരും ഇടപെട്ടെങ്കിലം ഷെഫീഖ് വഴങ്ങിയില്ല. മത്സരരംഗത്ത് നിന്ന് മകൻ പിന്മാറാത്തതിനാൽ പിതാവിനെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് പാർട്ടി. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് പിതാവിനെ ഒഴിവാക്കുകയായിരുന്നു.

ചിലരുടെ വ്യക്തിതാത്പര്യങ്ങളാണ് തൻറെ സ്ഥാനാർത്ഥിത്വത്തിന് തടസ്സമായതെന്ന് ഷെഫീഖ് പറയുന്നു. ഷെഫീഖ് ഉൾപ്പെടെ 3 പേരാണ് മാറനല്ലൂർ പഞ്ചായത്തിൽ സിപിഐഎം റിബലുകളായി രംഗത്തുളളത്. ഇവർക്കെതിരെ ജില്ലാ കമ്മിറ്റിയോട് നടപടിക്ക് ശുപാർശ ചെയ്തിരിക്കുകയാണ് ലോക്കൽ കമ്മിറ്റി.

]]>