CANCER – malayalees.ch https://malayalees.ch Malayalam Online News Portal Thu, 22 Dec 2022 10:29:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CANCER – malayalees.ch https://malayalees.ch 32 32 ക്യാൻസർ ഹൃദയത്തെയും വൃക്കകളെയും ബാധിച്ചു; പെലെയുടെ ആരോഗ്യനില ഗുരുതരം https://malayalees.ch/pele-cancer-spread-health/ Thu, 22 Dec 2022 10:29:11 +0000 https://malayalees.ch/?p=73234 ബ്രസീൽ ഇതിഹാസ ഫുട്ബോളർ പെലെയുടെ ആരോഗ്യനില ഗുരുതരം. അദ്ദേഹത്തിൻ്റെ ഹൃദയത്തെയും വൃക്കകളെയും ക്യാൻസർ ബാധിച്ചു. ഇതോടെ പെലെയുടെ വീട്ടിൽ ഒരുക്കിയിരുന്ന ക്രിസ്‌മസ് ആഘോഷം റദ്ദാക്കി. താരം ആശുപത്രിയിൽ തന്നെ തുടരുമെന്ന് മകൾ അറിയിച്ചു. കൊവിഡ് ബാധിതനായതിനു പിന്നാലെ താരത്തിന് ശ്വാസകോശ അണുബാധ ഉണ്ടായിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്,

കഴിഞ്ഞ നവംബർ 29നാണ് പെലെയെ അർബുദ പുനഃപരിശോധനക്കായി സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ നേരിയ പുരോഗതി കാണിച്ചിരുന്നെങ്കിലും ഇപ്പോൾ വന്ന വാർത്ത ഏറെ ആശങ്കാജനകമാണ്.

]]>
ക്യാൻസർ ചികിത്സയിൽ വഴിത്തിരിവ്; ആരോഗ്യകോശങ്ങളെ നശിപ്പിക്കാതെ അർബുദത്തെ തുരത്തുന്ന മരുന്നുമായി ഗവേഷകർ https://malayalees.ch/scientists-successfully-test-cancer-killing-trojan-horse-drug/ Tue, 01 Jun 2021 05:31:37 +0000 https://malayalees.ch/?p=44915 ലണ്ടൻ: അർബുദ ചികിത്സയിൽ നിർണായക കണ്ടെത്തലുമായി എഡിൻബർഗ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ. ആരോഗ്യകോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ കാൻസർ ബാധിച്ച കോശങ്ങളെ കൊല്ലുന്ന മരുന്നാണ് ശാസ്ത്രജ്ഞർ വികസിപ്പിച്ചത്. ട്രോജൻ ഹോഴ്‌സ് ഡ്രഗ് എന്നാണ് ശാസ്ത്ര ലോകം മരുന്നിനെ വിശേഷിപ്പിക്കുന്നത്. ഒരു ട്രോജൻ കുതിരയെ പോലെ ക്യാൻസർ സെല്ലുകളോട് പൊരുതുമെന്നതു കൊണ്ടാണ് മരുന്നിനെ ട്രോജൻ ഹോഴ്‌സ് ഡ്രഗ് എന്ന് വിളിക്കുന്നത്. നിലവിൽ റേഡിയേഷൻ, കീമോ തെറാപ്പി എന്നിങ്ങനെയുള്ള ചികിത്സാ പ്രതിവിധികളാണ് അർബുദത്തിന് സാധാരണഗതിയിൽ നിർദേശിക്കപ്പെടുന്നത്.

]]>
മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തി; കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായകം https://malayalees.ch/scientists-discover-new-organ-in-the-throat/ Thu, 22 Oct 2020 04:46:31 +0000 https://malayalees.ch/?p=33697 മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തിയെന്ന് ഗവേഷകര്‍. നെതര്‍ലന്‍സ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് കണ്ടെത്തല്‍ നടത്തിയത്. ഇതുവരെ തിരിച്ചറിയാതിരുന്ന ഉമിനീര്‍ ഗ്രന്ഥിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന പുതിയ അവയവം. പുതിയ അവയവത്തിന് ട്യൂബേറിയല്‍ സലൈവറി ഗ്ലാന്‍ഡ്സ് എന്ന് പേരിട്ടു.

റെഡിയോതെറാപ്പി ആന്റ് ഓങ്കോളജി എന്ന ജേര്‍ണലാണ് ഗവേഷണ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചത്. പ്രോസ്ട്രേറ്റ് കാന്‍സര്‍ സംബന്ധിച്ച പഠനത്തിനിടെയാണ് കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായകമാകുന്ന കണ്ടെത്തല്‍ ശാസ്ത്രജ്ഞര്‍ നടത്തിയത്. മൂക്കിന് പിന്നിലായി വളരെ സൂക്ഷ്മമായ ഉമിനീര്‍ ഗ്രന്ഥികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്.

എന്നാല്‍ പ്രോസ്‌ട്രേറ്റ് കാന്‍സര്‍ കോശങ്ങള്‍ സംബന്ധിച്ച പഠനത്തിനിടെ പുതിയ ഉമിനീര്‍ ഗ്രന്ഥികള്‍ ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. 1.5 ഇഞ്ചോളം (3.9 സെന്‍റീമീറ്റര്‍) വലിപ്പമുള്ള പുതിയ സെറ്റ് ഗ്രന്ഥികളാണ് കണ്ടെത്തിയത്. മൂക്കിനും വായയ്ക്കും പിന്നിലായുള്ള തൊണ്ടയുടെ ഭാഗത്ത് ഈര്‍പ്പം നല്‍കാനുള്ള ഉമിനീര്‍ ഉത്പാദിപ്പിക്കുകയാണ് ഇവ ചെയ്യുന്നതെന്നും കണ്ടെത്തി.

100 കാന്‍സര്‍ രോഗികളെ പരിശോധിച്ച ശേഷമാണ് പുതിയ അവയവത്തിന്‍റെ സാന്നിധ്യം ഉറപ്പാക്കിയത്. പി.എസ്.എം.എ പി.ഇ.ടി- സി.ടി ടെക്നോളജി ഉപയോഗിച്ച് പ്രോസ്ട്രേറ്റ് കാന്‍സര്‍ കോശങ്ങളെ കുറിച്ച് പഠിക്കുമ്പോഴാണ് ഇതുവരെ തിരിച്ചറിയാതിരുന്ന ഉമിനീര്‍ ഗ്രന്ഥികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. തലയുടെ ഭാഗത്തെ കാന്‍സര്‍ ചികിത്സക്ക് റേഡിയോ തെറാപ്പി ചെയ്യുമ്പോള്‍ ഉമിനീര്‍ ഗ്രന്ഥികളെ ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ ശ്രദ്ധിക്കാറുണ്ട്. കാരണം ഉമിനീര്‍ ഗ്രന്ഥികള്‍ക്ക് റേഡിയോ തെറാപ്പിയിലൂടെ എന്തെങ്കിലും തകരാര്‍ ഉണ്ടായാല്‍ രോഗികള്‍ക്ക് സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ട് ഉണ്ടാകും. എന്നാല്‍ ഇതുവരെ തിരിച്ചറിയപ്പെടാതിരുന്ന ഗ്രന്ഥികള്‍ റേഡിയോ തെറാപ്പിയില്‍ ഉള്‍പ്പെട്ടുപോയിട്ടുണ്ട്. ഈ പുതിയ സെറ്റ് ഗ്രന്ഥികളെ കൂടി റേഡിയോ തെറാപ്പിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതോടെ കാന്‍സര്‍ ചികിത്സയുടെ പാര്‍ശ്വ ഫലങ്ങള്‍ വീണ്ടും കുറയ്ക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.

]]>
ആംബുലൻസിനു നൽകാൻ കാശില്ല; ഭർത്താവ് ട്രോളിയിൽ 90 കിലോമീറ്റർ ദൂരം വലിച്ച് ആശുപത്രിയിലെത്തിച്ച കാൻസർ രോഗി മരിച്ചു https://malayalees.ch/ailing-woman-brought-to-hospitals-on-trolley-rickshaw-dies/ Tue, 13 Oct 2020 05:03:56 +0000 https://malayalees.ch/?p=33209 ഭർത്താവ് ട്രോളിയിൽ 90 കിലോമീറ്റർ ദൂരം ദൂരം വലിച്ച് ആശുപത്രിയിലെത്തിച്ച കാൻസർ ബാധിത മരിച്ചു. ആംബുലൻസിനു നൽകാൻ പണമില്ലാത്തതിനെ തുടർന്നാണ് ഒഡീഷയിലെ പുരിയിൽ നിന്ന് കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളജിലേക്ക് 90 കിലോമീറ്ററോളം ദൂരം ട്രോളി വലിച്ച് ഭർത്താവ് ക്യാൻസർ ബാധിതയായ ഭാര്യയെ ആശുപത്രിയിൽ എത്തിച്ചത്.

ക്യാൻസർ ബാധിതയായ സുകന്തിക്ക് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഭർത്താവ് കബീർ ഭോയിയോട് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ആംബുലൻസിനുള്ള പണം കയ്യിൽ ഇല്ലാതിരുന്നതിനാൽ കബീർ ഹോയ് തിരികെ വീട്ടിലേക്ക് മടങ്ങി. വെള്ളിയാഴ്ച സുകന്തിയുടെ ആരോഗ്യനില വീണ്ടും വഷളായി. തുടർന്ന് മെഡിക്കൽ കോളജ് വരെ പോകാനായി ഓട്ടോറിക്ഷക്കാരെ സമീപിച്ചു. എന്നാൽ, അത്ര ദൂരം സഞ്ചരിക്കാൻ 1200 രൂപയാണ് അവർ ആവശ്യപ്പെട്ടത്. അത്രയും തുക കയ്യിൽ ഇല്ലാത്തതിനാൽ ഭോയ് 50 രൂപയ്ക്ക് ട്രോളി വാടകയ്ക്ക് എടുത്ത് ഭാര്യയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഭാര്യയെ ട്രോളിയിൽ കൊണ്ടുപോകുന്നത് കണ്ട സന്നദ്ധ പ്രവർത്തകരും ഭോയിയെ സഹായിച്ചു.

ആശുപത്രിയിലെത്തിച്ച ഉടനെ തന്നെ ചികിത്സ നൽകിയെങ്കിലും സുകന്തിയുടെ ജീവൻ രക്ഷിക്കാനായില്ല. ട്രോളിയിൽ ഏറെ സമയം എടുത്ത് ആശുപത്രിയിൽ എത്തിച്ചതു കൊണ്ടാണ് ഭാര്യ മരണപ്പെട്ടതെന്നും ഓട്ടോറിക്ഷയിലോ, ആംബുലൻസിലോ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ സുകന്തി ഇപ്പോഴും ജീവിക്കുമായിരുന്നെന്നും കബീർഭോയ് പറഞ്ഞു.

]]>