CAMPAIGN – malayalees.ch https://malayalees.ch Malayalam Online News Portal Sat, 30 Apr 2022 12:32:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CAMPAIGN – malayalees.ch https://malayalees.ch 32 32 സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ച് മമ്മൂട്ടിയുടെ കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും https://malayalees.ch/free-eye-care-camp/ Sat, 30 Apr 2022 12:32:39 +0000 https://malayalees.ch/?p=61066 ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ നടൻ മമ്മൂട്ടിയുടെ കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും സംയുക്തമായി കോഴിമലയിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി. മുരിക്കാട്ടുകുടി വികാസ് കമ്മ്യൂണിറ്റി ഹാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നൂറുകണക്കിന് ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

അഡ്വ:ഡീൻ കുര്യാക്കോസ് എംപിയാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.
കോഴിമല പോലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശത്ത് സൗജന്യമായി ക്യാമ്പ് നടത്തുവാൻ സന്നദ്ധമായി മുന്നോട്ടുവന്ന ലിറ്റിൽ ഫ്ലവർ ആശുപത്രിക്കും, കെയർ &ഷെയർ ഫൗണ്ടേഷനും എംപി നന്ദി അറിയിച്ചു.

വാർഡ് മെമ്പർ ലിനു ജോസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. മമ്മൂട്ടി കെയർ &ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ എംഡി ഫാ :തോമസ് കുര്യൻ മുഖ്യ പ്രഭാഷണം നടത്തി. കോഴിമല രാജാവ് – രാമൻ രാജ മന്നാൻ ചടങ്ങിൽ മുഖാഥിതി ആയിരുന്നു. ശ്രീ. സാബു കോട്ടപ്പുറം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആൽബിൻ മണ്ണഞ്ചേരി, ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ പ്രതിനിധികൾ, &ഷെയർ ഫൗണ്ടേഷൻ, ഇടുക്കി കെയർ ഫൗണ്ടേഷൻ ഭാരവാഹികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

]]>
തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങൾക്കെതിരെ പരാതി ലഭിച്ചാൽ നടപടിയെടുക്കും https://malayalees.ch/election-campaign-advertisement/ Tue, 24 Nov 2020 04:40:26 +0000 https://malayalees.ch/?p=35617 തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ ഏതെങ്കിലും പൊതുസ്ഥലത്തോ സ്വകാര്യസ്ഥലത്തോ പരസ്യങ്ങൾ സ്ഥാപിക്കുകയോ മുദ്രാവാക്യമെഴുതുകയോ ചെയ്തതായി പരാതി ലഭിച്ചാൽ ഉടൻ നീക്കം ചെയ്യണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ. ഇത് സംബന്ധിച്ച് പരാതി ലഭിക്കുന്ന പക്ഷം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നോട്ടീസ് നൽകണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.

നോട്ടീസ് ലഭിച്ചതിന് ശേഷവും ഇവ നീക്കം ചെയ്യാത്ത പക്ഷം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നടപടി സ്വീകരിക്കുകയും അതിന് വേണ്ടിവരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചിലവിൽ ഉൾപ്പെടുത്തുകയും ചെയ്യും. മാത്രമല്ല, പൊതുസ്ഥലത്ത് പരസ്യങ്ങളും ബോർഡുകളും മറ്റ് പ്രചാരണ സാമഗ്രികൾ സ്ഥാപിക്കാൻ അനുമതി കൊടുക്കുമ്പോൾ പക്ഷപാത രഹിതമായി തുല്യമായി നൽകണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. ഇക്കാര്യം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇതിനാവശ്യമായ ചിലവ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കിൽ ഉൾപ്പെടുത്തണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.

]]>