Calicut University – malayalees.ch https://malayalees.ch Malayalam Online News Portal Mon, 19 Sep 2022 04:29:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Calicut University – malayalees.ch https://malayalees.ch 32 32 കാലിക്കറ്റ് സർവകലാശാലയിൽ വനിതാ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ആരംഭിച്ചു https://malayalees.ch/calicut-university-women-security/ Mon, 19 Sep 2022 04:29:31 +0000 https://malayalees.ch/?p=68260 ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കാലിക്കറ്റ് സർവകലാശാലയിൽ വനിതാ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ആരംഭിച്ചു. തിരഞ്ഞെടുത്തവരിലെ 25 പേരിൽ 22 പേരാണ് ആദ്യദിനം ജോലിയിൽ പ്രവേശിച്ചത്.

സർവകലാശാല രൂപവത്കൃതമായി അരനൂറ്റാണ്ടിനുശേഷമാണ് വനിതാ സുരക്ഷാ ജീവനക്കാരുടെ നിയമനം നടപ്പിലായത്. പരീക്ഷാഭവൻ, ടാഗോർ നികേതൻ, ഭരണകാര്യാലയം, വനിതാ ഹോസ്റ്റൽ, പ്രവേശനകവാടം തുടങ്ങിയ പ്രധാന ഇടങ്ങളിലാണ് വനിതാ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിരിക്കുന്നത്.

രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് സേവനം. ജീവനക്കാരും വിദ്യാർഥികളുമടക്കം കാമ്പസിൽ 75 ശതമാനത്തോളം വനിതകളാണുള്ളത്. കാലങ്ങളായുള്ള ആവശ്യമായിരുന്നു വനിതാ സുരക്ഷാ ജീവനക്കാരുടെ നിയമനം.

]]>
കാന്തപുരത്തിനും വെള്ളാപ്പള്ളി നടേശനും ഡോക്ടറേറ്റ് നല്‍കണമെന്ന് ആവശ്യം; കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രമേയത്തെച്ചൊല്ലി തര്‍ക്കം https://malayalees.ch/give-doctorate-to-vellappally-natesan-and-kanthapuram-resolution-calicut-university/ Wed, 07 Sep 2022 04:20:33 +0000 https://malayalees.ch/?p=67726 കാലിക്കറ്റ് സര്‍വകലാശാലയിലെ ഡി ലിറ്റ് പ്രമേയം വിവാദത്തില്‍. കാന്തപുരം കെ പി അബൂബക്കര്‍ മുസ്ലിയാര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് ബഹുമതി നല്‍കണമെന്നായിരുന്നു പ്രമേയം. ഇടത് സിന്‍ഡിക്കേറ്റ് അംഗമായ ഇ. അബ്ദുറഹീമാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെച്ചൊല്ലി ഇടതുപക്ഷ അംഗങ്ങള്‍ തമ്മില്‍ തന്നെ തര്‍ക്കങ്ങളുണ്ടാകുകയായിരുന്നു. യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

കഴിഞ്ഞ ദിവസം നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇടതുപക്ഷ അനുകൂലിയായ ഇ. അബ്ദുറഹീം വൈസ് ചാന്‍സലറുടെ അനുവാദത്തോടെ പ്രമേയം അവതരിപ്പിച്ചത്. സ്വന്തം കുടുംബത്തിലേക്ക് പണം സ്വരൂപിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളല്ല കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും വെള്ളാപ്പള്ളി നടേശനും ചെയ്യുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു. മറ്റ് രാജ്യങ്ങളുമായി ആശയവിനിമയം നടത്തി ന്യൂജെന്‍ കോഴ്‌സുകള്‍ കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുന്ന വിപ്ലവകരമായ പ്രവര്‍ത്തനമാണ് കാന്തപുരം ചെയ്തുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമൂഹത്തിനായി പടുത്തുയര്‍ത്തി മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നയാളുമാണ് വെള്ളാപ്പള്ളി നടേശന്‍. ഇരുവരുടേയും പ്രൊഫൈലുകള്‍ ഡി ലിറ്റ് നല്‍കുന്നതിനായി നിയമിക്കപ്പെട്ട ഉപസമിതി പഠിക്കണമെന്നുമാണ് പ്രമേയത്തില്‍ പറയുന്നത്.

അതേസമയം ഡി ലിറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടുള്ള പ്രമേയം അനുവദിക്കില്ലെന്നും പ്രമേയം പിന്‍വലിക്കണമെന്നും ഒരു വിഭാഗം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ വി സിയുടെ അനുവാദത്തോടെ അവതരിപ്പിക്കപ്പെട്ട പ്രമേയം അംഗീകരിക്കണമെന്ന് അവതാരകന്‍ പറഞ്ഞു. തര്‍ക്കത്തിനൊടുവില്‍ ഡി ലിറ്റ് നല്‍കാന്‍ പ്രമുഖരായ വ്യക്തികളെ കണ്ടെത്തുന്നതിന് രൂപീകരിച്ച സമിതിയുടെ പരിഗണനയിലേക്ക് പ്രമേയം നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു.

]]>
കാലിക്കറ്റ് സർവകലാശാല നിയമനം; ദലിത് ഉദ്യോഗാർത്ഥി നൽകിയ പരാതിയിൽ ഒന്നരവർഷമായിട്ടും നടപടിയില്ല https://malayalees.ch/dalit-student-complaint-against-calicut-university/ Sat, 27 Aug 2022 04:29:09 +0000 https://malayalees.ch/?p=67161 സർവകലാശാല നിയമനങ്ങിൽ കർശന നടപടി സ്വീകരിക്കുന്ന ഗവർണർ കാലിക്കറ്റ് സർവകലാശാലയിലെ നിയമനത്തിൽ ദലിത് ഉദ്യോഗാർത്ഥി നൽകിയ പരാതിയിൽ ഒന്നരവർഷമായിട്ടും നടപടിയെടുത്തില്ല. നൽകിയ പരാതിക്ക് മറുപടി പോലും ലഭിച്ചില്ലെന്ന് ഉദ്യോഗാർത്ഥി. മുൻവർഷങ്ങളിലെ നിയമനങ്ങൾ അന്വേഷിക്കുമ്പോൾ തന്റെ പരാതിയിലും നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥി.

2021ൽ സർവകാലാശാലയിലെ കംപാരറ്റിവ് ലിറ്ററേച്ചർ വിഭാഗത്തിൽ നടന്ന അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനത്തിനെതിരെയാണ് അഭിമുഖത്തിൽ പങ്കെടുത്ത ആൻസി ഭായ് പരാതി നൽകിയത്. നിയമനം ലഭിച്ചയാളുടെ പിഎച്ച്ഡി പ്രബന്ധം കോപ്പിയടിച്ചതാണെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് തെളിവുസഹിതം മുഖ്യമന്ത്രിക്കും, ഗവർണർക്കും, വിസിക്കും പരാതി നൽകി.

ചാൻസലർ കൂടിയായ ഗവർണറിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പരാതി നൽകിയത്. എന്നാൽ പരാതിക്കു ശേഷം റിമൈൻഡറും അയച്ചിട്ടും മറുപടി പോലും ലഭിച്ചില്ല.

മുഖ്യമന്ത്രി പരാതി സർവകലാശാലയുടെ പരിഗണനക്ക് അയച്ചു. സിൻഡിക്കേറ്റ് പ്രശ്‌നം ചർച്ച ചെയ്ത് അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. എന്നാൽ ആൻസിയുടെ വാദം കേൾക്കാൻ പോലും തയ്യാറാകാതെ സമിതി പരാതി തള്ളിക്കളയുകയായിരുന്നു. നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആൻസി നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

]]>
ബിഎഡ് സെന്ററുകളുടെ അംഗീകാരം നഷ്ടപ്പെട്ടതിനെതിരെ കാലിക്കറ്റ് സർവകലാശാല ഹൈക്കോടതിയിലേക്ക് https://malayalees.ch/calicut-university-high-court-2/ Fri, 12 Aug 2022 04:17:27 +0000 https://malayalees.ch/?p=66278 ബിഎഡ് സെന്ററുകളുടെ അംഗീകാരം നഷ്ടപ്പെട്ടതിനെതിരെ കാലിക്കറ്റ് സർവകലാശാല ഹൈക്കോടതിയിലേക്ക് .പതിനൊന്ന് ബിഎഡ് പഠനകേന്ദ്രങ്ങളിൽ കോഴ്സ് നടത്തിപ്പിന് അനുമതി തേടിയാണ് യൂണിവേഴ്സിറ്റി കോടതിയെ സമീപിക്കുന്നത്.

കാലിക്കറ്റ് സർവകലാശാലാ ബി.എഡ്. സെന്ററുകളുടെ അംഗീകാരം 2014 മുതൽ മുൻകാല പ്രാബല്യത്തോടെ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷൻ പിൻവലിച്ച നടപടി കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചിരുന്നു. 2022-വരെയുള്ള സെന്ററുകളുടെ അംഗീകാരമാണ് പുനസ്ഥാപിച്ചത്. എന്നാൽ പുതിയ പ്രവേശനവും ക്ലാസും നടത്തരുതെന്ന എൻ.സി.ടി.ഇ. അപ്പ്‌ലറ്റ് അതോറിറ്റി ഉത്തരവ് അതു പോലെ നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോഴ്സ് നടത്തിപ്പിന് അനുമതി തേടി സർവകലാശാല ഹൈക്കോടതിയെ സമീപിക്കുന്നത്. ഇന്നലെ ചേർന്ന സിൻഡിക്കേറ്റിൻ്റേതാണ് തീരുമാനം. നിലവിലെ സ്ഥിതി അനുസരിച്ച് സർവകലാശാലാ നേരിട്ടു നടത്തുന്ന പതിനൊന്ന് ബി.എഡ്. സെന്ററുകളുടെ പ്രവേശനമാണ് പ്രതിസന്ധിയിലായിട്ടുള്ളത്.

ബിരുദ ഫലം വന്നതോടെ ബി.എഡ്. പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കേണ്ടതുണ്ട്. അതിന് മുൻപായി കോടതിയിൽ നിന്നും അനുകൂല ഉത്തരവ് സ്വന്തമക്കിയാലേ പ്രവേശനം ആരംഭിക്കാനാകൂ. കോടതിയിൽനിന്ന് അനുകൂല നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സർവകലാശാല.

]]>
കാലിക്കറ്റ് സർവകലാശാല വിദൂരപഠന വിഭാഗ കോഴ്സുകളിലേക്കുള്ള വിലക്ക്; അടിയന്തര യോഗം വിളിച്ച് സർവകലാശാല https://malayalees.ch/calicut-university-meeting-courses/ Wed, 22 Jun 2022 04:25:23 +0000 https://malayalees.ch/?p=63708 കാലിക്കറ്റ് സർവകലാശാല വിദൂരപഠന വിഭാഗത്തിലെ കോഴ്സുകളിലേക്കുള്ള സർക്കാർ വിലക്കിൽ അടിയന്തര യോഗം വിളിച്ച് സർവകലാശാല. പ്രവേശനം തടഞ്ഞ സർക്കാർ തീരുമാനത്തിൽ പുനപരിശോധന ആവശ്യപ്പെട്ട് വൈസ് ചാൻസിലർ ഉൾപ്പെടെയുള്ളവർ അടുത്ത ദിവസം മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതരെയും കാണും. പുതിയ ബാച്ചിലേക്കുള്ള അപേക്ഷകൾ ഭാഗസ്റ്റിൽ സ്വീകരിക്കാനിരിക്കെയാണ് പ്രവേശനം വിലക്കി സർക്കാർ ഉത്തരവിറക്കിയത്.

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കോഴ്സുകൾ നടത്താൻ യുജിസി വിദൂരവിദ്യാഭ്യാസ ബ്യൂറോയുടെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ വിദൂരപഠന കേഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത് തടഞ്ഞത്. എന്നാൽ പൊടുന്നനെയുള്ള സർക്കാർ തീരുമാനം തിരിച്ചടിയാവുക ലക്ഷകണക്കിന് വരുന്ന വിദ്യാർത്ഥികൾക്കാണ്.

മലപ്പുറം , കോഴിക്കോട് , വയനാട് , തൃശൂർ , പാലക്കാട് ജില്ലകളിലെ പ്ലസ് ടു വിജയികളിൽ വലിയൊരു വിഭാഗത്തെ ഉൾക്കൊള്ളാൻ നിലവിൽ കോളജുകളിൽ ഡിഗ്രി കോഴ്സുകൾക്ക് സീറ്റില്ല. ഈ സാഹചര്യത്തിൽ വിദൂരപഠന വിഭാഗമാണ് വിദ്യാർത്ഥികളുടെ പ്രധാന ആശ്രയം. എന്നാൽ സർക്കാർ ഈ മേലയിലെ പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയതോടെ വിദ്യാർത്ഥികൾ കേരളത്തിന് പുറത്തെ വിദൂരപഠന സംവിധാനം പ്രയോജനപ്പെടുത്തേണ്ടി വരും. ഈ സഹചര്യത്തിലാണ് ഇന്ന് സർവകലാശാലയിൽ അടിയന്തര യോഗം ചേരുന്നത്. യോഗത്തിൽ വൈസ് ചാൻസിലർ എംകെ ജയരാജ് അടക്കമുള്ളവരെ ഉൾപ്പെടുത്തി ഉപസമിതിക്ക് രൂപം നൽകും ഈ സംഘമായിരിക്കും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതരെയും നേരിട്ട് കണ്ട് വിഷയം അവതരിപ്പിക്കുക.

]]>
കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കാണാതായതിൽ സ്ഥിരീകരണം https://malayalees.ch/confirmation-of-missing-calicut-university-answer-papers/ Sat, 04 Jun 2022 04:14:59 +0000 https://malayalees.ch/?p=62874 കാലിക്കറ്റ് സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ പരീക്ഷയിൽ 83 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ കാണാതായതായി സ്ഥിരീകരണം. വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയ ക്യാമ്പുകളിൽ കിട്ടിയില്ലെന്നാണ് റിപ്പോർട്ട്. ഫലം നഷ്‌ടമായ വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്താൻ തീരുമാനം.

2020 ഏപ്രിലിൽ പരീക്ഷ എഴുതിയ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടപ്പെട്ടത്.ബി.എയില്‍ 23 ഉം ബി.എ. അഫ്‌സര്‍ ഉലമയില്‍ 60 ഉം ഉത്തരക്കടലാസുകളാണ് കാണാതായത്.
എണ്‍പത്തിമൂന്ന് വിദ്യാർത്ഥികളുടെ ഉത്തരക്കാടലാസുകള്‍ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ കിട്ടിയില്ലെന്ന് ചെയര്‍പേഴ്‌സണ്‍മാര്‍ പരീക്ഷ ഭവനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫലം നഷ്ടമായ വിദ്യാർത്ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്താനാണ് സര്‍വകലാശാലയുടെ തീരുമാനം.

ഫലം വൈകിയതോടെ  ഉത്തരക്കടലാസുകള്‍ കാണാതായെന്ന പരാതി ഉയര്‍ന്നിരുന്നു. എന്നാൽ ആ ഘട്ടങ്ങളിലെല്ലാം സർവകലാശാല അരോപണങ്ങൾ തള്ളുകയായിരുന്നു.
ഈ സാഹചര്യത്തിൽ മാര്‍ക്കുകള്‍ ലഭിക്കാത്ത ഉത്തരക്കടലാസുകള്‍ കണ്ടെത്താന്‍ പരീക്ഷാ കണ്‍ട്രോളര്‍ ഉത്തരവിട്ടു. തുടര്‍ന്നു നടന്ന പരിശോധനയിലാണ് ഇപ്പോള്‍ ഉത്തരക്കടലാസുകള്‍ കാണാതായ റിപ്പോര്‍ട്ട് പുറത്തുവന്നത്.

]]>
കാലിക്കറ്റ് സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു https://malayalees.ch/calicut-university-exams-postponed/ Mon, 15 Nov 2021 04:19:16 +0000 https://malayalees.ch/?p=52485 കാലിക്കറ്റ് സർവകലാശാല ഇന്ന് (നവംബർ 15) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പരീക്ഷാ കൺട്രോളർ ഡോ. സി.സി. ബാബുവാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി പിന്നീടറിയിക്കും. തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യവും കനത്ത മഴയും കണക്കിലെടുത്താണ് പരീക്ഷാ മാറ്റം. ( calicut university exams postponed )

കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലളിലെ സ്‌കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ സ്‌കൂളുകൾക്കാണ് അവധി. എന്നാൽ മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്ന് തിരുവനന്തപുരം കളക്ടർ അറിയിച്ചു.

കാസർഗോഡ് ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധിയാണ്. എന്നാൽ പ്രൊഫഷണൽ കോളജുകൾ പതിവുപോലെ പ്രവർത്തിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

കേരള, എംജി, കെടിയു, കുഫോസ്, ആരോഗ്യ സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. മറ്റ് ദിവസങ്ങളിലെ പരീക്ഷയ്ക്ക് മാറ്റമില്ല. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

]]>
ബിരുദപഠനം: സ്വകാര്യ കോളജുകളെ ആശ്രയിക്കേണ്ട അവസ്ഥയിൽ വിദ്യാർത്ഥികൾ https://malayalees.ch/calicut-univertsity-admission-issues/ Tue, 09 Nov 2021 08:00:10 +0000 https://malayalees.ch/?p=52220 ഉന്നത മാർക്ക് നേടിയിട്ടും ബിരുദപഠനത്തിനായി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികൾ. സീറ്റ് വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിട്ടും കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ ഗവൺമെൻറ് എയ്ഡഡ് കോളജുകൾ നിർദേശം നടപ്പിലാക്കാത്തതാണ് വിദ്യാർത്ഥികളെ ഇപ്പോൾ പ്രതിസന്ധിയിലാക്കിയത്. പ്രവേശനം ലഭിക്കാത്തവരിൽ ഉന്നത മാർക്ക് നേടിയ പതിനായിരത്തോളം വിദ്യാർത്ഥികളും ഉൾപ്പെടുന്നുണ്ട്.

22,000 ഓളം വിദ്യാർത്ഥികൾക്കാണ് കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ സർക്കാർ എയ്ഡഡ് കോളജുകളിൽ ഉന്നത പഠനത്തിന് പ്രവേശനം ലഭിച്ചത്. 90 ശതമാനത്തിലധികം മാർക്ക് നേടിയ 33,000ൽ അധികം വിദ്യാർത്ഥികൾ അപേക്ഷ നൽകിയിരുന്നു. ഇതോടെ ഉന്നത മാർക്ക് നേടിയ പതിനായിരത്തോളം വിദ്യാർത്ഥികൾക്ക് ബിരുദപഠനത്തിനായി സ്വകാര്യ കോളജുകളെ ആശ്രയിക്കേണ്ടിവരും.

ഈ സാഹചര്യം ഒഴിവാക്കാൻ ആനുപാതികമായി സീറ്റ് വർധിപ്പിക്കാൻ സർക്കാരും കാലിക്കറ്റ് സർവകലാശാലയും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശം അട്ടിമറിക്കപ്പെട്ടതോടെയാണ് വിദ്യാർത്ഥികൾ പ്രതിസന്ധിയിലായത്. കോളജുകളും അധ്യാപക സംഘടനകളും ചേർന്നുള്ള ഒത്തുകളിയാണ് ഇതിന് കാരണമെന്നും ആരോപണം ഉയരുന്നുണ്ട്. വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.

]]>
കാലിക്കറ്റ് സർവകലാശാലയിൽ തുടർ പഠനം വഴിമുട്ടി വിദ്യാർഥികൾ https://malayalees.ch/calicut-university-students-in-dilemma/ Fri, 17 Sep 2021 04:38:07 +0000 https://malayalees.ch/?p=49711 കൊവിഡ് സാഹചര്യം മൂലം പരീക്ഷയെഴുതാൻ കഴിയാതെ കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർഥികൾ പ്രതിസന്ധിയിൽ. പരീക്ഷയെഴുതാൻ മറ്റ് സംവിധനങ്ങൾ ഒരുക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചെങ്കിലും ഇതുവരെ അത് നടപ്പായിട്ടില്ല. പല സ്ഥലങ്ങളിലും പി.ജി. ബി.എഡ് പ്രവേശന നടപടികൾ പൂർത്തിയാകാൻ ദിവസങ്ങൾ ശേഷിക്കേ സര്വകാലാശാല അധികൃതരിൽ നിന്ന് അനുകൂല നടപടികൾ ഒന്നും തന്നെ ലഭിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാർത്ഥികൾ രംഗത്ത്. പരീക്ഷ നടക്കാത്തതിനെ തുടർന്ന് മുന്നോട്ടുള്ള ഉപരിപഠനത്തിൽ ആശങ്കയിലാണ് വിദ്യാർഥികൾ.

കൊവിഡ് ബാധിതരായ വിദ്യാർഥികൾ പി.പി.ഇ കിറ്റ് ധരിച്ച് പ്രത്യേക മുറിയിൽ ഇരുന്ന് പരീക്ഷ എഴുതാമെന്ന് വിദ്യാർഥികൾ അറിയിച്ചെങ്കിലും അനുവാദം നൽകിയിരുന്നില്ല. ഉപരി പഠനത്തിന് തടസ്സം വരാത്ത രീതിയിൽ പരീക്ഷ നടത്തുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഇതെല്ലം ഇപ്പോൾ തള്ളിക്കളയുകയാണ് സർവകലാശാല.

പല ഇടങ്ങളിലും പി.ജി. അഡ്മിഷൻ 15,18,21 എന്നീ തീയതികളിൽ അവസാനിക്കാൻ പോവുകയാണ്. കാലിക്കറ്റ് സർവകലാശാലയുടെ തന്നെ ബി.എഡ് പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഈ മാസം 21 ആണ്. കേരള സർവകലാശാലയുടെ എൻട്രൻസ് റിസൾട്ട് അറിയണമെങ്കിൽ ഇന്ന് തന്നെ മാർക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യണം. സർവകലാശാലയുടെ കീഴിലുള്ള സ്വയംഭരണ കോളേജുകളിൽ അപേക്ഷ നൽകേണ്ട അവസാന തീയതി 18 നാണ്. കോമൺ അഡ്മിഷൻ അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 15 നാണ്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും റാങ്ക് ലിസ്റ്റ് ലഭ്യമാകാത്തതിനാൽ പല വിദ്യാർത്ഥികൾക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോലും കഴിഞ്ഞിരുന്നില്ല.

]]>
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; എൽഎൽബി പരീക്ഷ നടത്താൻ അനുമതി https://malayalees.ch/calicut-university-llb-exams/ Wed, 08 Sep 2021 12:54:19 +0000 https://malayalees.ch/?p=49289 കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ത്രിവത്സര എൽഎൽബി ഒന്നാം സെമസ്റ്റർ പരീക്ഷ നടത്താൻ അനുമതി. പരീക്ഷ തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്‌തു. നടപടി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നൽകിയ അപ്പീലിൽ. പരീക്ഷ മാറ്റി വെക്കണമെന്ന് വിദ്യാർത്ഥികൾ നൽകിയ ഹർജി നൽകിയിരുന്നു. നാളെ തുടങ്ങേണ്ട പരീക്ഷകളാണ് ജസ്റ്റിസ് അമിത് റാവലിന്റെ സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്‌തത്‌.

അതേസമയം കാലിക്കറ്റ് സര്‍വ്വകലാശശാലാ എന്‍ട്രന്‍സ് പരീക്ഷ മാറ്റി- കാലിക്കറ്റ് സര്‍വ്വകലാശാലാ പഠനവകുപ്പുകള്‍, അഫിലിയേറ്റഡ് കോളജുകള്‍, സ്വാശ്രയ സെന്ററുകള്‍ എന്നിവിടങ്ങളിലേക്ക് യുജി, പിജി പ്രവേശനത്തിന് സെപ്തംബര്‍ ഒമ്പത്, പത്ത്, 13, 14 തിയതികളില്‍ നടത്താനിരുന്ന എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

]]>