CAG Report – malayalees.ch https://malayalees.ch Malayalam Online News Portal Mon, 15 Nov 2021 11:06:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CAG Report – malayalees.ch https://malayalees.ch 32 32 കിഫ്ബിക്കെതിരായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചു; അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് https://malayalees.ch/vd-satheeshan-against-govt-in-cag-report-agiant-kifbi/ Mon, 15 Nov 2021 11:06:17 +0000 https://malayalees.ch/?p=52526 സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കിഫ്ബിക്കെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചത് എന്തിനാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം. കാസര്‍ഗോഡ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ശബരിമലയില്‍ തീര്‍ത്ഥാടനം സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്യോഗസ്ഥരും മന്ത്രിമാരുമായി ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തിയില്ലെന്നും ഒരു തയ്യാറെടുപ്പും ഉണ്ടായിട്ടില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. മുല്ലപ്പെരിയാര്‍ മരംമുറിക്കല്‍ സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത്, തീരുമാനം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റേത് കൊണ്ടുമാത്രമല്ല. ഉദ്യോഗസ്ഥരെടുത്ത തീരുമാനം മന്ത്രിമാര്‍ അറിഞ്ഞില്ലെങ്കില്‍ റോഷി അഗസ്റ്റിന്‍ അടക്കം ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

2019-2020 വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് കിഫ്ബി വായ്പകളെ കുറിച്ചുള്ള സര്‍ക്കാര്‍ വാദങ്ങളെ സിഎജി തള്ളിയത്. സിഎജി റിപ്പോര്‍ട്ടിലെ ഉള്ളടക്കം തള്ളിക്കളഞ്ഞ് കിഎഫ്ബി കഴിഞ്ഞ ദിവസം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ബജറ്റിന് പുറത്ത് സര്‍ക്കാരിന് കടമെടുക്കാനുള്ള സംവിധാനമല്ല കിഎഫ്ബിയെന്ന് വാര്‍ത്താക്കുറിപ്പ് ചൂണ്ടിക്കാട്ടി. കിഎഫ്ബിയുടേത് ആന്യൂറ്റി മാതൃകയിലുള്ള തനത് സാമ്പത്തിക സംവിധാനമാണെന്നും കിഫ്ബി പുറത്തിറക്കിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

]]>
സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പ്രതിപക്ഷവാദം ശരിവയ്ക്കുന്നതെന്ന് ചെന്നിത്തല https://malayalees.ch/ramesh-chennithala-responding-in-cag-report/ Fri, 12 Nov 2021 12:54:25 +0000 https://malayalees.ch/?p=52425 സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പ്രതിപക്ഷവാദം പൂര്‍ണമായും ശരിവയ്ക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രളയം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്നാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. 483 പേരുടെ മരണത്തിനും നാശനഷ്ടങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രളയ മുന്നൊരുക്കത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്നാണ് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ദേശീയ ജലനയം അനുസരിച്ച് കേരള സംസ്ഥാന ജലനയം പുതുക്കിയില്ലെന്നും പ്രളയ നിയന്ത്രണത്തിനും, പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകള്‍ സംസ്ഥാന ജല നയത്തില്‍ ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ഗുരുതരമായ പാളിച്ചകളും വീഴ്ചകളും ചൂണ്ടിക്കാട്ടുന്നതാണ് സിഎജി റിപ്പോര്‍ട്ട്. 2018 ലെ പ്രളയ സമയത്ത് ഇടമലയാര്‍ റിസര്‍വോയറിമ് റൂള്‍ കര്‍വ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഫ്‌ളഡ് ഹസാര്‍ഡ് മാപ്പ് സംസ്ഥാനത്ത് ലഭ്യമല്ല. മഴ, നദിയുടെ ഒഴുക്ക് എന്നിവയുടെ തല്‍സമയ ഡേറ്റ ലഭിക്കാന്‍ സംവിധാനം ഇല്ലെന്നും 2018 ലെ പ്രളയ ശേഷവും അണക്കെട്ട് സൈറ്റും സര്‍ക്കാര്‍ ഓഫിസുകളിലെയും ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും സിഎജി റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശനും സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.റിപ്പോര്‍ട്ടിലെ രണ്ട് പരാമര്‍ശങ്ങളും പ്രതിപക്ഷം ഉന്നയിച്ചതാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ സിഎജിയോട് സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു അന്വേഷണം നടത്താന്‍ പോലും സര്‍ക്കാര്‍ തയാറായില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

]]>
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സിഎജി റിപ്പോർട്ട്; പൊതുകടം 32.07 % ആയി ഉയർന്നു https://malayalees.ch/kerala-financial-crisis-cag-report/ Thu, 11 Nov 2021 09:22:45 +0000 https://malayalees.ch/?p=52343 സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സിഎജി റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷം പൊതുകടം 32.07 ശതമാനമായി ഉയർന്നു. മുൻ വർഷത്തെക്കാൾ 1.02 ശതമാനമാണ് കടം വർധിച്ചത്. ( kerala financial crisis CAG report )

സംസ്ഥാനത്തിന്റെ മൊത്തം കടം 2,74,136 കോടി രൂപയാണ്. കടം വാങ്ങുന്നത് തുടരുകയാണെങ്കിൽ ഭാവി തലമുറക്ക് ഭാരമാകുമെന്ന് സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാർ റവന്യു ധന കമ്മികൾ നിയന്ത്രിക്കണമെന്നും സിഎജി റിപ്പോർട്ടിൽ നിർദേശിച്ചു.

റവന്യു വരുമാനത്തിൽ വലിയ വർധനയാണ് സംസ്ഥാനത്തുണ്ടായത്. 31 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. 2015-16 ൽ 69,033 കോടി രൂപയായിരുന്നു റവന്യു വരുമാനം. 2019 -20 ൽ ഇത് 90,225 കോടി രൂപയായി. എന്നാൽ സർക്കാരിനെ ആശങ്കയിലാക്കി റവന്യു വരുമാനത്തിന്റെ 21 ശതമാനം വിനിയോഗിച്ചത് പലിശയടക്കാനാണ്.

മുൻ സാമ്പത്തിക വർഷങ്ങളിലെ അധിക ചെലവ് ക്രമപ്പെടുത്തിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 2011 മുതൽ 2018 വരെ ക്രമപ്പെടുത്താത്തത് 4735 കോടി രൂപയാണ്. അപര്യാപ്തമായ ചെലവ് നിയന്ത്രണമാണ് നടക്കുന്നതെന്ന് സി.എ.ജി റിപ്പോർട്ടിൽ ആരോപിച്ചു.

അതിനിടെ, പ്രളയ മുന്നൊരുക്കത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നുണ്ട്. ദേശീയ ജലനയം അനുസരിച്ച് കേരള സംസ്ഥാന ജലനയം പുതുക്കിയില്ലെന്നും പ്രളയ നിയന്ത്രണത്തിനും, പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകൾ സംസ്ഥാന ജല നയത്തിൽ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഗുരുതരമായ പാളിച്ചകളും വീഴ്ചകളും ചൂണ്ടിക്കാട്ടുന്നതാണ് സിഎജി റിപ്പോർട്ട്. 2018 ലെ പ്രളയ സമയത്ത് ഇടമലയാർ റിസർവോയറിമ് റൂൾ കർവ് ഉണ്ടായിരുന്നില്ലെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഫ്‌ളഡ് ഹസാർഡ് മാപ്പ് സംസ്ഥാനത്ത് ലഭ്യമല്ല. മഴ, നദിയുടെ ഒഴുക്ക് എന്നിവയുടെ തൽസമയ ഡേറ്റ ലഭിക്കാൻ സംവിധാനം ഇല്ലെന്നും 2018 ലെ പ്രളയ ശേഷവും അണക്കെട്ട് സൈറ്റും സർക്കാർ ഓഫിസുകളിലെയും ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും സിഎജി റിപ്പോർട്ട് വിലയിരുത്തുന്നു.

1983 രൂപീകരിച്ച ഇടുക്കി റിസർവോയറിന്റെ റൂൾ കർവ് പുനരവലോകനം ചെയ്തില്ലെന്ന് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ചെറുതോണി നദിതീരത്തെ കയ്യേറ്റങ്ങൾ നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തി. ഇത് 2018 ലെ പ്രളയത്തിൽ നാശ നഷ്ടങ്ങൾക്ക് കാരണമായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രളയ ഭീഷണി ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കം ഉണ്ടായില്ല. ചെങ്കൽ തോട്ടിലെ വെള്ളം പെരിയാർ നദിയിലേയ്ക്ക് വഴി തിരിച്ചു വിടാനുള്ള കനാൽ ഉണ്ടായിരുന്നില്ല. തോട്ടപ്പള്ളി സ്പിൽവേയുടെ ലീഡിങ്ങ് ചാനൽ ആഴവും, വീതിയും കൂട്ടാനുള്ള ഡ്രെഡ്ജിംഗ് ലക്ഷ്യം കണ്ടില്ല. സ്പിൽവെ കവാടത്തിലെ 500 ലധികം മരങ്ങൾ സ്പിൽവെ ശേഷി കുറച്ചു. 2018 ലെ ആലപ്പുഴയിൽ പ്രളയ സാഹചര്യത്തിന് ഇത് കാരണമായെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.

2018 പ്രളയത്തെ തുടർന്നുള്ള അറ്റകുറ്റപണികൾ പൂർത്തിയായത് 18 ശതമാനം മാത്രമാണ്. 2021 ഏപ്രിൽ വരെയുള്ള കണക്കാണ് സിഎജി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

]]>
2ജി കേസിലെ വിവാദ പരാമർശം; മുൻ സിഎജി വിനോദ് റായ് മാപ്പ് പറഞ്ഞു https://malayalees.ch/vinod-rai-apology-in-spectrum-case/ Thu, 28 Oct 2021 11:41:48 +0000 https://malayalees.ch/?p=51696 മാനനഷ്ടക്കേസിൽ മുൻ സി.എ.ജി വിനോദ് റായ് തന്നോട് നിരുപാധികം മാപ്പ് പറഞ്ഞതായി കോൺഗ്രസ് നേതാവും മുൻ രാജ്യസഭാ എം.പിയുമായ സഞ്ജയ് നിരുപം. 2ജി സ്‌പെക്‌ട്രം റിപ്പോർട്ടിൽ നിന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ മാറ്റിനിർത്താൻ നിരുപമും മറ്റ് എംപിമാരും സമ്മർദം ചെലുത്തിയെന്ന് 2014ൽ റായ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് നിരുപം കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തത്.

‘ഡൽഹി പാട്യാല കോടതിയിൽ ഞാൻ സമർപ്പിച്ച അപകീർത്തി കേസിൽ ഒടുവിൽ മുൻ സിഎജി വിനോദ് റായ് നിരുപാധികം മാപ്പുപറഞ്ഞിരിക്കുന്നു. യുപിഎ സർക്കാറിന്റെ കാലത്തെ 2ജി സ്‌പെക്ട്രം, കൽക്കരി ലേലം എന്നിവയുമായി ബന്ധപ്പെട്ട കൃത്രിമ റിപ്പോർട്ടുകൾക്ക് അദ്ദേഹം രാഷ്ട്രത്തോട് മാപ്പു പറയണം’ – കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ട്വിറ്ററിൽ പങ്കുവച്ച് നിരുപം പറഞ്ഞു.

അഭിമുഖത്തിലെ ചോദ്യങ്ങൾക്ക് മറുപടിയായി സിഎജി റിപ്പോർട്ടിൽ നിന്ന് മൻമോഹൻ സിങ്ങിന്റെ പേര് ഒഴിവാക്കാൻ സമ്മർദം ചെലുത്തിയവരിൽ സഞ്ജയ് നിരുപമിന്റെ പേര് അശ്രദ്ധമായും തെറ്റായും പരാമർശിച്ചതായി മനസ്സിലായിയെന്ന് സത്യവാങ്മൂലത്തിൽ റായ് പറഞ്ഞു. സഞ്ജയ് നിരുപമിന് പുറമേ, കോൺഗ്രസ് എംപിമാരായ അശ്വിനി കുമാറും സന്ദീപ് ദീക്ഷിത്തും മൻമോഹനു വേണ്ടി ഇടപെട്ടു എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

]]>
നെല്ല് സംഭരണത്തില്‍ വീഴ്ച പറ്റി: സംസ്കരണശേഷി ഉപയോഗിച്ചില്ലെന്ന് സി.എ.ജി റിപ്പോര്‍ട്ട് https://malayalees.ch/cag-report-about-paddy-procurement/ Fri, 11 Jun 2021 04:26:48 +0000 https://malayalees.ch/?p=45433 നെല്ല് സംഭരിക്കുന്നതിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വീഴ്ചയുണ്ടായെന്ന് സി.എ.ജി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ നെല്ല് സംസ്കരണ ശേഷി കാര്യമായി ഉപയോഗിച്ചില്ല. 21.85 കോടി രൂപയ്ക്ക് സ്ഥാപിച്ച നെല്ല് സംസ്കരണ ശേഷിയാണ് ഉപയോഗിക്കാത്തതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പൊതുവിതരണ സംവിധാനത്തിലൂടെ കാര്യമായി അരി വിതരണം ചെയ്തില്ലെന്നും, ഇതുമൂലം നെല്ല് കർഷകർക്ക് ന്യായമായ വിലയും ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ അരിയും ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2019 മാർച്ച് 31 വരെയുള്ള വിവിധ വകുപ്പുകളുടെ റിപ്പോർട്ടാണ് സി.എ.ജി നിയമസഭയിൽവെച്ചത്.

കെ.എസ്.ആർ.ടി.സി യുടെ കെടുകാര്യസ്ഥതയും സി.എ.ജി. അക്കമിട്ട് നിരത്തുന്നുണ്ട്. ഷോപ്പിംങ്ങ് കോംപ്ലക്സ് നിർമ്മാണത്തിൽ കെ.എസ്.ആര്‍.ടി.സി കാര്യക്ഷമത കാട്ടിയില്ല. ഇത് മൂലം കോംപ്ലക്സുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ കാലതാമസമുണ്ടായി. പൂർത്തിയായ ഷോപ്പിംങ്ങ് കോംപ്ലക്സുകൾ കൃത്യമായി വാടകയ്ക്ക് നൽകിയില്ലന്ന കുറ്റപ്പെടുത്തലുമുണ്ട്. അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാണെന്ന് സി.എ.ജി വ്യക്തമാക്കി. 574.49 കോടി ലാഭവിഹിതം ഉണ്ടാക്കിയെന്നാണ് കണക്കുകള്‍. കെ.എസ്.എഫ്.ഇ, കെ.എം.എം.എൽ, ബിവറേജസ് കോർപ്പറേഷൻ എന്നിവയാണ് വലിയ നേട്ടം ഉണ്ടാക്കിയത്. എന്നാല്‍, 58 പൊതുമേഖലാ സ്ഥാപനങ്ങൾ 1796.55 കോടിയുടെ നഷ്ടമുണ്ടാക്കി. 1431 കോടി നഷ്ടവുമായി കെ.എസ്.ആർ.ടി.സിയാണ് ഇതില്‍ മുന്നിൽ. പ്രവർത്തനരഹിതമായ 16 പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ സി.എ.ജിയുടെ ശുപാർശയുണ്ട്. പരിശോധന റിപ്പോർട്ടുകളും ഓഡിറ്റ് നിരീക്ഷണ റിപ്പോർട്ടുകളും തീർപ്പാക്കുന്നതിൽ ധനവകുപ്പിന് വീഴ്ചയുണ്ടെന്നും സി.എ.ജി വ്യക്തമാക്കുന്നു.

]]>
ധ​ന​മ​ന്ത്രി സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​നം ന​ട​ത്തി, രാജിവെക്കണമെന്ന്​ ചെന്നിത്തല https://malayalees.ch/ramesh-chennithala-demands-thomas-issac-resignation/ Tue, 17 Nov 2020 12:26:31 +0000 https://malayalees.ch/?p=35251 നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് സി.എ.ജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക്കിന് എങ്ങനെ ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനകാര്യ സെക്രട്ടറിക്ക് കിട്ടുന്ന റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്കാണ് നല്‍കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തോ​മ​സ് ഐ​സ​ക് രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഭരണഘടനയുടെ അടിസ്ഥാനപരമായ തത്വങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ ഒരു മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവും നടത്തിയിരിക്കുന്ന ഗുരുതരമായ കുറ്റമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഒ​രു മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​വ​ഹേ​ളി​ച്ചി​രി​ക്കു​ന്നു എ​ന്ന​ത് ച​ർ​ച്ച ചെ​യ്യേ​ണ്ട​താ​ണ്. ഒ​റി​ജ​ന​ലും ക​ര​ടും ക​ണ്ടാ​ൽ അ​റി​യാ​ത്ത ആ​ളാ​ണോ ധ​ന​മ​ന്ത്രി​യെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

അ​ഴി​മ​തി​യും കൊ​ള്ള​യും മ​റ​യ്ക്കാ​നാ​ണ് ധ​ന​മ​ന്ത്രി ക​ള്ളം പ​റ​യു​ന്ന​ത്. മ​സാ​ല ബോ​ണ്ടി​ൽ ആ​ർ​ക്കൊ​ക്കെ ക​മ്മീ​ഷ​ൻ കി​ട്ടി​യെ​ന്ന് ഐ​സ​ക് പ​റ​യ​ണം. മ​സാ​ല ബോ​ണ്ടു​ക​ൾ സു​താ​ര്യ​മ​ല്ലെ​ന്നും മ​സാ​ല ബോ​ണ്ട് വ​ഴി ന​ട​ന്ന​ത് ക​ള്ള​ക്ക​ച്ച​വ​ട​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ണ​റാ​യി​യെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി ചെ​യ്ത​താ​ണ് മ​സാ​ല ബോ​ഡ്. ഉ​യ​ർ​ന്ന പ​ലി​ശ​യ്ക്ക് വാ​യ്പ​യെ​ടു​ത്ത​ത് പി​ണ​റാ​യി​ക്ക് ബ​ന്ധ​മു​ള്ള ലാവ്‍ലി​നെ സ​ഹാ​യി​ക്കാ​നാ​ണ്.

വ​ൻ​കി​ട പ​ദ്ധ​തി​ക്ക് ആ​രും എ​തി​ര​ല്ല. വ​ൻ​കി​ട പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ അ​ഴി​മ​തി​യും ക​മ്മീ​ഷ​ന​ടി​യും ന​ട​ക്കു​ന്നു​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. കി​ഫ്ബി​ക്ക് മു​ൻ​പും ഇ​വി​ടെ വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ ന​ട​ന്നി​ട്ടു​ണ്ട്. ശി​വ​ശ​ങ്ക​ർ മു​ഖ്യ​മ​ന്ത്രി​യെ സം​ര​ക്ഷി​ക്കു​ക​യാ​ണ്. തി​രി​ച്ച് മു​ഖ്യ​മ​ന്ത്രി ശി​വ​ശ​ങ്ക​റെ​യും സം​ര​ക്ഷി​ക്കു​ന്നു. ഈ ​കൂ​ട്ടു​ക​ച്ച​വ​ടം കു​റെ നാ​ളാ​യി സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ക​യാ​ണ്. ഇ​തി​ന് വ​ള​മി​ടാ​ൻ വേ​ണ്ടി​യാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ സ​ർ​ക്കാ​ർ വി​മ​ർ​ശി​ക്കു​ന്ന​ത്. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ കേ​ര​ള​ത്തി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്. ശി​വ​ശ​ങ്ക​ർ ന​ട​ത്തി​യ മ​റ്റ് ഇ​ട​പാ​ടു​ക​ളും സ്വ​ഭാ​വി​ക​മാ​യി അ​ന്വേ​ഷി​ക്കേ​ണ്ടെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. അ​പ്പോ​ൾ അ​തെ​ല്ലാം സ​ർ​ക്കാ​ർ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​ട​യാ​നാ​ണെ​ന്ന് പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി രം​ഗ​ത്ത് എ​ത്തു​ന്ന​ത്. മ​യ​ക്കു​മ​രു​ന്നു കേ​സി​നെ കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി സം​സാ​രി​ക്കു​ന്നി​ല്ല. പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യെ സം​ര​ക്ഷി​ക്കാ​നാ​യി​രു​ന്നു ഇ​തി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി ശ്ര​മി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തെ ധി​ര​മാ​യി നേ​രി​ടു​ക​യാ​ണ് വേ​ണ്ട​ത്. അ​തി​ന് പ​ക​രം മു​ഖ്യ​മ​ന്ത്രി​യു​ടെ നെ​ഞ്ചി​ടിപ്പ് കൂ​ടു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പരിഹസിച്ചു.

]]>
സി.എ.ജി വിവാദം; പ്രതിപക്ഷാരോപണത്തിൽ സർക്കാർ പ്രതിരോധത്തിൽ https://malayalees.ch/government-in-defense-of-opposition-allegations/ Tue, 17 Nov 2020 08:55:10 +0000 https://malayalees.ch/?p=35231 സി.എ.ജി റിപ്പോർട്ട് വെളിപ്പെടുത്തിയെന്ന പ്രതിപക്ഷാരോപണത്തിൽ സർക്കാർ പ്രതിരോധത്തിൽ. 2018-19ലെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചുവെന്ന് സി.എ.ജി വാർത്താക്കുറുപ്പിൽ പറയുന്നു. കിഫ്ബി പരാമർശം കരട് റിപ്പോർട്ടിലാണോ അന്തിമ റിപ്പോർട്ടിലാണോയെന്നാണ് നിലവിൽ ആശയക്കുഴപ്പം.

അതേസമയം കിഫ്ബിക്കെതിരായ കേസിന് പിന്നിൽ ആർ.എസ്.എസാണെന്ന ആരോപണവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തി. റാം മാധവുമായി ചർച്ച നടത്തിയ ശേഷമാണ് മൂന്നാമത്തെ ഹർജി തയ്യാറാക്കിയതെന്നും ധനമന്ത്രി ആരോപിച്ചു. ആരോപണങ്ങൾ തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ പറഞ്ഞു.

കിഫ്ബിക്കെതിരായ നീക്കത്തിന് പിന്നിൽ ഉന്നതതല ആർ.എസ്.എസ് ഗൂഢാലോചനയാണെന്ന വാദമാണ് ധനമന്ത്രി ഇന്ന് മുന്നോട്ട് വെച്ചത്. പരാതിക്കാരനും റാം മാധവും ലോ പോയിൻറ് ചർച്ച ചെയ്യാൻ കൂടിക്കാഴ്ച നടത്തി. ഇവരുടെ വക്കാലത്ത് ഏറ്റെടുത്ത കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ ആർ.എസ്.എസിന്‍റെ കോടാലിയായി മാറിയെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

]]>