cafe coffee day – malayalees.ch https://malayalees.ch Malayalam Online News Portal Wed, 12 Jan 2022 12:44:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png cafe coffee day – malayalees.ch https://malayalees.ch 32 32 കഫേ കോഫി ഡേയുടെ സൂപ്പർ വുമൺ ആയി മാളവിക ഹെഗ്ഡെ; രണ്ട് വർഷത്തിനിടെ നികത്തിയത് 5500 കോടി രൂപയുടെ കടം! https://malayalees.ch/malavika-hegde-cafe-coffee-day/ Wed, 12 Jan 2022 12:44:39 +0000 https://malayalees.ch/?p=55409 2019 ജൂലായ് 31നാണ് കഫേ കോഫി ഡേ ഉടമ വിജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തിയത്. രാജ്യത്തെ ഏറ്റവും വലിയ കോഫി പാർലർ ശൃംഘലയായ കഫേ കോഫി ഡേ അഥവാ സിസിഡി ഉടമ കടം കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. 2019 മാർച്ചിൽ സ്ഥാപനത്തിൻ്റെ ബാധ്യത 7200 കോടി രൂപയായിരുന്നു എന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. സിദ്ധാർത്ഥയ്ക്ക് അത് താങ്ങാനായില്ല. ലാഭമുണ്ടാക്കാൻ സാധിക്കുന്ന കച്ചവട തന്ത്രം നടപ്പിലാക്കാൻ തനിക്ക് സാധിച്ചില്ലെന്നെഴുതി അയാൾ ജീവനൊടുക്കി. തുടർന്ന് സിസിഡിയുടെ സിഇഒ ആയി മാളവിക ഹെഗ്ഡെ സ്ഥാനമേറ്റു. അന്ന് സിദ്ധാർത്ഥയുടെ ഭാര്യ എന്ന വിലാസം മാത്രമാണ് മാളവികയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന്, രണ്ട് വർഷം കൊണ്ട് സിസിഡിയുടെ 5500 കോടി രൂപയോളം കടം നികത്തിയ സൂപ്പർ വുമൺ ആണ് മാളവിക. 2019 മാർച്ചിൽ 7200 കോടി രൂപയുടെ ബാധ്യതയുണ്ടായിരുന്ന കഫേ കോഫി ഡേ 2021 മാർച്ചിൽ കടപ്പെട്ടിരിക്കുന്നത് വെറും 1731 കോടി രൂപയാണ്! (malavika hegde cafe coffee)

1996 ജൂലായ് 11ന് ബെംഗളൂരുവിൽ തുടങ്ങിയ കഫേ കോഫി ഡേ വളരെ വേഗമാണ് രാജ്യമെങ്ങും പടർന്നത്. വളരെ സവിശേഷതയുള്ള ബിസിനസ് മോഡലാണ് സിസിഡിയെ ശ്രദ്ധേയമാക്കിയത്. തങ്ങളുടെ കാപ്പികൾക്കായി സിസിഡി സ്വയം കൃഷി ചെയ്തു. കാപ്പി കൃഷി ചെയ്ത്, വിളവെടുത്ത്, കാപ്പിയുണ്ടാക്കി സിസിഡി ആളുകളെ കുടിപ്പിച്ചു. കാപ്പിക്കുരു അവർ കയറ്റുമതി ചെയ്യുകയും ചെയ്തു. കാപ്പിക്കുരു മാത്രമല്ല, കോഫി മെഷീനുകളും സിസിഡികളിലെ ഫർണിച്ചറുകളുമെല്ലാം ഉണ്ടാക്കിയതും അവർ തന്നെയായിരുന്നു. അങ്ങനെ ചെലവ് ചുരുക്കലിൻ്റെ ബിസിനസ് മോഡൽ വേഗം ഹിറ്റായി. സിസിഡി വളർന്നു. 2011 ആകുമ്പോഴേക്കും 1000ലധികം സിസിഡി ഔട്ട്‌ലെറ്റുകൾ രാജ്യത്തുണ്ടായി. കാര്യങ്ങളൊക്കെ ശുഭകരമെന്ന് നമ്മൾ കരുതി. പക്ഷേ, ഔട്ട്‌ലെറ്റുകൾ പലതും പൂട്ടിക്കൊണ്ടിരുന്നു. ഒടുവിൽ, 2019ൽ സിസിഡിയുടെ ലോവസ്റ്റ് പോയിൻ്റ്. സ്ഥാപകനും സിഇഒയുമായ വിജി സിദ്ധാർത്ഥ ജീവനൊടുക്കി. ഈ സംഭവത്തിനു ശേഷം വീണ്ടും പല ഔട്ട്‌ലെറ്റുകൾക്കും പൂട്ട് വീണു.

ഇങ്ങനെ വളരെ സങ്കീർണമായ, തകർച്ച ഉറപ്പിച്ച ഒരു പ്രസ്ഥാനത്തെയാണ് എഞ്ചിനീയറിംഗ് ബിരുദധാരിയായ മാളവിക രക്ഷപ്പെടുത്തിയെടുത്തത്. 2019ലെ 7200 കോടി രൂപയുടെ ബാധ്യത അടുത്ത വർഷം 3100 ആയി കുറഞ്ഞു. 2021ൽ അത് 1731ലേക്ക് താഴ്ന്നു. കമ്പനി തുടങ്ങുമ്പോൾ മുതൽ നോൺ എക്സിക്യൂട്ടിവ് ബോർഡ് മെമ്പറായിരുന്ന മാളവിക സാകൂതം ബിസിനസ് നിരീക്ഷിക്കുകയായിരുന്നു. ഒടുവിൽ ഒരു രക്ഷകയെപ്പോലെ ഇന്ന് സിസിഡിയെ നയിക്കുന്നു. ഇന്ന് സിസിഡിയ്ക്ക് 572 ഔട്ട്‌ലെറ്റുകളാണ് രാജ്യത്തുള്ളത്. ഏഷ്യയിൽ അറബിക്ക കാപ്പിക്കുരുവിൻ്റെ ഏറ്റവും വലിയ ഉത്പാദകർ. 20,000 ഏക്കറിലാണ് കൃഷി. അമേരിക്കയും യൂറോപ്പുമടക്കമുള്ള വൻകരകളിലെ രാജ്യങ്ങളിലേക്ക് അവർ ഇത് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.

]]>
കഫേ കോഫി ഡേയുടെ 280 ഔട്ട്‌ലെറ്റുകൾ പൂട്ടി https://malayalees.ch/cafe-coffee-day-280-outlet-closed/ Mon, 20 Jul 2020 12:38:39 +0000 https://malayalees.ch/?p=28777 ഇന്ത്യയിലെ പ്രസിദ്ധ കോഫി ഷോപ്പ് ശൃംഖലയായ കഫേ കോഫി ഡേയുടെ 280 ഔട്ട്‌ലെറ്റുകൾ പൂട്ടി. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലാണ് ഇത്രയും ഔട്ട്‌ലെറ്റുകൾ പൂട്ടിയിരിക്കുന്നത്. കമ്പനി ലാഭത്തിലാക്കാനാണ് ഈ നീക്കം.

ശൃംഖലയ്ക്ക് രാജ്യത്ത് നിലവിലുള്ളത് 1480 കോഫി ഷോപ്പുകളാണ് ഉള്ളത്. സ്ഥാപനത്തിലെ ശരാശരി പ്രതിദിന വിൽപന 15,739ൽ നിന്ന് 15,445 ആയി കുറഞ്ഞിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോഴാണ് വ്യത്യാസം വന്നത്. പ്രവർത്തന ചെലവിലുണ്ടായ അന്തരം മൂലം ലാഭം വർധിപ്പിക്കുന്നതിനാണ് 280 ഔട്ട്‌ലെറ്റുകൾ പൂട്ടിയതെന്നാണ് അധികൃതരുടെ വിശദീകരണം.

കമ്പനി ഉടമയായ വിജി സിദ്ധാർത്ഥയുടെ മരണത്തോടെയാണ് കഫേ കോഫി ഡേയുടെ നടത്തിപ്പിൽ മാറ്റം വന്നു തുടങ്ങിയത്. കഴിഞ്ഞ വർഷം ഇദ്ദേഹത്തെ കാണാതാകുകയും തുടർന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കമ്പനിയുടെ നഷ്ടങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്ന കത്തും കണ്ടെത്തി.

1644 കോടി രൂപയുടെ കടമാണ് കമ്പനിക്കുണ്ടായിരുന്നത്. 13 വായ്പാ ദാതാക്കളുടെ കടം വീട്ടിയത് കമ്പനിയുടെ ആസ്തികൾ വിറ്റിട്ടാണ്. കഫേ ഡേ ഗ്ലോബലിന്റെ താഴെയുള്ള കഫേ ഡേ എന്റർപ്രൈസസിന്റെ കീഴിലാണ് ഇപ്പോൾ കോഫി ഷോപ്പുകൾ പ്രവർത്തിക്കുന്നത്. ബെംഗളൂരിവിലെ ഗ്ലോബൽ വില്ലേജിലുണ്ടായിരുന്ന ടെക് പാർക്ക് കഴിഞ്ഞ വർഷം തന്നെ വിദേശ കമ്പനിക്ക് കൈമാറിയിരുന്നു.

]]>