Cabinet – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Mar 2023 04:13:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Cabinet – malayalees.ch https://malayalees.ch 32 32 ത്രിപുരയിൽ സർക്കാർ രൂപീകരണ ചർച്ച; അമിത് ഷാ ഇന്ന് ഗുവഹത്തിയിൽ https://malayalees.ch/amit-shah-over-government-formation-in-tripura/ Mon, 06 Mar 2023 04:13:26 +0000 https://malayalees.ch/?p=77412 ത്രിപുരയിലെ സർക്കാർ രൂപീകരണം സംബന്ധിച്ച് അന്തിമ ചർച്ചകൾ ഇന്ന് ഗുവഹത്തിയിൽ നടക്കും. ചർച്ചകൾക്കായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഗുവഹത്തിയിൽ എത്തും. മുഖ്യമന്ത്രിയായി മണിക് സഹ തന്നെ തുടരാൻ കഴിഞ്ഞ ദിവസം വൈകീട്ട് ഡൽഹിയിൽ നടന്ന ചർച്ചകളിൽ ധാരണ ആയി എന്നാണ് സൂചന. എന്നാൽ കേന്ദ്രമന്ത്രി പ്രതിമ ഭൗമികിനുള്ള സ്ഥാനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം ആയിട്ടില്ല.

ബിപ്ലബ് കുമാർ ദേബ് അടക്കമുള്ള ഒരു വിഭാഗം നേതാക്കൾ പ്രതിമ ഭൗമിക്കിനെ പിന്തുണച്ചു രംഗത്തുണ്ട്. സംസ്ഥാന പാർട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങൾ ഒഴിവാക്കി കൊണ്ടുള്ള സമവായ നീക്കത്തിനാണ് ദേശീയ നേതൃത്വത്തിന്റെ ശ്രമം.

അതേസമയം വോട്ടെണ്ണലിനു പിന്നാലെ സംസ്ഥാനത്തുണ്ടായ വ്യാപക അക്രമസംഭവങ്ങളിൽ സിപിഐ എം സംസ്ഥാനസെക്രട്ടറി ജിതേന്ദ്ര ചൗദരി പൊലീസിന് കത്ത് നൽകി. 600 ഓളം വീടുകൾ ആക്രമിക്കപ്പെട്ടതായും, 1000 ത്തോളം പേർക്ക് പരുക്ക് ഏറ്റ തായും സിപിഐഎം ആരോപിച്ചു. അക്രമങ്ങളുടെ മുഴുവൻ പട്ടികയും കത്തിനൊപ്പം കൈമാറിയിട്ടുണ്ട്.

]]>
പാർട്ടി ചെയർമാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ഋഷി സുനക് https://malayalees.ch/rishi-sunak-sacks-tory-party-chief-over-tax-affairs/ Mon, 30 Jan 2023 04:56:09 +0000 https://malayalees.ch/?p=75262 ക​ൺ​സ​ർ​വേ​റ്റി​വ് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ന​ദീം സ​ഹാ​വി​യെ ഋ​ഷി സു​ന​ക് മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി. സ​ഹാ​വി നി​കു​തി​വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ഴ​യ​ട​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി​യാ​കു​മ്പോ​ൾ ഇ​ക്കാ​ര്യം ടാ​ക്സ് അ​തോ​റി​റ്റി​യെ അ​റി​യി​ച്ചി​ല്ലെ​ന്നു​മാ​ണ് ആ​രോ​പ​ണം.

ന​ദീം സ​ഹാ​വി​യെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് നീ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​ത്തി​ൽ ച​ട്ട​ലം​ഘ​നം വ്യ​ക്ത​മാ​യെ​ന്നും അതിനാൽ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് നീ​ക്കു​ക​യാ​ണെ​ന്നും ഋ​ഷി സു​ന​ക് സ​ഹാ​വി​ക്ക് അയച്ച ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോയ നിരവധി സന്ദർഭങ്ങളിൽ സഹവിയുടെ പ്രവർത്തനം നിർണായകമായതായി ഋ​ഷി സു​ന​ക് കത്തിൽ കൂട്ടിച്ചേർത്തു.

നികുതി അടയ്ക്കാത്തതിനെച്ചൊല്ലി എച്ച്എംആർസിയുമായി തർക്കമുണ്ടായതിനെത്തുടർന്ന് പ്രശ്നം പരിഹരിക്കാൻ സഹവി പിഴയടച്ചു. ഇതോടെ സഹവിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

]]>
ഒമിക്രോൺ; മന്ത്രിസഭായോഗം വിലയിരുത്തും https://malayalees.ch/omicron-cabinet-will-evaluate/ Wed, 05 Jan 2022 04:35:47 +0000 https://malayalees.ch/?p=55048 സംസ്ഥാനത്തെ ഒമിക്രോൺ സാഹചര്യം മന്ത്രിസഭായോഗം ഇന്ന് വിലയിരുത്തും. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ ഇന്നലെ ചേർന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മന്ത്രിസഭ ചർച്ച ചെയ്യും.

കെ-റെയിലിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഇതും ചർച്ചയ്ക്ക് വരാൻ സാധ്യതയുണ്ട്. ലൈഫ് പദ്ധതി നടത്തിപ്പിൽ തദ്ദേശ കൃഷി വകുപ്പുകൾ തമ്മിലുള്ള തർക്കത്തിന് ഇന്ന് പരിഹാരം ഉണ്ടായേക്കും. വകുപ്പ് മേധാവികൾ തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉണ്ടായ നിർദേശം ചീഫ് സെക്രട്ടറി മന്ത്രിസഭയെ അറിയിക്കും.

അപേക്ഷകളുടെ പരിശോധനയ്ക്ക് എല്ലാ വകുപ്പുകളെയും ചുമതലപ്പെടുത്താനാകും തീരുമാനം. ലൈഫ് പദ്ധതിയിൽ വീടിനായി അപേക്ഷിച്ച് അപേക്ഷകൾ പരിശോധിച്ച് പുതിയ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കാൻ കൃഷി അസിസ്റ്റൻറ്മാരെ കൂടി തദ്ദേശവകുപ്പ് നിയോഗിച്ചിരുന്നു. ഇതിന് കൃഷി വകുപ്പ് അനുമതി നൽകാത്തതായിരുന്നു തർക്കത്തിന് കാരണം.

]]>
ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ്: അനുപാതം പുനഃക്രമീകരിക്കാൻ തീരുമാനം https://malayalees.ch/minority-student-scholarship-decision-to-rearrange-the-ratio/ Thu, 15 Jul 2021 12:31:05 +0000 https://malayalees.ch/?p=46831 ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും. ക്രിസ്ത്യന്‍ 18.38%, മുസ്ലീം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. സ്കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചു.

മന്ത്രിസഭായോഗ തീരുമാനങ്ങൾ;

15-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ജൂലൈ 22 മുതല്‍  വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. 21 മുതല്‍ ചേരാനിരുന്ന സഭാ സമ്മേളനം ബക്രീദ് പ്രമാണിച്ച് മാറ്റുകയായിരുന്നു.

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തില്‍ നിന്ന് മാറ്റിവെച്ച വിഹിതം തിരികെ നല്‍കി പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തും. ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ പരിധിയില്‍ വരുന്ന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും തിരികെ നല്‍കുന്ന മാറ്റിവെച്ച ശമ്പളത്തില്‍ നിന്ന് ജീവനക്കാരന്‍റെ ദേശീയ പെന്‍ഷന്‍ പദ്ധതി വിഹിതം കുറവു ചെയ്യേണ്ടതില്ല എന്ന് ഫെബ്രുവരി 26 ലെ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ നിഷ്കര്‍ഷിച്ചിരുന്നു. ഈ നിബന്ധന ഒഴിവാക്കി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള അഗതിരഹിത കേരളം പദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെട്ട അതി ദരിദ്രരെ കണ്ടെത്തുന്നതിന് തയ്യാറാക്കിയ മാര്‍ഗരേഖ അംഗീകരിച്ചു. നാലര മാസത്തിനുള്ളില്‍ ഇതിന്റെ സര്‍വ്വേ പൂര്‍ത്തീകരിക്കും. പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഗ്രാമവികസന കമ്മീഷണറേറ്റിലെ അഡീഷണല്‍ ഡവലപ്പ്മെന്‍റ് കമ്മീഷണര്‍ സന്തോഷ് കുമാറിനെ സംസ്ഥാനതല നോഡല്‍ ഓഫീസറായി നിശ്ചയിച്ചു.

ആശ്രയ പദ്ധതിയുടെ പരിധിയില്‍ വരേണ്ടതും വിട്ടുപോയതുമായ പരമദരിദ്രരെ കണ്ടെത്തി അവര്‍ക്ക് വരുമാനം ആര്‍ജിക്കാനുള്ള പദ്ധതികളും അത് പറ്റാത്തവര്‍ക്ക് ഇന്‍കം ട്രാന്‍സ്ഫര്‍ പദ്ധതികളും മൈക്രോ പ്ലാനുകളിലൂടെ ആവിഷ്ക്കരിച്ചു നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്ത തടവുകാരന്‍ സജിത്തിന്‍റെ കുടുംബത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന വ്യവസ്ഥയോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.

കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് ഓഫീസുകളുടെയും വനിതാ ബറ്റാലിയന്‍റെയും സുഗമമായ പ്രവര്‍ത്തനത്തിന് സംസ്ഥാന പൊലീസിലെ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ 49 തസ്തികകള്‍ സൃഷ്ടിക്കും. ക്രൈംബ്രാഞ്ചില്‍ നിലവിലുള്ള അഞ്ച് ജൂനിയര്‍ സൂപ്രണ്ട് തസ്തികകള്‍ സീനിയര്‍ സൂപ്രണ്ട് തസ്തികകളായി ഉയര്‍ത്തും.

]]>
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു https://malayalees.ch/union-cabinet-reshuffle-discussions-are-progressing/ Tue, 15 Jun 2021 04:20:34 +0000 https://malayalees.ch/?p=45538 കേന്ദ്രമന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. മുതിര്‍ന്ന മന്ത്രിമാരുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായും നടത്തിയ ചര്‍ച്ചയില്‍ കൂടുതല്‍ വകുപ്പുകള്‍ ഒരേ മന്ത്രി കൈകാര്യം ചെയ്യുന്നത് ഒഴിവാക്കാന്‍ തീരുമാനിച്ചു. അടുത്ത മാസം നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായിട്ട് മന്ത്രിസഭാ പുന:സംഘടന ഉണ്ടാകും.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം മന്ത്രിസഭ പുനഃസംഘടിപ്പിച്ചിട്ടില്ല. ആദ്യ പുനഃസംഘടന ഇപ്പോഴുള്ള അപര്യാപ്തകള്‍ പരിഹരിക്കുന്നതാകണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം. ഇതിനായി മന്ത്രിമാരുടെ പ്രവര്‍ത്തന പരിശോധന പ്രധാനമന്ത്രി നടത്തിയിരുന്നു. വിവിധ ദിവസങ്ങളിലായി മന്ത്രിമാരെയും പാര്‍ട്ടി നേതാക്കളെയും വിളിച്ച് വരുത്തി പ്രധാനമന്ത്രി ചര്‍ച്ചകളും നടത്തിയിരുന്നു. ഇതിന്റെ എല്ലാം അന്തിമ ഘട്ടം എന്ന നിലയിലാണ് ഇപ്പോഴത്തെ സാഹചര്യം.

സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് അടക്കം ഉള്ളവരും ചര്‍ച്ചയുടെ ഭാഗമായി പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, സദാനന്ദ ഗൗഡ തുടങ്ങിയവരെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് വിളിപ്പിച്ചായിരുന്നു ചര്‍ച്ച.

കൊവിഡ് പ്രതിരോധ നടപടികളിലെ പോരായ്മകളില്‍ വിമര്‍ശനം നേരിടുന്നതിനാല്‍ മുഖംമിനുക്കല്‍ അനിവാര്യമാണെന്ന വിലയിരുത്തലിലാണു ബിജെപി നേതൃത്വം. ഈ സാഹചര്യത്തില്‍ കൊവിഡ് അനുബന്ധകാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കാന്‍ ഒരു മന്ത്രിക്ക് ചുമതല നല്‍കും എന്നാണ് വിവരം. ഒന്നിലധികം മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രിമാരുടെ ജോലി ഭാരം കുറയ്ക്കാനുള്ള നിര്‍ദേശം ചര്‍ച്ചയില്‍ പ്രധാനമന്ത്രി അംഗീകരിച്ചു. മന്ത്രിമാരില്‍ ചിലരെ സംഘടനാ ചുമതലയിലേക്ക് മാറ്റുമെന്നാണ് വിവരം.

]]>
സത്യപ്രതിജ്ഞ : പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി https://malayalees.ch/high-court-on-swearing-in/ Wed, 19 May 2021 10:11:25 +0000 https://malayalees.ch/?p=44337 കോവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി. രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്നതിനെതിരെ സമർപ്പിച്ച പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ചടങ്ങിനെത്തുന്നവരുടെ എണ്ണം കുറക്കുന്നതടക്കമുള്ള കാര്യങ്ങളിൽ സർക്കാർ നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. 1.45 ന് ഹരജി വീണ്ടും പരിഗണിക്കും

]]>
ടീം പിണറായി 2.0 : കെ.എൻ ബാലഗോപാൽ ധനമന്ത്രി; ഉന്നത വിദ്യാഭ്യാസം ആർ. ബിന്ദുവിന് https://malayalees.ch/minister-portfolios-140647/ Wed, 19 May 2021 08:30:07 +0000 https://malayalees.ch/?p=44335 രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകളെ സംബന്ധിച്ച് ഏകദേശ ധാരണയായി. വീണാ ജോർജാണ് ആരോഗ്യ മന്ത്രി. പി.രാജീവ്​ വ്യവസായ വകുപ്പിന്‍റെ ചുമതല വഹിക്കും. കെ.എൻ ബാലഗോപാലാണ്​ ധനമന്ത്രി. മുതിർന്ന സി.പി.എം നേതാവ്​ എം.വി ഗോവിന്ദൻ തദ്ദേശ വകുപ്പിന്‍റെ ചുമതല വഹിക്കും. ആർ.ബിന്ദുവായിരിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രി. വി.എൻ വാസവൻ എകസൈസ്​ മന്ത്രിയാകും.

സജി ചെറിയാൻ – ഫിഷറീസ്, സാംസ്കാരികം, അഹമ്മദ് ദേവർകോവിൽ – തുറമുഖം, പുരാവസ്തു ഗവേഷണം, മ്യൂസിയം , കെ കൃഷ്ണൻ കുട്ടി -വൈദ്യുതി ,ജലവിഭവം -റോഷി അഗസ്റ്റിൻ, വി. അബ്ദുറഹ്മാൻ – ന്യൂനപക്ഷകാര്യം, വഖഫ് , ആന്റണി രാജു – ഗതാഗതം, അഡ്വ. പി.എ മുഹമ്മദ് റിയാസ് – പൊതുമരാമത്ത് , ടൂറിസം , എ.കെ ശശീന്ദ്രൻ – വനം വകുപ്പ് എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാരുടെ വകുപ്പുകൾ. കെ രാധാകൃഷ്ണനാണ് ദേവസ്വം മന്ത്രി.

]]>
രണ്ട് പതിറ്റാണ്ടിന് ശേഷം കോട്ടയത്തിന് ഒരു സിപിഎം മന്ത്രി https://malayalees.ch/v-n-vasavan-will-be-minister/ Tue, 18 May 2021 05:39:08 +0000 https://malayalees.ch/?p=44262 രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് ഏറ്റുമാനൂർ എംഎല്‍എ വിഎന്‍ വാസവന്‍റെ പേരും പരിഗണിച്ചതോടെ കോട്ടയം ജില്ലയ്ക്ക് വീണ്ടുമൊരു ഒരു സിപിഎമ്മുകാരനായ മന്ത്രി കൂടി ഉണ്ടാകും. ടി കെ രാമകൃഷ്ണന്‍ മന്ത്രിയായതിന് ശേഷം രണ്ട് പതിറ്റാണ്ടുകൾ കഴിഞ്ഞാണ് കോട്ടയത്ത് നിന്ന് ഒരു സിപിഎം നേതാവ് മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്. 1996 ലെ നായനാര്‍ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ടി.കെ രാമകൃഷ്ണനായിരുന്നു കോട്ടയത്ത് നിന്നുള്ള അവസാന സിപിഎം മന്ത്രി. അതിന് ശേഷം എല്‍ഡിഎഫ് സർക്കാർ അധികാരത്തില്‍ എത്തിയ 2006ലും 2016ലും കോട്ടയത്ത് പാര്‍ട്ടിയില്‍ നിന്നും ആരെയും മന്ത്രിമാരായി പരിഗണിച്ചില്ല.

കഴിഞ്ഞ തവണ സുരേഷ് കുറുപ്പ് മന്ത്രിയാകുമെന്ന് ചർച്ചകള്‍ ഉണ്ടായിരുന്നെങ്കിലും പരിഗണനയില്‍ വന്നില്ല. എന്നാല്‍ ഇക്കുറി രണ്ടാം പിണറായി സർക്കാർ അധികാരത്തില്‍ എത്തുമ്പോള്‍ രണ്ട് പതിറ്റാണ്ടിന് ശേഷം ഒരു സിപിഎം നേതാവ് കൂടി കോട്ടയത്ത് നിന്ന് മന്ത്രിയാകും. കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ എത്തിച്ചതിന്‍റെ ചുക്കാന്‍ പിടിച്ച വി.എന്‍ വാസവന് തന്നെ നറുക്ക് വീണത് യാദൃശ്ചികവുമല്ല. വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് വി.എന്‍ വാസവന്‍ സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ട്രെയ്‍ഡ് യൂണിയന്‍ നേതാവെന്ന നിലയില്‍ ശോഭിച്ച വാസവന്‍, കാരുണ്യ പ്രവർത്തനങ്ങളിലും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2006ല്‍ കോട്ടയത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. കോട്ടയം ജില്ലാ സെക്രട്ടറി എന്ന നിലയിലെ ആറ് വര്‍ഷത്തെ പ്രവര്‍ത്തന മികവ്. ഇതെല്ലാം പരിഗണിച്ച് തന്നെയാണ് വാസവനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

]]>