cabinet reshuffle – malayalees.ch https://malayalees.ch Malayalam Online News Portal Fri, 15 Sep 2023 11:32:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png cabinet reshuffle – malayalees.ch https://malayalees.ch 32 32 മന്ത്രി സ്ഥാനത്തിന് വേണ്ടി പിടിവലി; ആവശ്യവുമായി മുന്നണികള്‍ https://malayalees.ch/cabinet-reshuffle-demands-for-ministerial-position-in-ldf/ Fri, 15 Sep 2023 11:32:49 +0000 https://malayalees.ch/?p=87820 മന്ത്രിസഭ പുനഃസംഘടന വാര്‍ത്തകള്‍ക്ക് പിന്നാലെ മന്ത്രിസ്ഥാനത്തിന് വേണ്ടി ആവശ്യവുമായി മുന്നണികള്‍. മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫിന് കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ കത്ത് നല്‍കി. മന്ത്രിസ്ഥാനത്തിനായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും രംഗത്തെത്തി.

അഞ്ച് തവണ എംഎല്‍എയായ തന്നെ മന്ത്രിയാക്കണമെന്നാണ് കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. മന്ത്രിസഭ പുനഃസംഘടന എന്‍സിപിക്കും ബാധകമാണെന്ന് തോമസ് കെ തോമസ് പറഞ്ഞു. മന്ത്രസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശരദ് പവാറിനെ നേരില്‍ കാണും രണ്ടര വര്‍ഷത്തിന് ശേഷം എകെ ശശീന്ദ്രന്‍ മന്ത്രിപദം ഒഴിയണമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നതായും തോമസ് കെ തോമസ് പറഞ്ഞു.

കെപി മോഹനനെ മന്ത്രിയാക്കണമെന്ന് എല്‍ജെഡിയും മാത്യു തോമസിനായി ജെഡിഎസിലെ ഒരു വിഭാഗം ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വാര്‍ത്തകള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ തള്ളി. പ്രചരിക്കുന്നത് കൃത്രിമമായി സൃഷ്ടിച്ച വാര്‍ത്തകള്‍. ഇടതുമുന്നണിയോ സിപിഐഎമ്മോ ഏതെങ്കിലും പാര്‍ട്ടിയോ ആലോചിട്ടില്ലാത്ത വിഷയമാണിതെന്ന് ഇപി ജയരാജന്‍ പറഞ്ഞു.

]]>
കേന്ദ്രമന്ത്രിസഭ പുനഃസംഘടന തീരുമാനം ഇന്ന് https://malayalees.ch/union-cabinet-reshuffle-today/ Wed, 30 Jun 2021 04:10:35 +0000 https://malayalees.ch/?p=46192 നിര്‍ണായക കേന്ദ്രമന്ത്രിസഭ യോഗം ഇന്ന്. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് യോഗം ചേരുന്നത്. മുതിര്‍ന്ന മന്ത്രിമാരുടെ യോഗം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്തിരുന്നു.

യോഗത്തില്‍ ഉണ്ടായ തീരുമാനങ്ങളും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. കശ്മീര്‍ വിഷയവും ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് പരിഗണനയ്ക്ക് വരും. മന്ത്രിസഭാ യോഗത്തിന് തുടര്‍ച്ചയായി കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സും ഇന്ന് ചേരും.

സഹമന്ത്രിമാര്‍ ഉള്‍പ്പെടുന്ന എല്ലാ മന്ത്രിമാരും പങ്കെടുക്കുന്ന യോഗമാണ് കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് മന്ത്രിസഭയില്‍ നിന്ന് ആരെയൊക്കെ നിയോഗിക്കണമെന്ന് സംബന്ധിച്ച ചര്‍ച്ച ഉണ്ടാകും.

]]>