Cabinet meetting – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Jul 2020 09:09:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Cabinet meetting – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൌണ്‍ ഇല്ല; രോഗവ്യാപനം കൂടിയ മേഖലകളില്‍ കടുത്ത നിയന്ത്രണം https://malayalees.ch/special-cabinet-meeting-today-2/ Mon, 27 Jul 2020 09:09:23 +0000 https://malayalees.ch/?p=29132 ജനങ്ങളുടെ സാമൂഹ്യ,സാമ്പത്തികാവസ്ഥ പരിഗണിച്ച് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ വേണ്ടെന്ന തീരുമാനമാണ് മന്ത്രിസഭാ യോഗത്തിലുണ്ടായത്

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൌണ്‍ വേണ്ടെന്ന് മന്ത്രിസഭ യോഗത്തില്‍ തീരുമാനം. രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ധനബില്‍ പാസാക്കാനുള്ള സമയപരിധി രണ്ട് മാസത്തേക്ക് നീട്ടാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ യോഗം അംഗീകാരം നല്‍കി.

ജനങ്ങളുടെ സാമൂഹ്യ,സാമ്പത്തികാവസ്ഥ പരിഗണിച്ച് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ വേണ്ടെന്ന തീരുമാനമാണ് മന്ത്രിസഭാ യോഗത്തിലുണ്ടായത്. പൂര്‍ണ്ണമായ അടച്ചിടലിലേക്ക് പോയാല്‍ ജനജീവിതം ദുസ്സഹമാകുമെന്നാണ് മന്ത്രിസഭ യോഗം വിലയിരുത്തിയത്. രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് രോഗവ്യാപനം കൂടുതലായി ഉണ്ടായത്. ഈ പശ്ചാത്തലത്തില്‍ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും പരിശോധന വ്യാപിപ്പിക്കുകയും ചെയ്യും.

നിയമസഭ ചേരാത്തത് കൊണ്ട് ധനബില്‍ പാസാക്കാനുള്ള സമയപരിധി രണ്ട് മാസത്തേക്ക് ദീര്‍ഘിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. 2003 ധനകാര്യ ഉത്തരവാദിത്ത നിയമത്തിലെ നാലാം വകുപ്പിലെ 2 സി ഉപവകുപ്പാണ് ഇതിനായി ഭേദഗതി ചെയ്തത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കമ്മീഷന്‍റെ കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടി.

]]>
കോവിഡ് നിയന്ത്രണങ്ങള്‍ തീരുമാനിക്കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം; മേഖലകള്‍ തിരിച്ചുള്ള നിയന്ത്രണത്തിന് സാധ്യത https://malayalees.ch/special-cabinet-meeting-today/ Mon, 27 Jul 2020 05:57:59 +0000 https://malayalees.ch/?p=29114 ധനബില്‍ പാസാക്കാനുള്ള കാലാവധി നീട്ടാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭ യോഗം പരിഗണിക്കും. ചരിത്രത്തിലാദ്യമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രിസഭയോഗം ചേരുന്നത്

കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രങ്ങള്‍ സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യും. കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ക്കൊപ്പം മേഖലകള്‍ തിരിച്ചുള്ള നിയന്ത്രണവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ധനബില്‍ പാസാക്കാനുള്ള കാലാവധി നീട്ടാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭ യോഗം പരിഗണിക്കും. ചരിത്രത്തിലാദ്യമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രിസഭയോഗം ചേരുന്നത്.

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമാണെങ്കിലും തത്കാലത്തേക്ക് സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ വേണ്ടെന്ന ധാരണയാണ് സര്‍ക്കാര്‍ തലത്തിലുള്ളത്. എന്നാല്‍ രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുമ്പോള്‍ നിലവുള്ളതിനെക്കാള്‍ നിയന്ത്രണം സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന വിലയിരുത്തല്‍ സര്‍ക്കാരിനുണ്ട്. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനൊപ്പം മേഖലകള്‍ തിരിച്ചുള്ള നിയന്ത്രങ്ങള്‍ കൂടി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ മന്ത്രിസഭ യോഗം വിശദമായി ചര്‍ച്ച ചെയ്യും.സംസ്ഥാനമൊട്ടാകെ വ്യാപക പരിശോധന നടത്താനുള്ള ആലോചനും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. ധനബില്ലിന്‍റെ കാലാവധി മറ്റെന്നാള്‍ അവസാനിക്കുന്ന പശ്ചാത്തലത്തില്‍ ബില്‍ പാസാക്കാനുള്ള കാലാവധി രണ്ട് മാസത്തേക്ക് നീട്ടാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭയോഗം പാസാക്കും.

പി ഡബ്ള്യൂ.സി യെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും യോഗത്തിന്‍റെ പരിഗണനയ്ക്ക് വരാന്‍ സാധ്യതയുണ്ട്.അതേസമയം ചരിത്രത്തിലാദ്യമായി ഓണ്‍ലൈന്‍ വഴിയാണ് മന്ത്രിസഭ യോഗം ഇന്ന് ചേരുന്നത്. തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ വഴി മന്ത്രിസഭയോഗം ചേരുന്നത്.മന്ത്രിമാര്‍ ഓഫീസിലോ വസതിയിലോ ഇരുന്ന് യോഗത്തില്‍ പങ്കെടുക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഐടി വകുപ്പാണ് ഒരുക്കുന്നത്.

]]>