CAA – malayalees.ch https://malayalees.ch Malayalam Online News Portal Wed, 28 Jul 2021 04:15:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png CAA – malayalees.ch https://malayalees.ch 32 32 പൗരത്വ നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിക്കാൻ ഇനിയും സമയം വേണം: കേന്ദ്ര സർക്കാർ https://malayalees.ch/government-seeks-extension-caa-rules/ Wed, 28 Jul 2021 04:14:54 +0000 https://malayalees.ch/?p=47342 പൗരത്വ നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിക്കാൻ ഇനിയും സമയം ആവശ്യമാണെന്ന് കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ കോണ്ഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ ചോദ്യത്തിലാണ് ആഭ്യന്തര മന്ത്രാലയം മറുപടി നൽകിയത്. 2022 ജനുവരി 9 വരെ സമയം ആവശ്യമാണെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ലോക്‌സഭയെ അറിയിച്ചു. ഇതോടെ നിയമം പ്രാബല്യത്തിൽ വരണമെങ്കിൽ രണ്ടു വർഷമാകും. (Government seeks extension CAA rules) 2019 ലാണ് പാർലമെന്റിൽ പൗരത്വ നിയമം പാസാക്കിയത്. ആ വർഷം ഡിസംബർ 12ന് വിജ്ഞാപനം ഇറക്കുകയും ചെയ്തു. 2020 ജനുവരി 10 മുതൽ വിജ്ഞാപനം പ്രാബല്യത്തിലായി.

കഴിഞ്ഞ മെയ് മാസത്തിൽ മുസ്ലിം ഇതര വിഭാഗങ്ങളിലെ അഭയാർത്ഥികളിൽ നിന്ന് കേന്ദ്രസർക്കാർ പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാർസി വിഭാഗത്തിൽപ്പെട്ട അഭയാർത്ഥികൾക്ക് അപേക്ഷ നൽകാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രായലം ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പതിമൂന്ന് ജില്ലകളിൽ താമസിക്കുന്നവർക്കുമാണ് പൗരത്വത്തിന് അപേക്ഷിക്കാൻ അവസരം ഉണ്ടായിരുന്നത്. 1955ലെ പൗരത്വ നിയമത്തെ പിൻപറ്റി 2009ൽ തയാറാക്കിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. 2014 ഡിസംബർ 31 ന് മുൻപ് ഇന്ത്യയിലെത്തിയവർക്കായിരുന്നു അപേക്ഷിക്കാൻ അവകാശം ഉണ്ടായിരുന്നത്.

ഇത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചു. സിപിഐഎം നീക്കത്ത് എതിർത്തപ്പോൾ മുസ്ലിം ലീഗ് അപേക്ഷക്കെതിരെ സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചു. തുടർന്ന് അപേക്ഷ ക്ഷണിച്ചത് പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വർഷങ്ങളായി ഇന്ത്യയിൽ തങ്ങുകയും മടങ്ങാൻ മറ്റ് ഇടങ്ങൾ ഇല്ലാത്തവർക്കുമാണ് പൗരത്വം നൽകുന്നത്. ഇക്കാര്യത്തിൽ ഏതെങ്കിലും ഒരു സമുദായത്തെ അപമാനിക്കുന്ന ഒരു ഘടകവും ഇല്ലെന്നും കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിച്ചു.

]]>
‘വാക്സിന്‍ വിതരണം കഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും’ അമിത് ഷാ https://malayalees.ch/caa-will-be-implemented-after-covid-vaccination-ends-amit-sha/ Fri, 12 Feb 2021 04:15:33 +0000 https://malayalees.ch/?p=40060 പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡ് വാക്സിൻ വിതരണം പൂർത്തിയാകുന്ന മുറക്ക് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തുമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. പശ്ചിമ ബംഗാളിലെ താക്കൂർനഗറിൽ സംഘടിപ്പിച്ച റാലിക്കിടെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

‘വാക്സിൻ വിതരണം പൂർത്തിയാക്കുന്നതോടെ നമ്മുടെ രാജ്യം കോവിഡ് മുക്തമാകും, അതിന് ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. പൗരത്വ ഭേഗഗതി ആക്ട് പാർലമെന്‍റിന്‍റെ നിയമമാണ്. എങ്ങിനെയാണ് നിങ്ങൾക്ക് അതിനെ പ്രതിരോധിക്കാനാവുന്നത്..? നിങ്ങൾക്ക് അതിനെ തടയാനുള്ള അധികാരവുമില്ല…’ അമിത് ഷാ പറഞ്ഞു.

ഇതിന് മുമ്പ് ബംഗാളിലെ കൂച്ച് ബെഹറില്‍ ബി.ജെ.പിയുടെ പരിവർത്തൻ യാത്ര ഉദ്ഘാടനം ചെയ്ത അമിത് ഷാ മമത ബാനര്‍ജിയെ വെല്ലുവിളിച്ചിരുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴേക്കും മമതക്ക് ജയ് ശ്രീറാം വിളിക്കേണ്ടി വരുമെന്നായിരുന്നു അമിത് ഷായുടെ വെല്ലുവിളി.

]]>
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് മഹുവ മൊയ്ത്ര https://malayalees.ch/india-is-a-state-of-undeclared-emergency-claims-mahua-moitra/ Tue, 09 Feb 2021 04:41:41 +0000 https://malayalees.ch/?p=39899 അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് രാ​ജ്യ​മി​പ്പോ​ൾ ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി മ​ഹു​വ മൊ​യ്ത്ര. അധികാരവും ആയുധവും കിട്ടിക്കഴിഞ്ഞാല്‍ എല്ലാ ഭീരുക്കള്‍ക്കും ഒരു വിചാരമുണ്ട് താനാണ് ഏറ്റവും ധൈര്യശാലിയെന്ന്, അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. എതിരഭിപ്രായം പറയുന്ന മാധ്യമപ്രവർത്തകരെയും കലാകാരന്മാരെയും ജയിലിലടയ്ക്കുന്ന ഭീരുക്കളാണു സർക്കാരിന്റെ തലപ്പത്തെന്ന് ലോ​ക്സ​ഭാ ച​ർ​ച്ച​യി​ല്‍ മഹുവ മൊയ്ത്ര വിമര്‍ശിച്ചു.

അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ല്‍ പീ​ഡ​ന​മ​നു​ഭ​വി​ക്കു​ന്ന ഹി​ന്ദു​ക്ക​ളേ​യും മ​റ്റു ന്യൂ​ന​പ​ക്ഷ​ങ്ങ​ളേ​യും സം​ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പൗ​ര​ത്വ നി​യ​മം കൊ​ണ്ടു​വ​ന്ന​ത്. എ​ന്നാ​ല്‍ സ്വ​ന്തം രാ​ജ്യ​ത്ത് ചൂ​ഷ​ണം അ​നു​ഭ​വി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ കു​റി​ച്ച് സ​ര്‍​ക്കാ​രിന് ചിന്തയില്ലെന്നും മ​ഹു​വ വിമര്‍ശിച്ചു.

യാ​തൊ​രു പ​രി​ശോ​ധ​ന​യും കൂ​ടാ​തെ​യാ​ണ് ക​ര്‍​ഷ​ക നി​യ​മ​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്തി​യ​ത്. ഷ​ഹീ​ന്‍ ബാ​ഗി​ല്‍ സ​മ​രം ചെ​യ്ത ക​ര്‍​ഷ​ക​രെ​യും വൃ​ദ്ധ​രെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും വ​രെ നി​ങ്ങ​ള്‍ തീ​വ്ര​വാ​ദി​ക​ളെ​ന്ന് മു​ദ്ര​കു​ത്തി​യ​തെ​ന്നും മ​ഹു​വ തു​റ​ന്നു പ​റ​ഞ്ഞു.

രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യപ്പെട്ട മുൻ സുപ്രീം കോടതി ജസ്റ്റിസ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ മഹുവ നടത്തിയ പരാമർശം ബി.ജെ.പി അംഗങ്ങള്‍ തടസ്സപ്പെടുത്തി.

]]>
കശ്മീർ, സി.എ.എ – എൻ.ആർ.സി: ബെെഡൻ പറഞ്ഞത്… https://malayalees.ch/biden-stands-on-kashmir-caa-nrc/ Sat, 07 Nov 2020 12:14:07 +0000 https://malayalees.ch/?p=34691 യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതിനിടെ ചർച്ചയായി പഴയ വിദേശ നിലപാടുകൾ. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ എവ്വിധമായിരിക്കും ഇന്ത്യയോടുള്ള സമീപനം എന്ന ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെയാണ് കശ്മീർ, പൗരത്വ നിയമ ഭേദ​ഗതികളെ കുറിച്ചുള്ള ബെെഡന്റെ പോളിസി പേപ്പറിലെ ഭാഗങ്ങള്‍ സോഷ്യൽ മീഡിയ കുത്തിപൊക്കിയത്.

കശ്മീരിൽ മനുഷ്യാവകാശങ്ങൾ പുനസ്ഥാപിക്കേണ്ടതുണ്ടെന്നാണ് ജോ ബെെഡൻറെ നയരേഖയില്‍ പറയുന്നത്. കശ്മീരി ജനതയുടെ അവകാശങ്ങളുടെ കാര്യത്തിൽ ഇന്ത്യ ശ്രദ്ധ പുലർത്തണമെന്ന് നയരേഖ പറയുന്നു. സമാധാനപരമായ പ്രതിഷേധം തടയുന്നതും ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള വിലക്കും ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും ബെെഡൻ പറയുന്നു. പാര്‍ലമെന്റ് കശ്മീർ വിഭജനം നടപ്പാക്കിയ പശ്ചാതലത്തിലായിരുന്നു മുൻ അമേരിക്കൻ വെെസ് പ്രസിഡന്റിന്റെ വാക്കുകൾ.

അസമിൽ നടപ്പിലാക്കുന്ന ദേശീയ പൗരത്വ പട്ടികയുടെ കാര്യത്തിൽ ഇന്ത്യ നിരാശപ്പെടുത്തിയെന്നും ബെെഡൻ പറയുന്നു. എൻ.ആർ.സിക്ക് ശേഷമുണ്ടായിത്തീരുന്ന കാര്യങ്ങളെ കുറിച്ചും നല്ല അഭിപ്രായമല്ല ഡെമോക്രാറ്റ് നേതാവിനുള്ളത്. ബഹുസ്വരതക്കും മതേതരത്വത്തിനും പേരുകേട്ട ഇന്ത്യൻ ജനാധിപത്യത്തിന് യോജിച്ചതല്ല പാർലമെന്റ് പാസാക്കിയ പൗരത്വ നിയമഭേദ​ഗതിയെന്നും ബെെഡന്റെ നയരേഖ വ്യക്തമാക്കുന്നു.

]]>
”കോവിഡ് ഒടുങ്ങിയാൽ സി.എ.എ നടപ്പാക്കും” https://malayalees.ch/will-implement-caa-after-covid-amit-shah/ Sat, 07 Nov 2020 04:18:04 +0000 https://malayalees.ch/?p=34633 കോവിഡ് ഭീതി ഒഴിഞ്ഞാൽ ഉടൻ പൗരത്വ ഭേദ​ഗതി നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി പശ്ചിമ ബം​ഗാളിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

പൗരത്വ നിയമം നടപ്പിലാക്കും. എല്ലാ അഭയാർഥികൾക്കും പൗരത്വം ലഭിക്കും. കോവിഡ് കാരണമുണ്ടായ കാലതാമസം മാത്രമാണ് ഇക്കാര്യത്തിലുള്ളത്. അയൽ രാജ്യങ്ങളിൽ മത വിവേചനം നേരിടുന്നവർക്കുള്ളതാണ് സി.എ.എ. മമതയും കോൺ​ഗ്രസും ബി.എസ്.പിയുമെല്ലാം സി.എ.എയെ എതിർക്കുന്നത് അത് ന്യൂനപക്ഷങ്ങൾക്കെതിരെ ഉള്ളതാണെന്ന് പറഞ്ഞു കൊണ്ടാണ്. പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണെന്നും എല്ലാവര്‍ക്കും പൗരത്വം നൽകുന്ന നിയമമാണ് സി.എ.എ എന്നും അമിത് ഷാ പറഞ്ഞു.

ഡിസംബറിൽ പാർലമെന്റ് പാസാക്കിയ വിവാദ സി.എ.എ നിയമം രാജ്യവ്യാപക പ്രതിഷേധത്തിനാണ് തിരികൊളുത്തിയത്. കോവിഡ് ലോക്ക് ഡൗൺ കാരണം നിയമ നടപടികളും പ്രതിഷേധ പരിപാടികളും നിർത്തിവെക്കുകയായിരുന്നു. ബം​ഗാളിൽ ഭരണ വിരുദ്ധ വികാരം ഉള്ളതായി കാണാൻ കഴിഞ്ഞുവെന്നും ബം​ഗാളിലെ ജനങ്ങൾ മാറ്റം ആ​ഗ്രഹിക്കുന്നതായും ഷാ പറഞ്ഞു.

]]>
വിവാദമായ പൗരത്വ നിയമ ഭേദഗതിക്ക് ചട്ടം തയാറാക്കാനാകാതെ കേന്ദ്ര സര്‍ക്കാര്‍ https://malayalees.ch/central-government-could-not-prepare-a-law-to-amend-the-citizenship-act/ Mon, 20 Jul 2020 04:32:42 +0000 https://malayalees.ch/?p=28739 ആറ് മാസത്തിനകം നടപടികൾ പൂര്‍ത്തിയാക്കണമെന്ന കീഴ്‌വഴക്കവും ആഭ്യന്തര മന്ത്രാലയത്തിന് പാലിക്കാനായില്ല. ചട്ടം പരിശോധിക്കാനുള്ള സഭാ സമിതിയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാത്തതും തിരിച്ചടിയാണ്.

വിവാദമായ പൗരത്വനിയമ ഭേദഗതിക്ക് ചട്ടം തയാറാക്കാനാകാതെ കേന്ദ്ര സര്‍ക്കാര്‍. ആറ് മാസത്തിനകം നടപടികൾ പൂര്‍ത്തിയാക്കണമെന്ന കീഴ്‌വഴക്കവും ആഭ്യന്തര മന്ത്രാലയത്തിന് പാലിക്കാനായില്ല. ചട്ടം പരിശോധിക്കാനുള്ള സഭാ സമിതിയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാത്തതും തിരിച്ചടിയാണ്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കിയത് കഴിഞ്ഞ ജനുവരി പത്തിന്. ചട്ടം പരിശോധിക്കാനുള്ള പാര്‍ലമെന്ററി ഉപസമിതിയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ല. ഉപസമിതിയില്‍ സമവായമുണ്ടാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്നാണ് വിവരം. ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിംകള്‍ അല്ലാത്ത അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി.

മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന മത ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ നൽകാനാണ് ഭേദഗതിയെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. മതപരമായ പീഡനം എന്നതിന് ചട്ടത്തില്‍ നിര്‍വചിക്കണം. മുസ്‌ലിംകളെ മാത്രം ഒഴിവാക്കി പൗരത്വത്തെ മതപരമായി നിര്‍ണയിച്ച നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറിയിരുന്നത്.

]]>