C K janu – malayalees.ch https://malayalees.ch Malayalam Online News Portal Thu, 22 Sep 2022 05:44:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png C K janu – malayalees.ch https://malayalees.ch 32 32 ‘ഓലപ്പാമ്പുമായി വരേണ്ട’; തനിക്കെതിരായ കോഴക്കേസ് കെട്ടിച്ചമച്ചതെന്ന് കെ സുരേന്ദ്രന്‍ https://malayalees.ch/bathery-election-bribe-case-is-fake-says-k-surendran/ Thu, 22 Sep 2022 05:44:18 +0000 https://malayalees.ch/?p=68450 ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരേ വ്യാജരേഖകള്‍ ചമച്ചാണ് കേസ് ചുമത്തിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.താന്‍ ആര്‍ക്കും കോഴ നല്‍കിയിട്ടില്ലെന്ന് സുരേന്ദ്രന്‍ പറയുന്നു. ഇതുപോലത്തെ ഓലപാമ്പുമായി ഇങ്ങോട്ട് വരണ്ട, പിണറായി വിജയന്‍ തോറ്റു തുന്നംപാടുമെന്നല്ലാതെ ഇതില്‍ തനിക്കോ ബിജെപിക്കോ ഒന്നും സംഭവിക്കാനില്ലെന്നും സുരേന്ദ്രന്‍ പ്രതീകരിച്ചു. ബത്തേരി കോഴക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ.സുരേന്ദ്രന്റെ തന്നെയാണെന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതികരണം.

ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്റേത് തന്നെയാണ് റിപ്പോര്‍ട്ടിലുള്ളത്. പ്രസീത അഴീക്കോട് ആണ് ശബ്ദരേഖ പുറത്തുവിട്ടത്. 14 ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഫൊറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. കെ സുരേന്ദ്രന്‍, സി കെ ജാനു, പ്രശാന്ത് മലവയല്‍, എന്നിവര്‍ക്കെതിരെ കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഒന്നാംപ്രതിയായ കേസില്‍ പരമാവധി തെളിവ് ശേഖരിച്ച ശേഷം പ്രതികളെ ചോദ്യം ചെയ്താല്‍ മതിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. കോഴപ്പണം കൈമാറിയതിന് തെളിവായി പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോണ്‍സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായിരുന്നു ശബ്ദപരിശോധന. ശബ്ദ സാംപിളുകളുടെ പരിശോധ ഫലത്തോടൊപ്പം ഇതുവരെ ശേഖരിച്ച തെളിവുകളും മുന്‍നിര്‍ത്തിയാകും ചോദ്യംചെയ്യല്‍.

]]>
സി. കെ ജാനുവിന് കോഴ നൽകിയെന്ന ആരോപണം; പ്രസീത അഴീക്കോടിന്റെ മൊഴിയെടുക്കുന്നു https://malayalees.ch/crime-branch-take-statement-from-praseetha-azheekode/ Thu, 01 Jul 2021 08:14:27 +0000 https://malayalees.ch/?p=46267 സി. കെ ജാനുവിന് ബിജെപി കോഴ നൽകിയെന്ന ആരോപണത്തിൽ ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടിന്റെ മൊഴി രേഖപ്പെടുത്തുന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് പ്രസീതയുടെ മൊഴിയെടുക്കുന്നത്. കണ്ണൂർ പൊലീസ് സെന്ററിൽ വച്ചാണ് മൊഴിയെടുപ്പ്. പ്രസീതയിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

സി. കെ ജാനുവിനെ എൻഡിഎയിലേയ്ക്ക് എത്തിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കോഴ നൽകിയതായാണ് പ്രസീത അഴീക്കോടിന്റെ ആരോപണം. മാർച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് പത്ത് ലക്ഷവും മാർച്ച് 26ന് ബത്തേരി മണിമല ഹോംസ്‌റ്റേയിൽവച്ച് 25 ലക്ഷം രൂപയും ജാനുവിന് കൈമാറിയതായാണ് ആരോപണം. കെ. സുരേന്ദ്രനുമായുള്ള ശബ്ദരേഖയും പ്രസീത പുറത്തുവിട്ടിരുന്നു. കേസിൽ സി.കെ ജാനുവിന്റെയോ കെ. സുരേന്ദ്രന്റെയോ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ഇവരെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.

]]>