c divakaran – malayalees.ch https://malayalees.ch Malayalam Online News Portal Tue, 04 Oct 2022 04:17:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png c divakaran – malayalees.ch https://malayalees.ch 32 32 മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറി കസേരയിൽ; പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി കാനം രാജേന്ദ്രന്‍ https://malayalees.ch/kanam-rajendran-became-the-unquestioned-leader-in-cpi/ Tue, 04 Oct 2022 04:17:04 +0000 https://malayalees.ch/?p=68965 മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറി കസേരയിൽ എത്തിയതോടെ പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി കാനം രാജേന്ദ്രന്‍ മാറി. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം സംസ്ഥാന എക്സിക്യൂട്ടീവ് രൂപീകരിക്കുമ്പോള്‍ കാനത്തിന്‍റെ തീരുമാനങ്ങൾക്ക് ആകും മുന്‍തൂക്കം ഉണ്ടാവുക. പാര്‍ട്ടി കോണ്‍ഗ്രസോടെ മുൻ അസിസ്റ്റന്‍റ് സെക്രട്ടറിയായ കെ.പ്രകാശ് ബാബു ദേശീയ നേതൃത്വത്തിലേക്ക് എത്തിയേക്കുമെന്നാണ് വിവരം.

മുന്നില്‍ നിന്ന് നയിക്കാന്‍ നേതൃത്വം ഇല്ലാഞ്ഞതിനാലാണ് കാനത്തിനെതിരായ എതിര്‍ നീക്കങ്ങൾക്ക് കരുത്ത് ഉണ്ടാകാതെ പോയത്. കെ.ഇ.ഇസ്മയിലും സി.ദിവാകരനും പരസ്യ വിമർശനം നടത്തിയതിൻ്റെ പേരിൽ ജില്ലാ റിപ്പോർട്ടിംഗിൽ വിമർശനം കൂടി ഏറ്റുവാങ്ങിയതോടെ പിന്നിൽ നിന്ന് പിന്തുണച്ചവരും തിരിഞ്ഞു. ഇതെല്ലാം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള കാനത്തിന്‍റെ മൂന്നാം വരവ് ലളിതമാക്കി.

ഉടൻ ഒന്നും സിപിഐക്ക് ഉള്ളിൽ നിന്ന് വിമത നീക്കങ്ങൾ കാനത്തിന് എതിരെ ഉണ്ടാവുകയും ഇല്ല. പരസ്യപ്രതികരണങ്ങള്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുവെന്ന കടുത്ത വിമർശനം സമ്മേളനത്തിൽ ഉയർന്നതോടെ കാനം വിരുദ്ധര്‍ക്ക് അപകടം മനസിലായതാണ്. ഇതോടെയാണ് ചോദ്യം ചെയ്യപ്പെടാത്ത നേതാവായി കാനം പാർട്ടിയിൽ മാറിയത്.

ഈ മാസം 14 മുതല്‍ 18 വരെ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം സംസ്ഥാന എക്സിക്യൂട്ടീവും രൂപീകരിക്കുമ്പോള്‍ കാനത്തിന്‍റെ താത്പര്യങ്ങള്‍ ആയിരിക്കും പ്രാധാന്യം. നിലവിലെ അസിസ്റ്റന്‍റ് സെക്രട്ടറിമാരായ പ്രകാശ് ബാബു, സത്യന്‍മൊകേരി എന്നിവരില്‍ മാറ്റമുണ്ടാകും. പി.പി.സുനീര്‍ പുതിയ അസിസ്റ്റന്‍റ് സെക്രട്ടറി ആയേക്കാനാണ് സാധ്യത. കെ.ഇ.ഇസ്മയില്‍ ദേശീയ നേതൃത്വത്തില്‍ നിന്ന് ഒഴിയുന്നതോടെ പ്രകാശ് ബാബു അവിടേക്ക് എത്തിയേക്കും.

]]>
‘പാര്‍ട്ടി ഭരണഘടനയില്‍ ഇല്ലാത്തത്’; സിപിഐയിലെ പ്രായപരിധിക്കെതിരെ സി.ദിവാകരന്‍ https://malayalees.ch/c-divakaran-against-age-limit-in-cpi/ Tue, 27 Sep 2022 05:03:11 +0000 https://malayalees.ch/?p=68650 സിപിഐയില്‍ നേതൃമാറ്റം വേണമെന്ന് എക്‌സിക്യുട്ടീവ് അംഗം സി ദിവാകരന്‍. മാര്‍ക്‌സിസം മാറ്റത്തിന് വിധേയാണ്. സ്വാഭാവികമായും സിപിഐ നേതൃത്വത്തിലും മാറ്റങ്ങള്‍ വരുമെന്ന് സി ദിവാകരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. പാര്‍ട്ടിയില്‍ പ്രായപരിധി നടപ്പാക്കാനുള്ള തീരുമാനം അപ്രായോഗികവും അശാസ്ത്രീയവുമാണ്. ഭരണഘടനയില്‍ ഇല്ലാത്തതാണ് ഈ നിര്‍ദേശം. ഇങ്ങനെയൊരു തീരുമാനം വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും സി ദിവാകരന്‍ പ്രതികരിച്ചു.

പ്രായപരിധി നടപ്പാക്കുന്നതിനെതിരെ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മായിലും ഇന്നലെ രംഗത്തെത്തിയിരുന്നു. ചെറുപ്പമാണ് പ്രവര്‍ത്തനത്തിന്റെ മാനദണ്ഡം എന്നുപറയാനാകില്ല. പ്രായപരിധി കൊണ്ടുവരുന്നതുകൊണ്ട് മിടുക്കരായ യുവാക്കള്‍ നേതൃത്വത്തിലേക്ക് കടന്നുവരണമെന്നില്ലെന്നും കെ ഇ ഇസ്മായില്‍ ട്വന്റിഫോറിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

സിപിഐ സംസ്ഥാന സമ്മേളനത്തില്‍ ഭൂരിഭാഗം പേരും പ്രായപരിധി ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുമെന്നും കെ ഇ ഇസ്മായില്‍ വ്യക്തമാക്കി. പ്രായപരിധി നിശ്ചയിക്കുന്നതിന് മുന്‍പും അര്‍ഹരായ യുവാക്കള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്കും നാടിനും വേണ്ടിയും പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരെ പ്രമോട്ട് ചെയ്യുന്ന പാര്‍ട്ടിയാണിത്. ഈ വരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇതുസംബന്ധിച്ച് ഭേദഗതി കൊണ്ടുവന്നാലേ അംഗീകരിക്കപ്പെടുകയുള്ളൂ.

75 വയസ് എന്ന പ്രായപരിധിയാണ് സിപിഐയില്‍ കാനം രാജേന്ദ്രന്‍ പക്ഷം മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ഈ പരിധി തീരുമാനിച്ചാല്‍ കെ ഇ ഇസ്മായിലും സി ദിവാകരനും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്താകും. കെ ഇ ഇസ്മായിലിന് ദേശീയ നിര്‍വാഹക സമിതി അംഗത്വവും നഷ്ടമാകും. ജില്ലാ സെക്രട്ടറിമാരുടെ പ്രായപരിധി 65 ആക്കാനും നീക്കമുണ്ട്.

]]>