Byelection – malayalees.ch https://malayalees.ch Malayalam Online News Portal Fri, 22 Jul 2022 04:27:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Byelection – malayalees.ch https://malayalees.ch 32 32 ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്നറിയാം; പ്രതീക്ഷയോടെ മുന്നണികള്‍ https://malayalees.ch/byelection-results-kerala-local-body-election/ Fri, 22 Jul 2022 04:26:53 +0000 https://malayalees.ch/?p=65229 സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. രാവിലെ പത്ത് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റി, 13 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 65 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടിയതില്‍ 35 പേര്‍ സ്ത്രീകളാണ്.73 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

]]>
ഉത്തരാഖണ്ഡിലും ഒഡിഷയിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് ഫലമറിയാം https://malayalees.ch/uttarakhand-and-odisha-by-election/ Fri, 03 Jun 2022 04:43:49 +0000 https://malayalees.ch/?p=62828 തൃക്കാക്കരയ്ക്ക് പുറമെ ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലെ ചമ്പാവത്, ഒഡിഷയിലെ ബ്രജ് രാജ് നഗര്‍ നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണല്‍ നടക്കും. ചമ്പാവതില്‍ പോരാട്ടത്തിനിറങ്ങിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പുഷ്‌കര്‍ സിംഗ് ധാമിക്ക് വിജയം അനിവാര്യമാണ്.

വികസനത്തിനാണ് ജനത്തിന്റെ വോട്ടെന്ന് പുഷ്‌കര്‍ സിംഗ് ധാമി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ചമ്പാവതില്‍ നിന്ന് വിജയിച്ച കൈലാഷ് ഗെഹ്‌തോറി, പുഷ്‌കര്‍ സിങ് ധാമിക്കായി എംഎല്‍എ സ്ഥാനം രാജി വച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് നിര്‍മല ഗെഹ്‌തോറിയാണ് മുഖ്യ എതിരാളി.

സമാജ്‌വാദി പാര്‍ട്ടിയിലെ മനോജ് കുമാര്‍ ഭട്ട്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഹിമാഷു ഗഡ്‌കോട്ടി എന്നിവരും തെരഞ്ഞെടുപ്പ് പോര്‍ക്കളത്തിലുണ്ട്. ഒഡിഷയിലെ ബ്രജ് രാജ് നഗറില്‍, ബിജു ജനതാദള്‍ എംഎല്‍എ കിഷോര്‍ മൊഹന്തിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

]]>
ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ ഭരണ, പ്രതിപക്ഷ ആലോചന https://malayalees.ch/govt-and-opposition-against-assembly-by-poll/ Tue, 08 Sep 2020 10:01:11 +0000 https://malayalees.ch/?p=31526 സര്‍ക്കാരിന്‍റെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.

നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ ഭരണ, പ്രതിപക്ഷ ആലോചന. സര്‍ക്കാരിന്‍റെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. മാത്രമല്ല കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രോട്ടോകോള്‍ പാലിച്ച് നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചന.

ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നാണ് ഭരണ, പ്രതിപക്ഷത്തെ പൊതു നിലപാട്. എന്നാല്‍ ഇക്കാര്യം പരസ്യമായി പറയാന്‍ ഇരുപക്ഷത്തിനും ധൈര്യമില്ല. കാരണം പരാജയഭീതിയായി ഇത് വ്യാഖ്യാനിക്കുമോ എന്നാണ് ഇരു കൂട്ടരുടെയും ഭയം. കെ മുരളീധരന്‍ എംപി മാത്രമാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. സര്‍ക്കാര്‍ കാലാവധി തീരാനിരിക്കെ ഉപതെരഞ്ഞെടുപ്പ് അനാവശ്യമാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു.

പ്രതിപക്ഷത്തെ ഒരു വിഭാഗം പറയുന്നത് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താം, ഉപതെരഞ്ഞെടുപ്പ് പാടില്ല എന്ന് സര്‍ക്കാര്‍ പറയുന്നതില്‍ യുക്തി ഇല്ലെന്നാണ്. അങ്ങനെയെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവെയ്ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു.

]]>