BY ELECTION – malayalees.ch https://malayalees.ch Malayalam Online News Portal Fri, 29 Apr 2022 04:23:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png BY ELECTION – malayalees.ch https://malayalees.ch 32 32 തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം; തെരഞ്ഞെടുപ്പ് പ്രഖ്യാപനശേഷം മതിയെന്ന് നേതൃത്വം https://malayalees.ch/trikkakkara-by-election-congress-candidate/ Fri, 29 Apr 2022 04:23:27 +0000 https://malayalees.ch/?p=60930 തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തീരുമാനിച്ചാല്‍ മതിയെന്ന് നേതൃത്വം. എന്നാല്‍ജില്ലയിലെ നേതാക്കളോട് കൂടി ആലോചിച്ചതിന് ശേഷമേ കെപിസിസി നേതൃത്വം സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുകയുള്ളുവെന്ന്ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ട്വന്റിഫോറിനോട് പറഞ്ഞു. കെ പി സി സി അധ്യക്ഷന്‍ കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും സാന്നിധ്യത്തില്‍ ഇന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ചേരും. ഉപതെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തും.

പി.ടി.തോമസിന്റെ ഭാര്യ ഉമാ തോമസിനെ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍
കെപിസിസി നേതൃത്വം ഏകപക്ഷീയമായി ശ്രമിക്കുന്നുവെന്നാരോപിച്ച് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ഇടഞ്ഞിരുന്നു. ജില്ലയിലെ നേതാക്കളോട് കൂടിയാലോചിക്കാതെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചാല്‍ പ്രവര്‍ത്തിക്കാനും അവരേ ഉണ്ടാകു എന്ന് നേതാക്കള്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും വരെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി പോര് വേണ്ടെന്ന തീരുമാനത്തിലാണ് നേതൃത്വം. ജില്ലയില്‍ നിന്നുള്ള നേതാക്കളോട് കൂടി ആലോചിച്ചതിന് ശേഷമേ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുകയുള്ളൂവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.

തൃക്കാക്കരയില്‍ സില്‍വര്‍ ലൈന്‍ സര്‍ക്കാരിനെ തിരിഞ്ഞ് കൊത്തും. വീട് കയറി രാഷ്ട്രീയം പറഞ്ഞായിരിക്കും പ്രചരണം. കോണ്‍ഗ്രസ് യുഡിഎഫ് സംസ്ഥാന നേതാക്കള്‍ തൃക്കാക്കരയില്‍ പ്രചരണത്തിനിറങ്ങും.

കെപിസിസി നിര്‍ദേശ പ്രകാരമുള്ള എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ചേരും.സംഘടനാ പ്രവര്‍ത്തന ചര്‍ച്ചകളും സമര പരിപാടികളുടെ ആസൂത്രണവുമാണ് മുഖ്യ അജണ്ട. കെ പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവും ജില്ലയിലെ മുതിര്‍ന്ന നേതാക്കളും പങ്കെടുക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തും.

]]>
മധ്യപ്രദേശ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തി ബി.ജെ.പി https://malayalees.ch/other-state-by-election-result/ Wed, 11 Nov 2020 04:46:07 +0000 https://malayalees.ch/?p=34860 വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാമണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് വന്‍ നേട്ടം. മധ്യപ്രദേശിൽ ബി.ജെ.പി സർക്കാർ ഭരണം നിലനിർത്തുമെന്ന് ഉറപ്പായി. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റിലും ബിജെപി ജയിച്ചു.

11 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏറ്റവും കൂടുതൽ സീറ്റുകളുള്ള മധ്യപ്രദേശിൽ 28 – ൽ 19 സീറ്റുകളിൽ ബിജെപിയ്ക്കാണ് വിജയം. 9 സീറ്റിൽ കോൺഗ്രസും ജയിച്ചു. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റിലും ബിജെപിക്കാണ് ജയം.

യു.പിയിൽ ഏഴുസീറ്റുകളിൽ 6ലും ബി.ജെ.പിയും ഒന്നിൽ സമാജ്‍വാദി പാർട്ടിയും ജയിച്ചു. ഉന്നാവോ കേസിൽ പ്രതി ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന ബംഗാർമോയിൽ ബിജെപിയാണ് വിജയിച്ചത്. മണിപ്പൂരിൽ 5 സീറ്റുകളിൽ 4ലും ബി.ജെ.പി തന്നെ. ഒരു സീറ്റിൽ സ്വതന്ത്രനാണ് ജയിച്ചത്.

ഒഡിഷയിൽ 2 മണ്ഡലങ്ങളിൽ ബി.ജെ.ഡിക്കാണ് ജയം.. ബാലാസോര്‍ മണ്ഡലം ബിജെപിയില്‍ നിന്ന് ബിജെഡി തിരിച്ചുപിടിച്ചു. കർണാടകയിൽ തെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും ബിജെപി ജയിച്ചു.

ജാർഖണ്ഡിൽ രണ്ട് സീറ്റുകളില്‍‌ ഒന്നില്‍ കോണ്‍ഗ്രസും, മറ്റൊന്ന് ജെഎംഎമ്മു ജയിച്ചു. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടന്ന ദുബ്ബാക്ക് മണ്ഡലത്തില്‍ ബി.ജെ.പി ജയിച്ചു. ഹരിയാനയിൽ ഒരു സീറ്റിൽ കോൺഗ്രസ് വിജയം നേടി. ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്ന ബീഹാറിലെ വാത്മീകി നഗറിൽ ജെ.ഡി.യു സ്ഥാനാര്‍ഥി സുനില്‍ കുമാര്‍ വിജയിച്ചു.

]]>
തദ്ദേശ തെരഞ്ഞെടുപ്പ് കുറച്ച് ആഴ്ചകളിലേക്ക് നീട്ടിവെച്ചേക്കും https://malayalees.ch/local-elections-may-be-postponed-for-a-few-weeks/ Thu, 10 Sep 2020 08:45:57 +0000 https://malayalees.ch/?p=31625 തദ്ദേശ തെരഞ്ഞെടുപ്പ് കുറച്ച് ആഴ്ചകളിലേക്ക് നീട്ടിവെയ്ക്കുന്നത് നാളത്തെ സര്‍വ്വകക്ഷിയോഗം ചര്‍ച്ച ചെയ്യും. നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുന്നുണ്ടെങ്കില്‍ തദ്ദേശതെരഞ്ഞെടുപ്പും നീട്ടണമെന്നാണ് യു.ഡി.എഫ് ആവശ്യം. യു.ഡി.എഫിന്‍റെ ആവശ്യം പരിഗണിച്ച് മൂന്നാഴ്ചയിലേക്കെങ്കിലും തദ്ദേശതെരഞ്ഞെടുപ്പ് നീട്ടാമെന്ന ധാരണ ഉണ്ടായേക്കും.

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലനിലപാട് സ്വീകരിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പ് വേണ്ട എന്നാവശ്യം കമ്മീഷന് മുന്നിലേക്ക് വെയ്ക്കാന്‍ കഴിയൂ. ഉപതെരഞ്ഞെടുപ്പ് മാറ്റുന്നെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റണമെന്നാണ് യു.ഡി.എഫ് നിലപാട്. യു.ഡി.എഫിനെ അനുനയിപ്പിക്കാന്‍ വേണ്ടി തദ്ദേശതെരഞ്ഞെടുപ്പ് മൂന്നാഴ്ചക്കെങ്കിലും മാറ്റിവെയ്ക്കാമെന്ന ആലോചന സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. നാളത്തെ സര്‍വ്വകക്ഷി യോഗത്തില്‍ ഇതിന് അന്തിമ തീരുമാനമുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടുന്നതിനോട് വിയോജിപ്പുണ്ടായിരിന്ന സി.പി.എമ്മിനും ഇപ്പോള്‍ അനുകൂല നിലപാടാണുള്ളത്.

ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്ന് സര്‍വ്വകക്ഷിയോഗം ഒറ്റക്കെട്ടായി തീരുമാനമെടുത്താല്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. നാല് മാസത്തേക്ക് മാത്രമായി തെരഞ്ഞെടുപ്പ് വേണ്ട, സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണ് തുടങ്ങിയ കാര്യങ്ങളായിരിക്കും സര്‍ക്കാര്‍ പറയുന്നത്.

]]>
രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി; ഇന്ന് മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം https://malayalees.ch/rajyasabha-by-election-on-24th-of-this-month/ Thu, 06 Aug 2020 09:28:18 +0000 https://malayalees.ch/?p=29721 രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി. ഇന്ന് മുതൽ ഈ മാസം പതിമൂന്ന് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നിയമസഭാ സെക്രട്ടറിയാണ് വരണാധികാരി. ടിക്കാറാം മീണ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകനാകും. ഈ മാസം 24-ാം തീയതിയാണ് തെരഞ്ഞെടുപ്പ് നടക്കുക.

അതേസമയം, രാജ്യസഭാ സീറ്റിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പകവാടിയാണ് സ്ഥാനാർത്ഥി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.

എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എം വി ശ്രേയാംസ് കുമാർ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. ശ്രേയാംസ് കുമാർ മത്സരിക്കണമെന്ന് എൽജെഡി ആവശ്യപ്പെട്ടിരുന്നു. സീറ്റ് സൽകാമെന്ന് സിപിഐഎം തത്വത്തിൽ എൽജെഡി നേതൃത്വത്തിന് ഉറപ്പു നൽകുകയും ചെയ്തിരുന്നു.

]]>