bwf – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Dec 2021 12:30:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png bwf – malayalees.ch https://malayalees.ch 32 32 ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ്: പിവി സിന്ധു ഫൈനലില്‍ https://malayalees.ch/bwf-world-tour-pv-sindhu-in-final/ Sat, 04 Dec 2021 12:30:03 +0000 https://malayalees.ch/?p=53503 ബി.ഡബ്ല്യു.എഫ് വേൾഡ് ടൂർ ഫൈനല്‍സില്‍ ഇന്ത്യൻ താരം പി വി സിന്ധു ഫൈനലില്‍. സെമി ഫൈനലില്‍ ജപ്പാന്റെ അകാനെ യമാഗുച്ചിയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ ഫൈനൽ പ്രവേശനം. ഞായറാഴ്ച്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ദക്ഷിണ കൊറിയയുടെ ആന്‍ സേ-യങ്ങാണ് സിന്ധുവിന്റെ എതിരാളി.

മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു യമാഗുച്ചിയെ കീഴടക്കിയത്. മത്സരം ഒരു മണിക്കൂറും 10 മിനിറ്റും നീണ്ടുനിന്നു. മൂന്നാം റാങ്കിലുള്ള ജപ്പാനീസ് താരത്തിനെതിരേ ഏഴാം റാങ്കിലുള്ള സിന്ധു മികച്ച തുടക്കം കുറിച്ചു. ആദ്യ ഗെയിം 21-15ന് സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ യമഗൂച്ചി തിരിച്ചടിച്ചു. എന്നാല്‍ നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടു. ഒടുവില്‍ 21-19ന് ഇന്ത്യന്‍ താരം ഗെയിമും മത്സരവും സ്വന്തമാക്കി ഫൈനലിലേക്ക് മുന്നേറി.

]]>