bus – malayalees.ch https://malayalees.ch Malayalam Online News Portal Sat, 29 Jul 2023 04:54:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png bus – malayalees.ch https://malayalees.ch 32 32 തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു https://malayalees.ch/ksrtc-bus-caught-fire-in-thiruvananthapuram/ Sat, 29 Jul 2023 04:54:04 +0000 https://malayalees.ch/?p=85221 ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു. തിരുവനന്തപുരം ചെമ്പകമംഗലത്താണ് സംഭവം. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ബസ് നിർത്തി എല്ലാവരെയും പുറത്തിറക്കിയത് വൻ അപകടം ഒഴിവാക്കി. അഗ്നിശമന സേനാംഗങ്ങൾ എത്തി തീയണച്ചു.

രാവിലെ എട്ട് മണിയോടെ ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ചെമ്പകമംഗലത്തിന് സമീപം ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ബസ് നിർത്തുകയായിരുന്നു. യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയ ഡ്രൈവറുടെ സമയോചിത ഇടപെടൽ വൻ അപകടം ഒഴിവാക്കി.

യാത്രക്കാർക്ക് പരിക്കില്ല എന്നത് ആശ്വാസകരമാണ്. ബസ് പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് ആറ്റിങ്ങൽ ഫയർഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. മംഗലപുരം പൊലീസ് അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

]]>
മഹാരാഷ്ട്രയിൽ വൻ വാഹനാപകടം: ബസുകൾ കൂട്ടിയിടിച്ച് 6 മരണം, 25 പേർക്ക് പരിക്ക് https://malayalees.ch/2-buses-collide-in-maharashtra/ Sat, 29 Jul 2023 04:49:13 +0000 https://malayalees.ch/?p=85218
മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ വൻ വാഹനാപകടം. ലക്ഷ്വറി ട്രാവൽ ബസുകൾ കൂട്ടിയിടിച്ച് രണ്ട് സ്ത്രീകളടക്കം ആറ് പേർ മരിച്ചു. ശനിയാഴ്ച രാവിലെ ബുൽധാനയിലെ എൻഎച്ച്ആറിലാണ് അപകടം. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

പുലർച്ചെ 2.30 ഓടെ ജില്ലയിലെ മൽകാപൂർ പട്ടണത്തിലെ മേൽപ്പാലത്തിലായിരുന്നു അപകടം. നാസിക്കിലേക്ക് പോവുകയായിരുന്ന ബസ് അമർനാഥ് തീർത്ഥാടകരുമായി ഹിംഗോളിയിലേക്ക് പോവുകയായിരുന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നാസിക്കിലേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

25 പേർക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് പൊലീസും അധികൃതരും സ്ഥലത്തെത്തി പരിക്കേറ്റവരെ ബുൽധാനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. നിസാര പരിക്കുകളോടെ 32 യാത്രക്കാർക്ക് അടുത്തുള്ള ഗുരുദ്വാരയിൽ പ്രഥമശുശ്രൂഷ നൽകി. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

]]>
ചാർജ് വർധന: ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്‌ https://malayalees.ch/charge-hike-bus-owners-go-on-indefinite-strike/ Mon, 31 Jan 2022 12:14:11 +0000 https://malayalees.ch/?p=56289 ബസ് ചാർജ് വർധനവ് നടപ്പാക്കിയില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസുടമകൾ. രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. മിനിമം ചാര്‍ജ്ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി നവംബറില്‍ നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. നിരക്ക് വർധിപ്പിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതിനാലാണ് സമരത്തിൽ നിന്നും പിൻമാറിയത്. രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിത കാല സമരത്തിലേക്ക് പോകാന്‍ സ്വകാര്യ ബസുടമകള്‍ തയാറെടുക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ടാക്സ് ഇളവും നൽകണമെന്ന് സംഘടനകൾ ആവശ്യപ്പെടുന്നു. ഫെബ്രുവരി ആദ്യവാരം നടക്കുന്ന മന്ത്രിസഭാ യോഗത്തിലും നിരക്കു വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ യോഗം ചേര്‍ന്ന് അനിശ്ചിത കാല സമരം തീരുമാനിക്കും. ഏഴായിരത്തിയഞ്ഞൂറ് സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. വിദ്യാര്‍ത്ഥികളുടെ നിരക്കും വർധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാൽ വിദ്യാര്‍ത്ഥി സംഘടനകൾ ഇതിനെ എതിർക്കുന്നു. മിനിമം ചാർജ് വർധിപ്പിക്കുന്ന കാര്യത്തിൽ ഉടൻ സർക്കാർ തീരുമാനം ഉണ്ടാവാനാണ് സാധ്യത.

]]>