Bus Strike – malayalees.ch https://malayalees.ch Malayalam Online News Portal Thu, 24 Aug 2023 08:10:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Bus Strike – malayalees.ch https://malayalees.ch 32 32 കോഴിക്കോട് തൊട്ടിൽപ്പാലത്ത് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് തുടരുന്നു https://malayalees.ch/strike-in-kozhikode-thottappalam/ Thu, 24 Aug 2023 08:10:53 +0000 https://malayalees.ch/?p=86702 കോഴിക്കോട് തൊട്ടിൽപ്പാലത്ത് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് തുടരുന്നു. കഴിഞ്ഞ ദിവസം ബസ് ഡ്രൈവറെ മർദിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തില്ലെന്നാരോപിച്ചാണ് സ്വകാര്യ ബസുകൾ പണിമുടക്കുന്നത്. സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ കുറ്റ്യാടി പൊലീസ് കേസെടുത്തു. ( strike in kozhikode thottappalam )

ഇന്നലെ വൈകീട്ട് കുറ്റ്യാടി ടൗണിലെ ബ്ലോക്കിനിടെയാണ് വടകര-തൊട്ടിൽപ്പാലം റൂട്ടിലോടുന്ന കൂടലെന്ന സ്വകാര്യ ബസിലെ ഡ്രൈവർക്ക് മർദനമേറ്റത്. മുന്നിലുണ്ടായിരുന്ന കാറിൽ ബസ് തട്ടിയതിനെ തുടർന്നായിരുന്നു മർദനം. നാട്ടുകാർ ബസ് തടഞ്ഞെങ്കിലും പോലീസെത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. മർദിച്ചർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബസിലെ തൊഴിലാളികൾ കുറ്റ്യാടി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നു എന്നാരോപിച്ചാണ് തൊഴിലാളികൾ മിന്നൽ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

തൊട്ടിൽപ്പാലം -വടകര, തൊട്ടിൽപ്പാലം – തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. അപ്രഖ്യാപിത സമരം ആരംഭിച്ചതോടെ യാത്രക്കാർ പെരുവഴിയിലായി. സ്വകാര്യ ഡ്രൈവറുടെ പരാതിയിൽ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് കുറ്റ്യാടി പൊലീസ് അറിയിച്ചു.

]]>
ബസ് സമരം രണ്ടാം ദിവസത്തിലേക്ക് ; യാത്രാദുരിതത്തിൽ നട്ടംതിരിഞ്ഞ് ജനം https://malayalees.ch/bus-strike-enters-second-day-2/ Fri, 25 Mar 2022 04:30:49 +0000 https://malayalees.ch/?p=59039 മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകൾ നടത്തുന്ന ബസ് സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു. എൽ.ഡി.എഫ് യോ​ഗത്തിന് ശേഷം നിരക്ക് വർദ്ധനയിൽ തീരുമാനമെടുക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തിയില്ലെങ്കിൽ ജനജീവിതം
ഇന്നും ദുരിതത്തിലാവും.

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യ നീക്കമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ഇന്നലെ പ്രതികരിച്ചിരുന്നു. ട്രേഡ് യൂണിയനുകള്‍ അവരുടെ സമ്മര്‍ദം കൊണ്ടാണ് അവകാശങ്ങള്‍ നേടിയെടുത്തത് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഈ സമരവും. ചാര്‍ജ് വര്‍ധനവിന്റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് സമരക്കാര്‍ക്ക് അറിയാം. പക്ഷേ ഈ പരീക്ഷാസമയത്ത് ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള സമരം ശരിയാണോ എന്ന് ആത്മപരിശോധന നടത്തണമെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

എല്ലാ മേഖലകളെയും ബാധിക്കുന്നതിനാല്‍ ഓരോരുത്തര്‍ക്കായി വേഗം വേഗം ചാര്‍ജ് കൂട്ടാന്‍ കഴിയുന്നതല്ല. പൊതുജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയുമെല്ലാം ഭാഗം കേട്ട ശേഷമേ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂ. ചാര്‍ജ് വര്‍ധനവുണ്ടാകില്ലെന്ന നിഷേധാത്മകമായ സമീപനമാണ് സര്‍ക്കാര്‍ തീരുമാനിച്ചതെങ്കില്‍ സമരത്തിന് ന്യായീകരണമുണ്ടായേനെ. ഇനിയും ചര്‍ച്ച വേണമെന്നാണ് പറയുന്നതെങ്കില്‍ അതിനും സര്‍ക്കാര്‍ തയ്യാറാണ്. ഗതാഗതമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ നവംബറില്‍ സമരം പ്രഖ്യാപിച്ചെങ്കിലും മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരതീരുമാനം പിന്‍വലിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും തീരുമാനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് കടന്നതെന്നാണ് ബസ് ഉടമകളൾ പറയുന്നത്. ബജറ്റില്‍ കെ എസ് ആര്‍ ടി സിക്ക് തുകവകയിരുത്തിയപ്പോഴും സ്വകാര്യ ബസ് മേഖലയെ അവഗണിച്ചതിലും ബസുടമകള്‍ക്ക് അമര്‍ഷമുണ്ട്. സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന എണ്ണായിരത്തോം ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

]]>
തിരുവനന്തപുരം ​ന​ഗരത്തിൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി https://malayalees.ch/private-buses-ply-in-thiruvananthapuram/ Thu, 24 Mar 2022 04:26:00 +0000 https://malayalees.ch/?p=58977 ബസ് സമരം ഭാ​ഗികമെന്ന സൂചന നൽകി തിരുവനന്തപുരം ​ന​ഗരത്തിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു. മറ്റ് ജില്ലകളിലെ സമരം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യ നീക്കമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. ട്രേഡ് യൂണിയനുകള്‍ അവരുടെ സമ്മര്‍ദം കൊണ്ടാണ് അവകാശങ്ങള്‍ നേടിയെടുത്തത് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഈ സമരവും. ചാര്‍ജ് വര്‍ധനവിന്റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് സമരക്കാര്‍ക്ക് അറിയാം. പക്ഷേ ഈ പരീക്ഷാസമയത്ത് ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള സമരം ശരിയാണോ എന്ന് ആത്മപരിശോധന നടത്തണം.

ചാര്‍ജ് വര്‍ധനവ് സംബന്ധിച്ച് സര്‍ക്കാരിന്റെ തീരുമാനം വൈകിയെന്ന് പറയാനാകില്ല. ഇതിനെല്ലാം കൃത്യമായ നടപടിക്രമങ്ങളുണ്ട്. എല്ലാ മേഖലകളെയും ബാധിക്കുന്നതിനാല്‍ ഓരോരുത്തര്‍ക്കായി വേഗം വേഗം ചാര്‍ജ് കൂട്ടാന്‍ കഴിയുന്നതല്ല. പൊതുജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയുമെല്ലാം ഭാഗം കേട്ട ശേഷമേ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂ. ചാര്‍ജ് വര്‍ധനവുണ്ടാകില്ലെന്ന നിഷേധാത്മകമായ സമീപനമാണ് സര്‍ക്കാര്‍ തീരുമാനിച്ചതെങ്കില്‍ സമരത്തിന് ന്യായീകരണമുണ്ടായേനെ. ഇനിയും ചര്‍ച്ച വേണമെന്നാണ് പറയുന്നതെങ്കില്‍ അതിനും സര്‍ക്കാര്‍ തയ്യാറാണെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

ബജറ്റില്‍ കെ എസ് ആര്‍ ടി സിക്ക് തുകവകയിരുത്തിയപ്പോഴും സ്വകാര്യ ബസ് മേഖലയെ അവഗണിച്ചതിലും ബസുടമകള്‍ക്ക് അമര്‍ഷമുണ്ട്. സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന എണ്ണായിരത്തോം ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപ ആക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞ നവംബറില്‍ സമരം പ്രഖ്യാപിച്ചെങ്കിലും മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരതീരുമാനം പിന്‍വലിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും തീരുമാനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് കടക്കുന്നത്.

]]>