bus conductor – malayalees.ch https://malayalees.ch Malayalam Online News Portal Thu, 07 Sep 2023 10:29:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png bus conductor – malayalees.ch https://malayalees.ch 32 32 ടിക്കറ്റിന്റെ ബാലൻസ് ചോദിച്ചു; KSRTC ബസിൽ നിന്ന് വിദ്യാർത്ഥിയെ ഇറക്കി വിട്ട് കണ്ടക്ടർ https://malayalees.ch/ksrtc-bus-conductor-let-the-student-off-the-bus/ Thu, 07 Sep 2023 10:29:16 +0000 https://malayalees.ch/?p=87382
സ്കൂൾ വിദ്യാർത്ഥിക്ക് ടിക്കറ്റ് തുകയുടെ ബാക്കി നൽകാതെ കെഎസ്ആർടിസി ബസ് കണ്ടക്ടർ. ബാലൻസ് ചോദിച്ചതിന് കുട്ടിയെ അപമാനിച്ചതായി പരാതി. പണം തിരികെ നൽകാതെ കുട്ടിയെ ബസിൽ നിന്ന് ഇറക്കിവിട്ടു. തിരിച്ച് പോകാൻ പണം ഇല്ലാത്തിനാൽ കുട്ടി 12 കി.മി നടന്നെന്ന് പിതാവ്. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം.

കഴിഞ്ഞ ദിവസം രാവിലെ 6.40 യാണ് സംഭവം. നൊമങ്ങാട് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. 18 രൂപയായിരുന്നു ടിക്കറ്റ് ചാർജ്. കുട്ടി 100 രൂപ കണ്ടക്ടർക്ക് നൽകി. ചില്ലറയില്ലെന്നും ബാക്കി പിന്നീട് നൽകാമെന്നും കണ്ടക്ടർ പറഞ്ഞു. ബസ് ഇറങ്ങാൻ നേരം വിദ്യാർത്ഥിനി ബാക്കി തുക ആവശ്യപ്പെട്ടു. എന്നാൽ ബാക്കി തുക നൽകാതെ കണ്ടക്ടർ ദേഷ്യപ്പെടാൻ തുടങ്ങി.

തിരിച്ചു വീട്ടിൽ പോകാൻ പണമില്ലെന്നും ബാക്കി തുക നൽകണമെന്നും കുട്ടി കണ്ടക്ടറോട് പറഞ്ഞു. എന്നാൽ ഇയാൾ വീണ്ടും മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിക്കുകയായിരുന്നുവെന്നും കുട്ടി വ്യകത്മാക്കി. തിരിച്ച് പോകാൻ പണം ഇല്ലാത്തിനാൽ കുട്ടി 12 കി.മി നടന്നെന്ന് പിതാവ് നെടുമങ്ങാട് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. അതേസമയം സംഭവത്തിൽ കണ്ടക്ടർ മാപ്പ് പറഞ്ഞു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിയാണ് കുട്ടിയോട് മാപ്പ് പറഞ്ഞത്. പണവും തിരിച്ചു നൽകി.

]]>
എംഡിഎംഎ യുമായി ബസ് കണ്ടക്ടർ പിടിയിൽ https://malayalees.ch/bus-conductor-arrested-with-mdma/ Sat, 25 Mar 2023 09:17:29 +0000 https://malayalees.ch/?p=78615 എംഡിഎംഎ യുമായി ബസ് കണ്ടക്ടർ പിടിയിൽ. ഓർക്കാട്ടേരി പയ്യത്തൂർ സ്വദേശി കണ്ണങ്കണ്ടി താഴെ കുനിയിൽ അഷ്കറാണ് വടകര പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 10 .08 ഗ്രാം എംഡിഎംഎ പിടികൂടി. കോഴിക്കോട് കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് കണ്ടക്ടറിൽ നിന്നും
മയക്കു മരുന്ന് പിടിച്ചത്.

അഷ്‌കർ കോഴിക്കോട് നിന്നും വില്യാപ്പള്ളിയിലുളള യുവാവിന് കൈമാറാനാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് ഇയാൾ പൊലീസിൽ മൊഴി നൽകി.

വടകര സി ഐ പി.എം മനോജും സംഘവുമാണ് പ്രതിയെ പിടികൂടിയത്. വടകര പുതിയ ബസ് സ്റ്റാൻഡിങ് സമീപം ശ്രീമണി ബിൽഡിംഗ് പരിസരത്ത് നിന്നാണ് ഇയാൾ പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് സിഐ പറഞ്ഞു.

]]>